Choose your language

18 December 2024

// // Our Youtube channel

മനം നിറക്കാൻ മധുമന്ത്രങ്ങൾ:mantras to fill the mind-215

എപ്പോഴോക്കെയാണ് നമ്മുടെ ജീവിതത്തിൽ  പിന്മാറാറുള്ളത്?. ഓരോ പിന്മാറ്റത്തിന് പുറകിൽ എന്തെങ്കിലും കാരണങ്ങൾ കാണുമല്ലോ.

പല കാര്യങ്ങളും നമ്മൾ പിന്നോട്ടായതിനു പിന്നിൽ നമ്മൾ സ്വയം പിന്മാറുന്നത് കൊണ്ടാണ്.നമ്മൾ ചെയ്യേണ്ട കാര്യത്തിൽ നിന്നും പിന്മാറിയാൽ നമ്മൾ ഒടുവിൽ ചെന്നെത്തുന്നത് എപ്പോഴും പരാജയത്തിലേക്കാണ്.

ശാരീരിക അവസ്ഥ ശരിയല്ലെങ്കിൽ ഒരു പക്ഷെ നമ്മൾക്ക് ജോലി ചെയ്യാൻ കഴിഞ്ഞെന്നു വരില്ലല്ലോ അന്നേരം ജോലിയിൽ നിന്നും പിന്മാറേണ്ടി വന്നേക്കാം ശാരീരിക അവസ്ഥ നേരെയാകും വരെ.


ഒത്തിരി നഷ്ടങ്ങൾ വന്നിട്ടുണ്ടെങ്കിൽ സ്വാഭാവികമായും പിന്മാറുന്നവരുണ്ട്.ജീവിതകാലം മുഴുവൻ ഒരു ജോലി തന്നെ ചെയ്യാൻ പറ്റിയെന്നു വരില്ലല്ലോ.

നമ്മൾ ചെയ്യുന്ന കാര്യങ്ങൾ മറ്റുള്ളവർക്ക് ഇഷ്ടം അല്ലെങ്കിൽ മറ്റുള്ളവർ നമ്മളെ നിരുത്സാഹപ്പെടുത്തിയേക്കാം.നമ്മളുടെ ഓരോ പിന്മാറ്റവും കൂടുതൽ ശ്രദ്ധാപൂർവം വേണം,എടുത്തു ചാടി ഒരു തീരുമാനവും എടുക്കരുത്.

നമ്മൾ എന്തിൽ നിന്നെങ്കിലും പിന്മാറുന്നുണ്ടെങ്കിൽ പിന്മാറാനുള്ള കാരണം അത്രമാത്രം ശക്തമായിരിക്കും.

നമ്മൾ ചെയ്യാൻ ശ്രമിക്കുന്ന എന്ത് കാര്യവും ആയിക്കൊള്ളട്ടെ എല്ലാം വളരെ എളുപ്പത്തിൽ നമ്മൾക്ക് ലഭിക്കണമെന്നില്ല, അതിനു പിന്നിൽ ഒത്തിരി അധികം കഷ്ടപ്പാടുണ്ട്.


കഷ്ടപ്പെട്ട് നേടുന്നവർക്കാണ് നേടുന്നതിന്റെ വില അറിയൂ,വിജയം നേടും വരെ ഒരുപക്ഷെ ഒത്തിരി പരാജയങ്ങളെ അഭിമുഖികരിക്കേണ്ടി വന്നേക്കാം,അപ്പോഴെല്ലാം ഒരു നാൾ ജയിക്കുമെന്ന് മനസ്സിനോട് പറയുക,നമ്മൾ ചെയ്യുന്ന നല്ല പ്രവർത്തികൾ പിന്മാറാതെ ചെയ്തുകൊണ്ടിരിക്കുക. പിന്മാറാതെ വിജയം വരെ പൊരുതാനുള്ള ശക്തി കണ്ടെത്തുക.

ആരൊക്കെ നമ്മളെ തളർത്തിയാലും നമ്മുടെ നല്ല ലക്ഷ്യങ്ങളിൽ നിന്നും പിന്നോട്ട് പോകാതെ മുന്നോട്ട് പോകാൻ ശ്രമിക്കുക.

