Choose your language

12 December 2024

// // Our Youtube channel

മനം നിറക്കാൻ മധുമന്ത്രങ്ങൾ:mantras to fill the mind-1

നമ്മളൊക്കെ ഓരോ ആളുകളിൽ നിന്നും ഓരോ ദിവസം കഴിയുന്തോറും അകന്നു കൊണ്ടിരിക്കുകയാണ്.ആരെല്ലാം നമ്മളിൽ നിന്നും അകന്നു പോയോ അതെല്ലാം ഓർക്കുമ്പോൾ മനസ്സിന് ഒരു വിഷമം ആണ്.

പലപ്പോഴും നമ്മുടെ ആശയവുമായി ചേർച്ചയില്ലാത്തവരുമായി നമ്മൾ അധികം കൂട്ടുകൂടാറില്ല.നമ്മുടെ ജീവിത സാഹചര്യങ്ങൾ മൂലം നമ്മൾക്ക് പല ആളുകളിൽനിന്നും അകലേണ്ടി വരുന്നുണ്ട്.എത്രയോ വ്യക്തികളാണ് ഇപ്പോൾ അകന്നു കഴിയുന്നത് കൊണ്ട് വിഷമിക്കുന്നത്.

എത്രയൊക്കെ വിഷമം ഉണ്ടെങ്കിലും സ്നേഹത്തോടെയുള്ള ഓരോ നല്ല വാക്കുകളും കേട്ടാൽ നമ്മൾക്ക് ഒരു ആശ്വാസമല്ലേ.ഓരോ മനുഷ്യരോടും കൂടുതൽ അടുത്താൽ മാത്രമാണ് അകന്നു പോകുമ്പോൾ വിഷമം വരുകയുള്ളു.നമ്മൾ ഓരോ മനുഷ്യരോടും അടുക്കാൻ കാരണം അവർ നമ്മൾക്ക് തരുന്ന സ്നേഹം ആകാം ,അവർ നമ്മൾക്ക് നല്കുന്ന സൗഹൃദം ആകാം.യഥാർത്ഥ സുഹൃത്ത് എന്ന് പറയുന്നത് നമ്മുടെ കുറവുകളും തെറ്റുകളും തിരുത്തി പറഞ്ഞു തരുന്നവരാണ്.

ഓരോ വ്യക്തികളെയും കുറിച്ച് ഒരു ധാരണ കിട്ടുന്നത് അവരുമായി അടുത്ത് കഴിയുമ്പോഴാണ്.

ഒത്തിരി അധികം ആളുകൾക്ക് പഴയ സൗഹൃദം നിലനിർത്തുവാൻ ആഗ്രഹമുണ്ടാകും,ഇന്നിപ്പോൾ അതിനുള്ള വേദി സോഷ്യൽ മീഡിയകൾ നൽകുന്നുണ്ട്.

ചില മനുഷ്യരുണ്ട് അവരെല്ലാം നമ്മളിൽ നിന്നും മരണം മൂലം അകന്നു കഴിഞ്ഞാലും അവർ നമ്മൾക്ക് ചെയ്ത നല്ല നല്ല കാര്യങ്ങൾ നമ്മൾ എന്നും ഓർക്കും അവരെ സ്നേഹിക്കും.ഓരോ മനുഷ്യർക്കും ഒരാളെ സ്നേഹിക്കണം അല്ലെങ്കിൽ സ്നേഹിക്കാൻ തോന്നണം എങ്കിൽ വളരെ അധികം സ്നേഹം ലഭിക്കും എന്നൊരു ഉറപ്പു വേണം.

ഒരാളെ ഇഷ്ടപ്പെട്ടാൽ അയാളെ സ്നേഹിക്കാൻ നമ്മൾ ശ്രമിക്കും എത്ര ശ്രമിച്ചാലും ആ വ്യക്തിക്ക് നമ്മളോട് തിരിച്ചു ഒരു ഇഷ്ടം ഇല്ലെങ്കിൽ പിന്നെ നമ്മൾക്ക് തന്നെ തോന്നും നമ്മളുടെ സ്നേഹം അവർക്കു വേണ്ട എന്ന്.

ഒത്തിരി അധികം ആളുകൾ പ്രണയം കഴിഞ്ഞു വിവാഹ ജീവിതം നയിച്ചവർ ഉണ്ടാകാം , അവരിൽ പലരും ഇന്ന് വിവാഹ ബന്ധം വേർപെടുത്തിയിട്ടുണ്ടെങ്കിൽ എന്തെങ്കിലും തക്കതായ കാരണം ഉണ്ടാകും അതിലൊന്ന് പെരുമാറ്റമാണ്.

