Choose your language

4 July 2024

// // Our Youtube channel

സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes- 186

 186. നഷ്ടപ്പെടലുകളെ കുറിച്ച് ആകാം. 

മനുഷ്യന്റെ ഏറ്റവും വലിയ വേദന എന്ന് പറയുന്നത് നഷ്ടങ്ങളെ കുറിച്ച് ഓർക്കുമ്പോളാണ്, പറയുമ്പോളാണ്.വേർപാട് മനുഷ്യനെ ഒത്തിരി വേദനിപ്പിക്കുന്ന ഒന്നാണ്.പ്രപഞ്ചം നമ്മളെ പഠിപ്പിക്കുന്ന ഒരു കാര്യം ഉണ്ട്, എല്ലാ മനുഷ്യനും വലിപ്പചെറുപ്പം ഇല്ലാതെ ഒരു നാൾ മരണം ഉണ്ടെന്ന്.

ഈ ലോകത്തിന്റെ അത്ഭുതം എന്നു പറയുന്നത് നമ്മൾക്ക് ലഭിച്ചിരിക്കുന്ന പ്രപഞ്ച ശക്തികളാണ്. അതെല്ലാം മുഴുവനായി പഠിച്ചെടുക്കാൻ ഇന്നും മനുഷ്യന് കഴിഞ്ഞിട്ടില്ല.പ്രപഞ്ചശക്തിക്കു മുന്നിൽ മനുഷ്യൻ ഒന്നും അല്ല.പറഞ്ഞു വരുന്നത് മനുഷ്യരുടെ ജീവിതത്തിൽ മാറ്റം സംഭവിക്കാൻ കാരണം ഈ പ്രപഞ്ചശക്തികൾക്ക് ആകും. 


നമ്മൾ ഒരു പക്ഷെ ജീവിതത്തിൽ ഒത്തിരി അധികം നഷ്ടങ്ങളുടെ നടുവിൽ ആയി രുന്നിരിക്കാം.പക്ഷെ ആ നഷ്ടങ്ങൾക്ക് അപ്പുറം നഷ്ടപ്പെടാതെ കാത്തു സൂക്ഷിക്കാൻ കഴിയുന്ന പലവിധ കാര്യങ്ങളും ഉണ്ട്.ഇന്നോളം നമ്മൾക്ക് ലഭിച്ച സൗഭാഗ്യങ്ങൾ എന്തെല്ലാം ആണെന്ന് തിരിച്ചറിയണം എന്നുണ്ടെങ്കിൽ ഒരുപക്ഷെ നമ്മളുടെ ജീവിതത്തിൽ നഷ്ടങ്ങൾ സംഭവിക്കണം.

ഓരോ നഷ്ടങ്ങളും നമ്മളുടെ ജീവിതത്തിൽ സംഭവിക്കാൻ കാലം കാത്തു വെച്ചൊരു സമയം ഉണ്ട്.മനുഷ്യർ ഇന്ന് അനുഭവിക്കുന്ന ദുരിതങ്ങൾ എല്ലാം അവരെ ഇന്നലെകളിലെ പ്രവർത്തി കളെകുറിച്ച് നല്ലതുപോലെ വിലയിരുത്താൻ പ്രേരിപ്പിക്കുന്നു.നമ്മൾ ചെയ്യുന്ന എന്ത് പ്രവർത്തിക്കും ഒരു കാരണവും ഉണ്ടാകും.


