Pages

31 December 2024

motivation

തളരാതെ പോരാടുന്നവർക്കാണ് എന്നും വിജയം നേടാൻ കഴിഞ്ഞിട്ടുള്ളു. പരാജയങ്ങളിൽ തളർന്നിരിക്കാതെ ഉന്മേഷത്തോടെ പ്രവർത്തിക്കാൻ നമ്മൾ ഓരോരുത്തർക്കും ആകണം.

നമ്മുടെ ഇന്നലെകളിൽ ഉണ്ടായിട്ടുള്ള പലതും നമ്മളെ ഒരുപക്ഷെ വളരെയേറെ ദുഃഖിപ്പിക്കുന്ന അനുഭവങ്ങൾ സമ്മാനിച്ചിട്ടുണ്ടാകാം, വിഷമിപ്പിച്ചിട്ടുണ്ടാകാം, നിരാശപ്പെടുത്തിയിട്ടുണ്ടാകാം.

താങ്ങാൻ കഴിയാത്ത ദുഃഖങ്ങൾ നമ്മൾക്കൊക്കെ ഉണ്ടായെന്നു വരാം, അവിടെയെല്ലാം തളരാതെ മുന്നോട്ട് പോകുവാൻ നമ്മൾ ഓരോരുത്തർക്കും കഴിയട്ടെ.

നാളെകൾ എല്ലാവർക്കും ഒരു പ്രതീക്ഷയാണ്. ഇന്നെലകളിൽ ഉണ്ടായിട്ടുള്ള തെറ്റുകൾ തിരുത്താനുള്ള അവസരമാണ് ഇപ്പോഴുള്ളത്. ഈ നിമിഷം വേണ്ടതുപോലെ ഉപയോഗപ്പെടുത്താൻ നമ്മൾ ഓരോരുത്തർക്കും കഴിയേണ്ടതുണ്ട്.

കഴിഞ്ഞ നാളുകളിലെ നഷ്ടങ്ങളെയോർത്തു നിരാശപ്പെട്ടിരിക്കുന്നതിൽ അർത്ഥമില്ല, ഇനിയുള്ള സമയം നഷ്ടപ്പെടുത്താതെ നോക്കേണ്ടത് വളരെ ആവശ്യമാണ്.

നഷ്ടങ്ങൾ നൽകിയ തിരിച്ചറിവുകൾ ഭാവിയിൽ വിജയം നേടിയെടുക്കാൻ നമ്മൾ ഓരോരുത്തരെയും വളരെയേറെ സഹായിക്കട്ടെ.

ഭാവിയിൽ നഷ്ടങ്ങൾ ഉണ്ടാകാതിരിക്കാൻ ഈ നിമിഷം പ്രയോജനകരമായ കാര്യങ്ങൾക്കായി മാറ്റിവെക്കാം.

ഈ നിമിഷവും കടന്നുപോകും, നമ്മൾക്കുണ്ടായ വേദനകളും നഷ്ടങ്ങളും എല്ലാം ഒരു പരിധി കഴിയുമ്പോൾ നമ്മളിൽ നിന്നും അകന്നുപോകുവാനായി ക്ഷമയോടെ കാത്തിരിക്കുകയും നല്ലതുപോലെ വളർച്ചക്കായി പ്രവർത്തിക്കുകയും ചെയ്യേണ്ടതുണ്ട്.

എല്ലാവർക്കും അവരവരുടെ വേദനകളെയും നഷ്ടങ്ങളെയും അകറ്റാൻ ഊർജസ്വലതയോടെ പ്രവർത്തിക്കാൻ സാധിക്കട്ടെ.

366.Motivation discussion 2024

 366.നിങ്ങളുടെ നാളുകൾ കഴിയും വരെയും മറ്റുള്ളവരെ സ്നേഹിച്ചും സഹായിച്ചും മുന്നോട്ടു പോകാൻ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ?.



30 December 2024

motivation

ക്ഷമയുണ്ടെങ്കിൽ പലതും നേടാൻ കഴിയും. ക്ഷമയില്ലെങ്കിൽ പലതും നഷ്ടപ്പെട്ടേക്കാം.

നമ്മൾ ഭാവിയിലെ നല്ല നേട്ടങ്ങൾക്കായി ക്ഷമയോടെ പ്രവർത്തിക്കേണ്ടതുണ്ട്. ഏതൊരു പ്രവർത്തിക്കും അതിന്റെതായ സമയം ആവശ്യമാണ് ഫലം ലഭിക്കാനായിട്ട്.

പരാജയങ്ങൾക്ക് നടുവിലും പ്രതിസന്ധികൾക്കിടയിലും ഒത്തിരി ക്ഷമയോടെ മുന്നോട്ടു പോകുവാൻ കഴിയേണ്ടതുണ്ട്.

എല്ലാം ഇപ്പോൾ തന്നെ കിട്ടണം എന്നുവിചാരിച്ചാൽ അതെല്ലാം എളുപ്പം സാധിക്കുന്ന കാര്യമല്ലല്ലോ.

ക്ഷമയുണ്ടെങ്കിലേ പല മേഖലയിലും വിജയം നേടാൻ സാധിക്കുകയുള്ളു.

നമ്മൾ ഓരോരുത്തർക്കും സാഹചര്യം അനുസരിച്ചു ക്ഷമയോടെ കാത്തിരിക്കാൻ പഠിക്കാം.

നമ്മുടെ ഭാഗത്തുനിന്നും പ്രവർത്തിയുണ്ടെങ്കിലേ ക്ഷമയോടെ കാത്തിരിക്കുന്നതിൽ അർത്ഥമുള്ളു.

ക്ഷമയോടെ നമ്മുടെ ഓരോരുത്തരുടെയും ഉയർച്ചക്കായി നിരന്തരമായ പരിശ്രമത്തിലൂടെ കാത്തിരിക്കുവാൻ നമ്മൾ ഓരോരുത്തർക്കും സാധിക്കട്ടെ.

365.Motivation discussion 2024

 365.കൂടുതൽ മെച്ചപ്പെടാൻ വേണ്ടി നിങ്ങൾ ചെയ്യുന്ന കാര്യങ്ങളിൽ ശ്രദ്ധ ചെലുത്താറുണ്ടോ?.



29 December 2024

മനം നിറക്കാൻ മധുമന്ത്രങ്ങൾ:mantras to fill the mind-163

എല്ലാ മനുഷ്യരും ആഗ്രഹിക്കുന്നത് നല്ല കാലം വരും എന്നതാണ്.

ഇന്നലെകളിൽ വളരെയേറെ ദുരിതങ്ങൾ സഹിച്ചവരാണ് ഇന്നിപ്പോൾ വളരെയേറെ സമ്പന്നതയിൽ കഴിയുന്നത്, അവരൊക്കെയും ഇന്നലെകളിലെ ദുഃഖങ്ങളിൽ തളർന്നിരിക്കാതെ നല്ലതുപോലെ കഷ്ടപ്പെടാൻ തയ്യാറായി.

നമ്മുടെയൊക്കെ ജീവിതത്തിൽ നല്ല മാറ്റങ്ങൾ ഉണ്ടാവണമെങ്കിൽ നമ്മൾ ഓരോരുത്തരും നല്ലതുപോലെ പരിശ്രമിക്കേണ്ടതായിട്ടുണ്ട്.

നല്ല കാലം നമുക്ക് ഉണ്ടാവണമെങ്കിൽ ഇന്നിന്റെ ദുഃഖങ്ങൾ മറന്നുകൊണ്ട് നല്ലതുപോലെ കഷ്ടപ്പെടാൻ തയ്യാറാവേണ്ടതുണ്ട്.

നമ്മുടെ ഭാവിജീവിതത്തിൽ നല്ല കാലം വരുമെന്ന് ഉറച്ചുവിശ്വസിക്കാനും അതിനായി നല്ലതുപോലെ പരിശ്രമിക്കാനും നമ്മൾ ഓരോരുത്തർക്കും സാധിക്കട്ടെ.


മനം നിറക്കാൻ മധുമന്ത്രങ്ങൾ:mantras to fill the mind-164

മുന്നോട്ടു ഉയർച്ചകൾ നേടാൻ നല്ല കാഴ്ചപ്പാട് ഉണ്ടാവേണ്ടതുണ്ട്.

ഭാവിയെപ്പറ്റി നമ്മൾ ഓരോരുത്തർക്കും വ്യക്തമായ കാഴ്ചപ്പാട് ആവശ്യമാണ്.

നമ്മുടെ കാഴ്ചപ്പാട് എത്രത്തോളം ഉണ്ടെന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും നമ്മൾക്കുണ്ടാകുന്ന വിജയസാധ്യതകൾ.

നമ്മൾക്കുണ്ടായ പരാജയങ്ങളെല്ലാം തന്നെ നമ്മുടെ മുന്നോട്ടുള്ള കാഴ്ചപ്പാടിനെ വളരെയേറെ സ്വാധിനിച്ചേക്കാം.

സ്വപ്നം നേടിയെടുക്കാൻ കാഴ്ചപ്പാട് വളരെയേറെ ആവശ്യമാണ്.

ഭാവികാര്യങ്ങളെപ്പറ്റി നമ്മൾ ഓരോരുത്തർക്കും വ്യക്തമായ കാഴ്ചപ്പാട് നേടിയെടുക്കാൻ സാധിക്കട്ടെ.

മനം നിറക്കാൻ മധുമന്ത്രങ്ങൾ:mantras to fill the mind-329

നമ്മുടെയൊക്കെ ജീവിതത്തിൽ ഒത്തിരിയേറെ സങ്കടങ്ങളുണ്ടാകാറുണ്ട്. പല സങ്കടങ്ങളും നമ്മൾക്ക് ഒത്തിരി നഷ്ടങ്ങൾ ഉണ്ടാകുന്നതുമൂലമായിരിക്കാം.

സങ്കടങ്ങൾ ഒരു കാലം കഴിഞ്ഞാൽ നമ്മളെ വിട്ടുപോകും. ജീവിതകാലം മുഴുവൻ നമ്മൾ കഴിഞ്ഞ കാല സങ്കടങ്ങളെപറ്റി ഓർത്തുകൊണ്ടിരുന്നാൽ നേട്ടങ്ങൾ കൈവരിക്കാൻ പരിശ്രമിക്കാൻ സാധിച്ചെന്നു വരില്ല.

നമ്മുടെ സങ്കടങ്ങൾ എല്ലാം തന്നെ കാലങ്ങൾ കഴിയുമ്പോൾ പതിയെ അകലാൻ തുടങ്ങും.

സങ്കടങ്ങൾ ഒഴിയണമെങ്കിൽ നമ്മുടെ ഭാഗത്തുനിന്നും അതിനായിട്ടുള്ള പരിശ്രമം ആവശ്യമാണ്.

എല്ലാ മനുഷ്യർക്കും കാണും അവരുടേതായ ചെറുതും വലുതുമായ സങ്കടങ്ങൾ.

നമ്മുടെ ഭാഗത്തുനിന്നും പരിശ്രമം ആവശ്യമാണ് സങ്കടങ്ങൾ അകലാനായിട്ട്.
നമ്മൾ എത്ര ആഗ്രഹിച്ചാലും, പരിശ്രമിച്ചാലും ചിലതെല്ലാം നമ്മൾക്ക് നേടാൻ സാധിച്ചെന്നു വരില്ല.

നമ്മൾക്കുണ്ടാകുന്ന സങ്കടങ്ങളെ ശരിയായ രീതിയിൽ വേണം പരിഹരിക്കാൻ, ഇല്ലെന്നുണ്ടെങ്കിൽ സങ്കടങ്ങൾ നമ്മളെ പൂർണ്ണമായി വിട്ടൊഴിയണമെന്നില്ല.

നമ്മൾ എല്ലാവർക്കും നാളുകളായി നമ്മളെ സങ്കടപ്പെടുത്തുന്ന കാര്യങ്ങളിൽ നിന്നും നിരന്തരമായ പരിശ്രമത്തിലൂടെ മോചനം നേടാൻ സാധിക്കട്ടെ.

മനം നിറക്കാൻ മധുമന്ത്രങ്ങൾ:mantras to fill the mind-120

നമ്മിൽ പലർക്കും പലപ്പോഴും തിരക്കാണ്.എങ്കിലും അൽപ്പം നേരമെങ്കിലും സമാധാനത്തോടെ തിരക്കില്ലാതിരിക്കാൻ ആഗ്രഹിക്കാത്തവരായി ആരാണുള്ളത്,എല്ലാവരും ആഗ്രഹിക്കുന്നത് സമാധാനത്തോടെ ജീവിക്കാൻ പറ്റുന്ന അന്തരീക്ഷമാണ്.

ലോകത്തിലേക്ക് നോക്കിയാൽ ഓരോ നിമിഷവും എന്ത് പെട്ടെന്നാണ് മാറി മറിയുന്നത്.ശാസ്ത്രസാങ്കേതിക വിദ്യകൾ എല്ലാം വളരെയേറെ പുരോഗതി നേടി കഴിഞ്ഞു.

എത്രയൊക്കെ നേടിയാലും മനുഷ്യർക്ക്‌ സമാധാനം കിട്ടിയില്ലെങ്കിൽ യാതൊരു കാര്യവും ഇല്ല.

നാം ഓരോരുത്തരും തിരക്കു പിടിച്ചു ഓടിക്കൊണ്ടിരിക്കുകയാണ് ഓരോ ലക്ഷ്യങ്ങൾക്കായി.ചിലർ ലക്ഷ്യം കൈവരിക്കുന്നു, മറ്റു ചിലർ പകുതി വച്ച് ലക്ഷ്യം നിർത്തുന്നു ,മറ്റു ചിലർ യാതൊരുവിധ ലക്ഷ്യമില്ലാതെ സഞ്ചരിക്കുന്നു.

നമ്മളിലുള്ള  കഴിവുകൾ പരമാവധി ഉപയോഗിക്കുക.നമ്മുടെ അറിവുകളെ വേണ്ട രീതിയിൽ വളർത്തിയെടുക്കുക.ചുറ്റിലുമുള്ള മനുഷ്യർക്ക്‌ വേണ്ട സഹായങ്ങൾ ചെയ്യുക.

എല്ലാ മനുഷ്യർക്കും സമാധാനത്തോടെയും സന്തോഷത്തോടെയും ഇനിയുള്ള കാലം മുന്നോട്ടു ജീവിക്കാൻ സാധിക്കട്ടെ.       

മനം നിറക്കാൻ മധുമന്ത്രങ്ങൾ:mantras to fill the mind-239

നമ്മിൽ പലർക്കും മടി വരാൻ കാരണം എന്താണ്?.,കിട്ടുന്ന സുഖങ്ങളിൽ നിന്ന് മോചനം ആഗ്രഹിക്കുന്നില്ല എന്നതായിരിക്കും ഒരുപക്ഷെ കാരണം.മടി ഇല്ലാതെയാകണമെങ്കിൽ നേട്ടം എന്തൊക്കെയാണ് എന്നറിയണം,അതറിയാൻ ശ്രമിച്ചാൽ ഒരുപക്ഷെ മടി ഇല്ലാതെയാകും.ചിലർക്ക് ഭയം കാണും മടിക്കു പിന്നിൽ അങ്ങനെയുള്ളവർക്ക് ഭയം മാറ്റാതെ മടി മാറ്റാൻ എളുപ്പം പറ്റിയെന്നുവരില്ല.

നിരാശ ഉണ്ടെങ്കിൽ മടി ഉണ്ടായേക്കാം.മടിക്കു പിന്നിൽ ഒത്തിരി കാര്യങ്ങളുണ്ട്.

നമ്മൾക്ക് നിരവധി കഴിവുകളുണ്ട്. നമ്മളുടെ മടി കാരണം കഴിവുകളെ വേണ്ടതുപോലെ പ്രകടിപ്പിക്കാൻ സാധിക്കുന്നില്ല.അത് മൂലം നമ്മൾക്ക് കിട്ടേണ്ട ഒരുപാട് നല്ല അവസരങ്ങൾ നഷ്ടപ്പെടുന്നു,തൻമൂലം ജീവിതത്തിൽ സന്തോഷം ,സംതൃപ്തി ,സമാധാനം എന്നിവ ഒരുപരിധിവരെ ഇല്ലാതെയാകുന്നു.

