നമ്മുടെയൊക്കെ മനസ്സ് പല സാഹചര്യത്തിലും വളരെയേറെ അസ്വസ്ഥത പ്രകടിപ്പിക്കാറുണ്ട്. നമ്മുടെ മനസ്സിലേക്ക് കടന്നുവരുന്ന ചിന്തകൾ നിയന്ത്രിക്കാൻ കഴിയാത്തതാണ് അതിനുള്ള പ്രധാന കാരണം.
ലോകത്തു നടക്കുന്ന ഓരോ അതിക്രമങ്ങൾക്കും കാരണം ഓരോ വ്യക്തികളുടെയും മനസ്സിനേറ്റ മുറിവുകൾ കാരണമാണ്. മനസ്സിന്റെ മുറിവുകൾ നമ്മൾക്ക് ശരിയായ മാർഗത്തിലൂടെ സുഖപ്പെടുത്താൻ കഴിഞ്ഞില്ലെങ്കിൽ നമ്മുടെ മുന്നോട്ടുള്ള ജീവിതത്തിൽ പലതരത്തിലുള്ള ബുദ്ധിമുട്ടുകളെയും ഒരുപക്ഷെ നേരിടേണ്ടി വന്നേക്കാം.
നമ്മളെ വിഷമിപ്പിക്കുന്ന ഒത്തിരി കാര്യങ്ങൾ നമ്മുടെ ചുറ്റിലും നടന്നുകൊണ്ടിരിക്കുന്നുണ്ട്. ഓരോ പ്രായത്തിലും നമ്മുടെ ചിന്താരീതികൾ വ്യത്യാസം വന്നുകൊണ്ടിരിക്കാം.അതുകൊണ്ട് തന്നെ ഇന്നലെകളിൽ സംതൃപ്തി നൽകിയ പല കാര്യങ്ങളും ഇന്നിപ്പോൾ സംതൃപ്തി നൽകണമെന്നില്ല.
തെറ്റായ ശീലങ്ങൾ നമ്മുടെ ജീവിതത്തിൽ ഉണ്ടെങ്കിൽ അതുമൂലം നമ്മൾക്ക് ഒത്തിരി നഷ്ടങ്ങൾ ഉണ്ടാകുമെന്നത് മറക്കാതിരിക്കുക. നിമിഷസുഖത്തിനുവേണ്ടി തിരഞ്ഞെടുക്കുന്ന ദുശീലങ്ങൾ നമ്മുടെ മാനസിക, ശാരീരിക ആരോഗ്യത്തെ ഒരു പരിധിവരെയെങ്കിലും ഇല്ലാതെയാക്കിയേക്കാം, അതിൽ നിന്നും പൂർണ്ണമായ മോചനം നേടാൻ നമ്മൾ ഓരോരുത്തരും നല്ലതുപോലെ ശ്രമിക്കേണ്ടതുണ്ട്.
ദുശീലങ്ങൾ തുടക്കത്തിലേ മാറ്റിയെടുത്തില്ല എങ്കിൽ ദുശീലങ്ങൾക്ക് അടിപ്പെട്ടുകൊണ്ട് സ്വാബോധം നഷ്ടപ്പെട്ട അവസ്ഥയിൽ കൂടെ ജീവിതം കടന്നുപോയെന്ന് വരാം. വളരെ ഗുരുതരമായ അവസ്ഥയിലേക്ക് ആയിരിക്കും നമ്മളെ ദുശീലങ്ങൾ കൊണ്ടെത്തിക്കുക.
സംതൃപ്തി ഇല്ലാത്ത ജീവിതം ആയിരിക്കും പലപ്പോഴും നമ്മൾക്ക് ഉണ്ടായിട്ടുണ്ടാവുക, സംതൃപ്തി കണ്ടെത്തേണ്ടത് നേരായ വഴിയിൽ കൂടി മാത്രമാണ്.തെറ്റായ വഴിയിൽ കൂടിയുള്ള സംതൃപ്തി നമ്മൾക്ക് ഒത്തിരി ദോഷങ്ങൾ വരുത്തിവെച്ചേക്കാം.
ഓരോ മനുഷ്യരിലും സംതൃപ്തി കിട്ടണമെങ്കിൽ അതിന്റെതായ കാര്യങ്ങൾ സമയാസമയങ്ങളിൽ ലഭിക്കേണ്ടതായിട്ടുണ്ട്.
ഈ ലോകത്തുള്ള ഏതൊരു മനുഷ്യരിലും ഏതെങ്കിലും തരത്തിലുള്ള അസംതൃപ്തി ഉണ്ടായെന്നു വന്നേക്കാം. അസംതൃപ്തിയിൽ നിന്നും സംതൃപ്തി നേടാൻ വേണ്ടിയാണ് നമ്മൾ മുന്നോട്ടു ഓരോ കാര്യങ്ങൾ ചെയ്യുന്നത്.
