ഞാൻ കുറച്ചു നേരം കഴിഞ്ഞ് അവൾ എന്നേ കണ്ട ഭാവം നടിക്കാത്തത് കൊണ്ട് അടുത്ത ബസിൽ കയറാൻ വേണ്ടി മുന്നോട്ട് നടന്നു. ഞാൻ തല താഴോട്ടാക്കി നടക്കുമ്പോൾ അവൾ പിന്നാലെ ഓടിവന്നു എന്നോടൊപ്പം നടക്കുന്നു. എനിക്ക് അവളോട് ഒന്നും തന്നെ സംസാരിക്കാൻ തോന്നിയില്ല. ഉടനെ അവൾ വേഗം റോഡ് മുറിച്ചുകടന്നു, ഞാൻ നടന്നു വരുന്നത് നോക്കി നിന്നു, ഞാൻ അവളെയും നോക്കി മുന്നോട്ട് നടന്നു നീങ്ങി, എന്റെ തൊട്ട് പിന്നാലെ അവളുടെ കൂട്ടുകാരി വരുന്നുണ്ടായിരുന്നു.....
ഇനിയിപ്പോൾ അവൾ നോക്കിയത് എന്നെയാണോ, അതോ അവളുടെ കൂട്ടുകാരിയെ ആണോ എന്ന് എനിക്ക് അറിഞ്ഞുകൂടാ.... ഞാൻ പിന്നെ അവളോട് സംസാരിക്കാൻ ഒന്നും പോയില്ല, എന്റെ വീട്ടിലേക്ക് പോകാനുള്ള ബസിൽ കയറി സീറ്റിൽ ഇരുന്നു.... പിറ്റേന്ന് അവളെ വീണ്ടും ഞാൻ കണ്ടുമുട്ടി, അവളെ കണ്ടതും എന്റെ കണ്ണുകൾ താമരപ്പൂവ് വിടർന്നത് പോലെ വികസിച്ചു വന്നു....
ഞാൻ അവളെ തന്നെ നോക്കി, ഇടയ്ക്കു എനിക്ക് ബസിലാണെന്ന ചിന്ത വന്നപ്പോൾ അവളുടെ മുഖത്തേക്കുള്ള നോട്ടം അവസാനിപ്പിച്ചു ഞാൻ റോഡിലേ കാഴ്ചകൾ നോക്കിക്കൊണ്ടിരുന്നു..... അങ്ങനെ യാത്രക്കിടയിൽ ഇടയ്ക്ക് ഇടയ്ക്ക് അവളെ ഞാൻ ശ്രദ്ധിച്ചുകൊണ്ടിരുന്നു...... ഇടയ്ക്കിടെ ബസിൽ വെച്ചുകാണുമ്പോൾ ഞാൻ ഇരുന്ന സീറ്റിന്റെ തൊട്ട് മുൻപിലുമായി അവൾ വന്നിരുന്നപ്പോഴൊന്നും എനിക്ക് അവളോട് സംസാരിക്കാൻ സാധിച്ചില്ല, എനിക്ക് നാണമായിരുന്നു അവളോട് സംസാരിക്കാനായിട്ട്....
ഒരിക്കൽ അവളുടെ കൂട്ടുകാരൻ എന്റെ തൊട്ടടുത്ത സീറ്റിൽ വന്നിരുന്നപ്പോഴും അവളുടെ പേര് എന്താണെന്നൊന്നും ഞാൻ അവനോട് ചോദിച്ചറിഞ്ഞില്ല... എനിക്ക് തന്നെ അവളുടെ പേര് നേരിട്ട് ചോദിച്ചറിയണം എന്നാണ് ഞാൻ ആഗ്രഹിച്ചത്..... അവളെ ആദ്യമായി കണ്ടതിൽപിന്നെ എന്നും അവളെ കുറിച്ചു രാത്രികളിൽ ഞാൻ സ്വപ്നം കാണാൻ തുടങ്ങി... എന്റെ എഴുത്തുകളിൽ ശ്രദ്ധ കുറഞ്ഞു ഞാൻ ഒരുപാട് മാസങ്ങളായി എഴുതാതെ ആയി.....
അങ്ങനെയിരിക്കെ പെട്ടെന്ന് മഹാമാരി വന്നു നീണ്ട നാളുകൾ ബസ് സർവീസ് ഇല്ലാതെ ആയപ്പോൾ ഞാൻ വളരെ അധികം നിരാശയിലായി.... ഇനി കാണാൻ കഴിയില്ലല്ലോ എന്നോർത്ത് വളരെയേറെ മനസ്സ് വേദനിച്ചു.....
