ജീവിതത്തിൽ ഓരോ മനുഷ്യരും ശ്രദ്ധിക്കേണ്ട പ്രധാന കാര്യം ആരെയും ദ്രോഹിക്കാതിരിക്കുക എന്നതാണ്.
മറ്റുള്ളവരിൽ നിന്നുള്ള ദ്രോഹങ്ങൾ സഹിക്കാൻ കഴിയാതെ എത്ര മനുഷ്യരാണ് ഈ ലോകത്തിലുള്ള ജീവിതം നഷ്ടപ്പെടുത്തിയിട്ടുള്ളത്.
നമ്മൾക്ക് ലഭിച്ച ജീവിതം നല്ല രീതിയിൽ ജീവിച്ചുതീർക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും ഉത്തരവാദിത്തമാണ്.
ഓരോ ദിവസവും ഓരോ തരത്തിലുള്ള ബുദ്ധിമുട്ടിലുടെയാണ് നമ്മളിൽ പലരും ഒരുപക്ഷെ കടന്നുപോയികൊണ്ടിരിക്കുന്നത്.
ശാരീരികമായും മാനസികമായും ഒത്തിരി ബുദ്ധിമുട്ട് നമ്മൾക്ക് സാഹചര്യം അനുസരിച്ചു അനുഭവിക്കേണ്ടി വന്നിട്ടുണ്ടാവാം.
മറ്റുള്ളവരെ ദ്രോഹിക്കുന്നതിൽ സന്തോഷം കണ്ടെത്തുന്നവർ നമ്മൾക്കിടയിൽ ഉണ്ടായെന്നു വരാം, സ്വബോധം നഷ്ടപ്പെട്ടുകൊണ്ട് മറ്റുള്ളവരെ ദ്രോഹിക്കുന്നവരും ഉണ്ടായേക്കാം.
ദ്രോഹങ്ങൾ ആരിലും വേദന ഉളവാക്കുന്ന കാര്യമാണ്. ദ്രോഹങ്ങൾ എത്രയും വേഗം അവസാനിപ്പിക്കാൻ ശ്രമിക്കേണ്ടത് വളരെയേറെ ആവശ്യമാണ്.
നമ്മളിൽ ചിലരെങ്കിലും മറ്റുള്ളവരോടുള്ള ദേഷ്യം മുഴുവൻ ഒരുപക്ഷെ മറ്റു പലരോടും നേരിട്ടും അല്ലാതെയും കാണിച്ചെന്ന് വരാം.
ഒന്നുമറിയാത്ത പാവം ആളുകൾ വരെ ചിലരുടെയൊക്കെ ദ്രോഹങ്ങൾ ഏൽക്കേണ്ടി വരുന്നത് വളരെയേറെ ദുഃഖം ഉളവാക്കുന്നതാണ്.
മാനസികമായ അസ്വസ്ഥതകൾ അനുഭവിക്കുന്നവർക്ക് വേണ്ട രീതിയിൽ ചികിത്സ നൽകിയില്ലെങ്കിൽ മറ്റുള്ളവരെ അനാവശ്യമായി ദ്രോഹിച്ചെന്ന് വന്നേക്കാം.
ചെറുപ്പത്തിൽ നമ്മൾ അനുഭവിച്ചിട്ടുള്ള ഓരോ ദ്രോഹവും നമ്മളിൽ വലിയ രീതിയിൽ വെറുപ്പ്, ദേഷ്യം ആയിട്ടൊക്കെ ഒരുപക്ഷെ പരിണമിച്ചേക്കാം, അതൊക്കെ മനസ്സിൽവെച്ചുകൊണ്ട് മുതിർന്നുകഴിയുമ്പോൾ പ്രതികാരം എന്നോണം ഒരുപക്ഷെ തിരിച്ചു ദ്രോഹിച്ചെന്നു വരാം.
നമ്മൾ മറ്റുള്ളവരെ വേണ്ട രീതിയിൽ സ്നേഹിക്കാനും, പരിഗണിക്കാനും ഇനിയെങ്കിലും പഠിക്കേണ്ടതുണ്ട്. മറ്റുള്ളവരെ ദ്രോഹിച്ചാൽ എന്നെങ്കിലുമൊരിക്കൽ ആ ദ്രോഹങ്ങളൊക്കെ മറ്റുപലരിൽ നിന്നാണെങ്കിൽ പോലും ഒരുപക്ഷെ നമ്മൾക്കും അനുഭവിക്കേണ്ടി വന്നേക്കാം.
ദ്രോഹങ്ങളെ ശക്തമായ രീതിയിൽ തന്നെ എതിർക്കേണ്ടതുണ്ട്. വേണ്ടി വന്നാൽ നിയമത്തിന്റെ സഹായം തേടുക.
