Choose your language

13 January 2025

// // Our Youtube channel

മനം നിറക്കാൻ മധുമന്ത്രങ്ങൾ:mantras to fill the mind-274

നമ്മളുടെ മുന്നോട്ടുള്ള യാത്രയിൽ പല യാഥാർഥ്യങ്ങളും നമ്മൾ മനസ്സിലാക്കാറുണ്ട്, അവയിൽ പലതും വേണ്ടതുപോലെ ഉൾകൊള്ളാൻ നമ്മളിൽ പലർക്കും കഴിഞ്ഞെന്നു വരില്ല.

ജനിച്ചാൽ ഒരുനാൾ മരിക്കും എന്നത് യാഥാർഥ്യമാണ്. നമ്മൾ സമ്പാദിച്ചത് എല്ലാം കൈയൊഴിഞ്ഞു നമ്മൾക്ക് ഈ ലോകത്തുനിന്നും ഒരുനാൾ കടന്നുപോകേണ്ടി വരും.

മരണമെന്ന യാഥാർഥ്യത്തെ ശരിയായ വിധത്തിൽ ഉൾകൊള്ളാൻ പഠിക്കേണ്ടതുണ്ട്. മരണശേഷം നമ്മുടെയൊക്കെ ജീവിതത്തിൽ എന്തുസംഭവിക്കുമെന്ന് ആർക്കും കൃത്യമായി പറഞ്ഞു തരാൻ കഴിയില്ല.

ഓരോ മനുഷ്യർക്കും അവരുടേതായ കഴിവുകളും, കുറവുകളുമുണ്ട്.

വിശ്വസിച്ചു കൂടെ കൂട്ടിയവരൊക്കെ നാളെകളിൽ നമ്മളെ ഒരുപക്ഷെ അകറ്റിയേക്കാം, നമ്മളോട് വിശ്വാസവഞ്ചന കാണിച്ചേക്കാം.

സാഹചര്യം അനുസരിച്ചു പലരും നമ്മളോട് മോശമായും നല്ല രീതിയിലും പെരുമാറിയെന്ന് വന്നേക്കാം.

എളുപ്പം പണമുണ്ടാക്കാനായി തിരഞ്ഞെടുക്കുന്ന തെറ്റായ മാർഗങ്ങൾ ഒരുപക്ഷെ നമ്മുടെ മുന്നോട്ടുള്ള യാത്രകളെ തടസ്സപ്പെടുത്തിയെന്ന് വന്നേക്കാം.

ഒരു ചെടി നട്ടാൽ പിറ്റേന്ന് തന്നെ ഫലം ലഭിക്കുകയില്ലല്ലോ, അതിനു നിശ്ചിതസമയം വേണം ഫലം പുറപ്പെടുവിക്കാൻ അതുവരെ ചെടിക്ക് വളരാനുള്ള സാഹചര്യം ഉണ്ടാവേണ്ടതുണ്ട്.

വിശ്വാസം കൊണ്ടു മാത്രം ആർക്കും പുരോഗതി എല്ലായ്പോഴും നേടാൻ സാധിച്ചെന്നു വരില്ല, പുരോഗതിക്കുവേണ്ടതായ പരിശ്രമം നമ്മുടെ ഭാഗത്തുനിന്നും ആവശ്യമാണ്.

പരീക്ഷയിൽ വിജയിക്കാൻ വേണ്ട രീതിയിൽ തയ്യാറെടുക്കേണ്ടതുണ്ട്.
എങ്കിൽ മാത്രമാണ് പരീക്ഷയിലെ ചോദ്യങ്ങൾക്ക് കൃത്യമായി ഉത്തരം നൽകാൻ സാധിക്കുകയുള്ളു.

നമ്മളുടെ പ്രവർത്തനങ്ങൾ ഓരോന്നും നല്ല നേട്ടങ്ങൾക്ക് വേണ്ടിയുള്ളതാകണം.

പരാജയം എന്നത് നമ്മൾക്ക് ഇനിയുമെറെ മുന്നോട്ട് പോകാനുണ്ടെന്നതിന്റെ സുചനയാണ് നൽകുന്നത്.

ആരൊക്കെ നമ്മളെ കളിയാക്കിയാലും, വിമർശിച്ചാലും, കുറ്റപ്പെടുത്തിയാലും നമ്മൾ അതിന്റെ പേരിൽ ഒത്തിരി സങ്കടപ്പെടാനോ തളരാനോ പാടില്ല, അങ്ങനെ തളർന്നിരുന്നാൽ നമ്മൾക്ക് തന്നെയാണ് നഷ്ടം സംഭവിക്കുക.

