നമ്മളിൽ പലരും പല വിധത്തിലുള്ള പ്രയാസങ്ങളെയും പലപ്പോഴായി അഭിമുഖികരിക്കുന്നവരാണ്.
ചില പ്രയാസങ്ങൾ നമ്മളെ മാനസികമായും, ശാരീരികമായും ഒത്തിരിയേറെ തളർത്തിയേക്കാം.
ഏതൊരു പ്രയാസത്തിനു പിന്നിലും എന്തെങ്കിലും കാരണങ്ങൾ ഉണ്ടാവാതിരിക്കില്ല. കാരണങ്ങൾ ശരിയായ വിധത്തിൽ കണ്ടെത്തി പരിഹരിച്ചില്ലെങ്കിൽ ഒരുപക്ഷെ പ്രയാസങ്ങൾ നമ്മളിൽ നിന്നും അകലുക അത്ര എളുപ്പമായിരിക്കില്ല.
നമ്മൾ ജനിച്ച നാൾ തൊട്ട് ഇന്നുവരെ ഒത്തിരിയേറെ പ്രയാസങ്ങളെ അഭിമുഖികരിച്ചവരാണ് നമ്മളിൽ പലരും. ഒത്തിരി നാളുകൾ പ്രയാസം അനുഭവിച്ചതിനുശേഷം ആയിരിക്കും നമ്മളിൽ പലരും ഒരുപക്ഷെ പ്രയാസം ഇല്ലാത്ത അവസ്ഥയിലേക്ക് എത്തിച്ചേർന്നിട്ടുണ്ടാവുക.
ഏതൊരു കാര്യത്തിനും അതിന്റെതായ പ്രയാസങ്ങളെ അഭിമുഖികരിക്കേണ്ടതായിട്ടുണ്ട്.പ്രയാസങ്ങളെ ശരിയായ വിധത്തിൽ നേരിടാൻ ഒരുക്കമല്ലെങ്കിൽ നമ്മളിൽ പലർക്കും പല കാര്യങ്ങളിലും ഒരുപക്ഷെ രക്ഷപ്പെടാൻ സാധിച്ചെന്നു വരില്ല.
പണം ഇല്ലാത്ത അവസ്ഥകൾ നമ്മുടെയൊക്കെ ജീവിതത്തിൽ ഉണ്ടാവുന്നത് പലർക്കും പ്രയാസം നിറഞ്ഞ കാര്യമാണ്.പണം നമ്മുടെ ഒട്ടുമിക്ക പ്രയാസങ്ങൾക്കും ഒരു പരിധിവരെ പരിഹാരമാണ്. പണം സമ്പാദിക്കാൻ നേരായ മാർഗങ്ങൾ അന്വേഷിക്കേണ്ടതായിട്ടുണ്ട്.
തെറ്റായ മാർഗത്തിലൂടെ പണം സമ്പാദിച്ചാൽ നാളെകളിൽ അതിന്റെതായ പ്രയാസങ്ങൾ ഒരുപക്ഷെ നേരിടേണ്ടി വന്നേക്കാം.
നമ്മൾക്ക് മുൻപിലുടെ കടന്നുപോകുന്ന ഓരോ പ്രയാസങ്ങളും നമ്മൾക്ക് നൽകുന്ന സുചനകളെ ഒരിക്കലും തള്ളികളയാതിരിക്കുക.
ഭാവിയിൽ കൂടുതൽ പ്രയാസങ്ങൾ നേരിടാതിരിക്കണമെങ്കിൽ നേട്ടങ്ങൾ സ്വന്തമാക്കുന്നതിനായി സമയം പാഴാക്കാതെ നല്ലതുപോലെ കഠിനാധ്വാനം ചെയ്യേണ്ടതുണ്ട്.
ഇന്ന് കാണുന്ന ഓരോ സുഖസൗകര്യങ്ങളും ഇന്നലെകളിലെ ബുദ്ധിമുട്ടുകൾക്ക് പരിഹാരം ആയി വന്നതാണ്.
ഇന്ന് നമ്മൾ അനുഭവിക്കുന്ന പ്രയാസങ്ങൾക്ക് ശരിയായ വിധത്തിൽ പരിഹാരം കണ്ടെത്താൻ കഴിഞ്ഞാൽ നാളെകളിൽ അതേ പ്രയാസത്തിലൂടെ കടന്നുപോകാനുള്ളവർക്ക് ഒരുപക്ഷെ വളരെയേറെ ആശ്വാസം ആയിതിർന്നേക്കാം.
നമ്മൾ പ്രതീക്ഷിക്കാത്ത സമയത്ത് പോലും ഒരുപക്ഷെ നമ്മൾക്ക് പ്രയാസം നേരിടേണ്ടി വന്നേക്കാം. പ്രയാസങ്ങളെ വേണ്ടതുപോലെ അഭിമുഖികരിച്ചാൽ മാത്രമാണ് മുന്നോട്ടു നേട്ടങ്ങൾ സ്വന്തമാക്കാൻ കഴിയുകയുള്ളു.
പ്രയാസങ്ങളെ ഓർത്തു അലസരായിരുന്നാൽ ഒത്തിരി പ്രയാസങ്ങൾ കടന്നുവരുമെന്നല്ലാതെ പ്രയാസങ്ങൾ പരിഹരിക്കപ്പെടില്ല.
ഓരോ പ്രയാസവും നമ്മളിൽ നിന്നും അകലണമെങ്കിൽ നമ്മുടെ ഭാഗത്തുനിന്നും അതിനുള്ള പരിശ്രമം ഉണ്ടാവേണ്ടതുണ്ട്.
ഓരോ പ്രയാസങ്ങളും നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരുന്നത് ഇനിയുമെറെ അധ്വാനിക്കാനുണ്ടെന്ന ഓർമ്മപ്പെടുത്തലാണ്. നമ്മൾ നല്ലതുപോലെ കഷ്ടപ്പെട്ടാൽ നമ്മൾ നേരിടുന്ന പ്രയാസങ്ങളെ ഒരു പരിധിവരെയെങ്കിലും ഒഴിവാക്കാൻ കഴിഞ്ഞേക്കാം.
നമ്മൾ അനുഭവിക്കുന്ന പ്രയാസങ്ങളിൽ തളരാതെ വേണ്ടപ്പെട്ടവരുടെ സഹായത്തോടെ മുന്നേറാൻ നമ്മൾ ഏവർക്കും ഇനിയുള്ള നാളുകളിൽ സാധിക്കട്ടെ.