നമ്മൾ ഓരോരുത്തരും ചെയ്യുന്ന കാര്യങ്ങൾ ഇഷ്ടത്തോടെ ചെയ്യുവാൻ ശ്രമിക്കുക ,ചെയ്തു കഴിയുമ്പോൾ സന്തോഷം കിട്ടുമെന്ന് പ്രതീക്ഷിക്കുക. ഭാവിയിൽ  നല്ല കാര്യങ്ങൾക്കായി മടി കൂടാതെ പ്രവർത്തിക്കാൻ നമ്മൾ എല്ലാവർക്കും കഴിയട്ടെ.

മനം നിറക്കാൻ മധുമന്ത്രങ്ങൾ:mantras to fill the mind-324

എല്ലാവരുടെയും ശ്രദ്ധ അവരവർക്ക് എന്ത് നേട്ടം കിട്ടും എന്നതിലായിരിക്കും. നമ്മൾ ഓരോരുത്തരും ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യം നമ്മളുടെ ശ്രദ്ധ ലക്ഷ്യത്തിൽ നിന്നും ഒരിക്കലും അകന്നു പോകരുത് എന്നതാണ്.ചിലപ്പോൾ ചിലകാര്യങ്ങളിൽ അതീവ ശ്രദ്ധ ചെലുത്തേണ്ടി വരും.

തെറ്റുകൾ ആവർത്തിക്കാതിരിക്കാൻ ഇനി മുന്നോട്ടുള്ള ദിനങ്ങളിൽ  ശ്രദ്ധ കൂടുതൽ കൊടുത്തുകൊണ്ട് വേണം മുന്നോട്ടു പോകുവാൻ.

ശ്രദ്ധയുടെ ആവശ്യകത നമ്മൾ ഓരോരുത്തരും ശരിയായ വിധത്തിൽ മനസ്സിലാക്കേണ്ടതുണ്ട്.

നമ്മിൽ പലരും പല കാര്യങ്ങളും  കൂടുതലായി ശ്രദ്ധിക്കുന്നത് നമുക്ക് വേണ്ടപ്പെട്ട കാര്യങ്ങളാണ്.

മുന്നോട്ടു വിജയം നേടാൻ, നമ്മുടെ നല്ല ലക്ഷ്യത്തിൽ നിന്നും ഒരിക്കലും ശ്രദ്ധ അകലാതിരിക്കട്ടെ.

മനം നിറക്കാൻ മധുമന്ത്രങ്ങൾ:mantras to fill the mind-200

നമ്മൾ ചെയ്യുന്ന എല്ലാ കാര്യങ്ങൾക്കും ഫലമുണ്ട്.
നമ്മൾ എല്ലാവരും ഫലത്തിനായി കാത്തിരിക്കുന്നവരാണ്.

വിജയം അനിവാര്യമാണ് എന്ന തോന്നൽ ഉണ്ടെങ്കിൽ എന്ത് പ്രതിസന്ധി ഉണ്ടെങ്കിലും നമ്മൾ പഠിക്കും, പരിശ്രമിക്കും.ഓരോ വിജയവും നമ്മളെ പഠിപ്പിക്കുന്ന കാര്യമുണ്ട്, ഇന്നലെകളിൽ നമ്മൾ കഷ്ടപ്പെട്ടതിന്റെ ഫലമാണ് ഓരോ വിജയവുമെന്ന്.ഇന്ന് നമ്മൾ എന്തായിരിക്കുന്നോ അതെല്ലാം നമ്മൾ ഇന്നലെകളിൽ ചെയ്ത പ്രവർത്തികളുടെ ഫലമാകാം.

എല്ലാവർക്കും അനുയോജ്യമായ പഠനപ്രവർത്തന രീതി തിരഞ്ഞെടുക്കുക അങ്ങനെയെങ്കിൽ നല്ലൊരു ഫലം ലഭിക്കുന്നതായിരിക്കും.നമ്മളുടെ നാളുകളായിട്ടുള്ള പരിശീലനം ഇന്ന് അല്ലെങ്കിൽ നാളെകളിൽ നേട്ടങ്ങൾ  കൊയ്യട്ടെ.  

മനം നിറക്കാൻ മധുമന്ത്രങ്ങൾ:mantras to fill the mind-49

ഉത്സാഹിക്കുന്നവർക്ക് എല്ലാം ചെയ്യാൻ ഉത്സാഹമായിരിക്കും മാത്രവുമല്ല അവരുടെ ഉത്സാഹം കാണുമ്പോൾ മറ്റുള്ളവർക്കും ഉത്സാഹത്തോടെ പ്രവർത്തിക്കാൻ ഒരുപക്ഷെ തോന്നും.എല്ലാ ഉത്സാഹത്തിനു പിന്നിലും കഷ്ടപ്പാടുണ്ട്.

ഒരിക്കലും നല്ല കാര്യങ്ങളിലുള്ള ഉത്സാഹം കൈവെടിയരുത്.കിട്ടുന്ന അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുക.വിജയം വരെ ഉത്സാഹിക്കാൻ പഠിക്കുക കാരണം വിജയമാണല്ലോ നമ്മുടെ ലക്ഷ്യം.ഉത്സാഹമില്ലാതെ നേട്ടമില്ല.

എന്തെങ്കിലും നേട്ടം വേണമെങ്കിൽ ഉത്സാഹം ഉണ്ടായാൽ മാത്രം മതി.

നേരായ കാര്യങ്ങളിലുള്ള ഉത്സാഹം വഴി നേട്ടങ്ങൾ സ്വന്തമാക്കാൻ എല്ലാവർക്കും സാധിക്കട്ടെ.

motivation

മുന്നോട്ടു വളരാൻ പരസ്പരസഹായം വളരെയേറെ ആവശ്യമാണ്. ഒറ്റക്ക് പരിശ്രമിച്ചു നേടുന്നതിലും കൂട്ടായ്മയിൽ ചേർന്ന് പരിശ്രമിച്ചു നേടുന്നതും തമ്മിൽ ഒത്തിരി വ്യത്യസമുണ്ട്.

നമ്മളിൽ പലർക്കും പല സാഹചര്യങ്ങളിലും മുന്നോട്ട് പോകുവാൻ ചുറ്റിലുമുള്ളവരുടെ സഹായം വളരെയേറെ ആവശ്യമാണ്.

സഹായം വേണ്ട സമയത്ത് ഒരുപക്ഷെ നമ്മളെ സഹായിക്കാൻ ആരും ഉണ്ടായിക്കൊള്ളണം എന്നില്ല, എങ്കിൽ പോലും നമ്മളെകൊണ്ട് കഴിയാവുന്നതിന്റെ പരമാവധി പരിശ്രമിക്കുക.

നമ്മളുടെ ഭാഗത്തുനിന്നുള്ള പരിശ്രമമാണ് വിജയത്തിന്റെ അടിസ്ഥാനം.

നമ്മൾ എത്രമാത്രം പരിശ്രമിക്കാൻ തയ്യാറാകുന്നുവോ അത്രമാത്രം വിജയിക്കാനുള്ള സാധ്യത കൂടുതലാണ്.

ആവശ്യഘട്ടങ്ങളിൽ പരസ്പരം സഹായമാകാൻ നമ്മൾ ഓരോരുത്തർക്കും സാധിക്കട്ടെ.

364.Motivation discussion 2024

 364.അധ്വാനം നിങ്ങൾക്ക് ആഗ്രഹിച്ച പ്രതിഫലം നൽകുന്നുണ്ടോ?.



28 December 2024

മനം നിറക്കാൻ മധുമന്ത്രങ്ങൾ:mantras to fill the mind-301

വിശ്വാസം അതല്ലേ എല്ലാം.
ജീവിതത്തിൽ ഓരോ കാര്യങ്ങളും നമ്മൾ ചെയ്യുന്നത് ഒരു വിശ്വാസത്തിന്റെ പേരിലാണ്.

ഈ നിമിഷം മാത്രമേ നമുക്ക് സ്വന്തമായിട്ടുള്ളു ബാക്കിയുള്ള എല്ലാ കാര്യങ്ങളും നമുക്ക് വിശ്വാസം മാത്രമാണ്, എല്ലാം തന്നെ യാഥാർഥ്യം ആകണമെന്നില്ല.

വിശ്വാസം പലർക്കും വളരെയധികം ഫലം നൽകുന്ന കാര്യമാണ്.

നാളെകളിൽ ഉത്തരവാദിത്തമുള്ള ജോലി ഏൽപ്പിക്കണമെങ്കിൽ നമ്മളെ മറ്റുള്ളവർക്ക് വിശ്വാസം വരണം.എല്ലാ മനുഷ്യർക്കും ഒരുപക്ഷെ തെറ്റ് പറ്റാം, തെറ്റുകൾ പറ്റിയാൽ എത്രയും വേഗം തിരുത്താൻ തയ്യാറാവുക.തിരുത്തിയാൽ  മാത്രമേ മറ്റുള്ളവർക്ക് നമ്മളെ ഒരുപരിധിവരെയെങ്കിലും വിശ്വസിക്കാൻ പറ്റുകയുള്ളു. 

എല്ലാവർക്കും മുന്നോട്ടു നേട്ടങ്ങൾ സ്വന്തമാക്കാൻ ആത്മവിശ്വാസം വളർത്തിയെടുക്കാൻ സാധിക്കട്ടെ.


മനം നിറക്കാൻ മധുമന്ത്രങ്ങൾ:mantras to fill the mind-355

എല്ലാവർക്കും സ്നേഹത്തിന്റെ ഭാഷ പഠിക്കാൻ സാധിക്കട്ടെ.


നാളുകളായി നമ്മളെ ആത്മാർത്ഥമായി സ്നേഹിക്കുന്നവരുടെ കൂടെയാണ് നമ്മൾ ജീവിക്കുന്നതും, മുന്നോട്ടുള്ള കാലം ജീവിക്കാൻ ആഗ്രഹിക്കുന്നതും.

ലോകത്തിൽ സ്നേഹം കിട്ടാതെ, ആരും തിരിഞ്ഞു നോക്കാതെ കഴിയുന്ന എത്രയെത്ര ജീവിതങ്ങളുണ്ട്.

എല്ലാ മനുഷ്യർക്കും ആവശ്യത്തിനു വേണ്ടത് സ്നേഹമാണ്, സ്നേഹിക്കാനുള്ള മനസ്സാണ്.
സ്നേഹം മൂലം പല നഷ്ടങ്ങളും,നേട്ടങ്ങളും ഒരുപക്ഷെ ഉണ്ടായേക്കാം.

മനുഷ്യർക്ക്‌ പലപ്പോഴും കൂടുതൽ സങ്കടം ഉണ്ടാകുന്നത് സ്നേഹം നഷ്ടപ്പെടുമ്പോഴാണ്.നമ്മൾ സ്‌നേഹിച്ചവർ നമ്മളോട് സ്‌നേഹം അഭിനയിക്കുക മാത്രം ആണെന്ന് മനസ്സിലാക്കുമ്പോൾ പലർക്കും ഒരുപക്ഷെ സ്നേഹം എന്നത് വളരെയേറെ സങ്കടപ്പെടുത്തിയേക്കാം.ജീവിതത്തിൽ നാം ആദ്യം പഠിക്കേണ്ടത് ചുറ്റിലുമുള്ള മനുഷ്യരെ സ്നേഹിക്കാനാണ്.

വെല്ലുവിളികൾ നിറഞ്ഞ ജീവിതത്തിൽ സ്നേഹം കൊണ്ട് മറ്റുള്ളവരെ തോൽപ്പിച്ചവർ ഉണ്ടാകാം, സ്നേഹം കൊണ്ട് തോറ്റു കൊടുത്തവർ ഉണ്ടാകാം എല്ലാം സന്തോഷത്തിനുവേണ്ടിയാണ്, ആത്മസംതൃപ്തിക്കുവേണ്ടിയാണ്.

നല്ലൊരു നാളെക്കായി മനുഷ്യരെ പരിഗണിക്കാൻ, സ്നേഹിക്കാൻ സാധിക്കട്ടെ.

മനം നിറക്കാൻ മധുമന്ത്രങ്ങൾ:mantras to fill the mind-119

നമ്മൾക്ക് മുന്നിൽ നിരവധി അവസരങ്ങൾ വന്നു ചേർന്നാൽ,കൂടുതൽ താല്പര്യം ഉള്ള വിഷയം മാത്രമേ നമ്മൾ ആദ്യമേ പരിഗണിക്കാറുള്ളു.

നാളെകളിൽ നമ്മൾക്ക് നല്ലൊരു ജോലി വേണമെന്ന ചിന്ത ഉണ്ടായാൽ പഠിക്കാനുള്ള താല്പര്യം  ഉണ്ടാകും.നമ്മളുടെ താൽപ്പര്യം മനസ്സിലാക്കി മുന്നോട്ടു പോകുക, ജീവിതത്തിൽ വിജയം കൂടെ ഉണ്ടാകും.

നാം ചെയ്യുന്ന പ്രവർത്തികൾ ഓരോന്നും താല്പര്യമില്ലാതെയാണ് ചെയ്യുന്നതെങ്കിൽ ഇന്ന് അല്ലെങ്കിൽ നാളെകളിൽ നമ്മൾക്ക് അതിനെക്കുറിച്ചു ആലോചിക്കുമ്പോൾ സങ്കടങ്ങൾ ഒരുപക്ഷെ ഉണ്ടായെന്നു വരാം.

ലോകത്തിൽ ഏറ്റവും കൂടുതൽ സമ്പന്നരായവർ എല്ലാവരും അവരവർക്ക് താല്പര്യമുള്ള മേഖലകളിലാണ് വിജയം കൈവരിച്ചത്, അതിന്റെ പിന്നിൽ ഒത്തിരിയേറെ കഷ്ടപ്പാടുകൾ ഒരുപക്ഷെ നേരിട്ടിട്ടുണ്ടാവാം.

സഞ്ചരിക്കുന്ന വഴിയിലുള്ള ഓരോ വീഴ്ചയിലും നമ്മൾക്ക് പഠിക്കാൻ ഉള്ള താൽപ്പര്യം നഷ്ടപ്പെടുന്നില്ല, കാരണം നാളെ നമ്മൾ വിജയിക്കുമെന്നുള്ള ഉത്തമ ബോധ്യം ഉള്ളത് കൊണ്ട് തന്നെ.

എന്ത് വിഷയമാണോ നമ്മൾ പഠിക്കുന്നത് അത് താല്പര്യത്തോടെ ആണെങ്കിൽ ഒത്തിരി നല്ല ഫലം ലഭിക്കും. ലക്ഷ്യം മുന്നിൽ കണ്ട് ലക്ഷ്യത്തിൽ എത്തി ചേരാൻ താൽപ്പര്യം ഉണ്ടാക്കുക, അതിനായി കഠിനമായി പരിശ്രമിക്കുക, മുന്നോട്ടുള്ള നാളുകളിൽ വിജയം നേടാൻ എല്ലാവർക്കും സാധിക്കട്ടെ.   

മനം നിറക്കാൻ മധുമന്ത്രങ്ങൾ:mantras to fill the mind-326

എല്ലാവരും സന്തോഷത്തിലും സങ്കടത്തിലുമാണ് ജീവിക്കുന്നത്.പുറമെ നിന്ന് നോക്കിയാൽ പണം ഉള്ളവർ എല്ലാവരും  സന്തോഷത്തിലാണെന്നും പണം ഇല്ലാത്തവർ സങ്കടത്തിലാണെന്നും ഒരുപക്ഷെ തോന്നിയേക്കാം.പക്ഷെ എങ്കിൽ പണം ഇല്ലാത്തവർക്കും സന്തോഷിക്കാനും സംതൃപ്തിയോടെ ജീവിക്കാനും ഒരു പരിധിവരെയൊക്ക സാധിച്ചേക്കും.

നമ്മളെ പോലെ ഒരാളെ ഈ ലോകത്തിൽ കാണു നമ്മുടെ കഴിവുകൾ നമുക്ക് സ്വന്തം അത് മറ്റുള്ളവർക്ക് എത്ര പരിശ്രമിച്ചാലും കിട്ടുകയില്ല.ശരിയായ അറിവുകൾ നമ്മൾക്ക് ഒരു ഉൾകാഴ്ച നൽകും ഭാവിയിലേക്ക് സന്തോഷം നൽകും.

