നമ്മളിൽ പലർക്കും പല വിധത്തിലുള്ള സങ്കടങ്ങൾ ഉണ്ടാവാറുണ്ട്. സങ്കടങ്ങൾ നമ്മളെ വിട്ടകലാൻ അതിന്റെതായ സമയം ആവശ്യമാണ്. പല സങ്കടങ്ങളും നമ്മുടെ ജീവിതത്തിലെ നല്ല സമയങ്ങൾ നഷ്ടപ്പെടുത്തിയിട്ടുണ്ട്.
Read More
നമ്മളുടെ സങ്കടങ്ങൾക്ക് പിന്നിലുള്ള കാരണങ്ങളെ കണ്ടെത്താനും വേണ്ട വിധത്തിൽ പരിഹാരം കണ്ടെത്താനും ശ്രമിക്കുക.
നമ്മൾ ഓരോ ദിവസവും അഭിമുഖികരിക്കുന്ന ബുദ്ധിമുട്ടുകൾ വ്യത്യസ്തമാണ്.
നമ്മളുടെ സങ്കടങ്ങൾ നമ്മൾ നല്ലതുപോലെ പരിശ്രമിച്ചാൽ മാത്രമേ നമ്മളെ ഒരുപരിധിവരെയെങ്കിലും വിട്ടകലുകയുള്ളു.
ആഗ്രഹിച്ചത് നേടാൻ പറ്റിയില്ലെങ്കിൽ, നഷ്ടങ്ങൾ ഉണ്ടായാൽ, സാമ്പത്തികമായ ആവശ്യങ്ങൾ നിറവേറ്റാൻ കഴിഞ്ഞില്ലെങ്കിൽ, പരാജയപ്പെട്ടാൽ, രോഗങ്ങൾ ഉണ്ടാവുമ്പോൾ അങ്ങനെ തുടങ്ങി നിരവധി കാരണങ്ങളുണ്ട് നമ്മളിൽ പലർക്കും സങ്കടത്തിന് കാരണമായിട്ട്.
സങ്കടപ്പെടാതിരിക്കുവെന്ന് ആരുപറഞ്ഞാലും നമ്മൾക്ക് അതൊരിക്കലും ആശ്വാസം ആവണമെന്നില്ല.
പ്രതികൂല സാഹചര്യങ്ങളെ ഉൾകൊള്ളാൻ നമ്മൾ ഓരോരുത്തർക്കും കഴിയേണ്ടതുണ്ട്.
സങ്കടങ്ങളെ അകറ്റാൻ നമ്മൾ എല്ലാവർക്കും ഇനിയുള്ള കാലം സാധിക്കട്ടെ.
സന്തോഷത്തിന്റെ കാലം കടന്നുവരുമെന്നുള്ള പ്രതീക്ഷയിൽ മുന്നേറാൻ നമ്മൾ എല്ലാവർക്കും കഴിയട്ടെ.