സങ്കടങ്ങൾ ഇല്ലാത്ത മനുഷ്യരില്ല. ഓരോരുത്തർക്കും സങ്കടങ്ങൾക്കുള്ള കാരണങ്ങൾ വ്യത്യസ്തമായിരിക്കും.
കുഞ്ഞുനാളിൽ നമ്മൾക്ക് സങ്കടങ്ങൾക്ക് കാരണം ആയിരുന്നവ ആയിരിക്കില്ല പിൽകാലത്ത് മുതിർന്നതിനുശേഷം നമ്മൾക്ക് സങ്കടത്തിനു കാരണം ആയിട്ടുണ്ടാവുക.
നമ്മൾക്കുണ്ടായ മോശം അനുഭവങ്ങൾ, പരാജയങ്ങൾ, നഷ്ടപ്പെടലുകൾ, അവഗണനകൾ, സാമ്പത്തികമില്ലാത്തത്,ആരോഗ്യം ഇല്ലാത്ത അവസ്ഥ, ദാരിദ്ര്യം, മനുഷ്യരുടെ വേർപാട്, ബന്ധങ്ങൾ അവസാനിപ്പിക്കുമ്പോൾ എന്ന് തുടങ്ങിയ നിരവധി കാരണങ്ങൾ ഉണ്ടാവാം നമ്മൾ ഓരോരുത്തരിലും സങ്കടത്തിനു കാരണമായിട്ടുണ്ടാവുക.
സങ്കടങ്ങൾ നമ്മളെ പെട്ടെന്ന് വിട്ടകലുകയില്ല, അതിന് ക്ഷമയോടെ കാത്തിരിക്കാനും പ്രവർത്തിക്കാനും സാധിക്കേണ്ടതുണ്ട്.
എല്ലാ സമയത്തും സങ്കടങ്ങളെ നിയന്ത്രിച്ചുനിർത്താൻ കഴിയണമെന്നില്ല, സങ്കടം കരച്ചിലായിട്ടും മറ്റു പ്രവർത്തികൾ ആയിട്ടൊക്കെ മാറിയേക്കാം.
സങ്കടങ്ങളുടെ കാരണങ്ങൾ കണ്ടെത്തി ശരിയായ വിധത്തിൽ പരിഹരിക്കാൻ ശ്രമിക്കേണ്ടതുണ്ട്.
നല്ലതുപോലെ കഷ്ടപ്പെട്ടാൽ മാത്രമാണ് നമ്മളിലെ പല സങ്കടങ്ങളും നമ്മളെ വിട്ടോഴിയുകയുള്ളു.
സമ്പത്തും സുഖസൗകര്യം ഉണ്ടെങ്കിൽ പോലും സങ്കടം ഉണ്ടാവില്ല എന്നു പറയാൻ കഴിയില്ലല്ലോ.
നിസ്സാര കാരണങ്ങൾ മതി ഓരോരുത്തർക്കും സങ്കടങ്ങൾ ഉണ്ടാവാനായിട്ട്.
ചുറ്റുമുള്ളവരുടെ സങ്കടങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഒരുപക്ഷെ നമ്മുടെയൊക്കെ സങ്കടങ്ങൾ വളരെ കുറവായിരുന്നിരിക്കാം.
പഠിക്കേണ്ട സമയത്ത് വേണ്ടതുപോലെ പഠിക്കാൻ കഴിയാത്തതിന്റെ സങ്കടം ഒരുപക്ഷെ നാളുകൾ കഴിഞ്ഞു നല്ലൊരു ജോലി കിട്ടാതിരിക്കുമ്പോൾ ആയിരിക്കും ഒരുപക്ഷെ മനസ്സിലാവുക.
പെട്ടെന്നൊരു ദിവസം ജോലിയിൽ നിന്നും പുറത്താക്കപ്പെടുമ്പോൾ പലർക്കും അതെല്ലാം വളരെയേറെ സങ്കടത്തിനു കാരണമായേക്കാം.
നമ്മൾക്ക് എത്രയോക്കെ സങ്കടം ഉണ്ടെങ്കിലും അതിനെയെല്ലാം തരണം ചെയ്യാൻ സാധിക്കേണ്ടതുണ്ട്.
