നല്ല കാര്യങ്ങൾക്കായുള്ള പരിശ്രമങ്ങളിൽ നിന്നും ഒരിക്കലും പിന്തിരിയാതെയിരിക്കുക. നേട്ടങ്ങൾ നേടാൻ നമ്മൾ ഓരോരുത്തരും നല്ലതുപോലെ കഷ്ടപ്പെട്ടെ മതിയാകുള്ളൂ.
നമ്മൾ ചെയ്തു തീർക്കേണ്ട കാര്യങ്ങൾ നമ്മൾക്ക് മാത്രമാണ് ചെയ്യാൻ കഴിയുകയുള്ളു,നമ്മൾക്ക് പകരമാകാൻ ഈ ലോകത്തിൽ മറ്റാർക്കും കഴിയുകയില്ല.
നേട്ടങ്ങൾ സ്വന്തമാക്കാൻ അതിന്റെതായ കഷ്ടപ്പാട് ആവശ്യമാണ്. ഏതു കാര്യത്തിലും തുടക്കത്തിൽ അതിന്റെതായ ബുദ്ധിമുട്ടുകൾ ഉണ്ടായേക്കാം.
നമ്മുടെ ഭാഗത്തുനിന്നുള്ള പരിശ്രമം എത്രത്തോളമുണ്ടോ അത്രയും വിജയസാധ്യതയുമുണ്ട്.
നമ്മൾക്ക് ഒരുപക്ഷെ ഒത്തിരി തോൽവികളെ നേരിടേണ്ടി വന്നിട്ടുണ്ടാകാം, നിരാശപ്പെടുത്തുന്ന, തളർത്തുന്ന അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടാവാം, എങ്കിൽ പോലും തളരാതെ മുന്നോട്ടു പരിശ്രമിക്കാൻ ആത്മാർത്ഥമായി പരിശ്രമിക്കണം.
നമ്മൾ തളർന്നാൽ, നിരാശപ്പെട്ടിരുന്നാൽ നമ്മൾക്ക് തന്നെയാണ് നഷ്ടം ഉണ്ടാവുക എന്നത് തിരിച്ചറിയുക.
ലോകത്തിൽ നേട്ടങ്ങൾ സ്വന്തമാക്കിയവരെല്ലാം നല്ലതുപോലെ കഷ്ടപ്പെടാൻ തയ്യാറായതുകൊണ്ടാണ് അവർക്കൊക്കെ നേട്ടങ്ങൾ കൈവരിക്കാൻ സാധിച്ചത്.
ഇന്നലെകളിൽ നഷ്ടപ്പെടുത്തിയ അവസരങ്ങളെ പറ്റിയോ, സമയം നഷ്ടപ്പെടുത്തിയതിനെ കുറിച്ചോ ഇന്നിപ്പോൾ നിരാശപ്പെട്ടിരിക്കുന്നതിൽ അർത്ഥമില്ല, ഈ നിമിഷം എങ്ങനെ നല്ലതുപോലെ ഉപയോഗപ്രദമാക്കാം എന്നതാണ് ആലോചിക്കേണ്ടത്.
ഒരുപക്ഷെ നേട്ടങ്ങൾ നേടാൻ ഒത്തിരി നാൾ ക്ഷമയോടെ പരിശ്രമിക്കേണ്ടി വന്നേക്കാം, എങ്കിൽ പോലും നേരായ പരിശ്രമങ്ങളിൽ നിന്നും വിട്ടുവിഴ്ച ഇല്ലാതെ പരിശ്രമിക്കാൻ നമ്മൾ ഓരോരുത്തർക്കും കഴിയട്ടെ.
നമ്മുടെ ഓരോ നല്ല നേട്ടങ്ങളും നമ്മുടെ ചുറ്റിലുമുള്ളവർക്ക് പ്രചോദനം നൽകട്ടെ.
നമ്മുടെ എല്ലാവരുടെയും നല്ലതായ പരിശ്രമങ്ങൾ വളരെ പെട്ടെന്ന് തന്നെ ഫലം നേടാൻ സാധിക്കട്ടെ.