നമ്മളുടെ ചുറ്റിലുമുള്ള ആളുകളിലേക്ക്‌ ഒന്ന് ശ്രദ്ധിച്ചാൽ അവർ സന്തോഷത്തോടെ ജീവിക്കാൻ ഒരുപക്ഷെ കാരണം അവർക്ക് കിട്ടിയ നല്ല അനുഭവപാഠങ്ങൾ ആയിരിക്കും.

ഏതു ബിസിനസ്സ് ചെയ്യുന്ന ആളുകളായാലും അവരുടെ ആദ്യ നാളുകളിൽ ഒരുപക്ഷെ പരാജയം ഉണ്ടായേക്കാം പിന്നീട് തെറ്റുകൾ തിരുത്തി മുന്നേറിയപ്പോഴാണ് വിജയങ്ങൾ സ്വന്തമാക്കിയത്.

നമ്മൾക്ക് സന്തോഷം വേണോ എങ്കിൽ ആദ്യം ചെയ്യണ്ടത് നമ്മളുടെ ഉള്ളിലുള്ള ദുഃഖം മാറ്റിക്കളയുക എന്നതാണ്.

തെറ്റുകൾ തിരുത്തി മുന്നേറാനുള്ള മനസ്സ് സൃഷ്ടിക്കുക.

എല്ലാ മനുഷ്യർക്കും സ്വപ്‍നങ്ങൾ ഉണ്ടാകും പക്ഷെ കിട്ടാതെ ആകുമ്പോൾ വളരെ അധികം നിരാശയിൽ ആയിയെന്ന് വരാം.ജീവിതം നമ്മൾക്ക് നൽകുന്ന നിരാശകൾ ഒരിക്കലും നമ്മളുടെ ജീവിതത്തെ മുന്നോട്ടു നയിക്കുന്നതിൽ നിന്നും തടസ്സപ്പെടുത്തുവാൻ പാടുള്ളതല്ല.

നമ്മുടെ ചുറ്റിലുമുള്ള ഒട്ടുമിക്ക മനുഷ്യർക്കും ഭാവിയെപ്പറ്റി നല്ല പ്രതീക്ഷകളുണ്ട്, നല്ലൊരു ഭാവി ഉണ്ടാകുമെന്ന് പ്രതീക്ഷയോടെ കാത്തിരിക്കുന്നവരാണ് നമ്മളിൽ പലരും. ഇന്നിന്റെ തെറ്റുകൾ തിരുത്തി മുന്നേറുക നാളേ നമ്മളുടെ ജീവിതത്തിൽ സന്തോഷം വന്നു ചേരുമെന്ന പ്രതീക്ഷയിൽ മുന്നോട്ടു പോകുവാൻ നമ്മൾ ഓരോരുത്തർക്കും സാധിക്കട്ടെ.


മനം നിറക്കാൻ മധുമന്ത്രങ്ങൾ:mantras to fill the mind-262

ആർക്കു വേണമെങ്കിലും, എപ്പോൾ വേണമെങ്കിലും തെറ്റ് കുറ്റങ്ങൾ സംഭവിക്കാം.നമ്മളിൽ നല്ല മാറ്റം സംഭവിക്കുന്നത് എപ്പോഴാണെന്ന് ഉറപ്പിച്ചു പറയുവാൻ സാധിക്കില്ലല്ലോ.തെറ്റുകൾ തിരുത്തി മുന്നേറിയാൽ മാത്രമാണ് മുന്നേറ്റങ്ങൾ സാധ്യമാവുള്ളു.

ഓരോരോ സ്ഥലങ്ങളിൽ പോകുമ്പോൾ എന്തൊക്കെ മാറ്റങ്ങളാണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്.ഓരോ കാലം മാറുന്നത് അനുസരിച്ചു നമ്മുടെ നിരവധി ചുറ്റിലും മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുകയാണ്.

നമ്മളുടെ നല്ല പ്രവർത്തികൾ മൂലം മറ്റുള്ളവർ സന്തോഷിക്കാൻ ഇട വന്നാൽ അതിലും വലിയ സന്തോഷം വേറെ കിട്ടാനുണ്ടോ?.നല്ലൊരു നാളെക്കായി നമ്മളുടെ സമയവും, കഴിവും,ആരോഗ്യവും,പണവും പ്രയോജനപ്പെടുത്താം.തീർച്ചയായും എന്തെങ്കിലും മാറ്റം സംഭവിക്കും.    

മനം നിറക്കാൻ മധുമന്ത്രങ്ങൾ:mantras to fill the mind-342

എല്ലാവരുടെയും ജീവിതത്തിൽ വളരെയധികം പ്രധാനമായ കാര്യമാണ് സഹായം എന്നത്.

ചിലരൊടെങ്കിലും സഹായം ചോദിച്ചാൽ, സഹായം ചെയ്യാൻ വിമുഖത കാണിക്കുന്നവരാണ് കാരണം മുൻപൊക്കെ സഹായിച്ചതിന് തിരികെ പ്രതിഫലം ആയിട്ടു കിട്ടിയത് ഒരുപക്ഷെ ദുരനുഭവങ്ങൾ ആയിരിക്കും. 

അനുഭവങ്ങളാണ് മനുഷ്യരെ തിരിച്ചറിവുള്ളവരാക്കുന്നത്. തിരികെ ഒന്നും പ്രതിക്ഷിക്കാതെ നന്മ ചെയ്യാൻ ശ്രമിക്കുക.നാളെ നമ്മൾ സഹായിച്ചതിന്റെ പേരിൽ ദുരനുഭവങ്ങൾ ഉണ്ടായാലും എല്ലാം നല്ലതിന് എന്ന ചിന്തയോടെ മറ്റുള്ളവർക്ക് നന്മ ചെയ്യുക.

നമ്മളാൽ കഴിയുന്ന സഹായം ചെയ്യുക.  സഹായം കിട്ടേണ്ടവർ തന്നെയാണോ എന്ന് അന്വേഷിച്ചതിനുശേഷം മാത്രം സഹായിക്കുക. മോശം പ്രവർത്തികൾക്ക് ഒരു കാരണവശാലും സഹായിക്കരുത്.

നമ്മൾക്ക് പലരിൽ നിന്നും സഹായങ്ങൾ കിട്ടിയതുകൊണ്ടാണ് നമ്മളുടെ ജീവിതത്തിൽ ഇന്നിപ്പോൾ ഒരുപക്ഷെ സന്തോഷം ഉള്ളത്.

നമ്മൾക്ക് ഒരു ആപത്തു വന്നാൽ നമ്മളെ ഒരുപക്ഷെ സഹായിക്കുന്നത് നമ്മളെ അറിയാത്ത ആളുകൾ ആയിരിക്കും.മനുഷ്യരായ നമുക്ക് എപ്പോഴാണ് ആപത്തു വരിക എന്ന് പറയുവാൻ പറ്റില്ലലോ.

മനുഷ്യരുടെ നന്മക്കും ഉയർച്ചക്കും വേണ്ടി പരസ്പരം സഹായിക്കാൻ സാധിക്കട്ടെ.

മനം നിറക്കാൻ മധുമന്ത്രങ്ങൾ:mantras to fill the mind-323

എല്ലാവർക്കും ഒരു ശുഭ വാർത്ത ലഭിക്കട്ടെ.
നമ്മളിൽ പലർക്കും കഷ്ടപ്പെടാൻ താല്പര്യം ഇല്ല.കഷ്ടപ്പെടാതെ ആരും വിജയം നേടിയിട്ടുമില്ല. നല്ലൊരു ശുഭ വാർത്ത ലഭിക്കണമെങ്കിൽ നല്ലതുപോലെ കഷ്ടപ്പെടാൻ തയ്യാറാവുക.

എല്ലാവരും പഠിക്കുന്നത് നല്ലൊരു നാളേക്ക് വേണ്ടിയാണ് നല്ല ജീവിത ചുറ്റുപാട് സൃഷ്ടിക്കാൻ വേണ്ടിയാണ്.

നമ്മളിൽ പലരും നിലവിൽ ചെയ്യുന്ന ജോലി സന്തോഷത്തോടെ ചെയ്യുന്നതല്ല, ഒരുപക്ഷെ മറ്റൊരു ജോലി കിട്ടാത്തതുകൊണ്ട് ,വീട്ടിൽ പട്ടിണി ഉണ്ടാകാതെയിരിക്കാൻ, കടങ്ങൾ വിട്ടാൻ അങ്ങനെ പല സാഹചര്യവും നമുക്ക് ചുറ്റിലുമുണ്ട്.

നമ്മൾ ഏതു സാഹചര്യത്തിൽ ഉള്ളവരായാലും വിജയിക്കണം, മുന്നേറണം എന്നുണ്ടെങ്കിൽ നല്ലതുപോലെ പഠിക്കാൻ തയാറായി കൊള്ളുക, കിട്ടുന്ന സമയങ്ങളിലെല്ലാം പഠനത്തിൽ വേണ്ട ശ്രദ്ധ ചെലുത്താം.

നല്ല അവസരങ്ങൾ എപ്പോഴും ഉണ്ടായിക്കൊള്ളണം എന്നില്ല.വിജയം നേടാനായി നമ്മൾ ഓരോരുത്തർക്കും പരിശ്രമിക്കാം.


മനം നിറക്കാൻ മധുമന്ത്രങ്ങൾ:mantras to fill the mind-364

പ്രിയമുള്ളവരേ എല്ലാവർക്കും സ്വാഗതം.
നമ്മൾക്ക് ഇഷ്ടം ഉള്ളവരെയാണ് നാം പൊതുവെ സ്വാഗതം ചെയ്യാറുള്ളത്.

ഭൂമിയിൽ എല്ലാവരെയും സൃഷ്ടിച്ചതിന് പിന്നിൽ എന്തെങ്കിലും ഉദ്ദേശ്യമുണ്ടാകും.നമ്മളുടെ തോൽവികൾ ആയിക്കോട്ടെ ,വിജയങ്ങൾ ആയിക്കോട്ടെ എല്ലാത്തിനും നന്മയുടേതായ വശങ്ങൾ ഉണ്ടാകും,ഒരു പക്ഷെ പരാജയപ്പെട്ട  നിമിഷങ്ങളിൽ നമുക്ക് മനസ്സിലായി എന്നുവരില്ല .

ഓരോ നല്ല അവസരങ്ങളും നഷ്ടപെടുത്തുമ്പോഴാണ് നമ്മുടെ ജീവിതത്തിലേക്ക് പരാജയം വരുന്നത്.

ജീവിതത്തിൽ മനോഹാരിത കണ്ടെത്താൻ ശ്രമിക്കുന്നവരാണ് നാമൊക്കെ. ഇപ്പോഴുള്ള ജീവിതം  മനോഹാരിത നിറഞ്ഞതാണോ അല്ലയോ എന്ന് പറയുവാൻ പ്രയാസമായിരിക്കും നമ്മളിൽ പലർക്കും.

നമ്മുടെ കുറവുകൾ എങ്ങനെ കുറക്കാൻ സാധിക്കുമെന്ന കാര്യത്തിൽ അതിവ ശ്രദ്ധ ചെലുത്തുക. എല്ലാ മനുഷ്യർക്കും ഓരോരോ കുറവുകൾ ഉണ്ടാകും എന്നത് മനസിലാക്കുക. 

മനം നിറക്കാൻ മധുമന്ത്രങ്ങൾ:mantras to fill the mind-84

പരിശീലനം നല്ല രിതിയിൽ പൂർത്തീകരിച്ചാൽ നമ്മളുടെ ശീലങ്ങളിൽ മാറ്റം സംഭവിക്കും.

നീന്താൻ പഠിക്കണമെങ്കിൽ വെള്ളത്തിൽ ഇറങ്ങാതെ പറ്റില്ലല്ലോ അത് പോലെയാണ് എവിടെയാണ് നമ്മൾ വിജയം ആഗ്രഹിക്കുന്നത് ആ കാര്യത്തിൽ നല്ലതുപോലെ പരിശീലനം വേണ്ടി വരും.

പഠനത്തിൽ പിന്നോട്ടുള്ളവർ ആയിക്കോട്ടെ വേണ്ട രീതിയിൽ പരിശീലനം തുടങ്ങിയാൽ തീർച്ചയായും പഠനത്തിൽ പുരോഗതി നേടികൊണ്ട് വിജയത്തിലെത്താൻ സാധിക്കും.

ചില കാര്യങ്ങൾ നമ്മൾ പെട്ടെന്ന് മറക്കും ചില കാര്യങ്ങൾ എത്ര മറക്കാൻ ശ്രമിച്ചാലും നമ്മളെകൊണ്ട് പറ്റാറുമില്ല.കൂടുതൽ മറക്കാൻ പറ്റാത്തത് ആലോചിക്കുകയാണെങ്കിൽ മനസ്സിൽ മുറിവുകൾ സൃഷ്ടിച്ചതാകാം,വേദനകൾ സമ്മാനിച്ചതാകാം ,കൂടുതൽ സന്തോഷം നല്കിയതാകാം.

മുന്നോട്ടു

വിജയം നേടാനായി നല്ലതുപോലെ കഷ്ടപ്പെടാൻ മറക്കാതെയിരിക്കുക.നേട്ടങ്ങൾ സ്വന്തമാക്കാനായി കിട്ടിയ നല്ല അവസരം നഷ്ടപ്പെടുത്താതെ നോക്കേണ്ടത് നമ്മളുടെ മാത്രം ഉത്തരവാദിത്തമാണ്. നമ്മൾ ഓരോരുത്തർക്കും ആവശ്യമായ പരിശീലനം നല്ലതുപോലെ പ്രയോജനപ്പെടുത്താൻ കഴിയട്ടെ. 


മനം നിറക്കാൻ മധുമന്ത്രങ്ങൾ:mantras to fill the mind-339

അടുത്ത നിമിഷം നാം എന്തായിരിക്കും എന്ന് ഒരിക്കലും ഉറപ്പ് പറയാൻ സാധിക്കില്ല കാരണം ജീവിതം ക്ഷണികമാണ്, മനുഷ്യർക്ക് പലതിലും ധാരാളം പരിമിതികളുണ്ട്.കുടി പോയാൽ മനുഷ്യർക്ക്‌ എത്ര നാൾ ജീവിച്ചിരിക്കാൻ സാധിക്കും?.എത്ര നാൾ ഇപ്പോൾ ഉള്ളത് പോലെ ആരോഗ്യമുള്ള ശരിരം കാത്തുസൂക്ഷിക്കാൻ പറ്റും?.ഒന്നും നമുക്ക് ഉറപ്പോടെ പറയാൻ സാധിക്കില്ല എന്നാൽ ഒരു കാര്യം ഉറപ്പാണ് സമയം ഓരോ നിമിഷത്തിലും കടന്നു പോകും.

നാളെ ചെയ്യാം എന്ന് പറഞ്ഞു കൊണ്ട് നമ്മൾ എന്തെല്ലാം കാര്യങ്ങൾ മാറ്റിവയ്ക്കുന്നു.നമ്മളുടെ സുഖങ്ങൾക്കായി മടിപിടിച്ചു കൊണ്ട് എല്ലാം നാളേക്ക് മാറ്റിവയ്ക്കും അങ്ങനെ എല്ലാ ദിവസവും ഇതുപോലെ നാളെ നാളെ എന്നുള്ളതായിരിക്കും നമ്മുടെ ചിന്ത, ഫലമോ നമ്മൾക്ക് നിരാശയും, പരാജയവും ആയിരിക്കും ഒരുപക്ഷെ ലഭിക്കുക.

നമ്മൾക്കുണ്ടാകുന്ന പരാജയങ്ങൾ ജീവിതത്തിൽ മറക്കാനാവാത്ത ഓർമ്മകൾ ആയിരിക്കും ഒരുപക്ഷെ സമ്മാനിക്കുക.

സമയത്തെ വേണ്ട വിധം പ്രയോജനപ്പെടുത്തിയവർ ജീവിതത്തിൽ ഉയരങ്ങൾ കിഴടക്കും, അല്ലാത്തവർ മടിപിടിച്ചു ജീവിതാവസാനം വരെ തീരാദുഖത്തിൽ ഒരുപക്ഷെ കഴിയേണ്ടിവരും.

