Pages

11 December 2024

motivation

മോശം സാഹചര്യം ഒഴിവാക്കാനുള്ള ശ്രമങ്ങൾ നമ്മുടെ ഭാഗത്തുനിന്നും ഓരോ നിമിഷവും ഉണ്ടാവേണ്ടതുണ്ട്.

നമ്മൾ ആരും തന്നെ മോശം സാഹചര്യത്തിൽ കഴിയാൻ ആഗ്രഹിക്കുന്നവരല്ല. മോശം സാഹചര്യം നമ്മളിൽ നിന്നും അകലണമെങ്കിൽ നല്ലതുപോലെ പരിശ്രമിക്കേണ്ടതായിട്ടുണ്ട്.

നമ്മുടെ ജീവിതത്തിൽ ഏതു നിമിഷവും മോശം സാഹചര്യം കടന്നുവന്നേക്കാം. മോശം സാഹചര്യത്തെ കുറ്റപ്പെടുത്താതെ മുന്നേറാൻ നമ്മൾ ഓരോരുത്തരും പരിശ്രമിക്കേണ്ടതുണ്ട്.

നമ്മൾ എത്ര നാൾ മോശം സാഹചര്യത്തിലൂടെ കടന്നുപോയാലും നാളെകളിൽ നല്ല സാഹചര്യം കടന്നുവരുമെന്നുള്ള പ്രതീക്ഷയിൽ മുന്നോട്ടു പോകുവാൻ സാധിക്കട്ടെ.

നമ്മൾ ആരും തന്നെ ഈ ലോകത്തിലേക്ക് കടന്നുവന്നത് നമ്മുടെ സ്വന്തം ഇഷ്ടപ്രകാരമല്ലല്ലോ, ഒരുപക്ഷെ നമ്മൾ ജനിച്ച സാഹചര്യം വളരെ മോശമായിരുന്നിരിക്കാം, അവിടെയൊക്കെ സാഹചര്യത്തെ കുറ്റപ്പെടുത്താതെ നല്ല സാഹചര്യം സൃഷ്ടിക്കാനുള്ള ശ്രമങ്ങളാണ് നമ്മുടെ ഭാഗത്തുനിന്നും ഉണ്ടാവേണ്ടത്.

ഇന്ന് നമ്മളുടെ സമയവും കഴിവും എങ്ങനെ ഉപയോഗിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് നമ്മളുടെ മുന്നോട്ടുള്ള ഓരോ സാഹചര്യം ഉണ്ടാവുക.

നമ്മൾ നല്ലതുപോലെ കഷ്ടപ്പെടാതെ നമ്മൾക്ക് മുന്നോട്ടു നല്ല സാഹചര്യം ഒരുപക്ഷെ ഒരുക്കാൻ കഴിഞ്ഞെന്നു വരില്ല.

മോശം സാഹചര്യം ആണെന്നോർത്തു നിരാശയിൽ കഴിയാതെ കിട്ടുന്ന സമയമൊക്കെയും നമ്മുടെ കഴിവിന്റെ പരമാവധി പരിശ്രമിച്ചുകൊണ്ടിരിക്കുക.

നിരന്തരമായ ശ്രമങ്ങൾ നമ്മുടെ ഭാഗത്തുനിന്നും ഉണ്ടെങ്കിൽ ഒരുനാൾ നല്ലൊരു സാഹചര്യം നമ്മൾക്ക് വന്നുചേരുമെന്ന് പ്രതീക്ഷിക്കാം.

മോശം സാഹചര്യം നമ്മൾക്ക് ഉണ്ടാവാതിരിക്കാൻ നമ്മൾ ഓരോരുത്തരും വേണ്ട മുൻകരുതൽ എടുക്കേണ്ടതുണ്ട്.

മനസ്സിൽ നിന്നും നെഗറ്റീവ് ചിന്തകൾ, മറ്റുള്ളവരോടുള്ള വെറുപ്പ്, ശത്രുത എല്ലാം ഒഴിവാക്കേണ്ടതുണ്ട്.

ചിത്ത കൂട്ടുകെട്ടും, ദുശിലങ്ങളും, അലസതയും പൂർണ്ണമായി ഒഴിവാക്കാൻ പഠിക്കേണ്ടതുണ്ട്.

നമ്മൾ ഓരോരുത്തർക്കും പല കാര്യത്തിലും പരിമിതികൾ ധാരാളം ഉണ്ടായെന്നു വന്നേക്കാം, അതെല്ലാം വേണ്ട രീതിയിൽ പരിഹരിക്കാൻ ശ്രമിക്കേണ്ടതുണ്ട്.

