പ്രിയമുള്ളവരേ ഏവർക്കും എന്റെ പുതിയ നോവലായ വാടാത്ത ലില്ലിപ്പൂക്കളിലേക്ക് സ്വാഗതം....
ഈ നോവൽ രണ്ടു വ്യക്തികൾ തമ്മിലുള്ള പ്രണയത്തിന്റെ കഥയാണ് പറയുന്നത്.
നമ്മുടെയൊക്കെ ജീവിതങ്ങളിൽ പ്രണയങ്ങൾ ഇല്ലാത്തവർ വളരെ ചുരുക്കമാണല്ലോ. ചുറ്റിലുമുള്ള പ്രകൃതിയിലെ ഏതൊരു വസ്തുവിനോടും അഗാധമായി പ്രണയിക്കാൻ നമ്മൾ ഓരോരുത്തരും വെമ്പൽ കൊള്ളുകയാണ്.
സ്നേഹത്തിന്റെ ഊഷ്മളതയിൽ എന്റെ ഈ നോവലിലെ നായകൻ നടന്ന വഴികളിൽ അയാളോടൊപ്പം കൂടെ സഞ്ചരിച്ചുകൊണ്ട് എന്നും അയാളുടെ ഉള്ളിൽ സന്തോഷങ്ങൾ വിതറികൊണ്ട് വഴിയരുകിൽ അയാളെയും നോക്കി പുഞ്ചിരിതൂകി, സന്തോഷത്താൽ ആനന്ദനൃത്തമാടികൊണ്ട് അയാളുടെ എല്ലാമെല്ലാം ആയ ലില്ലി പൂക്കൾ അയാളുടെ വിട്ടുമുറ്റത്ത് ശോഭയോടെ കണ്ണിനു കുളിർമ നൽകികൊണ്ട് വിടർന്നു നിൽക്കുന്നു.....
നിണ്ടകാലത്തെ അവർ തമ്മിലുള്ള പ്രണയത്തിന്റെ അനുസ്മരണ എന്നോണം ഞാൻ ഈ നോവൽ നിങ്ങൾക്കുമുൻപിൽ അവതരിപ്പിക്കുകയാണ്...
വളരെ അധികം അഭിമാനത്തോടുകൂടി എനിക്ക് പറയാൻ സാധിക്കും നിങ്ങളുടെ ഓരോരുത്തരുടെയും ജീവിതത്തിൽ നിത്യവസന്തമായി വാടാത്ത ലില്ലി പൂക്കൾ ഉണ്ടാവട്ടെയെന്ന്......
എന്ന് നിങ്ങളുടെ സ്വന്തം ലിജോ പോൾ
(എഴുത്തുകാരൻ).
******************
ജീവിതത്തിൽ ഒരിക്കൽ പോലും നേരിൽ കണ്ടിട്ടില്ലാത്ത രണ്ടു വ്യക്തികൾ പ്രണയമെന്ന സാഗരത്തിൽ കണ്ടുമുട്ടുകയാണ്.... ഒരാൾ ജീവിക്കുന്നത് അങ്ങ് ദൂരെ കാനഡയിൽ അവരുടെ പേരാണ് ലില്ലി, അവരുടെ ജന്മനാട് പൂരങ്ങളുടെ നാടായ തൃശൂർ ജില്ലയിലാണ്.... കഥയിലെ നായകന്റെ പേര് മണിക്കുട്ടി ജീവിക്കുന്നത് കേരളത്തിൽ.....
ജീവിതത്തിൽ എന്നെങ്കിലുമൊരിക്കൽ തന്റെ ജീവിതപങ്കാളി തന്നെ തേടി വരും എന്നുള്ള പ്രതീക്ഷയിൽ ജീവിക്കുന്ന കഥയിലെ നായകന്റെ പേരാണ് മണിക്കൂട്ടി....
ഈ നോവലിൽ കടന്നു വരുന്ന നിരവധി കഥാപാത്രങ്ങളുണ്ട് അവരെ വഴിയേ പരിചയപ്പെടാം....
എങ്ങനെയോ ഒരു ഇഷ്ടം കഥയിലെ നായികക്ക് നായകനോട് ഉണ്ടാകുന്നു. നായകനാകട്ടെ തന്റെ ജീവിതത്തിൽ അന്വേഷിച്ചു നടന്ന വ്യക്തിയെ നേരിൽ കണ്ടുമുട്ടിയ സന്തോഷത്തിൽ മറ്റൊരു വ്യക്തിയെ പ്രണയിച്ചുകൊണ്ടിരിക്കുന്നു.....
