പണം നമ്മുടെ പക്കൽ ആവശ്യത്തിന് ഉണ്ടെങ്കിൽ മാത്രമാണ് നമ്മുടെ ആഗ്രഹങ്ങളൊക്കെ തന്നെ ഒരു പരിധി വരെയെങ്കിലും പൂർത്തിയാക്കാൻ സാധിക്കുകയുള്ളു.പണം എത്ര ഉണ്ടെങ്കിൽ പോലും നമ്മൾ ആഗ്രഹിച്ചതെല്ലാം സ്വന്തമാക്കാൻ പലപ്പോഴും കഴിയണമെന്നില്ല.
പണത്തിനു പകരം പണം അല്ലാതെ മറ്റൊന്നില്ല. പണം ഇല്ലാത്ത അവസ്ഥകൾ നമ്മുടെയൊക്കെ ജീവിതത്തിൽ പലപ്പോഴായി നേരിടേണ്ടി വന്നേക്കാം. പണമില്ലാത്ത അവസ്ഥകളിൽ നിരാശപ്പെട്ടിരിക്കാതെ നല്ലതുപോലെ നേരായ മാർഗത്തിലൂടെ പണം സമ്പാദിക്കാനായി ഉണർന്നു പ്രവർത്തിക്കാൻ നമ്മൾ ഓരോരുത്തർക്കും കഴിയേണ്ടതുണ്ട്.
നമ്മുടെ ചുറ്റിലുമുള്ള ആളുകൾ എല്ലാവരും തന്നെ അവരവരുടെ മോശം സാഹചര്യങ്ങളോട് ധിരമായി പൊരുതി മുന്നേറിയതുകൊണ്ടാണ് ഇന്നിപ്പോൾ അവരിൽ പലർക്കും നേട്ടങ്ങൾ സ്വന്തമാക്കാൻ കഴിഞ്ഞിട്ടുള്ളത്.
പണം നമ്മളിൽ ആവശ്യത്തിൽ കൂടുതൽ ഉണ്ടെങ്കിൽ നമ്മളുടെ ചുറ്റിലുമുള്ളവരെ വേണ്ടതുപോലെ സഹായിക്കാൻ കഴിയേണ്ടതുണ്ട്.പണം നമ്മളിൽ എത്ര ഉണ്ടെങ്കിൽ പോലും പല സന്ദർഭങ്ങളിലും മറ്റുള്ളവർ നമ്മളെ വേണ്ടതുപോലെ സഹായിച്ചില്ലായെങ്കിൽ നമ്മൾ ഒരുപക്ഷെ നിസ്സഹായ അവസ്ഥകളിൽ ആയിതിർന്നേക്കാം.
നമ്മുടെയൊക്കെ നിസ്സഹായ അവസ്ഥയിൽ നമ്മളെ സഹായിക്കാൻ മറ്റുള്ളവർക്കേ കഴിയുള്ളു.
നമ്മുടെ ഭാഗത്തുനിന്നുള്ള പരിശ്രമം എത്രത്തോളമുണ്ടോ അതിനനുസരിച്ചു മാത്രമായിരിക്കും നമ്മൾക്ക് പണം ലഭിക്കുക.
നമ്മൾ കഷ്ടപ്പെടാതെ നമ്മളിലേക്ക് പണം എത്തിച്ചേരണമെന്നില്ല. പണം ഇല്ലാത്ത അവസ്ഥകളെയൊക്കെ ശരിയായ വിധത്തിൽ നേരിടാൻ നമ്മൾ ഓരോരുത്തർക്കും കഴിയേണ്ടതുണ്ട്.
പണത്തിനു വേണ്ട പ്രാധാന്യം നൽകാൻ നമ്മൾ ഓരോരുത്തർക്കും കഴിയണം. ഏതൊരാൾക്കും പണം ലഭിക്കാൻ നല്ലതുപോലെ കഷ്ടപ്പെടാൻ തയ്യാറാവേണ്ടതുണ്ട്.
നമ്മൾ വേണ്ടതുപോലെ നേട്ടങ്ങൾക്കായി കഷ്ടപ്പെട്ടില്ലായെങ്കിൽ നഷ്ടങ്ങൾ നമ്മൾക്ക് തന്നെയാണ് ഉണ്ടാവുകയെന്ന് തിരിച്ചറിയാൻ ഇനിയും വൈകികൂടാ.
ഇന്നലെകളിൽ നമ്മൾ വരുത്തിയ തെറ്റുകൾ തിരുത്താൻ നമ്മൾ ഓരോരുത്തരും ഇനിയെങ്കിലും തയ്യാറാവേണ്ടതുണ്ട്.
തെറ്റുകൾ ആവശ്യമായ വിധത്തിൽ തിരുത്താൻ കഴിയാതിരിക്കുന്നിടത്തോളം നമ്മൾക്ക് നേട്ടങ്ങൾ സ്വന്തമാക്കാൻ പലപ്പോഴും കഴിഞ്ഞെന്നു വരില്ല.
പണത്തിനു പകരം മറ്റൊന്നും പകരം വെക്കാനാവില്ലായെന്ന തിരിച്ചറിവിൽ മുന്നോട്ടു പോകുവാനും, പണത്തെ ശരിയായ വിധത്തിൽ കൈകാര്യം ചെയ്യാനും, പണമില്ലാത്ത അവസ്ഥകളെ അതിജീവിക്കുവാൻ നല്ലതുപോലെ കഷ്ടപ്പെടുവാനും ഇനിയുള്ള നാളുകളിൽ സാധിക്കട്ടെ.
Read More