Pages

17 December 2024

352.Motivation discussion 2024

 352.മറ്റുള്ളവരുടെ ഭാഗത്തുനിന്നുള്ള കുറ്റപ്പെടുത്തലുകൾ നിങ്ങളെ ഏതെങ്കിലും വിധത്തിൽ സ്വാധിനിച്ചിട്ടുണ്ടോ?.



16 December 2024

മനം നിറക്കാൻ മധുമന്ത്രങ്ങൾ:mantras to fill the mind-263

മുങ്ങിത്താഴുക എന്ന് പറയുന്നത് എളുപ്പമുള്ളത് ആണോ അല്ലയോ ?.

പഠിക്കാൻ താല്പര്യം ഇല്ലെങ്കിൽ പിന്നെ എത്ര നിർബന്ധിച്ചിട്ടും കാര്യമില്ല,ഭയം ഉള്ളിടത്തോളം കാലം പഠിക്കാൻ കഴിയണം എന്ന് നിർബന്ധം ഇല്ല.

മുങ്ങി താഴാതെയിരിക്കാൻ നമ്മൾ ചെയ്യേണ്ടത് പ്രതിരോധിക്കുവാനുള്ള മാർഗ്ഗങ്ങൾ കണ്ടെത്തുക എന്നതാണ്.

നമ്മൾക്ക് തന്നെ നമ്മുടെ പ്രശ്‍നങ്ങൾ എല്ലായ്പോഴും പരിഹരിക്കാൻ കഴിഞ്ഞെന്ന് വരില്ല-ഏതു പ്രശ്‌നവും പരിഹരിക്കാൻ ശ്രമിച്ചില്ലെങ്കിൽ പ്രശ്നത്തിന്റെ വ്യാപ്തി കൂടിയേക്കാം.


ചെറിയ പ്രശ്‍നങ്ങൾ വരുമ്പോഴേ കാരണം അന്വേഷിക്കുക, പരിഹാര മാർഗങ്ങൾ അന്വേഷിക്കുക, അങ്ങനെയെങ്കിൽ നമ്മളുടെ  പ്രശ്‍നങ്ങൾ ഒരു വിധം പരിഹരിക്കാൻ കഴിയും.


ചെറിയ പ്രശ്‌നം അല്ലേ ഉള്ളു അത് കൊണ്ട് സാരമില്ല എന്ന് വിചാരിക്കുന്നിടത്തു തുടങ്ങും നമ്മുടെ പരാജയത്തിന്റെ തുടക്കം.മുങ്ങി താഴുന്നതിനെ ഉയർത്തണമെങ്കിൽ മുങ്ങി താഴുന്നതിനെ താങ്ങാനും ഉയർത്താനും കഴിവുള്ളതായിരിക്കണം.

പ്രയാസങ്ങൾ അനുഭവിക്കുന്ന ഒത്തിരി അധികം ആളുകൾ നമ്മുടെ ചുറ്റിലുമുണ്ട്. ഇന്ന് നമ്മൾക്ക് ചുറ്റിലുമുള്ളവരെ സഹായിക്കാൻ കഴിവുണ്ടെങ്കിൽ സഹായിക്കുക, നമ്മൾ ചെയ്യുന്ന നന്മകൾ എന്നെങ്കിലും നമ്മൾക്ക് ഉപകാരമായി തീരട്ടെ.

എല്ലാവർക്കും എല്ലാവരെയും എല്ലായ്‌പ്പോഴും ഒരു പോലെ സഹായിക്കാൻ ആവില്ലല്ലോ,നമ്മൾക്കും ഒരു പക്ഷെ മറ്റുള്ളവരെ സഹായിക്കാൻ പരിമിതിയും, പരിധിയും ഉണ്ടാവാം, എന്നിരുന്നാലും നമ്മുടെ കഴിവിന് അനുസരിച്ചു എല്ലാവരെയും സഹായിക്കുക.   

മനം നിറക്കാൻ മധുമന്ത്രങ്ങൾ:mantras to fill the mind-6

അനാരോഗ്യം നമ്മളെ ശരിക്കും ബാധിക്കുന്നില്ലേ?.

