Pages

12 January 2025

മനം നിറക്കാൻ മധുമന്ത്രങ്ങൾ:mantras to fill the mind-353

സ്നേഹം ആഗ്രഹിക്കാത്ത മനുഷ്യരില്ല.
ഏതൊരു മനുഷ്യനും സന്തോഷം ലഭിക്കുന്നത് സ്നേഹിക്കാൻ ചുറ്റിലും ആരെങ്കിലുമൊക്കെ ഉണ്ടെന്നറിയുമ്പോഴാണ്.

നാളുകൾ ആയിട്ടു സ്നേഹത്തിൽ ആയിരുന്നവർ പെട്ടെന്ന് അകലുമ്പോൾ പലർക്കും ക്ഷമയോടെ സഹിക്കാൻ കഴിയണമെന്നില്ല.

സ്നേഹം നഷ്ടപ്പെടുന്ന അവസ്ഥകളെ അഭിമുഖികരിക്കുക എന്നത് ഏതൊരാൾക്കും വളരെയേറെ പ്രയാസകരമാണ്.

തിരിച്ചു കിട്ടുമെന്നുള്ള പ്രതീക്ഷയിലാണ് നമ്മളിൽ പലരും മറ്റുള്ളവരെ ഒരുപക്ഷെ ഒരുപരിധിയിൽ കൂടുതലായി സ്നേഹിക്കുന്നത്.

സ്നേഹം ആരിൽ നിന്നും പിടിച്ചു വാങ്ങിക്കാൻ കഴിയില്ലല്ലോ. സ്നേഹം എപ്പോഴും ആത്മാർത്ഥതയോടെ ആയിരിക്കണം.

നമ്മുടെയൊക്കെ സ്നേഹം സത്യവും എന്നുമെന്നും നിലനിൽക്കുന്നതുമാകട്ടെ.

കപടമായ സ്നേഹം അഭിനയിച്ചുകൊണ്ട് ആരെയും വഞ്ചിക്കാതിരിക്കുക.

സ്നേഹം നഷ്ടപ്പെട്ട അവസ്ഥകളിലൂടെ നമ്മളിൽ പലർക്കും പലപ്പോഴും ഒരുപക്ഷെ കടന്നുപോകേണ്ടി വന്നിട്ടുണ്ടാകാം.

പണ്ടുണ്ടായ സ്നേഹമൊന്നും ഒരുപക്ഷെ പിന്നിടുള്ള കാലം നമ്മളിൽ ഉണ്ടായിക്കൊള്ളണം എന്നില്ല, അതിന്റെ പിന്നിൽ ഒത്തിരി കാരണങ്ങൾ ഉണ്ടായേക്കാം.

മറ്റൊരാളെ വേണ്ടതുപോലെ സഹായിക്കാൻ മനസ്സിൽ സ്നേഹം, മനുഷ്യത്വം ഉണ്ടാവണം.

മറ്റൊരാളിൽ നിന്നും നമ്മൾ സ്നേഹം ആഗ്രഹിക്കുന്നുണ്ടെങ്കിൽ നമ്മൾ അവരോടു സ്നേഹത്തോടുകൂടി പെരുമാറാൻ പഠിക്കേണ്ടതുണ്ട്.

സ്നേഹിക്കാൻ ആരുമില്ലാത്ത അവസ്ഥ ഒരുപക്ഷെ നമ്മളെ ഏകാന്തതയിലേക്ക് നയിച്ചേക്കാം.

നമ്മളെ ആരും സ്നേഹിക്കാൻ ഇല്ലെങ്കിൽ പോലും നമ്മളെ തന്നെ സ്നേഹിക്കാനും, പ്രകൃതിയെ സ്നേഹിക്കാനും പഠിക്കേണ്ടതുണ്ട്.

ഓരോ മനുഷ്യരിലും അവരുടേതായ കുറവുകൾ ഉണ്ടായേക്കാം അതു മനസ്സിലാക്കാൻ നമ്മൾക്ക് കഴിയേണ്ടതുണ്ട്. നമ്മൾ ആഗ്രഹിച്ചതുപോലെ നമ്മളെ സ്നേഹിക്കാൻ ഈ ലോകത്തിലെ ആർക്കും തന്നെ പൂർണ്ണമായ തോതിൽ കഴിയണമെന്നില്ല.