നമ്മുടെ നാളിതുവരെയുള്ള തെറ്റായ ജീവിതരീതി ഉപേക്ഷിക്കേണ്ടതുണ്ട്. സമയം നഷ്ടപ്പെടുത്തുന്ന അവസരങ്ങൾ ഒഴിവാക്കേണ്ടതുണ്ട്.

നമ്മളുടെ സമയം നഷ്ടപ്പെടുത്തിയാൽ നമ്മൾക്കു തന്നെയാണ് അതിന്റെ നഷ്ടം എപ്പോഴായാലും ഉണ്ടാവുക.

മറ്റുള്ളവരുടെ നേട്ടത്തിൽ നമ്മൾ അസൂയപ്പെട്ടിരുന്നിട്ട് കാര്യമില്ല, അവരൊക്കെ നല്ലതുപോലെ കഷ്ടപ്പെട്ടിട്ടാണ് ഓരോ വിജയവും കൈവരിച്ചിട്ടുള്ളത് എന്നത് മനസ്സിലാക്കുക.

ഭൂമിയിലെ ഓരോ യാഥാർഥ്യവും നമ്മൾക്ക് സമയാസമയങ്ങളിൽ തിരിച്ചറിയാനും വേണ്ടരീതിയിൽ യാഥാർഥ്യങ്ങളെ ഉൾക്കൊണ്ട്‌ മുന്നോട്ട് പോകുവാനും സാധിക്കട്ടെ.

0 comments:

Post a Comment

പ്രിയമുള്ളവരേ ഞാൻ എഴുതിയ 3 മോട്ടിവേഷൻ പുസ്തകങ്ങൾ ഇപ്പോൾ ഡിജിറ്റൽ രൂപത്തിൽ ആമസോൺ kindle,Google books ആപ്പ് ഉപയോഗിച്ച് വായിക്കാം, lijo paul എന്ന് സെർച്ച്‌ ചെയ്താൽ കിട്ടും.

നിങ്ങൾ ഒരു കുറഞ്ഞ മുതൽ മുടക്കിൽ അധികവരുമാനം ആഗ്രഹിക്കുന്ന വ്യക്തിയാണോ എങ്കിൽ നിങ്ങൾക്കിതാ വലിയൊരു അവസരം വന്നു ചേർന്നിരിക്കുന്നു.
ആകർഷകമായ വ്യക്തിത്വവും ചുറുചുറുക്കുമുള്ള ആളുകൾക്ക് ശോഭിക്കാൻ പറ്റുന്ന സെയിൽസ് മേഖലയിലാണ് ഇപ്പോഴുള്ള അവസരം ഒരുങ്ങിയിട്ടുള്ളത്.

ഉടനെ തന്നെ പുറത്തിറക്കാൻ പോകുന്ന മോട്ടിവേഷൻ ബുക്കിന്റെ വിതരണത്തിനാണ് കുറഞ്ഞ മുതൽ മുടക്കിൽ നിങ്ങൾക്ക് ആരംഭിക്കാവുന്ന ബിസിനസ്‌ ചെയ്യാൻ സാധിക്കുക.

ഞാൻ എഴുതിയ പ്രണയ നോവൽ "എന്റെ റോസ്മോൾക്കായ്" നിങ്ങൾക്കിപ്പോൾ വായിക്കാം.
Romantic Novel Read now.
Real Estate Advertisement.
Prathilipi Article Read now.
പ്രിയമുള്ളവരേ ഞാൻ എഴുതിയ രണ്ടു മോട്ടിവേഷൻ ബുക്കുകളുടെ ഓഡിയോ SPOTIFY APPLICATION ൽ Lijopaulexamchoices എന്ന പ്രൊഫൈലിൽ ലഭ്യമാണ്.
സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Youtube Channel Audio Listen Part 3 Now.
ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The art of innerspring insight
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Special offer our Motivation E-book
Our Motivation EBooks Buy Now.
Instagram,
Facebook page,
Youtube,
Whatsapp Chat Now
ഈ അവസരത്തിൽ ഞങ്ങളുടെ വെബ്സൈറ്റിലൂടെ നൽകി വരുന്ന പഴയ കാല പി എസ് സി പരീക്ഷാ ചോദ്യപേപ്പറുകൾ സൗജന്യമായി പരിശീലിക്കുവാൻ നിങ്ങൾക്ക് അവസരം നൽകുകയാണ്.
Free practice Now.
USED BOOK ORDER NOW.
ഏതു പരസ്യത്തിന്റെയും സാമ്പത്തിക ഇടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക.ഇടപാടുകൾ മൂലം ഉണ്ടാകുന്ന യാതൊരുവിധ കഷ്ട നഷ്ടങ്ങൾക്കും ഈ വെബ്സൈറ്റ് അധികാരികൾ ഉത്തരവാദി ആയിരിക്കുന്നതല്ല.