എന്തുകാര്യത്തിലും സംതൃപ്തി കിട്ടണമെങ്കിൽ നല്ലതുപോലെ കഷ്ടപ്പെടേണ്ടതുണ്ട്. തെറ്റായ വഴികളിലൂടെ സംതൃപ്തി നേടാൻ ഒരിക്കലും ശ്രമിക്കാതിരിക്കുക.
ഈ ലോകത്ത് എത്രയോ മനുഷ്യർക്ക് ആവശ്യത്തിന് ഭക്ഷണമോ, വസ്ത്രമോ, സുഖസൗകര്യമോ, സമ്പാദ്യമോ ഇല്ലാതിരിക്കുന്നു, എങ്കിൽ പോലും അവരൊക്കെ ഉള്ളതിൽ സംതൃപ്തി കണ്ടെത്താൻ പഠിക്കുന്നു.
നമ്മുടെ ചിന്തകളെ നേർവഴിക്ക് നടത്തുക, നമ്മുടെ മാനസിക അവസ്ഥ അല്ല മറ്റൊരാൾക്ക് ഉണ്ടാവുക എന്നത് ഉൾകൊള്ളാൻ കഴിയേണ്ടതുണ്ട്. സുഖസൗകര്യം എല്ലാം ഉണ്ടായാൽ പോലും ഏതൊരു വ്യക്തിക്കും സംതൃപ്തി ഉണ്ടാകണമെന്ന് നിർബന്ധം ഇല്ല.
നമ്മുടെ മനസ്സിനെ നിയന്ത്രിക്കാൻ നമ്മൾക്ക് കഴിയണം. മനസ്സിനെ അസ്വസ്ഥതപ്പെടുത്തുന്ന കാര്യങ്ങളിൽ നിന്നും ഒഴിവാകണം. നല്ല ചിന്തകൾ മനസ്സിലേക്ക് കടത്തിവിടണം.
നമ്മൾക്കു നമ്മളെ തന്നെ സ്വയം നിയന്ത്രിക്കാൻ കഴിയണം. മറ്റുള്ളവർ നമ്മളെ എത്ര ദ്രോഹിച്ചാലും അവരെ തിരിച്ചു ദ്രോഹിക്കാനോ വെറുക്കാനോ,അവരോടു പക കൊണ്ടു നടക്കാതെ, പകരം വിട്ടാൻ ശ്രമിക്കാതെ നമ്മുടെ നേരായ ലക്ഷ്യത്തിന് വേണ്ടി ശ്രമിച്ചുകൊണ്ടിരിക്കുക.
നമ്മുടെയൊക്കെ ജീവിതം ക്ഷണികമാണ്. ജീവിതത്തിൽ എന്നും എപ്പോഴും നല്ല കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചുകൊണ്ടിരിക്കുക.
നമ്മുടെ മനസ്സിനെ തൃപ്തിപ്പെടുത്തുക എന്നത് മറ്റുള്ളവരേക്കാൾ അധികമായി നമ്മുടെ മാത്രം ആവശ്യമാണ്, അതിനുള്ള നേരായ വഴികൾ അന്വേഷിച്ചു കണ്ടെത്തുക.
നെഗറ്റീവ് ചിന്തകൾ പൂർണമായും ഒഴിവാക്കിക്കൊണ്ട് പോസിറ്റീവ് ചിന്തകളെ കൂടെകൂട്ടികൊണ്ട് മുന്നോട്ട് മനസ്സിനെ ശാന്തമാക്കി പോകുവാൻ സാധിക്കട്ടെ.
നെഗറ്റീവ് ചിന്തകൾ നമ്മളിലേക്ക് കടന്നുവരാനുള്ള സാഹചര്യം നമ്മൾ ഒഴിവാക്കിയേ മതിയാകുള്ളൂ.നെഗറ്റീവ് ചിന്തകൾ നമ്മുടെ വിലപ്പെട്ട സമയം നഷ്ടപ്പെടുത്തികൊണ്ടിരിക്കും, നെഗറ്റീവ് ചിന്തകളുടെ കടന്നുവരവ് നമ്മുടെ മാനസിക ശാരീരിക ആരോഗ്യത്തെ ഇല്ലായ്മചെയ്യുമെന്നത് മറക്കാതിരിക്കുക.
മനസ്സിൽ നന്മ കൊണ്ടുവരാൻ ശ്രമിക്കുക. ചുറ്റിലുമുള്ളവർക്ക് നല്ല കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കുക. നമ്മുടെ കഴിവും സമയവും വിലപ്പെട്ട കാര്യങ്ങൾക്ക് വേണ്ടി മാറ്റിവെക്കുക.
