നമ്മൾക്കുണ്ടായ നഷ്ടങ്ങളിൽ പലതും ഒരിക്കലും നികത്താൻ സാധിക്കാത്തത് ഉണ്ടാവും. പഴയ തലമുറ അനുഭവിച്ച ദുരിതങ്ങൾ ഒരുപക്ഷെ ഇന്നത്തെ തലമുറ അറിയുന്നുണ്ടാവില്ല അതുപോലെ ഇന്നത്തെ തലമുറ അനുഭവിക്കുന്ന കഷ്ടപ്പാടുകളും ദുരിതങ്ങളും വരും തലമുറ ഒരു പരിധിയിൽ കൂടുതൽ മനസ്സിലാക്കണം എന്നില്ല.
ഏതൊരു വ്യക്തിക്കും നഷ്ടങ്ങൾ ഉണ്ടാക്കുന്നത് വളരെ പ്രയാസമാണ്. നമ്മുടെ ജീവിതത്തിൽ ഉണ്ടാകുന്ന പല നഷ്ടങ്ങളും നമ്മൾക്ക് എളുപ്പം തടയാൻ കഴിയണമെന്നില്ല, നികത്താൻ കഴിയണമെന്നില്ല.
ജനിച്ചാൽ ഒരുനാൾ മരണമുണ്ട്, അതുകൊണ്ട് തന്നെ ഇപ്പോഴുള്ള സമയം വിലപ്പെട്ടതായി കരുതി മുന്നോട്ട് പോകുക.മരണം നമ്മുടെ തൊട്ടുമുന്നിലുണ്ട് അതുവരെ നമ്മളെകൊണ്ട് കഴിയാവുന്ന രീതിയിൽ നമ്മൾക്കും, നമ്മുടെ ചുറ്റിലുമുള്ളവർക്കായി നല്ലത് ചെയ്യുക.
നമ്മുടെ സന്തോഷം നമ്മുടെ കയ്യിലാണ്, ഒരുപക്ഷെ ഇന്നലെകളിൽ നമ്മൾക്ക് ഉണ്ടായ പല നഷ്ടങ്ങളിൽ നിന്നും ഉണ്ടായ തിരിച്ചറിവുകൾ ആയിരിക്കും ഇന്നിപ്പോൾ പല കാര്യത്തിലും നേട്ടങ്ങൾക്ക് കാരണം ആയി തീർന്നിട്ടുള്ളത്.
നമ്മൾക്കുണ്ടായ നഷ്ടങ്ങൾ നമ്മൾക്ക് ഒത്തിരി തിരിച്ചറിവുകൾ നൽകുന്നുണ്ട്. വരും നാളെകളിൽ കൂടുതൽ തിരിച്ചറിവുകൾ ഉണ്ടാകാൻ ആ നഷ്ടങ്ങൾ കാരണമാകട്ടെ.
നമ്മൾക്ക് പല കാര്യങ്ങളും നേടണമെങ്കിൽ ചിലതൊക്കെ നഷ്ടപ്പെടുത്തേണ്ടി വരും എന്നത് യാഥാർഥ്യമാണ്.നഷ്ടങ്ങളിൽ തളരാതെ, തകരാതെ നമ്മൾക്കും നമ്മുടെ ചുറ്റിലുമുള്ളവർക്കുമായി സന്തോഷം പകർന്നു നൽകാൻ ശ്രമിക്കാം.
നാളുകൾ കൊണ്ടു കഷ്ടപ്പെട്ട് നേടിയതെല്ലാം ഒറ്റ നിമിഷത്തിൽ നഷ്ടപ്പെട്ട നിരവധി ആളുകൾ നമ്മൾക്ക് ചുറ്റിലുമുണ്ടായിട്ടുണ്ട്, ഈ ഒരു അവസ്ഥ ആർക്കും എപ്പോൾ വേണമെങ്കിലും വരാം, അപ്പോഴൊക്കെ താങ്ങും തണലുമാകാൻ നമ്മൾക്ക് ഓരോരുത്തർക്കും കഴിയണം.