ഓരോ മനുഷ്യർക്കും വ്യക്തി സ്വാതന്ത്ര്യം നിയമം വഴി ഉറപ്പു നൽകുന്നുണ്ട്. അതുകൊണ്ട് തന്നെ നമ്മളുടെ സ്വാതന്ത്ര്യത്തെ ഇല്ലാതാക്കുന്ന, നമ്മളെ ശാരീരികമായും, മാനസികമായും ഏൽപ്പിക്കുന്ന ദ്രോഹങ്ങൾ തടയേണ്ടത് വളരെയേറെ ആവശ്യമാണ്.
ഇന്നിപ്പോൾ വളരെ വേണ്ടപ്പെട്ടവരിൽ നിന്നുവരെ ദ്രോഹം ഉണ്ടായികൊണ്ടിരിക്കുന്നു എന്നത് വളരെയേറെ ദുഃഖകരമാണ്. ഒരിക്കലും നമ്മൾ ആരെയും മനപൂർവം ദ്രോഹിക്കാൻ പോകരുത്.
നമ്മളുടെ കുറവുകൾ വേണ്ട രീതിയിൽ പരിഹരിക്കാൻ നിരന്തരം ശ്രമിക്കേണ്ടതുണ്ട്.
നമ്മുടെയൊക്കെ ഈ ഭൂമിയിലെ വാസം വളരെ ചുരുങ്ങിയ കാലം മാത്രമേയുള്ളൂ, ആ കാലമത്രയും ആരെയും ദ്രോഹിക്കാതെ, സന്തോഷത്തോടെയും, സമാധാനത്തോടെയും ജീവിതത്തെ മുന്നോട്ടു കൊണ്ടുപോകാൻ എല്ലാവർക്കും സാധിക്കട്ടെ.
0 comments:
Post a Comment
പ്രിയമുള്ളവരേ ഞാൻ എഴുതിയ 3 മോട്ടിവേഷൻ പുസ്തകങ്ങൾ ഇപ്പോൾ ഡിജിറ്റൽ രൂപത്തിൽ ആമസോൺ kindle,Google books ആപ്പ് ഉപയോഗിച്ച് വായിക്കാം, lijo paul എന്ന് സെർച്ച് ചെയ്താൽ കിട്ടും.
നിങ്ങൾ ഒരു കുറഞ്ഞ മുതൽ മുടക്കിൽ അധികവരുമാനം ആഗ്രഹിക്കുന്ന വ്യക്തിയാണോ എങ്കിൽ നിങ്ങൾക്കിതാ വലിയൊരു അവസരം വന്നു ചേർന്നിരിക്കുന്നു.
ആകർഷകമായ വ്യക്തിത്വവും ചുറുചുറുക്കുമുള്ള ആളുകൾക്ക് ശോഭിക്കാൻ പറ്റുന്ന സെയിൽസ് മേഖലയിലാണ് ഇപ്പോഴുള്ള അവസരം ഒരുങ്ങിയിട്ടുള്ളത്.
ഉടനെ തന്നെ പുറത്തിറക്കാൻ പോകുന്ന മോട്ടിവേഷൻ ബുക്കിന്റെ വിതരണത്തിനാണ് കുറഞ്ഞ മുതൽ മുടക്കിൽ നിങ്ങൾക്ക് ആരംഭിക്കാവുന്ന ബിസിനസ് ചെയ്യാൻ സാധിക്കുക.
ഞാൻ എഴുതിയ പ്രണയ നോവൽ "എന്റെ റോസ്മോൾക്കായ്" നിങ്ങൾക്കിപ്പോൾ വായിക്കാം.
Romantic Novel Read now.
Real Estate Advertisement.
Prathilipi Article Read now.
പ്രിയമുള്ളവരേ ഞാൻ എഴുതിയ രണ്ടു മോട്ടിവേഷൻ ബുക്കുകളുടെ ഓഡിയോ SPOTIFY APPLICATION ൽ Lijopaulexamchoices എന്ന പ്രൊഫൈലിൽ ലഭ്യമാണ്.
സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Youtube Channel Audio Listen Part 3 Now.
ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The art of innerspring insight
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Special offer our Motivation E-book
Our Motivation EBooks Buy Now.
Instagram,
Facebook page,
Youtube,
Whatsapp Chat Now
ഈ അവസരത്തിൽ ഞങ്ങളുടെ വെബ്സൈറ്റിലൂടെ നൽകി വരുന്ന പഴയ കാല പി എസ് സി പരീക്ഷാ ചോദ്യപേപ്പറുകൾ സൗജന്യമായി പരിശീലിക്കുവാൻ നിങ്ങൾക്ക് അവസരം നൽകുകയാണ്.
Free practice Now.
USED BOOK ORDER NOW.
ഏതു പരസ്യത്തിന്റെയും സാമ്പത്തിക ഇടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക.ഇടപാടുകൾ മൂലം ഉണ്ടാകുന്ന യാതൊരുവിധ കഷ്ട നഷ്ടങ്ങൾക്കും ഈ വെബ്സൈറ്റ് അധികാരികൾ ഉത്തരവാദി ആയിരിക്കുന്നതല്ല.