ഓരോ നിമിഷവും നമ്മുടെ ചുറ്റുപാടും മാറ്റങ്ങൾക്ക് വിധേയമാണ്. നല്ല മാറ്റങ്ങളും നല്ലതല്ലാത്ത മാറ്റങ്ങളും ഉണ്ടായേക്കാം.
Read More
നല്ല മാറ്റങ്ങൾക്കായി നമ്മുടെ ഭാഗത്തു നിന്നും നിരന്തമായ പരിശ്രമം ഉണ്ടാവേണ്ടതുണ്ട്.
നമ്മൾ ആഗ്രഹിച്ചതുപോലെയുള്ള മാറ്റങ്ങൾ നമ്മൾക്ക് എളുപ്പം സാധിച്ചെന്നു വരില്ല.
ഓരോ മാറ്റങ്ങൾക്കും പിന്നിലും അതിന്റെതായ കഷ്ടപ്പാടുകളുണ്ട്.
നമ്മൾ പരിശ്രമിക്കാതെ നമ്മുടെ ചുറ്റിലും നല്ല മാറ്റങ്ങൾ നമ്മളായിട്ട് കൊണ്ടുവരാൻ കഴിയില്ല.
ഓരോ കാര്യത്തിനും അതിന്റെതായ വില നൽകാൻ കഴിയേണ്ടതുണ്ട്. നമ്മൾക്ക് ലഭിച്ച സമയങ്ങളെ വേണ്ടതുപോലെ ഉപയോഗപ്പെടുത്താൻ സാധിച്ചില്ലെങ്കിൽ ഭാവിയിൽ നമ്മളിൽ പലർക്കും ഒരുപക്ഷെ സങ്കടപ്പെടേണ്ടി വന്നേക്കാം.
നല്ല മാറ്റങ്ങൾക്കായിട്ടുള്ള പരിശ്രമങ്ങൾക്കിടയിൽ തോൽവികൾ നേരിടേണ്ടി വന്നേക്കാം, കളിയാക്കലുകൾ, ഒറ്റപ്പെടുത്തലുകൾ എല്ലാം തന്നെ നേരിടേണ്ടി വന്നേക്കാം എങ്കിൽ പോലും തളരാതെ മുന്നേറാൻ കഴിയേണ്ടതുണ്ട്.
ഓരോ നല്ല മാറ്റങ്ങളും കൊണ്ടുവരാൻ അതിന്റെതായ സമയം ആവശ്യമാണ്.
നമ്മൾക്ക് ആവശ്യമായ മാറ്റങ്ങൾക്കായി നല്ലതുപോലെ അധ്വാനിക്കുക. ഒരിക്കലും നമ്മുടെ വിലപ്പെട്ട സമയം പാഴാക്കുന്ന കാര്യങ്ങളിൽ ശ്രദ്ധ ചെലുത്താതിരിക്കുക.
നല്ല മാറ്റങ്ങൾ വേണ്ടത് പലപ്പോഴും നമ്മുടെ മാത്രം ആവശ്യമാണ്, അതുകൊണ്ടുതന്നെ നമ്മൾ തന്നെ നല്ലതുപോലെ നല്ല മാറ്റങ്ങൾക്കായി മുന്നോട്ടുള്ള നാളുകളിൽ പരിശ്രമിക്കേണ്ടിയിരിക്കുന്നു.
മുന്നോട്ടു വളരാൻ നല്ല മാറ്റങ്ങൾ ആവശ്യമാണെന്നുള്ള ചിന്ത നമ്മൾ ഓരോരുത്തരിലും ഉണ്ടാവട്ടെ