നമ്മളുടെ ചുറ്റിലുമുള്ളവരുമായി താരതമ്യം ചെയ്യുമ്പോൾ ഒത്തിരിയേറെ സങ്കടങ്ങൾ ഉണ്ടായെന്നു വന്നേക്കാം. ഓരോ മനുഷ്യർക്കും അവരുടേതായ സങ്കടങ്ങളുണ്ടെന്ന് മനസ്സിലാക്കുക, അവരൊക്കെ നല്ലതുപോലെ കഷ്ടപ്പെട്ടതുകൊണ്ടാണ് ഇന്നിപ്പോൾ അവർക്ക് നേട്ടങ്ങൾ ഉണ്ടായതെന്ന് മനസ്സിലാക്കുക.
നമ്മുടെ സങ്കടങ്ങൾ അകറ്റാൻ നല്ലതുപോലെ നേട്ടങ്ങൾക്കുവേണ്ടി അഹോരാത്രം കഷ്ടപ്പെടാൻ, സങ്കടങ്ങളെ ആവശ്യസന്ദർഭങ്ങളിൽ നിയന്ത്രിക്കാൻ നമ്മൾ ഓരോരുത്തർക്കും സാധിക്കട്ടെ.
No comments:
Post a Comment
പ്രിയമുള്ളവരേ ഞാൻ എഴുതിയ 3 മോട്ടിവേഷൻ പുസ്തകങ്ങൾ ഇപ്പോൾ ഡിജിറ്റൽ രൂപത്തിൽ ആമസോൺ kindle,Google books ആപ്പ് ഉപയോഗിച്ച് വായിക്കാം, lijo paul എന്ന് സെർച്ച് ചെയ്താൽ കിട്ടും.
നിങ്ങൾ ഒരു കുറഞ്ഞ മുതൽ മുടക്കിൽ അധികവരുമാനം ആഗ്രഹിക്കുന്ന വ്യക്തിയാണോ എങ്കിൽ നിങ്ങൾക്കിതാ വലിയൊരു അവസരം വന്നു ചേർന്നിരിക്കുന്നു.
ആകർഷകമായ വ്യക്തിത്വവും ചുറുചുറുക്കുമുള്ള ആളുകൾക്ക് ശോഭിക്കാൻ പറ്റുന്ന സെയിൽസ് മേഖലയിലാണ് ഇപ്പോഴുള്ള അവസരം ഒരുങ്ങിയിട്ടുള്ളത്.
ഉടനെ തന്നെ പുറത്തിറക്കാൻ പോകുന്ന മോട്ടിവേഷൻ ബുക്കിന്റെ വിതരണത്തിനാണ് കുറഞ്ഞ മുതൽ മുടക്കിൽ നിങ്ങൾക്ക് ആരംഭിക്കാവുന്ന ബിസിനസ് ചെയ്യാൻ സാധിക്കുക.
ഞാൻ എഴുതിയ പ്രണയ നോവൽ "എന്റെ റോസ്മോൾക്കായ്" നിങ്ങൾക്കിപ്പോൾ വായിക്കാം.
Romantic Novel Read now.
Real Estate Advertisement.
Prathilipi Article Read now.
പ്രിയമുള്ളവരേ ഞാൻ എഴുതിയ രണ്ടു മോട്ടിവേഷൻ ബുക്കുകളുടെ ഓഡിയോ SPOTIFY APPLICATION ൽ Lijopaulexamchoices എന്ന പ്രൊഫൈലിൽ ലഭ്യമാണ്.
സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Youtube Channel Audio Listen Part 3 Now.
ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The art of innerspring insight
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Special offer our Motivation E-book
Our Motivation EBooks Buy Now.
Instagram,
Facebook page,
Youtube,
Whatsapp Chat Now
ഈ അവസരത്തിൽ ഞങ്ങളുടെ വെബ്സൈറ്റിലൂടെ നൽകി വരുന്ന പഴയ കാല പി എസ് സി പരീക്ഷാ ചോദ്യപേപ്പറുകൾ സൗജന്യമായി പരിശീലിക്കുവാൻ നിങ്ങൾക്ക് അവസരം നൽകുകയാണ്.
Free practice Now.
USED BOOK ORDER NOW.
ഏതു പരസ്യത്തിന്റെയും സാമ്പത്തിക ഇടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക.ഇടപാടുകൾ മൂലം ഉണ്ടാകുന്ന യാതൊരുവിധ കഷ്ട നഷ്ടങ്ങൾക്കും ഈ വെബ്സൈറ്റ് അധികാരികൾ ഉത്തരവാദി ആയിരിക്കുന്നതല്ല.