നമ്മുടെയൊക്കെ ഉള്ളിൽ ഒത്തിരിയേറെ ആഗ്രഹങ്ങൾ കാണുമല്ലോ. നമ്മുടെ ചുറ്റിലും തെറ്റുകളും ശരികളുമുണ്ട്. തെറ്റുകളെ ഒഴിവാക്കികൊണ്ട് ശരികൾ തേടുവാൻ നമ്മൾക്ക് ഇനിയെങ്കിലും സാധിക്കേണ്ടതുണ്ട്.
Read More
തെറ്റായ കാര്യങ്ങൾ ഒഴിവാക്കിയില്ലെങ്കിൽ നാളെകളിൽ നമ്മൾക്ക് ഒരുപക്ഷെ ദുഃഖിക്കേണ്ടി വന്നേക്കാം.
നമ്മുടെ ഉള്ളിൽ എപ്പോഴും നല്ല ആഗ്രഹങ്ങളെ മാത്രം കൊണ്ടുവരിക. തെറ്റിന്റെ പുറകെ പോയാൽ കിട്ടുന്ന നിമിഷസുഖങ്ങൾ എല്ലാം തന്നെ നാളെകളിൽ ഒരുപക്ഷെ തീരാദുഃഖത്തിന് വരെ കാരണമായേക്കാം എന്നത് മറക്കാതിരിക്കുക.അവരവർക്കുണ്ടാകുന്ന വേദനകൾ അവരവർക്കല്ലാതെ മറ്റൊരാൾക്കും പകരമായി അനുഭവിക്കാൻ ഈ ലോകത്ത് കഴിയില്ലല്ലോ.
മനുഷ്യരുടെ ആഗ്രഹങ്ങൾക്ക് പരിധി നിശ്ചയിക്കാൻ കഴിയില്ലല്ലോ. ഓരോരുത്തരും അവരവരുടെ കഴിവിനനുസരിച്ചു നല്ലതുപോലെ പ്രവർത്തിച്ചാൽ ഒത്തിരി കാര്യങ്ങളിൽ നേട്ടങ്ങൾ സ്വന്തമാക്കാൻ ഒരുപക്ഷെ കഴിഞ്ഞേക്കാം.
പണം ഇല്ലാത്തതിന്റെ പേരിൽ പലർക്കും അവരവരുടെ ആഗ്രഹങ്ങൾ സമയത്തുതന്നെ നിറവേറ്റാൻ സാധിക്കാതെ പോയിട്ടുണ്ടാവാം.
നമ്മളിൽ ചിലർക്കെങ്കിലും ചെറുപ്പത്തിൽ പരിമിതികൾ നിറഞ്ഞ സാഹചര്യം നിമിത്തം സാധിക്കാതെ പോയ പല ആഗ്രഹങ്ങളും മുതിർന്ന പ്രായമായപ്പോഴായിരിക്കും ഒരുപക്ഷെ സാധിച്ചിട്ടുണ്ടാവുക.
ഇനിയുള്ള നാളുകളിൽ സന്തോഷവും, സമാധാനവും നഷ്ടമാക്കാതിരിക്കാൻ തെറ്റായ കാര്യങ്ങൾ ആഗ്രഹിക്കാതിരിക്കാൻ, തെറ്റിന്റെ പുറകെ പോകാതിരിക്കാൻ നമ്മൾ ഓരോരുത്തർക്കും കഴിയട്ടെ.