നമ്മുടെ ഇന്നലെകളിലെ നഷ്ടങ്ങൾ നമ്മളെ ഒത്തിരി അധികം കാര്യങ്ങൾ പഠിപ്പിച്ചു തരുന്നുണ്ട്.ആ നഷ്ടങ്ങളിൽ നിന്നും നമ്മൾ പഠിച്ച നല്ല പാഠങ്ങൾ മറ്റുള്ളവർക്ക് പകർന്നു കൊടുക്കാൻ കഴിയണം, എങ്കിൽ ആ നഷ്ടങ്ങൾ നമ്മൾക്ക് ഒരുപക്ഷെ നേട്ടങ്ങൾ ആക്കി മാറ്റാൻ കഴിയും.ഒരു പക്ഷെ നമ്മളിൽ പലരും ജോലിക്കായുള്ള ഇന്റർവ്യൂവിൽ പരാജയപ്പെട്ടേക്കാം, പരീക്ഷകളിൽ തോൽവികൾ സംഭവിച്ചേക്കാം, അവിടെയെല്ലാം നമ്മളെ തേടി ഒരു നാൾ നേട്ടം കാത്തിരിക്കുന്നുവെന്ന് വിശ്വസിക്കുക അതിനായി പ്രയത്നിക്കുക. തീർച്ച 

യായും ഫലം ലഭിക്കും.ജീവിതത്തിൽ ഉണ്ടാകുന്ന നഷ്ടങ്ങളെ പോസിറ്റീവായി കാണുക. എല്ലാവർ ക്കും നല്ലത് വരട്ടെ.

Read More

3 July 2024

// // Our Youtube channel

സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes-185

185.നഷ്ടപ്പെട്ടു പോയതെല്ലാം തിരിച്ചുപിടിക്കും.

നമ്മളിൽ പലർക്കും ഒരുപാട് നഷ്ടങ്ങൾ നാളിതുവരെയായി ഉണ്ടായിട്ടുണ്ടാകും.ചില നഷ്ടങ്ങൾ നമ്മൾക്ക് എന്നും നഷ്ടങ്ങളായി മാറും, അതൊരിക്കലും നമ്മൾക്ക് തിരിച്ചു കിട്ടുകയില്ല.

പക്ഷെ എങ്കിൽ നമ്മൾക്ക് ഉണ്ടാകുന്ന ഭൂരിഭാഗം നഷ്ടങ്ങളും, നിരന്തരമായ പരിശ്രമത്തിലൂടെ നമ്മ ൾക്ക് തിരിച്ചു നേടാൻ കഴിയുന്നതാണ്.പല നഷ്ടങ്ങളും നമ്മളെ നിരാശയിൽ കൊണ്ടെത്തിക്കും, ഒരുപാട് വേദനകൾ സമ്മാനിക്കും, നമ്മളെ കണ്ണീരണിയിക്കും.

നഷ്ടപ്പെട്ടത് തിരിച്ചെടുക്കാൻ നമ്മൾക്ക് വാശി ഉണ്ടാവണം, കഠിനമായി പരിശ്രമിക്കാനുള്ള മനസ്സുണ്ടാകണം.


ഒരുപാട് ആളുകൾ തങ്ങളുടെ ജീവിതത്തിലെ എല്ലാ സമ്പാദ്യവും നഷ്ടപ്പെട്ടിട്ട് അതിൽ നിന്നും അതിജീവിച്ചു ജീവിതം മെച്ചപ്പെടുത്തിയവരുണ്ട്. അവർക്ക് അതിജീവിക്കാൻ സാധിച്ചതു, സ്വന്തം നിലയിൽ കഴിയാവുന്ന ജോലികൾ പരമാവധി ചെയ്തു മുന്നോട്ട് പോയതുകൊണ്ടാണ്.