സമ്പാദ്യം കണ്ടു സ്നേഹിക്കുന്നവർ ഉണ്ടായേക്കാം. നമ്മളുടെ കുറവുകൾ കണ്ടു നമ്മളെ സ്നേഹിക്കാൻ കഴിയുമ്പോഴാണ് ആ സ്നേഹത്തിനു കൂടുതൽ അർത്ഥം കിട്ടുക.

വെറുപ്പിനെ അകറ്റികൊണ്ട് സ്നേഹിക്കാൻ സാധിക്കട്ടെ.

സ്നേഹത്തിന്റെ നഷ്ടപ്പെടലുകൾ നമ്മളുടെ മാനസിക ശാരീരിക ആരോഗ്യത്തെ ഒരുപക്ഷെ കാര്യമായി സ്വാധിനിച്ചേക്കാം.

ആരെയും സങ്കടപ്പെടുത്താതെ നമുക്ക് വേണ്ടപ്പെട്ടവരെ അവരുടെ കുറവുകൾ ഉൾകൊണ്ട് ആത്മാർഥമായി സ്നേഹിക്കാൻ ഇനിയുള്ള കാലം കഴിയട്ടെ.

No comments:

Post a Comment

പ്രിയമുള്ളവരേ ഞാൻ എഴുതിയ 3 മോട്ടിവേഷൻ പുസ്തകങ്ങൾ ഇപ്പോൾ ഡിജിറ്റൽ രൂപത്തിൽ ആമസോൺ kindle,Google books ആപ്പ് ഉപയോഗിച്ച് വായിക്കാം, lijo paul എന്ന് സെർച്ച്‌ ചെയ്താൽ കിട്ടും.

നിങ്ങൾ ഒരു കുറഞ്ഞ മുതൽ മുടക്കിൽ അധികവരുമാനം ആഗ്രഹിക്കുന്ന വ്യക്തിയാണോ എങ്കിൽ നിങ്ങൾക്കിതാ വലിയൊരു അവസരം വന്നു ചേർന്നിരിക്കുന്നു.
ആകർഷകമായ വ്യക്തിത്വവും ചുറുചുറുക്കുമുള്ള ആളുകൾക്ക് ശോഭിക്കാൻ പറ്റുന്ന സെയിൽസ് മേഖലയിലാണ് ഇപ്പോഴുള്ള അവസരം ഒരുങ്ങിയിട്ടുള്ളത്.

ഉടനെ തന്നെ പുറത്തിറക്കാൻ പോകുന്ന മോട്ടിവേഷൻ ബുക്കിന്റെ വിതരണത്തിനാണ് കുറഞ്ഞ മുതൽ മുടക്കിൽ നിങ്ങൾക്ക് ആരംഭിക്കാവുന്ന ബിസിനസ്‌ ചെയ്യാൻ സാധിക്കുക.

ഞാൻ എഴുതിയ പ്രണയ നോവൽ "എന്റെ റോസ്മോൾക്കായ്" നിങ്ങൾക്കിപ്പോൾ വായിക്കാം.
Romantic Novel Read now.
Real Estate Advertisement.
Prathilipi Article Read now.
പ്രിയമുള്ളവരേ ഞാൻ എഴുതിയ രണ്ടു മോട്ടിവേഷൻ ബുക്കുകളുടെ ഓഡിയോ SPOTIFY APPLICATION ൽ Lijopaulexamchoices എന്ന പ്രൊഫൈലിൽ ലഭ്യമാണ്.
സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Youtube Channel Audio Listen Part 3 Now.
ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The art of innerspring insight
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Special offer our Motivation E-book
Our Motivation EBooks Buy Now.
Instagram,
Facebook page,
Youtube,
Whatsapp Chat Now
ഈ അവസരത്തിൽ ഞങ്ങളുടെ വെബ്സൈറ്റിലൂടെ നൽകി വരുന്ന പഴയ കാല പി എസ് സി പരീക്ഷാ ചോദ്യപേപ്പറുകൾ സൗജന്യമായി പരിശീലിക്കുവാൻ നിങ്ങൾക്ക് അവസരം നൽകുകയാണ്.
Free practice Now.
USED BOOK ORDER NOW.
ഏതു പരസ്യത്തിന്റെയും സാമ്പത്തിക ഇടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക.ഇടപാടുകൾ മൂലം ഉണ്ടാകുന്ന യാതൊരുവിധ കഷ്ട നഷ്ടങ്ങൾക്കും ഈ വെബ്സൈറ്റ് അധികാരികൾ ഉത്തരവാദി ആയിരിക്കുന്നതല്ല.