എല്ലാ വിജയത്തിനു പിന്നിലും സമയത്തിന് വളരെ അധികം പങ്കുണ്ട്. ഇനി നമുക്ക് ഒന്നും ചെയ്യാൻ സമയം കിട്ടില്ല എന്ന തിരിച്ചറിവ് ഉണ്ടാവുമ്പോഴായിരിക്കും നമ്മളിൽ പലർക്കും ഒരുപക്ഷെ നല്ല കാര്യങ്ങൾ ചെയ്യാൻ തോന്നുക.

ഓരോ ദിവസം കഴിയുന്തോറും നമ്മുടെ കഴിവുകൾ വികസിപ്പിക്കേണ്ടത് നമ്മുടെ മാത്രം ആവശ്യമാണ്. 
മനുഷ്യരുടെ കണ്ടുപിടുത്തങ്ങളാണ് ഇന്ന് ലോകത്തിന്റെ ഗതി തന്നെ മാറ്റി മറിച്ചത്.നമ്മൾ മരിച്ചു കഴിഞ്ഞു നൂറ്റാണ്ടുകൾക്കു ശേഷം നമ്മളെ ആരും ഓർക്കണം എന്നില്ല,എന്നാൽ നമ്മൾ സമൂഹത്തിൽ ഒരു നല്ല മാറ്റം അല്ലെങ്കിൽ മനുഷ്യരുടെ ജീവിതത്തിൽ ഉപയോഗപ്രദമായ എന്തെങ്കിലും ചെയ്തുകൊടുത്താൽ നമ്മളെ ആളുകൾ ഒരുപക്ഷെ നന്ദിയോടെ ഓർത്തേക്കാം.

ഒരു നല്ല നാൾ നമുക്ക് വരുമെന്ന് ആശ്വസിക്കാം, പ്രതീക്ഷിക്കാം.മുന്നോട്ടുള്ള ജീവിതം ഒരു പ്രതീക്ഷയാണല്ലോ.നിഴൽ ഉണ്ടെങ്കിൽ വെളിച്ചമുണ്ട്,ഇരുട്ട് ഉണ്ടെങ്കിൽ പ്രകാശമുണ്ട്.നമ്മൾക്ക് മുന്നിൽ വിജയം കാത്തിരിപ്പുണ്ട്,പരിശ്രമിച്ചാൽ ആ വിജയം നമ്മൾക്ക് പെട്ടെന്ന് തന്നെ നേടിയെടുക്കാൻ സാധിച്ചേക്കും.


മനം നിറക്കാൻ മധുമന്ത്രങ്ങൾ:mantras to fill the mind-76

ഓരോ കാര്യത്തിനും അതിന്റെതായ ഒരുക്കങ്ങൾ ആവശ്യമാണ്.

നമ്മുടെയിടയിൽ നല്ല മാറ്റങ്ങൾ ആഗ്രഹിക്കാത്തവർ ആരും തന്നെ ഇല്ല. എല്ലാവരും ആഗ്രഹിക്കുന്നത്  സന്തോഷകരമായ ജീവിതമാണ്.പിന്തിരിഞ്ഞു നോക്കുമ്പോൾ നമ്മുടെയൊക്കെ ജീവിതത്തിൽ  വേദനകളും,സന്തോഷങ്ങളും, നഷ്ടങ്ങളും,ലാഭങ്ങളും ഒരുപക്ഷെ ഉണ്ടായിട്ടുണ്ടാവാം.

ഓരോ വർഷവും നമ്മെ ഓർമ്മിപ്പിക്കുന്നത് എല്ലാം കടന്നുപോകും എന്നതാണ്.നമ്മളുടെ ജീവിതത്തിലെ സുഖവും, ദുഃഖവും കടന്നുപോകും വളരെ പെട്ടെന്ന് തന്നെ.

പുതു പുത്തൻ തീരുമാനങ്ങളും അതിലേറെ ജീവിത വിജയം നേടാനുള്ള  ലക്ഷ്യവും  കൈയ്യെത്തിപിടിക്കാൻ എല്ലാവർക്കും ഇനിയുള്ള നാളുകളിൽ സാധിക്കട്ടെ.

ജീവിതത്തിൽ വലിയ നേട്ടങ്ങൾ സ്വന്തമാക്കാനുള്ള അവസരങ്ങൾ   ഇനിയുള്ള നാളുകളിൽ ലഭിക്കട്ടെ.

മനം നിറക്കാൻ മധുമന്ത്രങ്ങൾ:mantras to fill the mind-134

തെറ്റുകൾ സംഭവിക്കുക സ്വാഭാവികമാണ്. ചെറുതായാലും വലുതായാലും തെറ്റ് തെറ്റ് തന്നെയാണ്. നമ്മുടെ ഭാഗത്തു നിന്നും തെറ്റ് സംഭവിച്ചാൽ അതൊരിക്കലും തെറ്റായി അംഗീകരിക്കുവാൻ നമ്മിൽ ഭൂരിഭാഗവും ഒരുപക്ഷെ തയ്യാറായിയെന്ന് വരില്ല.
പലപ്പോഴും തെറ്റിൽ നിന്നുമാണ് ഭൂരിഭാഗവും ശരികൾ രൂപപ്പെടുന്നത്.

ജീവിതത്തിൽ ശരികൾ കണ്ടെത്തി മുന്നോട്ട് പോകുക. കാലം നമ്മളുടെ എല്ലാ തെറ്റുകളും തിരുത്തുവാനുള്ള അവസരം നൽകിയെന്ന് വരില്ല.ഇനിയുള്ള കാലം എല്ലാവർക്കും തെറ്റുകളെ ഉപേക്ഷിക്കാൻ സാധിക്കട്ടെ.


motivation

നേട്ടങ്ങൾക്കായി പരിശ്രമിച്ചുകൊണ്ടിരിക്കുക. നമ്മളിൽ പലർക്കും നിരവധി പരാജയങ്ങളെ അഭിമുഖികരിക്കേണ്ടി വരാറുണ്ട്. പരാജയങ്ങളിൽ തളരാതെ മുന്നേറാൻ സാധിക്കണം. നമ്മൾ ഓരോരുത്തർക്കും ഈ ഭൂമിയിൽ ഓരോ കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ട്. നമ്മളുടെ ആയുസ്സ് തീരും വരെ നല്ല കാര്യങ്ങൾ ചെയ്യാൻ ശ്രദ്ധിക്കുക.

ഒത്തിരി കാലം പരിശ്രമിച്ചിട്ടും യാതൊരുവിധ ഉയർച്ചയും ഉണ്ടായിട്ടുണ്ടാവില്ലായിരിക്കും എങ്കിൽ പോലും നമ്മുടെ കഴിവിന്റെ പരമാവധി പരിശ്രമിച്ചെങ്കിൽ മാത്രമേ മുന്നോട്ടു എന്തെങ്കിലും നേട്ടങ്ങൾ സ്വന്തമാക്കാനായി കഴിയുകയുള്ളു.

പരാജയങ്ങളെ അതിജീവിച്ചാൽ മാത്രമേ വിജയം നമ്മൾക്ക് നേടാൻ കഴിയുകയുള്ളു.

നമ്മൾ തളർന്നിരുന്നാൽ ഒരിക്കലും നമ്മൾക്ക് നേട്ടങ്ങൾ സ്വന്തമാക്കാൻ കഴിയില്ല.

നമ്മുടെ പരിമിതികളിൽ നിന്നുകൊണ്ട് നമ്മളെകൊണ്ട് ആകുന്നതുപോലെ പരിശ്രമിക്കുക.

നമ്മൾ വിജയിക്കേണ്ടത് നമ്മുടെ ആവശ്യമാണ്, അതുകൊണ്ട് തന്നെ അതിനായി നമ്മൾ തന്നെയാണ് കഷ്ടപ്പെടേണ്ടതും.

ലോകത്തിൽ എത്രയോ പരാജയങ്ങൾ നേരിട്ടവരാണ്, പിൽകാലത്ത് വലിയ ഉയരങ്ങൾ കിഴടക്കിയിട്ടുള്ളത്. പരാജയങ്ങളിൽ അവരാരും തളർന്നിരിക്കാതെ നിരന്തരം പരിശ്രമിച്ചതുകൊണ്ടാണ് അവർക്കൊക്കെയും വിജയം നേടാൻ സാധിച്ചത്.

നമ്മൾ ഇപ്പോൾ എത്ര പരാജയപ്പെട്ട വ്യക്തികൾ ആണെങ്കിലും മുന്നോട്ടു നല്ലതുപോലെ പരിശ്രമിച്ചാൽ വിജയം നേടിയെടുക്കാൻ കഴിയുമെന്ന് പൂർണ്ണമായി വിശ്വസിക്കുക, നമ്മുടെ നിരന്തര പരിശ്രമത്തിന്റെ ഫലമായി ഒരിക്കൽ നമ്മൾക്ക് വിജയം സ്വന്തമാക്കാൻ സാധിക്കട്ടെ.


363.Motivation discussion 2024

 363.പ്രതിഫലം ആഗ്രഹിക്കാതെ മറ്റുള്ളവരുടെ വളർച്ചയെ സഹായിക്കുന്ന കാര്യങ്ങൾക്കുവേണ്ടി സമയം ചിലവഴിക്കാറുണ്ടോ?.



27 December 2024

മനം നിറക്കാൻ മധുമന്ത്രങ്ങൾ:mantras to fill the mind-242

മനസമാധാനത്തോടെ കഴിയാൻ സാധിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കാത്തവർ നമ്മുടെയിടയിൽ ഉണ്ടാകില്ല.

ഒരു വിധത്തിൽ പറഞ്ഞാൽ നമ്മുടെ പ്രവർത്തികളെ ആശ്രയിച്ചിരിക്കും നമ്മളുടെ സമാധാനവും സന്തോഷങ്ങളും.

നമ്മുടെ ജീവിതത്തിൽ എന്തൊക്കെ നഷ്ടങ്ങൾ സംഭവിച്ചാലും ഉള്ളതിൽ സംതൃപ്തി കണ്ടെത്താൻ സാധിച്ചാൽ ഒരുപക്ഷെ സമാധാനം കിട്ടിയേക്കാം.

എത്ര വലിയ സമ്പന്നൻ ആയാലും ശരി, എത്ര വലിയ ദരിദ്രൻ ആയാലും ശരി നമ്മളുടെ ഭാഗത്തുനിന്നുള്ള നല്ല ചിന്തകളാണ്, നല്ല തിരുമാനങ്ങളാണ്, മറ്റുള്ളവരുടെ ഭാഗത്തുനിന്നുള്ള ആശ്വാസവാക്കുകളാണ്, സഹായങ്ങളാണ് നമ്മളുടെ മനസ്സിനെ ഒരുപരിധിവരെയെങ്കിലും ഒരുപക്ഷെ സമാധാനിപ്പിക്കുന്നത്.

സമാധാനം നമ്മളുടെ ജീവിതത്തിൽ എപ്പോഴും ഉണ്ടാകട്ടെ.
നമ്മൾക്കുണ്ടായ സഹനങ്ങൾ, ദുരിതങ്ങൾ എല്ലാം നല്ലതിന് എന്ന് വിചാരിക്കുക,നല്ലതു മാത്രം ആഗ്രഹിച്ചു മുന്നോട്ടു പ്രവർത്തിക്കുക, എന്നെങ്കിലുമൊരിക്കൽ സമാധാനം ജീവിതത്തിൽ വരുമെന്ന് പ്രതിക്ഷിക്കുക.

കുറച്ചു കാലം മാത്രമേ നമ്മൾക്ക് ഈ ലോകത്ത് ജീവിതമുള്ളു എന്നത് മനസ്സിലാക്കികൊണ്ട് ആ കാലമത്രയും സമാധാനത്തോടെ മറ്റുള്ളവർക്ക് നന്മകൾ ചെയ്തുകൊണ്ട് ജീവിക്കാൻ ശ്രമിക്കാം.

മനം നിറക്കാൻ മധുമന്ത്രങ്ങൾ:mantras to fill the mind-26

നമ്മൾ പ്രതിക്ഷിക്കുന്നതുപോലെ ആന്മാർത്ഥത നമുക്ക് എപ്പോഴും എല്ലാവരിൽ നിന്നും തിരിച്ചു കിട്ടണമെന്നില്ല.

നമ്മളുടെ ജീവിതത്തിൽ നാം ആന്മാർത്ഥത പുലർത്തേണ്ടത് നമ്മളോട് തന്നെയാണ്.

മറ്റുള്ളവരുടെ കാഴ്‌ചപ്പാടിൽ നമുക്ക് ഒരു പക്ഷെ ആന്മാർത്ഥത ഉണ്ടാവണമെന്നില്ല എങ്കിൽ പോലും നമ്മുടെ ജീവിതത്തിൽ നാം ചെയ്യുന്ന കാര്യങ്ങൾ നൂറു ശതമാനം ആന്മാർത്ഥതയോടെ ആണെങ്കിൽ അതിനു ഇന്നല്ലെങ്കിൽ നാളെ ഫലം ലഭിക്കും എന്നതിൽ സംശയം ഇല്ല.

നമ്മുടെ വിഷമഘട്ടങ്ങളിൽ, അല്ലെങ്കിൽ സഹായങ്ങൾ വേണ്ട സമയത്തു ആരെയും നമുക്ക് ഒരുപക്ഷെ കാണാൻ കഴിഞ്ഞെന്നു വരില്ല.

നമ്മൾ ചെയ്യുന്ന നല്ല ജോലി എന്തുമാകട്ടെ അതിൽ ആന്മാർത്ഥത ഉണ്ടെങ്കിൽ നമ്മൾക്ക് ഉയരങ്ങളിൽ എത്തുവാൻ സാധിക്കും.

എല്ലാവർക്കും ആന്മാർത്ഥതയോടെ നല്ല നേട്ടങ്ങൾക്കായി മുന്നോട്ട് പ്രവർത്തിക്കാൻ സാധിക്കട്ടെ.

ആന്മാർത്ഥമായി ചുറ്റിലുമുള്ളവരെ നല്ല മനസ്സോടെ സ്നേഹിക്കുവാനും, സഹായിക്കുവാനും കഴിയട്ടെ.  


മനം നിറക്കാൻ മധുമന്ത്രങ്ങൾ:mantras to fill the mind-279

ലക്ഷ്യബോധം ഉള്ളവർക്കേ നേട്ടങ്ങൾ സ്വന്തമാക്കാൻ സാധിക്കാറുള്ളു.നമ്മൾക്കു ഇന്നുവരെ ലക്ഷ്യം നേടാൻ കഴിഞ്ഞിട്ടുണ്ടെങ്കിൽ അതിനു പ്രധാന കാരണം ലക്ഷ്യത്തിൽ എങ്ങനെ എത്തിച്ചേരാം എന്ന ബോധ്യം കൃത്യമായി ഉള്ളതുകൊണ്ട് മാത്രമാണ്.

നമ്മൾ ഒരു ലക്ഷ്യത്തിനുവേണ്ടി ഇറങ്ങിത്തിരിക്കുമ്പോൾ ഒത്തിരി കാര്യങ്ങൾ,നമുക്ക് വളരെയധികം വേണ്ടപ്പെട്ടതാണെങ്കിൽ കൂടിയും ഒഴിവാക്കേണ്ടി വന്നേക്കാം.

നമ്മൾ ഓരോരുത്തർക്കും ഭാവിയിൽ നേടേണ്ട ഒത്തിരിയധികം ലക്ഷ്യങ്ങൾ ഉണ്ടാകും , അതിനുവേണ്ടി ഇന്നിന്റെ സന്തോഷങ്ങൾ ത്യജിക്കാൻ തയ്യാറാകും. 

ലക്ഷ്യം നമുക്ക് പലതാണ് ലക്‌ഷ്യം നേടാനുള്ള മാർഗ്ഗവും പലതാണ്.അവരവർക്ക് ഉചിതമായ ലക്ഷ്യമാണ് സ്വീകരിക്കേണ്ടത്.

ഇന്നത്തെ ജീവിത രീതികളിൽ  വളരെ അധികം കഠിനമായ ചിട്ടകൾ പാലിച്ചാൽ നാളെ നമ്മുടെ ജീവിതത്തിൽ കാതലായ മാറ്റങ്ങൾ സംഭവിക്കും എന്നത് തീർച്ചയാണ്.