എല്ലാവർക്കും തോൽവിക്കുള്ള സാഹചര്യങ്ങളിൽ നിന്നും പിന്മാറിക്കൊണ്ട് വിജയം നേടാൻ വേണ്ട കാര്യങ്ങളെ പിന്മാറ്റാതെ മുന്നോട്ട് പോകുവാൻ കഴിയട്ടെ.

ഏതൊരു പിന്മാറ്റവും പുതിയൊരു നേട്ടത്തിന് വേണ്ടിയാകട്ടെ.


0 comments:

Post a Comment

പ്രിയമുള്ളവരേ ഞാൻ എഴുതിയ 3 മോട്ടിവേഷൻ പുസ്തകങ്ങൾ ഇപ്പോൾ ഡിജിറ്റൽ രൂപത്തിൽ ആമസോൺ kindle,Google books ആപ്പ് ഉപയോഗിച്ച് വായിക്കാം, lijo paul എന്ന് സെർച്ച്‌ ചെയ്താൽ കിട്ടും.

നിങ്ങൾ ഒരു കുറഞ്ഞ മുതൽ മുടക്കിൽ അധികവരുമാനം ആഗ്രഹിക്കുന്ന വ്യക്തിയാണോ എങ്കിൽ നിങ്ങൾക്കിതാ വലിയൊരു അവസരം വന്നു ചേർന്നിരിക്കുന്നു.
ആകർഷകമായ വ്യക്തിത്വവും ചുറുചുറുക്കുമുള്ള ആളുകൾക്ക് ശോഭിക്കാൻ പറ്റുന്ന സെയിൽസ് മേഖലയിലാണ് ഇപ്പോഴുള്ള അവസരം ഒരുങ്ങിയിട്ടുള്ളത്.

ഉടനെ തന്നെ പുറത്തിറക്കാൻ പോകുന്ന മോട്ടിവേഷൻ ബുക്കിന്റെ വിതരണത്തിനാണ് കുറഞ്ഞ മുതൽ മുടക്കിൽ നിങ്ങൾക്ക് ആരംഭിക്കാവുന്ന ബിസിനസ്‌ ചെയ്യാൻ സാധിക്കുക.

ഞാൻ എഴുതിയ പ്രണയ നോവൽ "എന്റെ റോസ്മോൾക്കായ്" നിങ്ങൾക്കിപ്പോൾ വായിക്കാം.
Romantic Novel Read now.
Real Estate Advertisement.
Prathilipi Article Read now.
പ്രിയമുള്ളവരേ ഞാൻ എഴുതിയ രണ്ടു മോട്ടിവേഷൻ ബുക്കുകളുടെ ഓഡിയോ SPOTIFY APPLICATION ൽ Lijopaulexamchoices എന്ന പ്രൊഫൈലിൽ ലഭ്യമാണ്.
സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Youtube Channel Audio Listen Part 3 Now.
ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The art of innerspring insight
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Special offer our Motivation E-book
Our Motivation EBooks Buy Now.
Instagram,
Facebook page,
Youtube,
Whatsapp Chat Now
ഈ അവസരത്തിൽ ഞങ്ങളുടെ വെബ്സൈറ്റിലൂടെ നൽകി വരുന്ന പഴയ കാല പി എസ് സി പരീക്ഷാ ചോദ്യപേപ്പറുകൾ സൗജന്യമായി പരിശീലിക്കുവാൻ നിങ്ങൾക്ക് അവസരം നൽകുകയാണ്.
Free practice Now.
USED BOOK ORDER NOW.
ഏതു പരസ്യത്തിന്റെയും സാമ്പത്തിക ഇടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക.ഇടപാടുകൾ മൂലം ഉണ്ടാകുന്ന യാതൊരുവിധ കഷ്ട നഷ്ടങ്ങൾക്കും ഈ വെബ്സൈറ്റ് അധികാരികൾ ഉത്തരവാദി ആയിരിക്കുന്നതല്ല.