നഷ്ടപ്പെട്ടുപോയ സമയം നമ്മൾക്ക് ഒരിക്കലും തിരിച്ചു കിട്ടുകയില്ല.നമ്മളുടെ മുന്നിലുള്ള സമയം എങ്ങനെ ഉപയോഗപ്രദമാക്കാൻ കഴിയും എന്നാണ് ഇനി നമ്മൾ ഓരോരുത്തരും നോക്കേണ്ടത്.നമ്മുടെയൊക്കെ ജീവിതത്തിൽ നഷ്ടങ്ങൾ ഉണ്ടാകുമ്പോൾ നമ്മളെ തളർത്താനും പരിഹസിക്കാനും കുറ്റപ്പെടുത്താനും ഒരുപാട് ആളുകൾ നമ്മുടെ ചുറ്റിലും ഒരുപക്ഷെ ഉണ്ടാ യേക്കാം.നമ്മൾക്ക് ഉണ്ടായ നഷ്ടം നമ്മൾക്ക് മാത്രമാണ്, അതിന്റെ ബുദ്ധിമുട്ട്, വേദന, കഷ്ടനഷ്ടങ്ങൾ എല്ലാം നമ്മൾ തന്നെയാണ് വർത്തമാനകാലത്തിൽ ആയാലും ഭാവിയിൽ ആയാലും ഒരു പരിധിവരെ അനുഭവിക്കേണ്ടി വരുന്നത്.നമ്മൾക്കുണ്ടായ നഷ്ടങ്ങളെ അതിജീവിക്കാൻ നമ്മൾ ഒരുപാട് കഷ്ടപ്പെടേണ്ട തായിട്ടുണ്ട്.


ഒരുപാട് തോൽവികളെയും നഷ്ടങ്ങളെയും അതിജീവിച്ചു മുന്നേറികൊണ്ടിരിക്കുന്ന ഒരുപാട് മനുഷ്യരുണ്ട് നമ്മുടെ ചുറ്റിലും.

ഇപ്പോഴും ഒരുപാട് നഷ്ടങ്ങളിൽ ആയിരിക്കുന്നവരുമുണ്ട്.നമ്മൾ ചെയ്യുന്ന ഓരോ വിലപിടിപ്പുള്ള കാര്യവും നഷ്ടപ്പെടാതെ, നഷ്ട പ്പെടുത്താതെ നോക്കേണ്ടത് നമ്മുടെ ഓരോ രുത്തരുടെയും ചുമതലയാണ്.നഷ്ടങ്ങൾ നമ്മൾക്ക് ഒത്തിരി തിരിച്ചറിവുകൾ നൽകുന്നുണ്ട്.നഷ്ടങ്ങളിൽ നിന്നും കരകയറാൻ നമ്മുടെ ഭാഗത്തുനിന്നും ആന്മാർത്ഥമായ പരിശ്രമം ആവശ്യമാണ്.നഷ്ടങ്ങളെ അതിജീവിക്കുവാൻ നമ്മൾ ഓരോരുത്തരും ശ്രമിച്ചുകൊണ്ടിരിക്കുക.ജീവിതത്തിൽ നമ്മുടെ വേണ്ടപ്പെട്ട പലരിൽ നിന്നും നമ്മൾ ഓരോരുത്തർക്കും ചിലപ്പോളൊക്കെ വേദനകൾ ഉണ്ടായേക്കാം, അവയെ എല്ലാം ധിരതയോടെ നേരിടാൻ നമ്മൾക്ക് സാധിക്കണം.ഇനിയുള്ള സമയം നമ്മുടെ ഓരോരുത്തരുടെയും മുറിവുകളും നഷ്ടങ്ങളും ഇല്ലാതാകട്ടെ, അതിനുള്ള ശ്രമങ്ങൾ നമ്മുടെ ഭാഗത്തുനിന്നും ആന്മാർഥമായി ഉണ്ടാകട്ടെ.

Read More

2 July 2024

// // Our Youtube channel

സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes- 184

 184.നല്ലൊരു തുടക്കം ഉണ്ടാവട്ടെ.

ജീവിതത്തിൽ നമ്മൾ എന്തെല്ലാം കാര്യങ്ങളാണ് തുടക്കം കുറിക്കുന്നത്.അതിൽ ചിലതൊക്കെ വിജയിക്കും, ചിലതൊക്കെ പരാജയപ്പെടും. പരാജ യപ്പെടും എന്നുറപ്പോടെ ആരും ഒന്നും തന്നെ തുടങ്ങാറില്ലല്ലോ.ഓരോ സമയം ആകുമ്പോൾ ഓരോ കാര്യങ്ങൾക്കും തുടക്കം കുറിക്കേണ്ടതായിട്ട് വരുമല്ലോ.