ഒരു കാര്യം ചെയ്യുമ്പോൾ ആദ്യം കുറെയധികം ബുദ്ധിമുട്ടുകൾ ഉണ്ടാകുമെങ്കിലും അവയൊക്കെ പിന്നീട് വളരെയധികം എളുപ്പമായി തീർന്നേക്കാം.

നമ്മളുടെ ഉള്ളിൽ നല്ല ലക്ഷ്യമുണ്ടെങ്കിൽ,വിജയിക്കുമെന്ന ഇച്ഛാശക്തി ഉണ്ടെങ്കിൽ എന്നെങ്കിലുമൊരിക്കൽ നമ്മുടെ നിരന്തരപരിശ്രമത്തിന്റെ ഫലമായി നേട്ടങ്ങൾ സ്വന്തമാക്കാൻ ഒരുപക്ഷെ നമ്മളിൽ പലർക്കും സാധിച്ചേക്കാം.

ജീവിതത്തിൽ നല്ല നേട്ടങ്ങൾ കൈവരിക്കാൻ , നല്ല ലക്ഷ്യം നേടാൻ നമ്മൾ ഏവർക്കും സാധിക്കട്ടെ. 

മനം നിറക്കാൻ മധുമന്ത്രങ്ങൾ:mantras to fill the mind-226

ഓരോ പ്രതീക്ഷകളാണ് നമ്മളുടെയൊക്കെ ജീവിതങ്ങളെ മുന്നോട്ടുനയിക്കുന്നത്.പ്രതീക്ഷിച്ചത് കിട്ടിയാൽ പ്രതീക്ഷ നല്ല അനുഭവമായി  മാറുന്നു.പ്രതീക്ഷിച്ചത് കിട്ടാതെ വരുമ്പോൾ നിരാശയായി മാറുന്നു.

ജീവിതത്തിൽ എന്തൊക്കെ പ്രതിക്ഷിക്കാൻ നമ്മൾ ആഗ്രഹിക്കുന്നുവോ അതൊക്കെ പ്രതീക്ഷിക്കുക ഒരു പക്ഷെ നൂറു ശതമാനവും നടക്കാത്ത കാര്യങ്ങൾ ആയിരിക്കും എങ്കിൽ പോലും നിരാശപ്പെടാതെ നാം നല്ല കാര്യങ്ങൾക്കായി പ്രതീക്ഷിക്കുകയും പ്രവർത്തിക്കുകയും ചെയ്യുക.

നാളെകൾ നമ്മളെല്ലാവർക്കും പ്രതീക്ഷകളാണ്.കുറച്ചു പ്രതീക്ഷ എങ്കിലും നമ്മുടെയൊക്കെ ജീവിതത്തിൽ ബാക്കിയുണ്ടാകട്ടെ. മറ്റുള്ളവർക്ക്‌ വെളിച്ചമാകാൻ,പ്രതീക്ഷയേകാൻ, സഹായമാകാൻ നമ്മൾ ഏവർക്കും സാധിക്കട്ടെ.

മനം നിറക്കാൻ മധുമന്ത്രങ്ങൾ:mantras to fill the mind-25

ആഘോഷങ്ങൾ ആഘോഷിക്കാൻ ഉള്ളതല്ലേ.

ഇന്ന് നമുക്കു ചുറ്റും തിരക്കിന്റെ ലോകമാണ്. പരസ്‍പരം സന്തോഷങ്ങൾ പങ്കിടാനോ ആഘോഷങ്ങളിൽ പങ്കെടുക്കുവാനോ നമ്മുടെ വേണ്ടപ്പെട്ടവർ എപ്പോഴും കൂടെ കാണണം എന്ന് നിർബന്ധമില്ല.ഏത് ആഘോഷങ്ങളും  നമ്മളിൽ ഒരു ചിന്ത ഉണർത്തുന്നുണ്ട് ഇത് നമ്മൾക്ക് വേണ്ടിയാണെന്നും ആഘോഷമാക്കാൻ ഉള്ളതാണെന്നും.


നമ്മുടെ സന്തോഷമാണ് നമ്മുടെ വേണ്ടപ്പെട്ടവർ ആഗ്രഹിക്കുന്നത്.ഒത്തിരി നാളുകൾക്ക് ശേഷം ആളുകൾ പരസ്പരം ഒത്തുചേരുന്നത് എന്തെങ്കിലും ആഘോഷങ്ങൾ ജീവിതത്തിൽ സംഭവിക്കുമ്പോഴാണ്.ഭൂമിയിൽ പിറന്നു വീണ ഏതു മനുഷ്യനും സന്തോഷിക്കാൻ ഒരു കാരണമുണ്ടാകും.ലോകത്തിൽ വച്ച് ഏറ്റവും കൂടുതൽ അപമാനങ്ങൾ നേടിയ വ്യക്തിയായിരിക്കും ഒരു പക്ഷെ ഏറ്റവും കൂടുതൽ ബഹുമാനവും പിൽക്കാലത്തു നേടിയിട്ടുണ്ടാകുക.കാലം മാറിമറയും.


നമ്മുടെ കഴിവുകൾ വളരുന്തോറും ആഘോഷിക്കാനുള്ള കാരണവും വർധിച്ചേക്കാം.

ആഘോഷങ്ങൾ അതിരു കടക്കുമ്പോൾ സന്തോഷങ്ങൾ നമ്മളിൽ നിന്നും ഒരുപക്ഷേ അകന്നേക്കാം.

ചുറ്റിലുമുള്ള മനുഷ്യരെ ശരിയായ വിധത്തിൽ അറിയുവാൻ, സഹായിക്കുവാൻ, അവരോടാപ്പം പറ്റുന്ന സാഹചര്യത്തിൽ വേണ്ടപ്പെട്ട ആഘോഷങ്ങളിൽ പങ്കുചേരുവാൻ നമ്മൾ എല്ലാവർക്കും സാധിക്കട്ടെ.


മനം നിറക്കാൻ മധുമന്ത്രങ്ങൾ:mantras to fill the mind-40

ഭയമാണ് നമ്മളിൽ കൂടുതൽ പേർക്കും ആശങ്ക ഉണ്ടാകുവാൻ പലപ്പോഴും പ്രധാന കാരണമാകുന്നത്.നമ്മൾ ഒരു തെറ്റ് ചെയ്താൽ അല്ലെങ്കിൽ തെറ്റ് ചെയ്യാൻ ശ്രമിച്ചാൽ, മറ്റുള്ളവർ നമ്മളുടെ തെറ്റ് കണ്ടു പിടിക്കുമോ എന്ന ഭയം  നമ്മളെ ഒരുപക്ഷെ ആശങ്കയിലാക്കിയേക്കാം.

ആശങ്ക പരിധിയിൽ കൂടുതൽ വന്നാൽ നമ്മുടെ ശരീരത്തിൽ പല വിധത്തിലുള്ള പ്രതികരണങ്ങൾ ഒരുപക്ഷെ ഉണ്ടാക്കിയേക്കാം.

ആശങ്ക നമ്മളുടെ ജീവിതത്തിലേക്ക് വിളിച്ചു വരുത്താതിരിക്കാൻ വേണ്ട മുൻകരുതൽ ആവശ്യമാണ്.  നമ്മൾ
ചുറ്റിലുമുള്ള

ലോകത്തിലേക്ക് നോക്കിയാൽ എന്തൊക്കെ പ്രതിസന്ധികളും പ്രയാസങ്ങളും നേരിട്ട വ്യക്തികളെ കാണുവാൻ സാധിക്കും, അവരൊക്കെ അവർക്കുണ്ടായ ആശങ്ക ഒരുപരിധിവരെയെങ്കിലും മാറ്റിയത് ഒത്തിരിയധികം കഷ്ടപ്പാടുകളിലൂടെയാണ്.

നമ്മൾ നല്ലതുപോലെ കഷ്ടപ്പെടാൻ തയ്യാറാണെങ്കിൽ ആശങ്ക ഒരുപരിധി വരെയെങ്കിലും മാറ്റി നിറുത്താൻ സാധിച്ചേക്കാം.

എത്ര വലിയ പ്രതിസന്ധിയും,പ്രശ്‍നവും നേരിട്ടാലും, നമ്മളെ പ്രത്യക്ഷത്തിൽ സഹായിക്കാൻ ആരുമില്ലെങ്കിലും മുന്നോട്ടു പരിശ്രമിച്ചുകൊണ്ടിരിക്കുക.

ഇന്ന് ഇപ്പോൾ മുതൽ മടികൂടാതെ നല്ല രീതിയിൽ കഷ്ടപ്പെടാൻ തയ്യാറാകുക ആശങ്ക ഇല്ലാത്ത ഒരു ലോകം നമ്മൾക്ക് മുന്നിൽ എത്രയും വേഗം തന്നെ തുറന്നു കിട്ടട്ടെ,ആശങ്കകൾ അകറ്റികൊണ്ട് മനസ്സിന് സന്തോഷം നേടാൻ സാധിക്കട്ടെ.


മനം നിറക്കാൻ മധുമന്ത്രങ്ങൾ:mantras to fill the mind-145

ഒത്തിരി ആളുകൾ നമുക്ക് ചുറ്റിലും ദേഷ്യപ്പെടുന്നത് കാണാറുണ്ട്.നമ്മളും പലരോടും പല സാഹചര്യത്തിലും ദേഷ്യപ്പെട്ടിട്ടുണ്ടായിരിക്കാം.

കൂടെ കൂടെയുള്ള ദേഷ്യം സ്വയം നിയന്ത്രിക്കാൻ നോക്കുക ഒരു പക്ഷെ ആദ്യ തവണ നമ്മൾ പരാജയപ്പെട്ടേക്കാം എന്നാലും നമ്മൾ നിയന്ത്രിച്ചാൽ തീരാവുന്നതേ ഉള്ളു പല ദേഷ്യങ്ങളും.

സ്വന്തം തെറ്റ് മറച്ചു വയ്ക്കുവാൻ വെറുതെ ദേഷ്യപ്പെടുന്നവരുണ്ടാകാം.

നിസ്സാര കാര്യം മതി ചിലർക്ക് ദേഷ്യപ്പെടാനായിട്ട്.പിന്നെ ചിലർ ദേഷ്യപ്പെടുമ്പോൾ കയ്യിൽ കിട്ടുന്നതെല്ലാം എറിഞ്ഞു നശിപ്പിക്കുവാൻ ശ്രമിച്ചെന്നിരിക്കും, ദേഷ്യം കെട്ടടങ്ങി കഴിയുമ്പോഴായിരിക്കും നശിപ്പിച്ചതിൽ കുറ്റബോധം തോന്നുക.
നമ്മുടെ സ്വഭാവത്തിൽ ഇത്തരം കാര്യങ്ങൾ അമിതമായി ഉണ്ടെങ്കിൽ അത് നമ്മുടെ ജീവിതത്തെ സാരമായി ബാധിക്കും ഒരു പക്ഷെ ജോലിയായിരിക്കാം, കുടുംബ ജീവിതത്തെ ആയിരിക്കാം, നമ്മുടെ സൗഹൃദങ്ങളെ ആയിരിക്കാം ദേഷ്യത്തിലൂടെ നഷ്ടപ്പെടുക.

ദേഷ്യത്തിന് കാരണമാകുന്നവ ശരിയായ വിധത്തിൽ പരിഹരിക്കാൻ ശ്രമിക്കേണ്ടതുണ്ട്.

ലാളന, ക്ഷമ, പരിഗണന ഇവയൊക്കെ വേണം ചിലരുടെ എങ്കിലും ദേഷ്യം മാറുവാൻ.നമുക്ക് കിട്ടേണ്ട പരിഗണനയും സ്നേഹവും മറ്റുള്ളവർക്കാണ് ലഭിക്കുന്നതെന്നറിയുമ്പോൾ,മനസ്സ് വേദനയാൽ നിറുമ്പോൾ ചിലരെങ്കിലും ദേഷ്യപ്പെട്ടേക്കാം.

ദേഷ്യത്തെ ശരിയായ വിധത്തിൽ അകറ്റികൊണ്ടു സന്തോഷമായി മുന്നോട്ടുപോകുവാൻ എല്ലാവർക്കും സാധിക്കട്ടെ.


മനം നിറക്കാൻ മധുമന്ത്രങ്ങൾ:mantras to fill the mind-12

നമ്മൾ എല്ലാവരും കൂടുതലായി ആഗ്രഹിക്കുന്നത് മറ്റുള്ളവരിൽ നിന്നും അഭിനന്ദനങ്ങൾ ഏറ്റു വാങ്ങുവാനാണ്. വിജയിച്ചവർക്കാണ് അഭിനന്ദനങ്ങൾ കിട്ടുക.വിജയത്തിനായി ശ്രമിക്കുമ്പോൾ നമ്മളെ ആരും പരിഗണിക്കാനോ, പ്രോത്സാഹിപ്പിക്കാനോ ഉണ്ടായെന്നു വരില്ല,എങ്കിൽ പോലും നമ്മളുടെ ഉള്ളിൽ നമ്മളെ തന്നെ സ്വയം അഭിനന്ദിക്കാൻ ശ്രമിക്കണം.

തെറ്റ് ചെയ്യുമ്പോൾ ശകാരിക്കുന്നതുപോലെ നല്ലതു ചെയ്യുമ്പോൾ അഭിനന്ദിക്കാൻ മറക്കരുത്.

അഭിനന്ദനങ്ങൾ അർഹിക്കുന്ന എത്രയോ വ്യക്തികൾക്കുപോലും പലവിധ കാരണങ്ങളാൽ അഭിനന്ദനങ്ങൾ കിട്ടാനുള്ള അവസരങ്ങൾ നഷ്ടമായിട്ടുണ്ട്.

സ്വയം അഭിനന്ദിക്കുക എല്ലാ നല്ല കാര്യങ്ങൾക്കും അതുപോലെ മറ്റുള്ളവർ ചെയ്യുന്ന നല്ല കാര്യങ്ങൾക്ക് അഭിനന്ദിക്കാൻ ശ്രമിക്കുക.നല്ല വാക്കുകൾക്ക് നൽകാൻ കഴിയുന്ന ശക്തി വളരെ വലുതാണ്.ഇന്ന് നമ്മൾ എന്തെങ്കിലും പഠിക്കുന്നുണ്ടെങ്കിൽ അതൊക്കെ ഏതെങ്കിലും ഭാഷയിൽ കൂടിയാണ്.

നല്ല കാര്യങ്ങൾ കണ്ടുപിടിച്ചവരെ നേരിൽ കണ്ടു അഭിനന്ദിക്കുവാൻ കഴിഞ്ഞില്ലെങ്കിലും മനസ്സ് കൊണ്ടെങ്കിലും അഭിനന്ദിക്കുക കാരണം നമ്മളെ വളർച്ചയിൽ വലിയൊരു പങ്കുവഹിച്ചിരിക്കുന്നത് മറ്റുള്ളവരുടെ ഓരോ കണ്ടുപിടിത്തങ്ങളിലൂടെയാണ്. എല്ലാവർക്കും എന്നെങ്കിലും നല്ല കാര്യങ്ങൾക്കായി അഭിനന്ദനങ്ങൾ ഏറ്റുവാങ്ങാൻ സാധിക്കട്ടെ.  


മനം നിറക്കാൻ മധുമന്ത്രങ്ങൾ:mantras to fill the mind-300

ആർക്കൊക്കെ ക്ഷിണം വരുന്നുണ്ടോ അവരെല്ലാം ആഗ്രഹിക്കുന്നത് ക്ഷിണം മാറ്റാൻ തക്ക വിശ്രമമാണ്.നമ്മൾ കൂടുതൽ കേൾക്കാനും, അനുഭവിക്കാനും ആഗ്രഹിക്കുന്നത് വിശ്രമമാണ്. 

ശ്രമം ഉണ്ടെങ്കിലേ വിശ്രമത്തിന്റെ ആവശ്യമുള്ളു എന്ന് എല്ലാവർക്കും അറിയാം.ഒത്തിരി ഓടുന്നവൻ കുറെ കഴിയുമ്പോൾ അവശത അനുഭവിക്കുന്നു,ക്ഷിണം തോന്നുന്നു കാരണം അവരുടെ ശാരീരിക അവസ്ഥ കൂടുതൽ ഓടുവാൻ അവരെ അനുവദിക്കുന്നില്ല.