ജനനത്തിനും മരണത്തിനുമിടയിലുള്ള കൊച്ചു ജീവിതം സന്തോഷം ആകണമെങ്കിൽ ശരീരത്തിനു ഹാനികരമാകുന്ന ദുഃശ്ശിലങ്ങളിൽ നിന്നും വിട്ടുനിൽക്കേണ്ടതുണ്ട്. ആരോഗ്യം നഷ്ടപ്പെട്ടാൽ നമ്മൾക്ക് തന്നെയാണ് അതിന്റെ ബുദ്ധിമുട്ട് ഉണ്ടാവുക എന്നത് ഒരിക്കലും മറക്കാതിരിക്കുക.ഇന്നിപ്പോൾ ആരോഗ്യം ഉള്ളതുകൊണ്ട് ഒരുപക്ഷെ ആരോഗ്യം ഇല്ലാത്ത അവസ്ഥ എത്രത്തോളം വേദനാജനകമാണെന്ന് തിരിച്ചറിയാൻ കഴിയണമെന്നില്ല.
വേണ്ടതുപോലെ ശ്രദ്ധിച്ചിരുന്നെങ്കിൽ പല നഷ്ടങ്ങളും ഒരു പരിധിവരെ ഒരുപക്ഷെ അകറ്റാൻ കഴിയുന്നതായിരുന്നിരിക്കാം.
ശ്രദ്ധ നഷ്ടപ്പെട്ടാൽ പല കാര്യത്തിലും നഷ്ടങ്ങൾ ഉണ്ടായേക്കാം. നമ്മുടെ സങ്കടങ്ങൾ അകലണമെങ്കിൽ നല്ലതുപോലെ നേട്ടങ്ങൾക്കുവേണ്ടി കഷ്ടപ്പെടാൻ തയ്യാറാവേണ്ടതുണ്ട്.
കഴിഞ്ഞ കാല നഷ്ടങ്ങളെക്കുറിച്ചൊർത്തു സങ്കടപ്പെട്ടിരുന്നിട്ട് കാര്യമില്ല, നമ്മുടെ ഭാഗത്തുനിന്നും മുന്നോട്ടു പോകാനുള്ള പ്രവർത്തികൾ ആവശ്യമാണ്.
ആരോഗ്യവും,സമ്പത്തും, ഭക്ഷണവുമെല്ലാം നമ്മുടെ യാത്രക്ക് വളരെയേറെ ആവശ്യമാണ്, അതുകൊണ്ട് തന്നെ ശ്രദ്ധയോടെ കൈകാര്യം ചെയ്യാൻ പഠിക്കേണ്ടതുണ്ട്.
മനുഷ്യർക്ക് പരിമിതികൾ ഒത്തിരിയുണ്ട്, അതൊക്കെ പരിഹരിക്കണമെങ്കിൽ പരിശ്രമം ആവശ്യമാണ്.
നമ്മൾക്കുണ്ടായ നഷ്ടങ്ങളെ ധിരതയോടെ നേരിടാനും, വളരെ ശക്തമായി തന്നെ തളരാതെ മുന്നേറാനും കഴിയട്ടെ.
പ്രതിസന്ധികളിലും,ദുരിതങ്ങളിലും ദുഃഖിച്ചു തളരാതെ മുന്നോട്ടു പോകുക, ജീവിതത്തിൽ ഉണ്ടാകുന്ന നഷ്ടങ്ങളെ അതിജിവിക്കാൻ പരിശ്രമിക്കുക.
ജീവിതത്തിൽ ഉണ്ടാകുന്ന നഷ്ടങ്ങൾ നൽകുന്ന വേദനകൾ കുറയാൻ അതിന്റെതായ സമയം ആവശ്യമാണ്. ആരൊക്കെ നമ്മളെ വെറുത്താലും, ഒറ്റപ്പെടുത്തിയാലും നമ്മൾ, നമ്മളെ തന്നെ സ്നേഹിക്കുക.ഈ ലോകത്തിൽ നമ്മളെ സ്നേഹിക്കാൻ, നമ്മളെക്കാൾ അധികമായി മറ്റാർക്കും കഴിയില്ല.