നമ്മൾ ഇന്നിപ്പോൾ അനുഭവിക്കുന്ന എല്ലാ സുഖസൗകര്യങ്ങളും ഇന്നലെകളിൽ പലരും തുടക്കം കുറിച്ചതിന്റെ അനന്തര ഫലങ്ങളാണ്.ഒരുപക്ഷെ അവരാരും തന്നെ തുടക്കം കുറിച്ചില്ലാ യിരുന്നുവെങ്കിൽ ഇന്ന് നമ്മൾക്ക് പല സുഖസൗകര്യങ്ങളും ലഭിക്കില്ലായിരുന്നു.ഇന്ന് ഒരു ചെടി നടാൻ തുടക്കം കുറിച്ചെങ്കിലെ നാളെകളിൽ ആ ചെടിയിൽ നിന്നും കായ്‌ഫലങ്ങൾ ലഭിക്കുകയുള്ളുവെന്ന് നമ്മൾക്കറിയാം.


ഇന്നിന്റെ നല്ല പ്രവർത്തികളാണ് നല്ല നാളെകൾക്ക് നമ്മൾ ഓരോരുത്തർക്കും മുതൽകൂട്ടാകുന്നത്.

ഓരോ കാര്യവും ചെയ്യുന്നത് നാളെ നാളെ എന്നു പറഞ്ഞിരുന്നാൽ നമ്മൾക്ക് ഒരുപാട് കാര്യങ്ങൾ ഇന്നിപ്പോൾ ചെയ്യാനുള്ളത് നഷ്ടപ്പെട്ടേക്കാം.നല്ല കാ ര്യങ്ങൾക്കുവേണ്ടി നല്ലൊരു തുടക്കം തന്നെ കുറിക്കാൻ നമ്മൾ ഓരോരുത്തർക്കും സാധിക്കേണ്ടതുണ്ട്.എന്തു കാര്യവും തുടങ്ങുമ്പോൾ തുടക്കം മുതൽ തന്നെ വളരെ അധികം ശ്രദ്ധിക്കേണ്ടതുണ്ട്.എല്ലാം തികഞ്ഞിട്ട് ഒന്നും തന്നെ തുടങ്ങാൻ എല്ലാവർക്കും കഴിഞ്ഞെന്ന് വരില്ലല്ലോ.

ചെറിയ രീതിയിൽ തുടങ്ങിയിട്ട് പതിയെ പതിയെ ഓരോ കാര്യവും ആവശ്യം പോലെ ചെയ്യുകയാണല്ലോ ഏറ്റവും നല്ല കാര്യം.


തുടക്കം എന്തിലാണെങ്കിലും വളർച്ച നേടണം എങ്കിൽ വളരെയേറെ ശ്രദ്ധിക്കാനുണ്ട്.പല ബിസിനസ്സുകളും വർഷങ്ങളോളം നഷ്ടത്തിൽ മുന്നോട്ട് കൊണ്ടു പോയവരുണ്ട്, അവരുടെ ശുഭാപ്തി വിശ്വാസമാണ് അവരെ നഷ്ടത്തിൽ ആണെങ്കിൽ കൂടിയും മുന്നോട്ട് നയിക്കുന്നത്.

ഓരോ വിജയത്തിന്റെ പിന്നിലും കഷ്ടപ്പാടിന്റെ, നഷ്ടങ്ങളുടെയൊക്കെ അനുഭവകഥകൾ ഒരുപക്ഷെ പറയാൻ ഉണ്ടാവാം.നമ്മളുടെ ജീവിതത്തിൽ നല്ല മാറ്റങ്ങൾ ഉണ്ടാവാൻ നമ്മളാണ് തുടക്കം ഇടേണ്ടത്.