നമ്മൾക്ക് ഉന്മേഷം കിട്ടുന്ന കാര്യങ്ങളിൽ വാപൃതരാകുക എങ്കിൽ ദിർഘകാലം ആരോഗ്യത്തോടെ, സന്തോഷത്തോടെ, ഉണർവോടെ ജീവിക്കുവാൻ സാധിക്കും.ആവശ്യത്തിന് വിശ്രമിച്ചുകൊണ്ട് ജീവിതം ആസ്വദിക്കാൻ നമ്മൾക്ക് പരിശ്രമിക്കാം.

ഇന്ന് നല്ലപോലെ പരിശ്രമിക്കുകയാണെങ്കിൽ നാളെ നല്ല പോലെ വിശ്രമിക്കാം.മരണത്തിലൂടെ എല്ലാ മനുഷ്യരും ഈ ലോകത്തിലുള്ള ജോലികളിൽ നിന്നും പൂർണ്ണമായ വിശ്രമത്തിലാകും.

നമ്മൾക്കെല്ലാം നല്ല രീതിയിൽ അധ്വാനിച്ചുകൊണ്ട് വിശ്രമിക്കാൻ സാധിക്കട്ടെ.    


മനം നിറക്കാൻ മധുമന്ത്രങ്ങൾ:mantras to fill the mind-277

നമ്മളുടെ ജീവിതത്തിലെ രസകരമായ പല കാര്യങ്ങളും നാം മറ്റുള്ളവരോട് പറയുമ്പോൾ എല്ലാവർക്കും ഒരുപോലെ രസമാകണമെന്ന് നിർബന്ധം ഇല്ല.

ഓരോ മനുഷ്യരെയും രസിപ്പിക്കുന്നത് അവരുടെ ജീവിത സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്ന കാര്യങ്ങളാണ്.ചെറുപ്പം മുതലേ നാം വളർത്തിയെടുത്ത നല്ല ശീലങ്ങളിൽ നിന്നുമാത്രമാണ് നമുക്ക് എന്തെങ്കിലും രസം കാര്യമായി കിട്ടുകയുള്ളു.

നമ്മളുടെ ജീവിതത്തിൽ കാതലായ മാറ്റങ്ങൾ സംഭവിക്കാൻ രസങ്ങൾക്ക് കഴിയും.

രസവും, വിരസതയും ജീവിതത്തിന്റെ ഭാഗമാണ് നാം അത് കണ്ടില്ലായെന്ന് നടിച്ചാലും ഇതൊക്കെ ജീവിതത്തിൽ ഉണ്ടാകും.

എല്ലാവർക്കും എല്ലാവരെയും ഒരു പോലെ രസിപ്പിക്കാൻ ആവില്ലല്ലോ.
വിരസത മാറുമ്പോഴാണല്ലോ നമുക്ക് രസിക്കാൻ സാധിക്കുക. ജീവിതം രസകരമാക്കാൻ വിരസതയെ അകറ്റിയാൽ മതി.എല്ലാവർക്കും ജീവിതത്തിൽ എപ്പോഴെങ്കിലും രസിക്കാൻ സാധിക്കട്ടെ.  


മനം നിറക്കാൻ മധുമന്ത്രങ്ങൾ:mantras to fill the mind-63

നമ്മളിൽ പലരും ഓരോ കാര്യങ്ങളും ചെയ്യുന്നതിനും പിന്നിൽ നമുക്ക് എന്തൊക്കെ നേട്ടങ്ങളാണ് കിട്ടുക എന്ന് ചിന്തിച്ചിട്ടാണ്.നമ്മൾക്ക് ഇന്നേ വരെ ഒരു നേട്ടവും ഉണ്ടായിട്ടില്ലായെങ്കിൽ  നമ്മളോന്നും തന്നെ ബുദ്ധിമുട്ട് സഹിച്ചിട്ടുണ്ടാകില്ല.നമ്മൾ ജനിച്ച നാൾ തൊട്ട് പലവിധത്തിലുള്ള ബുദ്ധിമുട്ട് നേരിടാൻ പഠിച്ചവരാണ്.

നമുക്ക് യഥാർത്ഥത്തിൽ വേണ്ടതെന്തെന്ന് തിരിച്ചറിയാൻ സാധിച്ചാൽ പിന്നെ ബുദ്ധിമുട്ട് ഒരു കാര്യത്തിലും തോന്നുകയേ ഇല്ല.ജോലി ചെയ്യുവാൻ നമ്മളിൽ പലർക്കും ഒരുപാട് ബുദ്ധിമുട്ട് സഹിക്കേണ്ടിവരും, കഷ്ടപ്പെടേണ്ടി വരും പക്ഷെ ഒരു നാൾ നമ്മൾക്ക് അതൊക്കെ നേട്ടങ്ങൾ തരുമെന്ന് വിശ്വസിക്കാമെങ്കിൽ ഇപ്പോഴേ സന്തോഷിക്കാൻ സാധിക്കും ഇല്ലായെങ്കിൽ ചെയ്യുന്ന ജോലിയെ നമ്മൾ  വെറുത്തേക്കാം,അൽപ്പം പോലും പ്രയാസം കൂടാതെ ജോലി ഉപേക്ഷിച്ചേക്കാം,ഫലമോ നമ്മൾക്ക് പിന്നെ പട്ടിണിയും ദുരിതവും മാത്രം ആയിരിക്കും ഒരുപക്ഷെ ബാക്കിയുണ്ടാവുക.

ഇനി മുതൽ കാര്യങ്ങൾ ശരിയായ വിധത്തിൽ മനസ്സിലാക്കിയാൽ നമ്മൾക്കുണ്ടായ എല്ലാ ബുദ്ധിമുട്ടുകളും ഇന്ന് അല്ലെങ്കിൽ നാളെകളിൽ മാറിക്കിട്ടും ,ബുദ്ധിമുട്ടുകൾ മാറി കിട്ടാൻ എല്ലാവർക്കും ആത്മാർത്ഥമായി പരിശ്രമിക്കാൻ കഴിയട്ടെ. 


motivation

അപകടസുചനകൾ കാണുമ്പോൾ ശ്രദ്ധിക്കുക. നാളിതുവരെയായി നിരവധി അപകടങ്ങളിൽ പെട്ടു നമ്മുടെയൊക്കെ ചുറ്റിലും നിരവധി മനുഷ്യർ ഈ ലോകത്തോട് വിട പറഞ്ഞു.

കഴിഞ്ഞ കാലങ്ങളിൽ നിരവധിപേർ അപകടപ്പെട്ടതായിട്ടു കൂടി യാതൊരുവിധ മുൻകരുതൽ ഇല്ലാതെ വിണ്ടും അതേ രീതിയിൽ അപകടം ക്ഷണിച്ചുവരുത്തുന്നത് വളരെയേറെ വേദനാജനകമാണ്.

നമ്മൾ, നമ്മളെ തന്നെ ശ്രദ്ധിക്കുക, നമ്മുടെയോ, മറ്റുള്ളവരുടെയോ അശ്രദ്ധയാണ് പലവിധ അപകടത്തിനും കാരണമാകുന്നത്.

അപകടം എപ്പോൾ, ആർക്ക് എങ്ങനെയെന്നൊന്നും മുൻകൂട്ടി പറയാൻ കഴിയില്ല, നമ്മൾ ഓരോരുത്തരും വേണ്ടത്ര ജാഗ്രത പാലിക്കുക.

അപകടമേഖലയിൽ നിന്നും പരമാവധി ഒഴിഞ്ഞു നിൽക്കുക.
പലരും അവരവരുടെ സുഖത്തിനും സന്തോഷത്തിനും വേണ്ടി തിരഞ്ഞെടുക്കുന്ന പലതും പിന്നീട് അവർക്ക് വളരെയേറെ സങ്കടത്തിനു കാരണമാകാറുണ്ട്.

നമ്മുടെയോ മറ്റുള്ളവരുടെയോ ശ്രദ്ധകുറവുകൊണ്ട് അപകടം ഉണ്ടായേക്കാം. ഓരോ അപകടത്തിന്റെയും ത്രിവത വ്യത്യസ്തമാണ്.

കുഞ്ഞുകുട്ടികൾക്ക് അപകടങ്ങൾ എങ്ങനെ ഉണ്ടാവുന്നുവെന്ന് തിരിച്ചറിവ് ഉണ്ടാവില്ല, അവരെ നോക്കുന്നവർ അപകടം സൃഷ്ടിക്കുന്ന സാഹചര്യം ഒഴിവാക്കാൻ വളരെയേറെ ശ്രദ്ധിക്കേണ്ടതാണ്.

നമ്മളിൽ നിന്നുള്ള മോശം പ്രവർത്തികൾ അപകടം ക്ഷണിച്ചുവരുത്തും എന്നത് മറക്കാതിരിക്കുക.

ആരോഗ്യത്തെ നശിപ്പിക്കുന്ന ദുഃശ്ശിലങ്ങൾ ഒഴിവാക്കേണ്ടതാണ്. നമ്മൾ വേണ്ടത്ര മുൻകരുതൽ എടുത്താൽ പല അപകടങ്ങളും ഒരുപരിധിവരെ ഒഴിവാക്കാൻ ഒരുപക്ഷെ സാധിച്ചേക്കും.

ഇനിയെങ്കിലും അപകടമുന്നറിയിപ്പ് അവഗണിക്കാതിരിക്കുക.
അവരവരുടെ സുരക്ഷ അവരവരുടെ കൈകളിലാണെന്നത് മറക്കാതിരിക്കുക.

ഓരോ കാര്യത്തിലും വേണ്ടത്ര നിയന്ത്രണം പാലിക്കേണ്ടതുണ്ട്, നിയന്ത്രണം നഷ്ടപ്പെട്ടാൽ അവിടെ എപ്പോഴും അപകടം പതിയിരിപ്പുണ്ടെന്ന് തിരിച്ചറിയുക.

ചുറ്റിലുമുള്ള അപകടങ്ങളിൽ നിന്നും തിരിച്ചറിവ് നേടാൻ സാധിക്കേണ്ടതുണ്ട്.

ഭാവി സുരക്ഷിതമാക്കാൻ അപകടം നിറഞ്ഞ സാഹചര്യം ഒഴിവാക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്.

അപകടം ഏതൊരാളുടെയും സന്തോഷവും, സമാധാനവും നഷ്ടപ്പെടുത്തിയേക്കാം.

എല്ലാവർക്കും സ്വന്തം സുരക്ഷ ഉറപ്പാക്കി, അപകടം ഉണ്ടാവാനുള്ള സാഹചര്യത്തെ ഒഴിവാക്കികൊണ്ടു മുന്നോട്ടു സുരക്ഷിതമായി പോകുവാൻ സാധിക്കട്ടെ.

362.Motivation discussion 2024

362.നമ്മുടെ വിലപ്പെട്ട സമയം നഷ്ടപ്പെടുത്താനുള്ള സാഹചര്യം എപ്പോഴെങ്കിലും കടന്നുവന്നിട്ടുണ്ടോ?.



26 December 2024

മനം നിറക്കാൻ മധുമന്ത്രങ്ങൾ:mantras to fill the mind-306

നമ്മുടെ ചുറ്റിലുമുള്ള മനുഷ്യർ മരിക്കുന്നതു എത്ര പെട്ടെന്നാണ്.നമ്മുടെയൊക്കെ ജീവിതം ക്ഷണികമാണ്. 
ശ്രമിച്ചാൽ മാത്രമാണ് നമ്മൾ വിജയത്തിൽ എത്തുകയുള്ളു.

അനുഭവങ്ങളിലൂടെ നമ്മൾക്കൊക്കെ പഠിക്കാൻ സാധിക്കുന്നത് അനുഭവങ്ങൾ ഒരിക്കലും വെറുതെ അല്ലാത്തത് കൊണ്ട് മാത്രമാണ്.

വെറുതെയുള്ള തോന്നൽ ഒഴിവാക്കാൻ പഠിക്കേണ്ടതുണ്ട്.വെറുതെ ആരോടൊന്നും പറയാതിരിക്കുക.

വെറുതെ നമ്മുടെ സമയം അനാവശ്യ കാര്യങ്ങൾക്കായി ചിലവഴിച്ചു പാഴാക്കാതിരിക്കുക.


മനം നിറക്കാൻ മധുമന്ത്രങ്ങൾ:mantras to fill the mind-3

അതിമോഹം നമ്മളിൽ പലർക്കും പല കാര്യത്തിലും ഉണ്ടായേക്കാം.

ഏതൊരു മനുഷ്യനും സ്വപ്നം കാണാൻ കഴിയും.കാണുവാൻ കഴിയുന്ന നല്ല സ്വപ്നം  എന്നെങ്കിലും സാധ്യമാക്കാൻ കഴിയുമെന്ന വിശ്വാസം ഉണ്ടെങ്കിൽ തീർച്ചയായും അതിനായി പരിശ്രമിച്ചുകൊണ്ടിരിക്കുക.

നല്ല മോഹങ്ങൾ ഉണ്ടാകണം എങ്കിലാണ് അതിനുവേണ്ടി കഷ്ടപ്പെടാൻ തയ്യാറാകുള്ളൂ.

നമ്മളിലുള്ള നല്ല മോഹങ്ങൾ സാധിക്കാതെ പോയാലും നിരാശ പെടേണ്ടത് ഇല്ല,ആ മോഹങ്ങൾ മാറ്റി പകരം മറ്റൊരു മോഹങ്ങളുമായി മുന്നോട്ടുപോയാൽ മതി.ഇനിയെങ്കിലും ആന്മാർത്ഥമായി  പരിശ്രമിക്കൂ, നമ്മളുടെ നല്ല മോഹങ്ങൾ നാളെകളിൽ സഫലമാകട്ടെ.   


മനം നിറക്കാൻ മധുമന്ത്രങ്ങൾ:mantras to fill the mind-117

ആവശ്യത്തിന് തമാശ ഇല്ലെങ്കിൽ നമ്മുടെയൊക്കെ ജീവിതം എന്തൊക്കെ വീർപ്പുമുട്ടൽ ആകുമായിരുന്നു.

നമ്മുടെയൊക്കെ ജീവിതത്തിൽ രസകരമായ എന്തെങ്കിലുമോക്കെ വേണമെങ്കിൽ അൽപ്പമൊക്കെ സന്തോഷം കിട്ടുന്ന തമാശകൾ വേണം, നമ്മുടെ തമാശകൾ മറ്റുള്ളവരെ മുറിപ്പെടുത്തുന്നതാവരുത്.

ആരോഗ്യത്തിന് ഭക്ഷണം എന്നത് പോലെ മനസ്സിന് ആരോഗ്യം നിലനിർത്തുവാൻ ചിരിയും തമാശയും ആവശ്യമാണ്. തമാശ കേൾക്കാൻ ആരാണ് ആഗ്രഹിക്കാത്തത്.

നമ്മുടെ ചുറ്റിലുമുള്ള മനുഷ്യർക്ക് പലപ്പോഴും തിരക്കാണ്, നമ്മളിൽ ചിലർക്കെങ്കിലും നമ്മുടെ വേണ്ടപ്പെട്ടവരോട് നേരിട്ട് സംസാരിക്കാൻ പോലും തിരക്കുകൾ കാരണം ഒരുപക്ഷെ സമയം കിട്ടുന്നുണ്ടാവില്ല. ഈ പ്രപഞ്ചം എല്ലാ മനുഷ്യർക്കും തുല്യമായി നൽകിയിട്ടുള്ളത് സമയമാണ്.

നാം എങ്ങനെ നമ്മുടെ സമയത്തെ പ്രയോജനപ്പെടുത്തുന്നു എന്നതിലാണ് നമ്മുടെയൊക്കെ മുന്നോട്ടുള്ള ജീവിതം.

നമ്മൾക്ക് വേണ്ടത് മുന്നോട്ടുള്ള സന്തോഷകരമായ ജീവിതമാണ് അതിനു വേണ്ടിയുള്ള കഷ്ടപ്പാടിലാണ് നമ്മളൊക്കെ.

