Choose your language

1 January 2025

// // Our Youtube channel

motivation

പുതിയ നല്ല ലക്ഷ്യങ്ങൾ കണ്ടെത്തികൊണ്ട് അവയൊരൊന്നും നേടിയെടുക്കാൻ ഇനിയുള്ള നാളുകളിൽ സാധിക്കണം, അതിനായി നല്ലതുപോലെ പരിശ്രമിക്കാൻ സാധിക്കണം. നമ്മൾക്ക് നമ്മളിൽ തന്നെ വിശ്വാസം ഉണ്ടെങ്കിൽ തീർച്ചയായും നമ്മുടെ നല്ല ലക്ഷ്യങ്ങൾ ഓരോന്നും സാധ്യമാക്കാൻ സാധിച്ചേക്കും.

ഓരോ ലക്ഷ്യവും നേടുന്നതിന് ക്ഷമയും, അതോടൊപ്പം സ്ഥിരോത്സാഹവും ആവശ്യമാണ്.

തളരാതെ പൊരുതാൻ നമ്മൾക്ക് കഴിയേണ്ടതുണ്ട്, തെറ്റുകൾ ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്.

നമ്മൾ ലക്ഷ്യം നേടിയെടുത്താൽ മുന്നോട്ടുള്ള വളർച്ചക്ക് വളരെയേറെ സഹായകരമാകും.

ലക്ഷ്യം മുന്നിൽ കണ്ടുകൊണ്ട് അതിനായി പരിശ്രമിക്കാൻ നമ്മൾക്ക് സാധിക്കേണ്ടതുണ്ട്. നല്ല ലക്ഷ്യങ്ങളിൽ നിന്നും വൃതിചലിക്കാതെ മുന്നോട്ടു പോയാൽ മാത്രമാണ് ലക്ഷ്യം കൈവരിക്കാൻ സാധിക്കുകയുള്ളു.

ഒരുപക്ഷെ നമ്മുടെ ലക്ഷ്യങ്ങൾ എളുപ്പം നേടാൻ സാധിക്കുന്നവ ആയിരിക്കണമെന്നില്ല, ലക്ഷ്യത്തിനുവേണ്ടിയുള്ള ശ്രമങ്ങൾക്കിടയിൽ ഒരുപക്ഷെ പലതരത്തിലുള്ള വെല്ലുവിളികളെ നേരിടേണ്ടി വന്നേക്കാം, കളിയാക്കലുകൾ, കുറ്റപ്പെടുത്തലുകൾ, വിമർശനങ്ങൾ എല്ലാം തന്നെ നേരിടേണ്ടി വന്നേക്കാം, അവയെയെല്ലാം ധിരതയോടെ നേരിടാൻ സാധിക്കേണ്ടതുണ്ട്.

നെഗറ്റീവ് ചിന്തകൾ ഒഴിവാക്കിയെങ്കിൽ മാത്രമേ നമ്മുടെ ലക്ഷ്യത്തിലേക്ക് എത്തിച്ചേരാൻ കഴിയുകയുള്ളു.

ഏതൊരു ലക്ഷ്യം നേടാനും അതിന്റെതായ ബുദ്ധിമുട്ട് ഉണ്ടെന്നത് മറക്കാതിരിക്കുക.

നമ്മുടെ ലക്ഷ്യം പൂർത്തിയാക്കുമ്പോൾ നമ്മൾക്ക് കിട്ടുന്ന സന്തോഷവും ആത്മസംതൃപ്തിയും മറ്റൊരാളെ പറഞ്ഞറിയിക്കാൻ ആവില്ലല്ലോ.

മുന്നോട്ടുള്ള വഴികൾ വ്യക്തമാകാൻ നമ്മൾ എല്ലാവർക്കും എത്തിച്ചേരേണ്ട ലക്ഷ്യസ്ഥാനം ഉണ്ടാവണം.

എന്തെങ്കിലും ലക്ഷ്യം ഉണ്ടെങ്കിലാണ് നമ്മൾക്ക് സമയം പാഴാക്കാതെ ലക്ഷ്യം നേടാനായി പരിശ്രമിക്കാൻ കഴിയുകയുള്ളു.

ഈ നിമിഷം നമ്മൾ ഓരോരുത്തരുടെയും സമയമാണ്. ഈ സമയം പാഴാക്കാതെ മുന്നോട്ടു നല്ല ലക്ഷ്യങ്ങൾ നേടിയെടുക്കാൻ പരിശ്രമിക്കാൻ സാധിക്കട്ടെ.