സ്നേഹത്തിന്റെ അംശം പെരുമാറ്റത്തിൽ ഇല്ലെങ്കിൽ നമ്മൾ ആർക്കായാലും അതെല്ലാം പെട്ടെന്ന് മനസ്സിലാക്കാൻ സാധിക്കും.ഒരു തരത്തിൽ നമ്മളെ അകറ്റാൻ നോക്കും പതിയെ പതിയെ നമ്മൾ തിരിച്ചറിയാൻ തുടങ്ങും അവർക്കു നമ്മളെ വേണ്ട എന്ന്,ഉടനെ നമ്മൾ ചിന്തിക്കും നമ്മളെ വേണ്ടാത്തവരുടെ കൂടെ നമ്മൾ എന്തിനു ഇനിയുള്ള കാലം ജീവിക്കണം എന്നൊക്കെ.

നമ്മളുടെ കഴിഞ്ഞ കാലങ്ങളിൽ ആരെങ്കിലും നമ്മളോട് എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ക്ഷമിക്കുക,നാളെ അതുപോലെ ഒരു അവസരം ഉണ്ടാവാതെ നോക്കുക.നമ്മളെല്ലാവരും ഒരു നാൾ അകലാൻ ഉള്ളവരാണ് എന്നത് മറക്കാതിരിക്കട്ടെ. നമ്മൾക്ക് എല്ലാവർക്കും കഴിഞ്ഞ കാലങ്ങളിലെ വീഴ്ചകൾ മറന്നു കൂടുതൽ അടുപ്പം കൂടുവാൻ കഴിയട്ടെ. 


0 comments:

Post a Comment

പ്രിയമുള്ളവരേ ഞാൻ എഴുതിയ 3 മോട്ടിവേഷൻ പുസ്തകങ്ങൾ ഇപ്പോൾ ഡിജിറ്റൽ രൂപത്തിൽ ആമസോൺ kindle,Google books ആപ്പ് ഉപയോഗിച്ച് വായിക്കാം, lijo paul എന്ന് സെർച്ച്‌ ചെയ്താൽ കിട്ടും.

നിങ്ങൾ ഒരു കുറഞ്ഞ മുതൽ മുടക്കിൽ അധികവരുമാനം ആഗ്രഹിക്കുന്ന വ്യക്തിയാണോ എങ്കിൽ നിങ്ങൾക്കിതാ വലിയൊരു അവസരം വന്നു ചേർന്നിരിക്കുന്നു.
ആകർഷകമായ വ്യക്തിത്വവും ചുറുചുറുക്കുമുള്ള ആളുകൾക്ക് ശോഭിക്കാൻ പറ്റുന്ന സെയിൽസ് മേഖലയിലാണ് ഇപ്പോഴുള്ള അവസരം ഒരുങ്ങിയിട്ടുള്ളത്.

ഉടനെ തന്നെ പുറത്തിറക്കാൻ പോകുന്ന മോട്ടിവേഷൻ ബുക്കിന്റെ വിതരണത്തിനാണ് കുറഞ്ഞ മുതൽ മുടക്കിൽ നിങ്ങൾക്ക് ആരംഭിക്കാവുന്ന ബിസിനസ്‌ ചെയ്യാൻ സാധിക്കുക.

ഞാൻ എഴുതിയ പ്രണയ നോവൽ "എന്റെ റോസ്മോൾക്കായ്" നിങ്ങൾക്കിപ്പോൾ വായിക്കാം.
Romantic Novel Read now.
Real Estate Advertisement.
Prathilipi Article Read now.
പ്രിയമുള്ളവരേ ഞാൻ എഴുതിയ രണ്ടു മോട്ടിവേഷൻ ബുക്കുകളുടെ ഓഡിയോ SPOTIFY APPLICATION ൽ Lijopaulexamchoices എന്ന പ്രൊഫൈലിൽ ലഭ്യമാണ്.
സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Youtube Channel Audio Listen Part 3 Now.
ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The art of innerspring insight
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Special offer our Motivation E-book
Our Motivation EBooks Buy Now.
Instagram,
Facebook page,
Youtube,
Whatsapp Chat Now
ഈ അവസരത്തിൽ ഞങ്ങളുടെ വെബ്സൈറ്റിലൂടെ നൽകി വരുന്ന പഴയ കാല പി എസ് സി പരീക്ഷാ ചോദ്യപേപ്പറുകൾ സൗജന്യമായി പരിശീലിക്കുവാൻ നിങ്ങൾക്ക് അവസരം നൽകുകയാണ്.
Free practice Now.
USED BOOK ORDER NOW.
ഏതു പരസ്യത്തിന്റെയും സാമ്പത്തിക ഇടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക.ഇടപാടുകൾ മൂലം ഉണ്ടാകുന്ന യാതൊരുവിധ കഷ്ട നഷ്ടങ്ങൾക്കും ഈ വെബ്സൈറ്റ് അധികാരികൾ ഉത്തരവാദി ആയിരിക്കുന്നതല്ല.