ആപത്തുകൾ എപ്പോൾ വേണമെങ്കിലും സംഭവിക്കാം. ആപത്തുകളെ തടയാൻ അത്ര എളുപ്പമല്ല. അശ്രദ്ധ കൊണ്ടാണ് പലപ്പോഴും അപകടങ്ങൾ നമ്മുടെ ചുറ്റിലും ഉണ്ടാവുന്നത്.
Read More
നമ്മൾക്കു എവിടെ വെച്ചാണ്, എപ്പോഴാണ് ആപത്തു ഉണ്ടാവുക എന്നൊന്നും കൃത്യമായി മുൻകൂട്ടി പറയാൻ കഴിയില്ലല്ലോ. ആപത്തിൽ നമ്മളെ പലപ്പോഴും സഹായിക്കുക നമ്മുടെ വേണ്ടപ്പെട്ടവർ ആയിരിക്കണമെന്നില്ല.
നമ്മളാൽ കഴിയുന്ന സഹായം മറ്റുള്ളവർക്ക് നല്ല കാര്യങ്ങൾക്കായി ചെയ്തു കൊടുക്കാൻ കഴിയേണ്ടതുണ്ട്.
നമ്മൾ ചെയ്യുന്ന ഓരോ കാര്യത്തിലും വളരെ യേറെ ശ്രദ്ധ നൽകാൻ കഴിയേണ്ടതുണ്ട്. ശ്രദ്ധ അകന്നു കഴിഞ്ഞാൽ എപ്പോൾ വേണമെങ്കിലും അപകടം ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്.
അപകടം ഉണ്ടാവാതിരിക്കാൻ നമ്മുടെ ഭാഗത്തു നിന്നും പരിശ്രമം ആവശ്യമാണ്.
നമ്മൾ വേണ്ടത്ര ശ്രദ്ധ ചെയ്യുന്ന കാര്യങ്ങളിൽ ഉണ്ടാവാൻ പരിശ്രമിക്കേണ്ടതുണ്ട്.
ഇന്നലെകളിൽ നമ്മുടെ ഭാഗത്തു നിന്നുമുണ്ടായ വിഴ്ചകൾ തിരുത്താൻ നമ്മൾ ഓരോരുത്തരും തയ്യാറാവേണ്ടതുണ്ട്.
മുന്നോട്ടുള്ള യാത്ര സുഗമമാകണമെങ്കിൽ നമ്മൾ എപ്പോഴും നേരായ കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്.
പണമുള്ളവർക്കും, പണമില്ലാത്തവർക്കും
ആപത്ത് എപ്പോൾ വേണമെങ്കിലും ഉണ്ടായേക്കാം.നമ്മുടെ ആയുസ്സ് ഒരുനാൾ അവസാനിക്കും അതെപ്പോൾ എങ്ങനെയാണ് എന്നൊന്നും ആർക്കും മുൻകുട്ടി പറയാൻ കഴിയില്ലല്ലോ.
ആർക്കും ആപത്തുക്കൾ വരാതിരിക്കട്ടെ എന്ന് ആഗ്രഹിക്കാം. ആപത്ത് ഘട്ടങ്ങളിൽ നമ്മളെകൊണ്ട് കഴിയാവുന്നതുപോലെ മറ്റുള്ളവരെ സഹായിക്കുവാൻ എല്ലാവർക്കും സാധിക്കട്ടെ.