ദിവസങ്ങൾ കടന്നുപോയി കഥാനായകന്റെ പോസ്റ്റിൽ ഒരു നാൾ ഒന്നുമറിയാതെ അവൾ അഭിപ്രായം രേഖപ്പെടുത്തി... അങ്ങനെ അഭിപ്രായത്തിലൂടെ കഥാനായകനുമായി പരിചയത്തിലായി.. താനൊരു വിട്ടമ്മയാണെന്നും രണ്ടുകുട്ടികളുടെ അമ്മയുമാണെന്നവൾ സ്വയം പരിചയപ്പെടുത്തി.... അങ്ങനെ വിശേഷങ്ങൾ പകലന്തിയോളം ഇരുവരും പങ്കുവെച്ചു..... ഒരിക്കലും സങ്കടത്തിന്റെയോ ദേഷ്യത്തിന്റെയോ മുഖഛായ ആരിലും ദർശിക്കാൻ കഴിഞ്ഞില്ല...... ഒരു ദിവസം ഈ വ്യക്തി തന്റെ പോസ്റ്റുകളിൽ ആകൃഷ്ടയായ ഒരാളെന്ന് കഥനായകന് മനസ്സിൽ ആവുന്നു...
കഥനായകൻ, കഥയിലെ നായികയ്ക്ക് കൂടുതൽ അഭിപ്രായം രേഖപ്പെടുത്താൻ തന്റെ വെബ്സൈറ്റിൽ അവസരം കൊടുക്കുന്നു...... കഥാനായികാ വിട്ടിൽ ചോദിക്കാതെ ചെയ്താൽ ശരിയാകില്ല എന്നുള്ള മറുപടിയും അദ്ദേഹത്തിന് നൽകുന്നു... എങ്കിൽ ശരി ആയിക്കോട്ടെ എന്ന് കഥാനായകനും....
ഇനി അങ്ങോട്ട് അവർ തമ്മിലുള്ള സംഭാഷണമാണ്.....
No comments:
Post a Comment
പ്രിയമുള്ളവരേ ഞാൻ എഴുതിയ 3 മോട്ടിവേഷൻ പുസ്തകങ്ങൾ ഇപ്പോൾ ഡിജിറ്റൽ രൂപത്തിൽ ആമസോൺ kindle,Google books ആപ്പ് ഉപയോഗിച്ച് വായിക്കാം, lijo paul എന്ന് സെർച്ച് ചെയ്താൽ കിട്ടും.
നിങ്ങൾ ഒരു കുറഞ്ഞ മുതൽ മുടക്കിൽ അധികവരുമാനം ആഗ്രഹിക്കുന്ന വ്യക്തിയാണോ എങ്കിൽ നിങ്ങൾക്കിതാ വലിയൊരു അവസരം വന്നു ചേർന്നിരിക്കുന്നു.
ആകർഷകമായ വ്യക്തിത്വവും ചുറുചുറുക്കുമുള്ള ആളുകൾക്ക് ശോഭിക്കാൻ പറ്റുന്ന സെയിൽസ് മേഖലയിലാണ് ഇപ്പോഴുള്ള അവസരം ഒരുങ്ങിയിട്ടുള്ളത്.
ഉടനെ തന്നെ പുറത്തിറക്കാൻ പോകുന്ന മോട്ടിവേഷൻ ബുക്കിന്റെ വിതരണത്തിനാണ് കുറഞ്ഞ മുതൽ മുടക്കിൽ നിങ്ങൾക്ക് ആരംഭിക്കാവുന്ന ബിസിനസ് ചെയ്യാൻ സാധിക്കുക.
ഞാൻ എഴുതിയ പ്രണയ നോവൽ "എന്റെ റോസ്മോൾക്കായ്" നിങ്ങൾക്കിപ്പോൾ വായിക്കാം.
Romantic Novel Read now.
Real Estate Advertisement.
Prathilipi Article Read now.
പ്രിയമുള്ളവരേ ഞാൻ എഴുതിയ രണ്ടു മോട്ടിവേഷൻ ബുക്കുകളുടെ ഓഡിയോ SPOTIFY APPLICATION ൽ Lijopaulexamchoices എന്ന പ്രൊഫൈലിൽ ലഭ്യമാണ്.
സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Youtube Channel Audio Listen Part 3 Now.
ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The art of innerspring insight
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Special offer our Motivation E-book
Our Motivation EBooks Buy Now.
Instagram,
Facebook page,
Youtube,
Whatsapp Chat Now
ഈ അവസരത്തിൽ ഞങ്ങളുടെ വെബ്സൈറ്റിലൂടെ നൽകി വരുന്ന പഴയ കാല പി എസ് സി പരീക്ഷാ ചോദ്യപേപ്പറുകൾ സൗജന്യമായി പരിശീലിക്കുവാൻ നിങ്ങൾക്ക് അവസരം നൽകുകയാണ്.
Free practice Now.
USED BOOK ORDER NOW.
ഏതു പരസ്യത്തിന്റെയും സാമ്പത്തിക ഇടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക.ഇടപാടുകൾ മൂലം ഉണ്ടാകുന്ന യാതൊരുവിധ കഷ്ട നഷ്ടങ്ങൾക്കും ഈ വെബ്സൈറ്റ് അധികാരികൾ ഉത്തരവാദി ആയിരിക്കുന്നതല്ല.