വിജയം നമ്മൾക്ക് ആവശ്യമാണ്. വിജയിക്കാൻ നമ്മൾക്ക് വേണ്ടത് നിരന്തരമായിട്ടുള്ള ശ്രമങ്ങളാണ്.
Read More
നമ്മൾ എത്രമാത്രം ശ്രമിക്കുന്നുണ്ടോ അത്രമാത്രം ആയിരിക്കും നമ്മൾക്ക് കിട്ടുന്ന ഫലവും.
പരിശ്രമം ഇല്ലെങ്കിൽ തോൽവികൾ നേരിടേണ്ടി വന്നേക്കാം. പരിശ്രമം നമ്മളുടെ ഭാഗത്തു നിന്നും ഏതൊരു കാര്യത്തിന്റെ പിന്നിലും ഉണ്ടാവേണ്ടതുണ്ട്.
വിജയം നേടിയെടുക്കാൻ നമ്മൾ നല്ലതുപോലെ കഷ്ടപ്പെടേണ്ടതുണ്ട്.പരാജയങ്ങളിൽ തളരാതെ മുന്നേറാൻ നമ്മൾ ഓരോരുത്തരും ശ്രമിക്കേണ്ടത് വളരെ അത്യാവശ്യമാണ്.
ഒത്തിരി വട്ടം നമ്മളിൽ പലരും പരാജയപ്പെട്ടേക്കാം, എങ്കിൽ പോലും മുന്നോട്ടു ധിരമായി സഞ്ചരിക്കുവാൻ നമ്മൾ ഓരോരുത്തർക്കും കഴിയേണ്ടതുണ്ട്.
നമ്മുടെ വിഴ്ചകളിൽ നമ്മളെ തളർത്താനും, നിരുത്സാഹപ്പെടുത്താനും, കളിയാക്കാനും പലരും ശ്രമിച്ചെന്നിരിക്കാം, അതിനോടെല്ലാം പൊരുതി മുന്നേറാൻ നമ്മൾക്ക് കഴിയേണ്ടതുണ്ട്.
ഏതു കാര്യത്തിലും വിജയം കൈവരിക്കാൻ,നമ്മൾക്ക് വിജയം നേടണമെന്നുള്ള അതിയായ ആഗ്രഹം ഉണ്ടാവേണ്ടതുണ്ട്.
വിജയത്തിനായി നല്ലതുപോലെ പരിശ്രമിക്കാൻ നമ്മൾ എല്ലാവർക്കും സാധിക്കട്ടെ.