നമ്മൾ നല്ല മാറ്റങ്ങൾക്ക് വിധേയമാകാൻ തയ്യാറല്ല എങ്കിൽ നമ്മുടെ ജീവിതത്തിൽ നല്ല മാറ്റങ്ങൾ എന്നെങ്കിലും ഉണ്ടാകുമോ.നല്ല കാര്യങ്ങൾ നമ്മൾ ചെയ്യുമ്പോൾ മറ്റുള്ളവർ കളിയാക്കുമോ, അപ മാനിക്കുമോ, കുറ്റപ്പെടുത്തലുകൾ കേൾക്കേണ്ടി വരുമോ എന്നൊക്കെ വിചാരിച്ചു പിന്മാറിയാൽ നമ്മൾക്ക് തന്നെയാണ് ഒടുവിൽ വലിയൊരു നഷ്ടം ഉണ്ടാവുക.പ്രതികൂല സാഹചര്യങ്ങളിൽ തളരാതെ വിജയം നേടിയെടുക്കാൻ പൊരുതുക എന്നത് നമ്മുടെ ആവശ്യമാണ്.നമ്മുടെ ജീവിതത്തിൽ നല്ല നല്ല മാറ്റങ്ങൾ ഉണ്ടാവാൻ നമ്മൾക്ക് ഓരോരുത്തർക്കും നല്ല കാര്യങ്ങൾക്ക് വേണ്ടി തുടക്കം കുറിക്കാൻ സാധിക്കട്ടെ.

Read More

1 July 2024

// // Our Youtube channel

സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes- 183

 183.നല്ല സ്വപ്നം യാഥാർഥ്യം ആകട്ടെ.

നമ്മളിൽ ഒട്ടുമിക്കവരും ഉറക്കത്തിൽ സ്വപ്നങ്ങൾ കാണാറുണ്ട്.ചില സ്വപ്‌നങ്ങൾ നമ്മളെ ഭയപ്പെടുത്തും, മറ്റു ചില സ്വപ്‌നങ്ങൾ നമ്മളെ സന്തോഷിപ്പിക്കും.

ഭാവിയിൽ നമ്മൾ എന്തായി തീരണം എന്നതിനെപ്പറ്റി എപ്പോഴെങ്കിലും സ്വപ്നം കണ്ടിട്ടുണ്ടോ?.നല്ല സ്വപ്നം നമ്മളെ മുന്നോട്ട് നയിക്കണം.ചില സ്വപ്നം ഉറക്കം വിട്ടു ഉണരുമ്പോൾ തന്നെ മറന്നു പോയേക്കാം.


ഉറക്കത്തിലും ഉണർന്നിരിക്കുമ്പോഴും നമ്മൾ കണ്ട നല്ല സ്വപ്നം യാഥാർഥ്യം ആക്കാനുള്ള ശ്രമങ്ങൾ നമ്മുടെ ഭാഗത്തു നിന്നും ഉണ്ടാവണം.സ്വപ്നം നമ്മളെ മുന്നോട്ട് നയിക്കാൻ പ്രേരണ നൽകുന്നത് ആകണം.സ്വപ്നം , സ്വപ്നം മാത്രം ആവാതെ അതിനുവേണ്ടി ആന്മാർത്ഥതയോടെ പരിശ്രമിക്കാൻ തയ്യാറാവണം.ചില കാര്യങ്ങൾ നമ്മുടെയൊക്കെ ജീവിതത്തിൽ നടക്കുന്നത് കാണുമ്പോൾ സ്വപ്നം ആണോ എന്ന് തോന്നാറുണ്ട്.നമ്മൾ കണ്ട നല്ല സ്വപ്നങ്ങൾ നടപ്പിലാക്കാൻ ഒരു പാട് കഷ്ടപ്പെടേണ്ടതായിട്ട് വന്നേക്കാം.നമ്മുടെയൊക്കെ നല്ല സ്വപ്‌നങ്ങൾ എന്നെങ്കിലും ഒരിക്കൽ സഫലമാകട്ടെ.

Read More

30 June 2024

// // Our Youtube channel

സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes-182

182.നല്ല ശീലങ്ങൾ കാത്തുസുക്ഷിക്കുക.