നമ്മൾ എത്ര മോശം സാഹചര്യത്തിൽ ആയാലും അതിൽ നിന്നും പുറത്തുകടക്കാൻ നമ്മൾ തന്നെ വിചാരിക്കണം. നമ്മുടെ ഭാഗത്തുനിന്നുമുള്ള തെറ്റുകൾ തിരുത്തികൊണ്ട് മുന്നേറാൻ കഴിയണം.

നമ്മൾ ഏതു അവസ്ഥയിൽ ആയിരുന്നാലും ആ അവസ്ഥയിൽ ആയികൊണ്ട് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കുക.

നിരന്തര പരിശ്രമം കൊണ്ടു അവരവരുടെ മോശം സാഹചര്യത്തെ അകറ്റാനും നല്ല സാഹചര്യം സൃഷ്ടിക്കുന്നതിലൂടെ മറ്റുള്ളവർക്ക് പ്രചോദനം നൽകുവാനും നമ്മൾ എല്ലാവർക്കും സാധിക്കട്ടെ.



No comments:

Post a Comment

പ്രിയമുള്ളവരേ ഞാൻ എഴുതിയ 3 മോട്ടിവേഷൻ പുസ്തകങ്ങൾ ഇപ്പോൾ ഡിജിറ്റൽ രൂപത്തിൽ ആമസോൺ kindle,Google books ആപ്പ് ഉപയോഗിച്ച് വായിക്കാം, lijo paul എന്ന് സെർച്ച്‌ ചെയ്താൽ കിട്ടും.

നിങ്ങൾ ഒരു കുറഞ്ഞ മുതൽ മുടക്കിൽ അധികവരുമാനം ആഗ്രഹിക്കുന്ന വ്യക്തിയാണോ എങ്കിൽ നിങ്ങൾക്കിതാ വലിയൊരു അവസരം വന്നു ചേർന്നിരിക്കുന്നു.
ആകർഷകമായ വ്യക്തിത്വവും ചുറുചുറുക്കുമുള്ള ആളുകൾക്ക് ശോഭിക്കാൻ പറ്റുന്ന സെയിൽസ് മേഖലയിലാണ് ഇപ്പോഴുള്ള അവസരം ഒരുങ്ങിയിട്ടുള്ളത്.

ഉടനെ തന്നെ പുറത്തിറക്കാൻ പോകുന്ന മോട്ടിവേഷൻ ബുക്കിന്റെ വിതരണത്തിനാണ് കുറഞ്ഞ മുതൽ മുടക്കിൽ നിങ്ങൾക്ക് ആരംഭിക്കാവുന്ന ബിസിനസ്‌ ചെയ്യാൻ സാധിക്കുക.

ഞാൻ എഴുതിയ പ്രണയ നോവൽ "എന്റെ റോസ്മോൾക്കായ്" നിങ്ങൾക്കിപ്പോൾ വായിക്കാം.
Romantic Novel Read now.
Real Estate Advertisement.
Prathilipi Article Read now.
പ്രിയമുള്ളവരേ ഞാൻ എഴുതിയ രണ്ടു മോട്ടിവേഷൻ ബുക്കുകളുടെ ഓഡിയോ SPOTIFY APPLICATION ൽ Lijopaulexamchoices എന്ന പ്രൊഫൈലിൽ ലഭ്യമാണ്.
സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Youtube Channel Audio Listen Part 3 Now.
ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The art of innerspring insight
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Special offer our Motivation E-book
Our Motivation EBooks Buy Now.
Instagram,
Facebook page,
Youtube,
Whatsapp Chat Now
ഈ അവസരത്തിൽ ഞങ്ങളുടെ വെബ്സൈറ്റിലൂടെ നൽകി വരുന്ന പഴയ കാല പി എസ് സി പരീക്ഷാ ചോദ്യപേപ്പറുകൾ സൗജന്യമായി പരിശീലിക്കുവാൻ നിങ്ങൾക്ക് അവസരം നൽകുകയാണ്.
Free practice Now.
USED BOOK ORDER NOW.
ഏതു പരസ്യത്തിന്റെയും സാമ്പത്തിക ഇടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക.ഇടപാടുകൾ മൂലം ഉണ്ടാകുന്ന യാതൊരുവിധ കഷ്ട നഷ്ടങ്ങൾക്കും ഈ വെബ്സൈറ്റ് അധികാരികൾ ഉത്തരവാദി ആയിരിക്കുന്നതല്ല.