ജീവിതത്തിൽ ഉണ്ടാകുന്ന നഷ്ടങ്ങളിലും, ദുരിതങ്ങളിലും തളരാതെ മുന്നോട്ടു പ്രതീക്ഷകളുമായി സ്ഥിരോത്സാഹത്തോടെ പ്രവർത്തിക്കാൻ നമ്മൾ ഓരോരുത്തർക്കും സാധിക്കട്ടെ.
No comments:
Post a Comment
പ്രിയമുള്ളവരേ ഞാൻ എഴുതിയ 3 മോട്ടിവേഷൻ പുസ്തകങ്ങൾ ഇപ്പോൾ ഡിജിറ്റൽ രൂപത്തിൽ ആമസോൺ kindle,Google books ആപ്പ് ഉപയോഗിച്ച് വായിക്കാം, lijo paul എന്ന് സെർച്ച് ചെയ്താൽ കിട്ടും.
നിങ്ങൾ ഒരു കുറഞ്ഞ മുതൽ മുടക്കിൽ അധികവരുമാനം ആഗ്രഹിക്കുന്ന വ്യക്തിയാണോ എങ്കിൽ നിങ്ങൾക്കിതാ വലിയൊരു അവസരം വന്നു ചേർന്നിരിക്കുന്നു.
ആകർഷകമായ വ്യക്തിത്വവും ചുറുചുറുക്കുമുള്ള ആളുകൾക്ക് ശോഭിക്കാൻ പറ്റുന്ന സെയിൽസ് മേഖലയിലാണ് ഇപ്പോഴുള്ള അവസരം ഒരുങ്ങിയിട്ടുള്ളത്.
ഉടനെ തന്നെ പുറത്തിറക്കാൻ പോകുന്ന മോട്ടിവേഷൻ ബുക്കിന്റെ വിതരണത്തിനാണ് കുറഞ്ഞ മുതൽ മുടക്കിൽ നിങ്ങൾക്ക് ആരംഭിക്കാവുന്ന ബിസിനസ് ചെയ്യാൻ സാധിക്കുക.
ഞാൻ എഴുതിയ പ്രണയ നോവൽ "എന്റെ റോസ്മോൾക്കായ്" നിങ്ങൾക്കിപ്പോൾ വായിക്കാം.
Romantic Novel Read now.
Real Estate Advertisement.
Prathilipi Article Read now.
പ്രിയമുള്ളവരേ ഞാൻ എഴുതിയ രണ്ടു മോട്ടിവേഷൻ ബുക്കുകളുടെ ഓഡിയോ SPOTIFY APPLICATION ൽ Lijopaulexamchoices എന്ന പ്രൊഫൈലിൽ ലഭ്യമാണ്.
സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Youtube Channel Audio Listen Part 3 Now.
ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The art of innerspring insight
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Special offer our Motivation E-book
Our Motivation EBooks Buy Now.
Instagram,
Facebook page,
Youtube,
Whatsapp Chat Now
ഈ അവസരത്തിൽ ഞങ്ങളുടെ വെബ്സൈറ്റിലൂടെ നൽകി വരുന്ന പഴയ കാല പി എസ് സി പരീക്ഷാ ചോദ്യപേപ്പറുകൾ സൗജന്യമായി പരിശീലിക്കുവാൻ നിങ്ങൾക്ക് അവസരം നൽകുകയാണ്.
Free practice Now.
USED BOOK ORDER NOW.
ഏതു പരസ്യത്തിന്റെയും സാമ്പത്തിക ഇടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക.ഇടപാടുകൾ മൂലം ഉണ്ടാകുന്ന യാതൊരുവിധ കഷ്ട നഷ്ടങ്ങൾക്കും ഈ വെബ്സൈറ്റ് അധികാരികൾ ഉത്തരവാദി ആയിരിക്കുന്നതല്ല.