നല്ല ശീലങ്ങൾ നമ്മുടെ വളർച്ചക്ക് എപ്പോഴും വളരെ അധികം സഹായകരമാണ്.നല്ല ശീലങ്ങൾ കൊണ്ട് വരണമെങ്കിൽ നമ്മുടെ ഭാഗത്തുനിന്നുള്ള പരിശ്രമം വളരെ ആവശ്യമാണ്.നല്ല ശീലങ്ങൾ തുടർന്നാൽ നമ്മളുടെ ശാരീരിക , മാനസിക ആരോഗ്യം വളരെ അധികം മെച്ചപ്പെടും.

നമ്മൾക്കുവേണ്ട നല്ല ശീലങ്ങൾ എതൊക്കെയാണെന്ന് സ്വയം കണ്ടെത്തേണ്ടതുണ്ട്.നമ്മൾക്കു ഉപകാരപ്രദ മാകുന്ന ഒത്തിരി നല്ല ശീലങ്ങളുണ്ട്.നല്ല ശീലങ്ങൾ ഉള്ളവർക്ക് നല്ല കാര്യം ചെയ്യാൻ എളുപ്പം സാധിച്ചേക്കാം.

 

നമ്മുടെയൊക്കെ ജീവിതം പരിശോധിച്ചു നോക്കിയാൽ ഒരുപക്ഷെ തെറ്റായ ശീലങ്ങൾ കണ്ടേക്കാം.അതെല്ലാം ഉപേക്ഷിച്ചു പകരം നല്ല ശീലങ്ങളുമായി മുന്നോട്ട് പോയെങ്കിൽ മാത്രമേ ജീവിതത്തിൽ പുരോഗതി നേടാൻ സാധിക്കുകയുള്ളു.

തെറ്റായ ശീലങ്ങളെ പരിശീലനത്തിലൂടെ മാറ്റിയെടുത്തു പകരം നല്ല ശീലങ്ങളിലൂടെ ജീവിതത്തെ നേർവഴിക്കു നയിക്കേണ്ടതുണ്ട്.

 

തെറ്റായ ശീലങ്ങൾ ഒരുപക്ഷെ നമ്മുടെ മാനസിക ആരോഗ്യത്തെയും ശാരീരിക ആരോഗ്യത്തെയും ഇല്ലാതാക്കിയേക്കാം.നല്ല ശീലങ്ങൾ സ്വയം പഠിച്ചെടുക്കാവുന്നതാണ്.നല്ല ശീലങ്ങൾ നമ്മൾക്കെന്നും ഒരു മുതൽ കൂട്ടാണ് എന്നതിൽ സംശയമില്ല.നല്ല ശീലങ്ങൾ വഴി നമ്മുടെയൊക്കെ ജീവിതത്തെ കൂടുതൽ മനോഹരിതമാക്കാൻ നമ്മൾ ഏവർക്കും സാധിക്കട്ടെ.

Read More

29 June 2024

// // Our Youtube channel

സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes-181

 


181.നല്ല മാറ്റങ്ങൾ കൊണ്ടുവരാൻ ശ്രമിക്കുക.

നമ്മുടെ ചുറ്റിലും ഒരുപാട് നല്ല മാറ്റങ്ങൾ വേണമെന്ന് നമ്മൾ ആഗ്രഹിക്കാറില്ലേ. നല്ല മാറ്റങ്ങൾ കൊണ്ടു വരാൻ പ്രയാസങ്ങളെയും പ്രതിസന്ധികളെയും അതിജീവിക്കേണ്ടതായിട്ടുണ്ട്.മറ്റുള്ളവരിൽ നല്ല മാറ്റങ്ങൾ കൊണ്ടുവരുന്നതിനേക്കാൾ എളുപ്പം നമ്മളിൽ നല്ല മാറ്റങ്ങൾ കൊണ്ടുവരുന്നതാണല്ലോ.