ഇന്നലെകളിൽ ഉണ്ടായിട്ടുള്ള പല കാര്യങ്ങളും നമ്മുടെ മനസ്സുകളിൽ വളരെയേറെ വേദന നിറച്ചിട്ടുണ്ടായിരിക്കാം അതിൽ നിന്നെല്ലാം മോചനം നമ്മൾ നേടണമെങ്കിൽ മുന്നോട്ടു വ്യക്തമായ നല്ല ലക്ഷ്യത്തിനുവേണ്ടി പ്രവർത്തിക്കേണ്ടതുണ്ട്.
മനസ്സിനേറ്റ മുറിവുകൾ ഉണങ്ങാൻ അതിന്റെതായ സമയം ആവശ്യമാണ്. ക്ഷമയോടെ നല്ല കാര്യങ്ങൾക്കുവേണ്ടി പരിശ്രമിച്ചുകൊണ്ട് നമ്മൾക്കുണ്ടായ മുറിവുകൾ ഉണക്കാൻ ശ്രമിക്കാം. ഇന്നലെകളിൽ നമ്മുടെയൊക്കെ മനസ്സിനേറ്റ മുറിവുകൾ നമ്മളെ ഒരിക്കലും അസ്വസ്ഥതപ്പെടുത്താതിരിക്കട്ടെ, അതിനായി നല്ല ലക്ഷ്യത്തിനുവേണ്ടി കഠിനാധ്വനം ചെയ്യാൻ സാധിക്കട്ടെ.
0 comments:
Post a Comment
പ്രിയമുള്ളവരേ ഞാൻ എഴുതിയ 3 മോട്ടിവേഷൻ പുസ്തകങ്ങൾ ഇപ്പോൾ ഡിജിറ്റൽ രൂപത്തിൽ ആമസോൺ kindle,Google books ആപ്പ് ഉപയോഗിച്ച് വായിക്കാം, lijo paul എന്ന് സെർച്ച് ചെയ്താൽ കിട്ടും.
നിങ്ങൾ ഒരു കുറഞ്ഞ മുതൽ മുടക്കിൽ അധികവരുമാനം ആഗ്രഹിക്കുന്ന വ്യക്തിയാണോ എങ്കിൽ നിങ്ങൾക്കിതാ വലിയൊരു അവസരം വന്നു ചേർന്നിരിക്കുന്നു.
ആകർഷകമായ വ്യക്തിത്വവും ചുറുചുറുക്കുമുള്ള ആളുകൾക്ക് ശോഭിക്കാൻ പറ്റുന്ന സെയിൽസ് മേഖലയിലാണ് ഇപ്പോഴുള്ള അവസരം ഒരുങ്ങിയിട്ടുള്ളത്.
ഉടനെ തന്നെ പുറത്തിറക്കാൻ പോകുന്ന മോട്ടിവേഷൻ ബുക്കിന്റെ വിതരണത്തിനാണ് കുറഞ്ഞ മുതൽ മുടക്കിൽ നിങ്ങൾക്ക് ആരംഭിക്കാവുന്ന ബിസിനസ് ചെയ്യാൻ സാധിക്കുക.
ഞാൻ എഴുതിയ പ്രണയ നോവൽ "എന്റെ റോസ്മോൾക്കായ്" നിങ്ങൾക്കിപ്പോൾ വായിക്കാം.
Romantic Novel Read now.
Real Estate Advertisement.
Prathilipi Article Read now.
പ്രിയമുള്ളവരേ ഞാൻ എഴുതിയ രണ്ടു മോട്ടിവേഷൻ ബുക്കുകളുടെ ഓഡിയോ SPOTIFY APPLICATION ൽ Lijopaulexamchoices എന്ന പ്രൊഫൈലിൽ ലഭ്യമാണ്.
സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Youtube Channel Audio Listen Part 3 Now.
ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The art of innerspring insight
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Special offer our Motivation E-book
Our Motivation EBooks Buy Now.
Instagram,
Facebook page,
Youtube,
Whatsapp Chat Now
ഈ അവസരത്തിൽ ഞങ്ങളുടെ വെബ്സൈറ്റിലൂടെ നൽകി വരുന്ന പഴയ കാല പി എസ് സി പരീക്ഷാ ചോദ്യപേപ്പറുകൾ സൗജന്യമായി പരിശീലിക്കുവാൻ നിങ്ങൾക്ക് അവസരം നൽകുകയാണ്.
Free practice Now.
USED BOOK ORDER NOW.
ഏതു പരസ്യത്തിന്റെയും സാമ്പത്തിക ഇടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക.ഇടപാടുകൾ മൂലം ഉണ്ടാകുന്ന യാതൊരുവിധ കഷ്ട നഷ്ടങ്ങൾക്കും ഈ വെബ്സൈറ്റ് അധികാരികൾ ഉത്തരവാദി ആയിരിക്കുന്നതല്ല.