നമ്മൾ വെച്ച് പുലർത്തുന്ന ചിന്തകൾ ഒരു പക്ഷെ അനാരോഗ്യത്തിന് കാരണം ആയി കൂടാ എന്നില്ലല്ലോ. ശാരീരിക ആരോഗ്യം കാത്തുസൂക്ഷിക്കുന്നതുപോലെ തന്നെ മാനസിക ആരോഗ്യവും കാത്തു സൂക്ഷിക്കേണ്ടതുണ്ട് .

അനാരോഗ്യപരമായ എന്ത് കാര്യവും നമ്മളുടെ പ്രവർത്തനങ്ങളെ കാര്യമായി തന്നെ ബാധിക്കും.

നമ്മുടെ ആരോഗ്യമാണ് നമ്മുടെ സമ്പത്ത്.എത്രയൊക്കെ പണം സമ്പാദിച്ചാലും അതെല്ലാം നമ്മുടെ ആരോഗ്യത്തിന്റെ മുൻപിൽ ഒന്നും അല്ല എന്നതാണ് വാസ്തവം.
എല്ലാവർക്കും നല്ല ആരോഗ്യത്തോടെ മുൻപോട്ടു പോകുവാൻ  കഴിയട്ടെ.


മനം നിറക്കാൻ മധുമന്ത്രങ്ങൾ:mantras to fill the mind-112

നമ്മൾ എന്തെങ്കിലും കാര്യങ്ങൾ ചുരുക്കി പറയാറുണ്ടോ?.

എല്ലാ കാര്യങ്ങളും ചുരുക്കി പറഞ്ഞാൽ കേൾക്കുന്നവർക്ക് മനസ്സിലാകണം എന്നില്ല.

കാരണം പറയാതെ ചുരുക്കി പറഞ്ഞു കഴിഞ്ഞാൽ അതിനു സാഹചര്യം അനുസരിച്ചു കുറച്ചു പോരായ്മകളെ ങ്കിലും ഉണ്ടാവാം.



പൂർണ്ണമായ രൂപം ഉണ്ടെങ്കിലാണ് നമ്മൾക്ക് ആശയം ആയാലും വിഷയം ആയാലും മനസ്സിലാക്കാൻ സാധിക്കുള്ളു,അവിടെ നമ്മൾ ആശയത്തിന് പ്രാധാന്യം കൊടുത്തു കഴിഞ്ഞാൽ മാത്രമേ ആശയം മനസ്സിലാക്കാൻ സാധിക്കു.


ആവശ്യത്തിലേക്ക് വേണ്ടി മാത്രമാണ് ചുരുക്കുന്നത് അങ്ങനെയെങ്കിൽ സമയനഷ്ടം കുറയും.

ആശയങ്ങളെ ചുരുക്കി നമ്മുടെ ആവശ്യത്തിലേക്ക് ആയി എടുക്കാൻ,അതിനു എല്ലാവർക്കും സാധിക്കട്ടെ.

എല്ലാവർക്കും ചുരുങ്ങിയ നേരം കൊണ്ട് കാര്യങ്ങൾ എളുപ്പം മനസ്സിലാക്കാൻ സാധിക്കട്ടെ.  


മനം നിറക്കാൻ മധുമന്ത്രങ്ങൾ:mantras to fill the mind-21

അസ്വസ്ഥതകൾ നമ്മുടെ ജീവിതത്തിൽ എപ്പോഴെങ്കിലും ഉണ്ടായിട്ടുണ്ടോ ?. അസ്വസ്ഥതകൾ നമ്മളിൽ ഉണ്ടാവാൻ എന്തെങ്കിലും തക്കതായ കാരണങ്ങൾ ഉണ്ടാവും.

എവിടെയെല്ലാം അസ്വസ്ഥതകൾ ഉണ്ടാകുന്നുവോ അവിടെയെല്ലാം ഒരു ആശ്വാസം നമ്മൾ ആഗ്രഹിക്കും.