നല്ല മാറ്റങ്ങൾ നമ്മളിലും നമ്മുടെ ചുറ്റിലും ഉണ്ടാവണം എന്ന് നമ്മൾ ഓരോരുത്തരും അതിയായി ആഗ്രഹിക്കണം.നല്ല മാറ്റങ്ങൾ ഉണ്ടായാലേ എവിടെയായാലും പുരോഗതി നേടാൻ സാധിക്കുകയുള്ളു.നല്ല മാറ്റങ്ങൾ കൊണ്ടുവരാൻ കുറച്ചു കഷ്ടപ്പെടേണ്ടതുണ്ട്.ചുറ്റിലുമുള്ള നല്ല മാറ്റങ്ങളെ ഉൾകൊള്ളാൻ കഴിയണം.

 

നല്ല മാറ്റങ്ങൾ എല്ലാവർക്കും എപ്പോഴും സ്വീകാര്യം ആകണം എന്നില്ലല്ലോ.നല്ല മാറ്റങ്ങൾ നമ്മുടെയൊക്കെ ജീവിതത്തിൽ ഉണ്ടാവേണ്ടത് വളരെ ആവശ്യമാണ്.

ഇന്നലെകളെക്കാൾ മെച്ചപ്പെട്ട അവസ്ഥയിൽ ആകാനാണ് നമ്മൾ ഓരോരുത്തരും ശ്രമിക്കേണ്ടത്.

നമ്മളുടെ ഭാഗത്ത്നിന്നുള്ള നിരന്തരപരിശ്രമം ഉണ്ടെങ്കിൽ മാത്രമാണ് നല്ല മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കുക.നല്ല മാറ്റം ഏവർക്കും ആഗ്രഹം ഉണ്ടെങ്കിലും പലപ്പോഴും നല്ല മാറ്റം നേടാൻ സാധിക്കാറില്ല.ഏതു കാര്യത്തിൽ ആയാലും നല്ല മാറ്റങ്ങൾ ഉണ്ടാവണമെങ്കിൽ നല്ലതുപോലെ കഷ്ടപ്പെടാൻ തയ്യാറാകേണ്ടതുണ്ട്.നല്ല മാറ്റങ്ങൾ ക്കായി നിരന്തരം ശ്രമിക്കാൻ നമ്മൾ എല്ലാവർക്കും സാധിക്കട്ടെ.

Read More

28 June 2024

// // Our Youtube channel

സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes-180


 

180.നല്ല നാളെകളെ സ്വപ്നം കാണുക.

നമ്മൾ എല്ലാവരും നല്ല നാളെകളെ സ്വപ്നം കാണാറുണ്ട്.ഉറക്കത്തിൽ നമ്മളെ പേടിപ്പെടുത്തുന്ന സ്വപ്നം കാണാൻ ഇടയായിട്ടുണ്ടാകും നമ്മളിൽ പലർക്കും.ഓരോ നല്ല സ്വപ്നത്തിനും അതിന്റെതായ മനോഹാരിത ഉണ്ട്.സ്വപ്നം നമ്മളെ മറ്റൊരു ലോകത്തിലേക്ക് കൊണ്ടുചെന്നെത്തിക്കും.

നമ്മുടെ മനസ്സിന് സന്തോഷം നൽകുന്ന സ്വപ്നം കാണാൻ നമ്മളോരോരുത്തരും ശ്രമിക്കണം.

 

നമ്മൾ കാണുന്ന നല്ല സ്വപ്നത്തിനോടൊപ്പം, സ്വപ്നം നേടാൻ ആവശ്യമായ പരിശ്രമം കൂടി നമ്മളുടെ ഭാഗത്തുനിന്നും എല്ലായിപ്പോഴും ഉണ്ടാവേണ്ടതുണ്ട്.

എല്ലാവർക്കും നല്ല നാളെകൾ സ്വപ്നം കണ്ടുകൊണ്ട് നല്ല കാര്യങ്ങൾക്ക് വേണ്ടി പരിശ്രമിക്കാൻ സാധിക്കട്ടെ.

Read More