ഇന്നലെകളിൽ ഉണ്ടായ നഷ്ടങ്ങളും, തോൽവികളും, സങ്കടങ്ങളും നമ്മൾക്ക് അകറ്റാൻ ഇനിയുള്ള വിലപ്പെട്ട സമയങ്ങൾ പാഴാക്കാതെ നല്ല ലക്ഷ്യങ്ങൾ നേടാനായിട്ട് ശ്രമിക്കാം.

ഒരുനാൾ നമ്മൾ കണ്ട നല്ല ലക്ഷ്യം നേടിയെടുക്കുമെന്ന് ഉറച്ചുവിശ്വസിച്ചുകൊണ്ട് അതിനായി പരിശ്രമിക്കുക, ഒരുനാൾ നമ്മൾ ഓരോരുത്തർക്കും,നമ്മുടെ ലക്ഷ്യം നേടിയെടുക്കാൻ സാധിക്കട്ടെ.

0 comments:

Post a Comment

പ്രിയമുള്ളവരേ ഞാൻ എഴുതിയ 3 മോട്ടിവേഷൻ പുസ്തകങ്ങൾ ഇപ്പോൾ ഡിജിറ്റൽ രൂപത്തിൽ ആമസോൺ kindle,Google books ആപ്പ് ഉപയോഗിച്ച് വായിക്കാം, lijo paul എന്ന് സെർച്ച്‌ ചെയ്താൽ കിട്ടും.

നിങ്ങൾ ഒരു കുറഞ്ഞ മുതൽ മുടക്കിൽ അധികവരുമാനം ആഗ്രഹിക്കുന്ന വ്യക്തിയാണോ എങ്കിൽ നിങ്ങൾക്കിതാ വലിയൊരു അവസരം വന്നു ചേർന്നിരിക്കുന്നു.
ആകർഷകമായ വ്യക്തിത്വവും ചുറുചുറുക്കുമുള്ള ആളുകൾക്ക് ശോഭിക്കാൻ പറ്റുന്ന സെയിൽസ് മേഖലയിലാണ് ഇപ്പോഴുള്ള അവസരം ഒരുങ്ങിയിട്ടുള്ളത്.

ഉടനെ തന്നെ പുറത്തിറക്കാൻ പോകുന്ന മോട്ടിവേഷൻ ബുക്കിന്റെ വിതരണത്തിനാണ് കുറഞ്ഞ മുതൽ മുടക്കിൽ നിങ്ങൾക്ക് ആരംഭിക്കാവുന്ന ബിസിനസ്‌ ചെയ്യാൻ സാധിക്കുക.

ഞാൻ എഴുതിയ പ്രണയ നോവൽ "എന്റെ റോസ്മോൾക്കായ്" നിങ്ങൾക്കിപ്പോൾ വായിക്കാം.
Romantic Novel Read now.
Real Estate Advertisement.
Prathilipi Article Read now.
പ്രിയമുള്ളവരേ ഞാൻ എഴുതിയ രണ്ടു മോട്ടിവേഷൻ ബുക്കുകളുടെ ഓഡിയോ SPOTIFY APPLICATION ൽ Lijopaulexamchoices എന്ന പ്രൊഫൈലിൽ ലഭ്യമാണ്.
സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Youtube Channel Audio Listen Part 3 Now.
ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The art of innerspring insight
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Special offer our Motivation E-book
Our Motivation EBooks Buy Now.
Instagram,
Facebook page,
Youtube,
Whatsapp Chat Now
ഈ അവസരത്തിൽ ഞങ്ങളുടെ വെബ്സൈറ്റിലൂടെ നൽകി വരുന്ന പഴയ കാല പി എസ് സി പരീക്ഷാ ചോദ്യപേപ്പറുകൾ സൗജന്യമായി പരിശീലിക്കുവാൻ നിങ്ങൾക്ക് അവസരം നൽകുകയാണ്.
Free practice Now.
USED BOOK ORDER NOW.
ഏതു പരസ്യത്തിന്റെയും സാമ്പത്തിക ഇടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക.ഇടപാടുകൾ മൂലം ഉണ്ടാകുന്ന യാതൊരുവിധ കഷ്ട നഷ്ടങ്ങൾക്കും ഈ വെബ്സൈറ്റ് അധികാരികൾ ഉത്തരവാദി ആയിരിക്കുന്നതല്ല.