ലോകത്തിലേക്ക് കൺതുറന്നു നോക്കിയാൽ ഒത്തിരിയേറെ മനുഷ്യർ പരസ്പരം സ്നേഹിക്കുന്നത് കാണാൻ സാധിക്കും.
മനുഷ്യർക്കിടയിൽ സ്നേഹം ഇല്ലെങ്കിൽ ഈ ലോകത്തിന്റെ മുന്നോട്ടുള്ള യാത്ര വളരെയേറെ ദുഷ്കരമായി തീർന്നേനെ.
മനുഷ്യർക്ക് പലപ്പോഴും സന്തോഷം കിട്ടുന്നത്, തങ്ങളെ സ്നേഹിക്കാൻ ആരെങ്കിലും ഈ ലോകത്തുണ്ടെന്ന് തിരിച്ചറിയുമ്പോഴാണ്.
നമ്മൾ മറ്റുള്ളവർക്ക് കൊടുക്കുന്ന സ്നേഹം എല്ലായ്‌പോഴും അതുപോലെ തന്നെ തിരികെ കിട്ടിയെന്ന് വരില്ല.
നമ്മുടെ ചുറ്റിലുമുള്ള ഓരോ മനുഷ്യരെയും അവരുടെ കുറവുകളോടെ സ്നേഹിക്കാൻ കഴിയേണ്ടതുണ്ട്.
സ്നേഹം എന്നത് നമ്മൾക്ക് നഷ്ടപ്പെടുമ്പോൾ നമ്മളിൽ പലർക്കും ഒരുപക്ഷെ സ്വയം നിയന്ത്രിക്കാൻ കഴിയാതെ പലതും നഷ്ടപ്പെടുത്താൻ തോന്നിയേക്കാം.
സ്വന്തം ജീവനേക്കാൾ മറ്റുള്ളവരെ സ്നേഹിക്കുന്ന മനുഷ്യരും ഈ ലോകത്തുണ്ടെന്നത് പല സംഭവങ്ങളിലൂടെ നമ്മളൊക്കെ അറിഞ്ഞിട്ടുണ്ടാകും.
ആരുടെ പക്കൽ നിന്നും നിർബന്ധിച്ചു സ്നേഹം പിടിച്ചു വാങ്ങിക്കാൻ കഴിയില്ലല്ലോ. സ്നേഹം മനസ്സറിഞ്ഞു സ്വന്തം ഇഷ്ടപ്രകാരം നൽകേണ്ടതാണ്.
നമ്മൾ മറ്റുള്ളവരെ സഹായിക്കുന്നതിനുപിന്നിൽ ഒരുപക്ഷെ നമ്മുടെ ഉള്ളിൽ സ്നേഹവും, അനുകമ്പയുമെല്ലാം ഉള്ളതുകൊണ്ടായിരിക്കാം.
ഉള്ളിൽ ആരോടെങ്കിലും ശത്രുതയും, വെറുപ്പുമുണ്ടെങ്കിൽ ആ വ്യക്തികളെ സ്നേഹിക്കാൻ ഒരുപക്ഷെ സാധിച്ചെന്ന് വരില്ല.
സ്നേഹം നമ്മളിൽ എപ്പോഴും ഉണ്ടാവേണ്ടതുണ്ട്. നമ്മൾക്ക് മറ്റുള്ളവരോട് സ്നേഹം ഉണ്ടെങ്കിലാണ് അവർക്ക് വേണ്ടി നല്ല കാര്യങ്ങൾ ചെയ്യാൻവേണ്ടി ഒരുപക്ഷെ മുന്നിട്ടിറങ്ങാൻ സാധിക്കുകയുള്ളു.
നമ്മൾ മറ്റുള്ളവരിൽ നിന്നും അനുഭവിച്ചറിഞ്ഞ സ്നേഹം, നമ്മളെ സ്നേഹിച്ച ആ വ്യക്തികൾക്ക് ജീവിതത്തിലെ നല്ല പ്രവർത്തികളിലൂടെ തിരികെ നൽകുമ്പോഴാണ് ജീവിതത്തിനു അർത്ഥം കൈവരുന്നത്.
ഒന്നും തിരികെ പ്രതീക്ഷിക്കാതെ നമ്മുടെ വേണ്ടപ്പെട്ടവരെയെങ്കിലും ശരിയായ വിധത്തിൽ സ്നേഹിക്കാൻ നമ്മൾ എല്ലാവർക്കും ഇനിയെങ്കിലും സാധിക്കട്ടെ.
Read More