നിരന്തരമായ പരിശീലനം വഴിയായി നമ്മളിലെ കഴിവുകളെ നല്ല രീതിയിൽ വളർത്തികൊണ്ടുവരേണ്ടതുണ്ട്.
നല്ല കഴിവുകൾ ആവശ്യമായ രീതിയിൽ വളർത്തി കൊണ്ടുവന്നാൽ മാത്രമേ നേട്ടങ്ങൾ സ്വന്തമാക്കാൻ കഴിയുകയുള്ളു.
കഴിവുകൾ വേണ്ടതുപോലെ ഉപയോഗപ്പെടുത്തിയില്ലായെങ്കിൽ ഭാവിയിൽ നമ്മളിൽ പലർക്കും ഒരുപക്ഷെ ഒത്തിരി സങ്കടപ്പെടേണ്ടി വന്നേക്കാം.
മറ്റുള്ളവരുടെ കഴിവുകളുമായി നമ്മുടെ കഴിവുകളെ താരതമ്യം ചെയ്യുന്നത് ഒഴിവാക്കേണ്ടതാണ്. ഓരോരുത്തരും നല്ലതുപോലെ കഷ്ടപ്പെടുന്നതുകൊണ്ടാണ് അവരവരുടെ കഴിവിൽ മികച്ചതാകുന്നത്.
നമ്മൾ എത്രത്തോളം കഷ്ടപ്പെടാൻ തയ്യാറാകുന്നുവോ അതിനനുസരിച്ചാ യിരിക്കും നമ്മൾക്ക്, നമ്മുടെ കഴിവിൽ മുന്നേറാൻ കഴിയുക.
നല്ല കഴിവുകൾക്ക് മാത്രം പ്രോത്സാഹനം നൽകുക. നമ്മളിലെ കഴിവുകൾക്ക് മറ്റുള്ളവർ വേണ്ടത്ര പ്രോത്സാഹനം നൽകിയില്ലായെന്നൊക്കെ വന്നേക്കാം എങ്കിൽ പോലും തളരാതെ മുന്നേറാൻ കഴിയേണ്ടതുണ്ട്.
നമ്മൾക്ക് നേട്ടങ്ങൾ സ്വന്തമാക്കാൻ ആഗ്രഹമുണ്ടെങ്കിൽ നല്ലതുപോലെ നമ്മുടെ കഴിവുകളെ വളർത്തിയെടുക്കാൻ ശ്രമിക്കുക.
നേട്ടങ്ങൾ നമ്മൾക്ക് കിട്ടുന്നതിന് നമ്മളിലെ കഴിവുകൾ വളരെയേറെ സഹായിക്കും. ഇന്നലെകളിലെ നഷ്ടങ്ങളെ, തോൽവികളെ അതിജീവിക്കുവാൻ നമ്മൾക്ക് നമ്മുടെ കഴിവുകൾ വളരെയേറെ സഹായിക്കും.
സമയം പാഴാക്കാതെ നമ്മളിലെ കഴിവുകളെ കണ്ടെത്താനും, വേണ്ടതുപോലെ ഉപയോഗപ്പെടുത്തികൊണ്ട് നേട്ടങ്ങൾ കൈവരിക്കാനും സാധിക്കട്ടെ.