ജീവിതത്തിൽ സന്തോഷം കിട്ടുന്ന ഓർമ്മകൾ കാത്തുസൂക്ഷിക്കുക, കാരണം കാലം കുറെ കഴിയുമ്പോൾ കഴിഞ്ഞ ഓർമ്മകൾ മാത്രമാണ് ഓർക്കാൻ ബാക്കി ഉണ്ടാകു.

ജീവിതത്തിൽ നല്ല തമാശകൾ നിറയട്ടെ മനസ്സിൽ പുഞ്ചിരി വിടരട്ടെ, പ്രവർത്തികളിൽ ഉയർച്ച ഉണ്ടാകട്ടെ.

മനം നിറക്കാൻ മധുമന്ത്രങ്ങൾ:mantras to fill the mind-122

നമ്മൾ തെരഞ്ഞെടുക്കുന്ന കാര്യങ്ങൾ എന്തൊക്കെയാണ് എന്ന് ചോദിച്ചാൽ അതിനു ഉത്തരം ലഭിക്കുക നമ്മൾക്ക് സന്തോഷം ലഭിക്കുന്ന കാര്യങ്ങൾ എന്നായിരിക്കും. നമ്മളുടെ ഇന്നത്തെ ജീവിതം എന്ന് പറയുന്നത് ഇന്നലെകളിൽ നമ്മൾ തിരഞ്ഞെടുത്ത വഴികളുടെ അനന്തരഫലമാണ്.ചിലർക്ക് ഇന്നലെകളിൽ തിരഞ്ഞെടുത്ത വഴി തെറ്റിപോയിട്ടുണ്ടാകാം ഒരുപക്ഷെ.ഇനിയുള്ള നാളുകൾ തെറ്റുകൾ തിരുത്തി മുന്നേറാൻ കഴിയട്ടെ.

മുന്നോട്ടുള്ള വഴിയിൽ മുന്നേറണമെങ്കിൽ എന്തെങ്കിലും തിരഞ്ഞെടുത്തെ പറ്റു.ചില കാര്യങ്ങൾ തിരഞ്ഞെടുക്കാൻ അവസരം ഒരിക്കലേ കിട്ടു ,അത് വേണ്ട വിധം പ്രയോജനപ്പെടുത്തിയില്ലെങ്കിൽ നഷ്ടങ്ങൾ നമുക്ക് തന്നെയാണ്.

നമ്മളുടെ ഭാവിയും വർത്തമാനവുമെല്ലാം നമ്മളുടെ തിരഞ്ഞെടുപ്പിനെ  ആശ്രയിച്ചിരിക്കും.നല്ല നാളെക്കായി ഇന്നേ കരുതാം, നല്ല തീരുമാനങ്ങൾ എടുക്കാം.ജീവിതത്തിൽ വേണ്ട നല്ല കാര്യങ്ങൾ തിരഞ്ഞെടുക്കാൻ നമ്മൾ ഓരോരുത്തർക്കും ശ്രമിക്കാം, അതിലുടെ നല്ല നേട്ടങ്ങൾ കൊയ്യാൻ നമ്മൾ എല്ലാവർക്കും സാധിക്കട്ടെ.

മനം നിറക്കാൻ മധുമന്ത്രങ്ങൾ:mantras to fill the mind-303

വിഷമങ്ങൾ ഓരോ കാലഘട്ടത്തിലും നമ്മളിലേക്ക് കടന്നുവന്നേക്കാം,നാളെകളിൽ ആ വിഷമങ്ങൾ നമ്മളിൽ നല്ലതോ മോശമായതോ ആയിട്ടുള്ള മാറ്റങ്ങൾ ഒരുപക്ഷെ കൊണ്ടുവന്നേക്കാം.വിഷമങ്ങൾ ഉണ്ടാകാനുള്ള സാഹചര്യം ഒഴിവാക്കണമെങ്കിൽ നമ്മുടെ ഭാഗത്തുനിന്നും നല്ലതുപോലെ പരിശ്രമം ആവശ്യമാണ്.

നമ്മൾ തീരുമാനിക്കണം നമ്മൾക്ക് മുന്നോട്ടു എന്താണ് വേണ്ടതെന്ന്. ഒത്തിരി വിഷമിച്ചു കൊണ്ടിരുന്നാൽ അത് നമ്മുടെ പ്രവർത്തനങ്ങളെ സാരമായി ബാധിക്കും. ആയതിനാൽ വിഷമങ്ങൾ ഉള്ളിൽ ഒതുക്കാതെ കരഞ്ഞു തീർക്കുക, വിശ്വാസം ഉള്ളവരോട് പങ്കുവെക്കുക മനസ്സിന് ഒരു ആശ്വാസം കിട്ടും.

വിഷമങ്ങൾ വരുമ്പോൾ അതേപോലെ, അതിനേക്കാളേറെ വിഷമങ്ങൾ അനുഭവിക്കുന്ന ഒത്തിരി മനുഷ്യരുണ്ടെന്ന് തിരിച്ചറിയുക.നമ്മൾക്ക് ഒരു നാൾ സന്തോഷം വരുമെന്ന് പ്രതീക്ഷിക്കുക, ക്ഷമയോടെ കാത്തിരിക്കുക അതിനായി പ്രവർത്തിക്കുക.

വിഷമങ്ങൾ വന്നാൽ സധൈര്യം നേരിടുക, വിഷമങ്ങൾ മറികടക്കാൻ ആത്മാർത്ഥതയോടെ പരിശ്രമിക്കുക,നാളെ വിജയ പതാക പാറിക്കുവാൻ നമുക്ക് സാധിക്കട്ടെ.ഇന്ന് നമ്മൾ നേരിടുന്ന വിഷമങ്ങൾ നാളെകളിൽ നമ്മൾ നേടുന്ന വിജയത്തിലൂടെ ഇല്ലാതാവട്ടെ.എല്ലാവർക്കും വിഷമങ്ങളെ ശരിയായ വിധത്തിൽ അതിജീവിക്കാൻ സാധിക്കട്ടെ.


മനം നിറക്കാൻ മധുമന്ത്രങ്ങൾ:mantras to fill the mind-272

നമ്മൾ ചെയ്യുന്ന ചില പ്രവർത്തികൾ എപ്പോഴാണ് മോശമായി തിരുന്നത് മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കുമ്പോൾ അല്ലെങ്കിൽ നമ്മൾക്ക് തന്നെ ബുദ്ധിമുട്ട് ഉണ്ടാക്കുമ്പോൾ അല്ലെ?.

ഇന്ന് നമ്മൾ മോശമായ അവസ്ഥയിൽ ആണ് ജീവിക്കുന്നതെങ്കിൽകൂടിയും നമ്മുടെ മോശം അവസ്ഥകൾ മാറുവാൻ നമ്മുടെ ഭാഗത്തു നിന്നും അൽപ്പം കഷ്ടപ്പാടുകൾ സഹിക്കേണ്ടി വരും.ഇത് വരെയായി നമുക്ക്  മോശമായി ഒന്നും സംഭവിച്ചിട്ടില്ല എങ്കിലും ഇനി മുന്നോട്ടു മോശം സംഭവിച്ചുകൂടാ എന്ന് ഏതൊരാൾക്കും ഉറപ്പിച്ചു പറയുവാൻ കഴിയില്ല.

ഏതു മനുഷ്യനും മോശം അവസ്ഥകൾ ഉണ്ടാകുന്നത് എപ്പോഴാണെന്ന് കൃത്യമായി പറയുവാൻ പറ്റില്ല.എല്ലാവർക്കും മോശം അവസ്ഥകളെ തരണം ചെയ്യാൻ സാധിക്കട്ടെ.

motivation

കുറവുകൾ പരിഹരിച്ചു മുന്നേറാൻ ശ്രമിക്കുക. നമ്മളിൽ പലർക്കും ഒത്തിരിയേറെ കുറവുകൾ ഉണ്ടായേക്കാം.നമ്മൾക്ക് ഉണ്ടാകുന്ന കുറവുകൾ എല്ലാം തന്നെ ഒരുപരിധി വരെ നമ്മുടെ കഠിന പരിശ്രമം കൊണ്ടു അതിജീവിക്കാൻ സാധിച്ചേക്കും.

നമ്മുടെ കുറവുകളെയോർത്തു ദുഃഖിച്ചു നിരാശപ്പെട്ടിരുന്നാൽ ഒരിക്കലും നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കില്ല.

നമ്മളിലെ കുറവുകൾ എന്തെല്ലാമാണെന്ന് ഒരുപക്ഷെ നമ്മൾക്ക് എല്ലാം തന്നെ കൃത്യമായി മനസ്സിലാക്കാൻ കഴിഞ്ഞെന്ന് വരില്ല, നമ്മുടെ കൂടെയുള്ളവർ പറയുമ്പോഴായിരിക്കും നമ്മളിൽ പലരും നമ്മുടെ കുറവുകൾ തിരിച്ചറിയുക.

ഏതു കാര്യവും ആദ്യമായി ചെയ്യുമ്പോൾ അതിന്റെതായ പോരായ്മകൾ സ്വഭാവികമായി ഉണ്ടാവുമല്ലോ.

നമ്മുടെ പോരായ്മകൾ നികത്തേണ്ടത് മറ്റുള്ളവരേക്കാൾ അധികമായി നമ്മുടെ ആവശ്യമാണ്.

കുറവുകൾ തിരിച്ചറിയുന്നതോടൊപ്പം മുൻകരുതലുകൾ എടുക്കേണ്ടതായിട്ടുണ്ട്.

നമ്മളുടെ ചുറ്റിലും നിരവധി ആളുകളിൽ ഒത്തിരി കുറവുകൾ കണ്ടെന്നുവരാം, അതിന്റെ പേരിൽ അവരെ ഒരിക്കലും പരിഹസിക്കാതിരിക്കുക.

ആർക്കായാലും കുറവുകൾ പരിഹരിക്കുന്നതിനു പരിമിതികളുണ്ട്.

എത്ര സമ്പത്തു നേടിയാലും കുറവുകൾ എല്ലാം തന്നെ എളുപ്പം പരിഹരിക്കാൻ സാധിച്ചെന്നു വരില്ല.

അവരവരുടെ കുറവുകളെ അംഗീകരിക്കുന്നതോടൊപ്പം കുറവുകളെ വേണ്ട വിധത്തിൽ പരിഹരിക്കാനുള്ള ശ്രമങ്ങൾ കൂടി അവരവരുടെ ഭാഗത്തുനിന്നും ഉണ്ടാവേണ്ടതുണ്ട്.

കുറവുകളെ വേണ്ട വിധത്തിൽ പരിഹരിച്ചുകൊണ്ട് നല്ല കഴിവുകളെ വളർത്തി മുന്നേറാൻ എല്ലാവർക്കും സാധിക്കട്ടെ.

361.Motivation discussion 2024

 361.തകർച്ചകളെയും ദുരിതങ്ങളെയും അതിജീവിക്കാൻ കഴിയുമെന്ന് ഉറച്ചു വിശ്വസിക്കുന്നുണ്ടോ?.



25 December 2024

motivation

ഓരോ മനുഷ്യരും അവരുടെ സന്തോഷങ്ങൾ വളരെയേറെ പ്രകടിപ്പിക്കുക ആഘോഷനിമിഷങ്ങളിലാണ്.

ഓരോ ആഘോഷവും നമ്മളിൽ പലരും മതിമറന്നു ആഘോഷിക്കാറുണ്ട്. നമ്മുടെ ഓരോ ആഘോഷവും വിലയുള്ളതാവണം.

നമ്മുടെയും നമ്മുടെ ചുറ്റിലുമുള്ള പലരുടെയും ജീവിതത്തിൽ ഒരുപക്ഷെ ഇന്നിപ്പോൾ പല വിധ കാരണങ്ങളാൽ ആഘോഷങ്ങൾ ഉണ്ടായെന്നുവരില്ല. എല്ലാവർക്കും ഒരുപോലെ എല്ലായ്പോഴും ആഘോഷങ്ങൾ കൊണ്ടാടാൻ കഴിയണമെന്നില്ല.

ഓരോ ആഘോഷവും നമ്മളുടെ മനസ്സിലേക്ക് നിറമുള്ള ഓർമ്മകൾ സമ്മാനിക്കട്ടെ.

ഓരോ ആഘോഷവും നമ്മൾ ആഘോഷിക്കുമ്പോൾ നമ്മുടെ ചുറ്റിലുമുള്ള മനുഷ്യരെയും വേണ്ടതുപോലെ പരിഗണിക്കാൻ മറക്കരുത്.

ആഘോഷങ്ങൾ കടന്നുപോകും, നമ്മളിൽ പലർക്കും ഇന്നിപ്പോൾ ആഘോഷത്തിൽ പങ്കെടുക്കാൻ സാധിച്ചെന്നുവരില്ല, എങ്കിൽ പോലും അതിലൊന്നും വിഷമിച്ചിരിക്കാതെ മുൻപോട്ട് നമ്മുടെ ലക്ഷ്യങ്ങളുമായി പോകുവാൻ സാധിക്കട്ടെ.

നമ്മുടെ ആഘോഷങ്ങൾ ഒന്നും തന്നെ മറ്റുള്ളവരെ കാണിക്കാൻ വേണ്ടിയുള്ളതാവരുത്.

വരവ് അറിഞ്ഞുമാത്രം ആഘോഷങ്ങൾക്കായി ചിലവഴിക്കുക, ഇല്ലെങ്കിൽ നാളെകളിൽ ആഘോഷത്തിന്റെ പേരിൽ നഷ്ടങ്ങളും ദുഃഖങ്ങളും ഒരുപക്ഷെ ഉണ്ടായെന്നു വരാം.

ഏതൊരു ആഘോഷം ആയാലും ഭക്ഷണം പാഴാക്കാതിരിക്കാൻ ശ്രദ്ധിക്കുക. നമ്മളുടെ ചുറ്റിലും നിരവധി ആളുകളുണ്ട് നല്ല ഭക്ഷണം ഒരുനേരം പോലും കഴിക്കാൻ സാധിക്കാത്തവർ. ഭക്ഷണം വിലപ്പെട്ടതാണ്, അതു പാഴാക്കാതിരിക്കുക.

ഇന്നത്തെ കുറവുകൾ നികത്തികൊണ്ട് നല്ല നാളെകൾ ആഘോഷിക്കാൻ നമ്മൾ എല്ലാവർക്കും കഴിയട്ടെ.

മറ്റുള്ളവർ ആഘോഷിച്ചതുപോലെ നമ്മൾക്ക് ആഘോഷിക്കാൻ സാധിച്ചെന്നു വരില്ല, നമ്മുടെ സാഹചര്യം മനസ്സിലാക്കി ഉള്ളതുപോലെ ആഘോഷിക്കാൻ ശ്രമിക്കുക.

ഓരോ കാലഘട്ടത്തിലും ആഘോഷങ്ങൾ മാറി മാറി വരും. പണ്ടുണ്ടായിരുന്നതിനേക്കാൾ പല കാര്യത്തിലും ഇപ്പോൾ ഒത്തിരി മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുന്നു, ഇനിയുള്ള നാളുകളിൽ മാറ്റങ്ങൾക്ക് വിധേയമാണ്.

ഓരോ ആഘോഷവും മനസ്സ് തുറന്നു ആഘോഷിക്കാൻ, ഉള്ളതുകൊണ്ട് ആഘോഷിക്കാൻ, സന്തോഷങ്ങൾ പകർന്നുനൽകാൻ, നല്ല ഓർമ്മകൾ സമ്മാനിക്കാൻ, സ്നേഹം പകരാൻ, പരസ്പരം സഹായമാകാൻ ഓരോ ആഘോഷങ്ങൾക്കും കഴിയട്ടെ.

360.Motivation discussion 2024

 360.ഭക്ഷണത്തിന്റെ വില മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ടോ?.



24 December 2024

motivation

പരാജയത്തെ നേരിടാൻ പഠിക്കുക.നമ്മളിൽ പലരും ചെറുപ്പം മുതലേ പല കാര്യത്തിലും ഒരുപക്ഷെ പരാജയം നേരിട്ടവർ ആയിരിക്കും. പല പരാജയങ്ങളും നമ്മൾക്ക് ഒത്തിരിയേറെ വേദനകൾ സമ്മാനിച്ചിട്ടുണ്ടാവും.