ലോക്ഡൗൺ പിൻവലിച്ചു ബസ് സർവീസ് പുനർ ആരംഭിച്ചപ്പോൾ ഞാൻ വീണ്ടും അവളെ കാണാൻ തുടങ്ങി... ഇപ്പോൾ അവൾക്ക് എന്നേ കാണുമ്പോൾ പഴയത് പോലെ ഇഷ്ടം ഇല്ല എന്ന് എനിക്ക് തോന്നിത്തുടങ്ങി..അവളോട് ഇത്രയും നാളായിട്ടും ഇഷ്ടം തുറന്നു പറയാൻ കഴിയാത്തതിൽ ഞാൻ തീർത്തും ദുഖിതനായി.... സംസാരിക്കാൻ അവസരം കിട്ടിയിട്ടും അതൊന്നും പ്രയോജനപ്പെടുത്താതിരുന്നതിൽ ഞാൻ വല്ലാത്ത സങ്കടത്തിലായി....
0 comments:
Post a Comment
പ്രിയമുള്ളവരേ ഞാൻ എഴുതിയ 3 മോട്ടിവേഷൻ പുസ്തകങ്ങൾ ഇപ്പോൾ ഡിജിറ്റൽ രൂപത്തിൽ ആമസോൺ kindle,Google books ആപ്പ് ഉപയോഗിച്ച് വായിക്കാം, lijo paul എന്ന് സെർച്ച് ചെയ്താൽ കിട്ടും.
നിങ്ങൾ ഒരു കുറഞ്ഞ മുതൽ മുടക്കിൽ അധികവരുമാനം ആഗ്രഹിക്കുന്ന വ്യക്തിയാണോ എങ്കിൽ നിങ്ങൾക്കിതാ വലിയൊരു അവസരം വന്നു ചേർന്നിരിക്കുന്നു.
ആകർഷകമായ വ്യക്തിത്വവും ചുറുചുറുക്കുമുള്ള ആളുകൾക്ക് ശോഭിക്കാൻ പറ്റുന്ന സെയിൽസ് മേഖലയിലാണ് ഇപ്പോഴുള്ള അവസരം ഒരുങ്ങിയിട്ടുള്ളത്.
ഉടനെ തന്നെ പുറത്തിറക്കാൻ പോകുന്ന മോട്ടിവേഷൻ ബുക്കിന്റെ വിതരണത്തിനാണ് കുറഞ്ഞ മുതൽ മുടക്കിൽ നിങ്ങൾക്ക് ആരംഭിക്കാവുന്ന ബിസിനസ് ചെയ്യാൻ സാധിക്കുക.
ഞാൻ എഴുതിയ പ്രണയ നോവൽ "എന്റെ റോസ്മോൾക്കായ്" നിങ്ങൾക്കിപ്പോൾ വായിക്കാം.
Romantic Novel Read now.
Real Estate Advertisement.
Prathilipi Article Read now.
പ്രിയമുള്ളവരേ ഞാൻ എഴുതിയ രണ്ടു മോട്ടിവേഷൻ ബുക്കുകളുടെ ഓഡിയോ SPOTIFY APPLICATION ൽ Lijopaulexamchoices എന്ന പ്രൊഫൈലിൽ ലഭ്യമാണ്.
സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Youtube Channel Audio Listen Part 3 Now.
ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The art of innerspring insight
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Special offer our Motivation E-book
Our Motivation EBooks Buy Now.
Instagram,
Facebook page,
Youtube,
Whatsapp Chat Now
ഈ അവസരത്തിൽ ഞങ്ങളുടെ വെബ്സൈറ്റിലൂടെ നൽകി വരുന്ന പഴയ കാല പി എസ് സി പരീക്ഷാ ചോദ്യപേപ്പറുകൾ സൗജന്യമായി പരിശീലിക്കുവാൻ നിങ്ങൾക്ക് അവസരം നൽകുകയാണ്.
Free practice Now.
USED BOOK ORDER NOW.
ഏതു പരസ്യത്തിന്റെയും സാമ്പത്തിക ഇടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക.ഇടപാടുകൾ മൂലം ഉണ്ടാകുന്ന യാതൊരുവിധ കഷ്ട നഷ്ടങ്ങൾക്കും ഈ വെബ്സൈറ്റ് അധികാരികൾ ഉത്തരവാദി ആയിരിക്കുന്നതല്ല.