ഓരോ പരാജയത്തിനും എന്തെങ്കിലും കാരണം ഉണ്ടാവും, അതു തിരുത്തി മുന്നേറാൻ സാധിക്കേണ്ടതുണ്ട്.
നല്ലതുപോലെ പരിശ്രമിച്ചില്ലെങ്കിൽ പരാജയത്തിനുള്ള സാധ്യത വളരെ കൂടുതലാണ്.

പരാജയം നമ്മൾക്ക് നൽകുന്നത് വലിയൊരു തിരിച്ചറിവാണ്, മുന്നോട്ടു വിജയത്തിലെത്താൻ ഇനിയുമെറെ പരിശ്രമിക്കേണ്ടിയിരിക്കുന്നു.

നമ്മൾക്കുണ്ടായ പരാജയത്തിൽ നിന്നു മാത്രമല്ല ചുറ്റിലുമുളള പരാജയപ്പെട്ടവരിൽ നിന്നും ഒത്തിരിയേറെ പഠിക്കാനുണ്ട്.

പരാജയത്തിൽ നിന്നും പാഠങ്ങൾ ഉൾക്കൊണ്ട്‌ മുന്നേറാൻ നമ്മൾ ഓരോരുത്തർക്കും കഴിയേണ്ടതുണ്ട്.

നമ്മൾ പരിശ്രമിച്ചില്ലെങ്കിൽ പരാജയം എപ്പോഴും നമ്മുടെ കൂടെ തന്നെ ഉണ്ടായേക്കാം. നമ്മളുടെ ചുറ്റിലുമുള്ള മനുഷ്യർ നേടിയ പല വിജയങ്ങൾക്ക് പിന്നിലും നിരവധി പരാജയങ്ങൾ ഒരുപക്ഷെ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ടാവും, പക്ഷെ എങ്കിൽ അവരെല്ലാം തളരാതെ വിജയത്തിനുവേണ്ടി കഠിനാധ്വനത്തിന് തയ്യാറായതുകൊണ്ടാണ്, പിന്നിടവർക്ക് നേട്ടങ്ങൾ സ്വന്തമാക്കാൻ സാധിച്ചിട്ടുള്ളത്.

ഓരോ പരാജയവും നമ്മളെ പഠിപ്പിക്കുന്നത് ഇനിയുമെറെ മുന്നേറാനുണ്ടെന്നാണ്.

നമ്മൾക്ക് എത്ര തോൽവികൾ ഉണ്ടായാലും അതൊന്നും നമ്മളെ മുന്നോട്ടു പരിശ്രമിക്കുന്നതിനു തടസ്സമാകരുത്, നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുക ഒരിക്കൽ നമ്മൾക്ക് വിജയം നേടാൻ കഴിയുമെന്ന് ഉറച്ചു വിശ്വസിക്കുക.

തോൽവികൾ നമ്മൾക്ക് നൽകുന്ന നഷ്ടങ്ങളും വേദനകളും വളരെ വലുതാണ്, അതിൽ നിന്നും മോചനം നേടാൻ നമ്മൾക്ക് നല്ലതുപോലെ വിജയത്തിനായി കഷ്ടപ്പെടാൻ തയ്യാറാകാം.

നാളെകളിൽ നമ്മൾക്ക് വിജയം നേടാൻ കഴിയുമെന്നുള്ള ഉറച്ച വിശ്വാസത്തോടെ മുന്നേറാൻ നമ്മൾ എല്ലാവർക്കും ഇനിയുള്ള നാളുകളിൽ സാധിക്കട്ടെ.

359.Motivation discussion 2024

 359.പരിധിവിട്ടുള്ള സ്നേഹം ദോഷം ചെയ്യുമെന്ന് തോന്നിയിട്ടുണ്ടോ?.



23 December 2024

motivation

നിരാശചിന്തകളെ ഒഴിവാക്കാൻ പഠിക്കണം. ഏതൊരാൾക്കും അവരവരുടെ ജീവിതത്തിൽ ഉണ്ടായിട്ടുള്ള നഷ്ടങ്ങളെക്കുറിച്ച് ആലോചിക്കുമ്പോൾ നിരാശകൾ കടന്നുവന്നേക്കാം.

നിരാശകൾ പെട്ടെന്ന് തന്നെ നമ്മൾക്ക് ഒഴിവാക്കാൻ സാധിച്ചെന്നു വരില്ല. നമ്മൾ കൂടുതൽ പോസിറ്റീവ് ചിന്തകളുമായി മുന്നോട്ടു പോയാൽ മാത്രമാണ് നിരാശകളെ ഒരു പരിധിവരെയെങ്കിലും ഒഴിവാക്കാൻ സാധിക്കുകയുള്ളു.

ഓരോ നിരാശകളും നമ്മൾക്ക് വലിയൊരു തിരിച്ചറിവാണ് നൽകുന്നത്. ഭാവിയിൽ നിരാശപ്പെടാതിരിക്കാനുള്ള മുൻകരുതൽ അതിലുടെ സ്വീകരിക്കാൻ ഒരുപക്ഷെ കഴിഞ്ഞേക്കാം.

നിരാശകൾ കൂടെ കൂടെ കടന്നുവന്നു നമ്മുടെയൊക്കെ ദൈനംദിന ജീവിതത്തിലെ പ്രവർത്തനങ്ങളെ സാരമായി ബാധിക്കുന്നുണ്ടെങ്കിൽ നിയന്ത്രണം കൊണ്ടുവരാൻ, പരിഹാരം കണ്ടെത്താൻ മാനസിക ആരോഗ്യ വിദഗ്ധരുടെ നിർദേശം സ്വീകരിക്കേണ്ടതാണ്.

നമ്മളുടെ വിഷമങ്ങളും അതിലുടെ ഉണ്ടാകുന്ന അസ്വസ്ഥതകളും മറ്റാരേക്കാളും നമ്മൾക്ക് തന്നെയാണ് ബോധ്യം ആയിട്ടുണ്ടാവുക.

നിരാശചിന്തയിൽ ആയിരുന്നാൽ നമ്മൾക്ക് വിജയത്തിലേക്ക് എത്തിച്ചേരാൻ പരിശ്രമിക്കാൻ സാധിച്ചെന്നുവരില്ല.

നിരാശകളെ ശക്തമായി പ്രതിരോധിക്കാൻ കഴിയേണ്ടതുണ്ട്. നമ്മളെകൊണ്ട് നിരാശകളെ അതിജീവിക്കാൻ സാധിക്കുമെന്ന് ഉറച്ചു വിശ്വസിക്കുക.

വിജയത്തിനുവേണ്ടി മുന്നോട്ടു നിരന്തരം പരിശ്രമിച്ചുകൊണ്ടിരിക്കുക, പതിയെ പതിയെ നിരാശകൾ നമ്മളിൽ നിന്നും അകലും.

ഇന്നലെകളിലെ നഷ്ടങ്ങൾ,തോൽവികൾ ദുരിതങ്ങളെല്ലാം നമ്മളിലേക്ക് നിരാശചിന്തകൾ നൽകിയെന്നു വരാം അതിൽ നിന്നെല്ലാം പുറത്തു കടന്നാൽ മാത്രമേ നമ്മൾക്ക് വിജയം നേടാൻ സാധിക്കുകയുള്ളു.

നിരാശപ്പെട്ടിരുന്നാൽ ഒരിക്കലും നേട്ടങ്ങൾ സ്വന്തമാക്കാൻ കഴിയില്ല എന്നുമാത്രമല്ല നമ്മളുടെ വിലപ്പെട്ട സമയം നഷ്ടപ്പെടുത്തുന്നതിനോടൊപ്പം നമ്മുടെ ശാരീരിക മാനസിക ആരോഗ്യത്തെയൊക്കെ നഷ്ടപ്പെടുത്തിയേക്കാം.

എല്ലാവർക്കും അവരവരുടെ ജീവിതത്തിൽ ഉണ്ടായിട്ടുള്ള നിരാശചിന്തകളിൽ നിന്നും ശരിയായ മാർഗത്തിലൂടെ മോചനം നേടാൻ സാധിക്കട്ടെ.

358.Motivation discussion 2024

 358.നമ്മളുടെ ജീവിതത്തിലെ പരാജയങ്ങൾക്കുള്ള കാരണങ്ങൾ കണ്ടെത്താൻ സാധിച്ചിട്ടുണ്ടോ?.


22 December 2024

motivation

മോശം അവസ്ഥകളെ നേരിടാൻ പഠിക്കുക. നമ്മളിൽ പലർക്കും പലവിധത്തിലുള്ള മോശം സാഹചര്യത്തിലൂടെയൊക്കെ കടന്നുപോകേണ്ടതായിട്ട് വരും.

നമ്മൾ ആഗ്രഹിക്കുന്നതുപോലെ എപ്പോഴും നല്ല സാഹചര്യം ആയിരിക്കില്ല നമ്മൾക്കുണ്ടാവുക. നമ്മൾക്കുണ്ടാകുന്ന മോശം സാഹചര്യത്തെയോർത്തു വിഷമിച്ചിരിക്കാതെ എങ്ങനെ അതിനെയെല്ലാം ശരിയായ വിധത്തിൽ അതിജീവിക്കാൻ കഴിയുമെന്ന് അറിഞ്ഞിരിക്കേണ്ടതുണ്ട്.

നമ്മളുടെ ജീവിതത്തിൽ സന്തോഷവും ദുഃഖവും മാറി മാറി കടന്നുവരും. എല്ലാവർക്കും എല്ലാ കാലവും സന്തോഷം മാത്രം ആയിരിക്കില്ലല്ലോ ഉണ്ടാവുക.

ഓരോ ദുഃഖത്തിന് അപ്പുറം സന്തോഷം ഉണ്ടെന്നത് മറക്കാതിരിക്കുക. സന്തോഷം ലഭിക്കുന്നതിനായി നല്ല കാര്യങ്ങൾ ചെയ്തുകൊണ്ടിരിക്കുക.

ഇന്നലെകൾ കടന്നുപോയി, ഇന്ന് ഈ നിമിഷത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രികരിക്കുക. നമ്മൾക്ക് നമ്മളെയുള്ളു എന്നത് തിരിച്ചറിയുക. നല്ലതുപോലെ കഷ്ടപ്പെട്ടാൽ ഒരുനാൾ നമ്മൾക്കും നല്ലൊരു നേട്ടം സ്വന്തമാക്കാൻ സാധിക്കും.

ആർക്കും ഭാവിയിൽ എന്തു സംഭവിക്കുമെന്ന് മുൻകൂട്ടി കരുതാൻ കഴിയില്ല. നമ്മൾ സ്വയം ഏതു സാഹചര്യത്തെയും അതിജീവിക്കാനുള്ള കരുത്ത് നേടുക.

നല്ല കാര്യങ്ങൾക്കായി ക്ഷമയോടെ പ്രവർത്തിക്കുക, എന്നെങ്കിലും നമ്മൾക്ക് നേട്ടങ്ങൾ സ്വന്തമാക്കാൻ കഴിഞ്ഞേക്കും.

മോശം സാഹചര്യത്തെ വേണ്ട വിധത്തിൽ അതിജീവിക്കാൻ എല്ലാവർക്കും മാനസികമായും ശാരീരികമായും കരുത്തു നേടാൻ ഇനിയുള്ള നാളുകളിൽ സാധിക്കട്ടെ.

357.Motivation discussion 2024

 357.മറ്റുള്ളവരെ ആത്മാർത്ഥമായി സ്നേഹിക്കാൻ കഴിഞ്ഞിട്ടുണ്ടോ?.



21 December 2024

മനം നിറക്കാൻ മധുമന്ത്രങ്ങൾ:mantras to fill the mind-238

ചില കാര്യങ്ങൾ നമ്മൾ ചെയ്യാൻ വിട്ടു പോകുന്നത് മടി കാരണമാണ്.പഠിക്കുവാൻ താല്പര്യമില്ലാത്തതിന് പിന്നിൽ ഒരുപക്ഷെ മടിയായിരിക്കാം.

മടി മാറ്റാൻ വളരെ എളുപ്പമാണ്.എളുപ്പമാണ് എന്ന തോന്നൽ ഇല്ലെങ്കിൽ വളരെ അധികം പ്രയാസവുമാണ്.

മടിയാണ് എല്ലാ പ്രശ്‍നങ്ങൾക്കും കാരണം.ഏതു ജോലിയായാലും  അവിടെ മടി വന്നാൽ തുടർന്ന് വരുന്ന കാര്യങ്ങൾ എല്ലാം പ്രശ്നത്തി ലാകും.നാളെ ആകട്ടെ, നാളെ ആകട്ടെ എന്ന് പറഞ്ഞു കൊണ്ടാണ് പല കാര്യങ്ങളും നമ്മളിൽ പലരും ഒരുപക്ഷെ മാറ്റിവെക്കുന്നത്.

നമ്മൾ എന്തൊക്കെ മടി വിചാരിച്ചാലും നമ്മൾക്ക് മാത്രമാണ് അതിലുടെ നഷ്ടം ഉണ്ടാവുക, മറ്റാർക്കുമല്ലായെന്ന് തിരിച്ചറിയുക.ഒത്തിരിയധികം ആളുകളുടെ സ്ഥിരോൽസാഹംകൊണ്ടു ലോകം ഇന്നിപ്പോൾ വളരെയധികം മുന്നോട്ടു വളർച്ച നേടിയിട്ടുണ്ട്.

നമ്മുടെ നല്ല കഴിവുകൾ വളരണമെങ്കിൽ നമ്മളിൽ ഉത്സാഹം ഉണ്ടാകണം, നമ്മളെ ആരും പ്രോത്സാഹിപ്പിക്കാൻ ഇല്ലെങ്കിലും, നമ്മുടെ കഴിവുകൾ ആർക്കും തന്നെ ഉപകാരമില്ലെങ്കിലും നമ്മളുടെ നല്ല കഴിവുകൾ മടി കൂടാതെ വളർത്തികൊണ്ടുവരണം.

നാളെ ലോകത്തിനു വേണ്ടത് ഒരു പക്ഷെ നമ്മളുടെ നല്ല കഴിവുകൾ ആയിരിക്കാം.ഇന്നലെ വരെ നമ്മൾ മടിയുള്ള വ്യക്തി ആയിരുന്നിരിക്കാം,ഇനി മുതൽ നമ്മളുടെ മടി (അലസത) മാറ്റിവെക്കാം.അലസത ഇല്ലാതായാൽ പല കാര്യങ്ങളിലും വളരെ വേഗത്തിൽ തന്നെ നമ്മൾക്ക് ഒരുപക്ഷെ നേട്ടം കൈവരിക്കാൻ സാധിച്ചേക്കും.

ജീവിതം നല്ല രീതിയിൽ ജീവിക്കാനുള്ളതാണ്.ഒരിക്കലും അലസതമൂലം നമ്മളിലെ നല്ല കഴിവുകളെ കുഴിച്ചുമൂടാതിരിക്കുക.ലോകം നമ്മളുടെ നല്ല കഴിവുകളെ അറിയുവാൻ ഇടവരട്ടെ.    

മനം നിറക്കാൻ മധുമന്ത്രങ്ങൾ:mantras to fill the mind-207

നമ്മളിൽ പലർക്കും പലപ്പോഴും പറയാൻ ഒന്നും തന്നെയുണ്ടാവില്ല.ഒന്നും മുന്നോട്ടു ചെയ്യുവാൻ സാധിക്കാതെ വരുമ്പോൾ നമ്മളിൽ പലർക്കും ഒരുപക്ഷെ ഒത്തിരി ദുഃഖം ഉണ്ടായേക്കാം .

മുന്നോട്ടുഉള്ള ഓരോ കാലഘട്ടത്തിലും അതിന്റെതായ വെല്ലുവിളികൾ ഉണ്ടാവും.

എന്ത് ദുഃഖം വന്നാലും കുറച്ചു കാലം കഴിയുമ്പോൾ നമ്മൾ മറക്കും,മറക്കാൻ ശ്രമിക്കണം.

നമ്മളുടെ പ്രതീക്ഷകൾ ഒരിക്കലും അസ്തമിക്കരുത്. എല്ലാവർക്കും നല്ല കാര്യങ്ങൾ ഓർക്കാനും, അതനുസരിച്ചു പ്രവർത്തിക്കാനും കഴിയട്ടെ.