ജീവിതത്തിൽ എല്ലായ്‌പോഴും നമ്മൾ ആഗ്രഹിക്കുന്നത് തന്നെ നടക്കണം എന്നില്ല.

നമ്മൾ എപ്പോഴും പോസിറ്റീവ് എനർജി കിട്ടുന്ന വാക്കുകൾ കേൾക്കാൻ ശ്രമിക്കുക.

നമ്മളെ അസ്വസ്ഥതപ്പെടുത്തുന്ന ഒത്തിരി കാര്യങ്ങൾ ഉണ്ടാവും,എങ്കിൽ പോലും നമ്മുടെ വിജയത്തിനായി പരിശ്രമിക്കുക ഒരു നാൾ നമ്മൾ വിജയിക്കുക തന്നെ ചെയ്യുമെന്ന് ഉറച്ചുവിശ്വസിക്കുക.

കഴിഞ്ഞ കാര്യങ്ങളെക്കുറിച്ചു സങ്കടപ്പെട്ടുകൊണ്ടിരുന്നാൽ നമ്മൾക്ക് എളുപ്പം മുന്നോട്ടു പോകുവാൻ കഴിയില്ല.

എല്ലാവരുടെയും അസ്വസ്ഥതകൾ ശരിയായ മാർഗത്തിലുടെ പരിഹരിക്കാൻ സാധിക്കട്ടെ.

മനം നിറക്കാൻ മധുമന്ത്രങ്ങൾ:mantras to fill the mind-184

നമ്മുടെ നിലനിൽപ്പിനു എന്താണ് ആവശ്യമായിട്ടുള്ളത്?.നമ്മുടെ ചുറ്റുപാടുമുള്ള മനുഷ്യർ നിലനിൽപ്പിനായി കഷ്ടപ്പെടുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ?.

നമ്മുടെ ഓരോ നിമിഷവും വിലപ്പെട്ടതാണെന്ന് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ?.

നമ്മൾക്കൊക്കെ എത്ര കഴിവ് ഉണ്ടെന്ന് പറഞ്ഞാലും നമ്മളുടെ നിലനിൽപ്പ് പ്രകൃതിയെ ആശ്രയിച്ചിട്ടു തന്നെയാണ്.

അതിജീവനം എങ്ങനെയൊക്കെ സാധിക്കും എന്നതിനെകുറിച്ച് കാര്യമായിട്ട് തന്നെ ചിന്തിക്കേണ്ടിയിരിക്കുന്നു.

നഷ്ടപ്പെട്ടുപോയ എന്തും ഒരു പരിധി വരെ നമ്മൾക്ക് തിരിച്ചെടുക്കാൻ കഴിയും,അതിനുവേണ്ടിയുള്ള ശ്രമം ആന്മാർത്ഥമാണെങ്കിൽ.

നേരായ വഴിയിലൂടെ നല്ലൊരു സമ്പാദ്യം നമ്മൾക്ക് നമ്മളുടെയും, വേണ്ടപ്പെട്ടവരുടെയും നിലനിൽപ്പിനായി കരുതാൻ സാധിക്കട്ടെ.


മനം നിറക്കാൻ മധുമന്ത്രങ്ങൾ:mantras to fill the mind-312


എന്ത് കാര്യവും നമ്മൾ ചെയ്യുന്നത് വേണം എന്ന് ആവശ്യം തോന്നുമ്പോഴാണ്.വേണമെങ്കിൽ ചെയ്താൽ മതി എന്ന് എത്രയോ ആളുകൾ നമ്മളോട് പറയാറുണ്ട്.

ആരെങ്കിലും എപ്പോഴും നമ്മളെ സഹായിക്കാൻ ഉണ്ടെങ്കിൽ നമ്മളിൽ ഒരുപക്ഷെ മടി ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.എന്തെങ്കിലും വേണമെന്ന് തോന്നിയാൽ പിന്നെ നമ്മൾ കൂടുതലായി പരിശ്രമിക്കും.

വേണമെന്ന് തോന്നിയിട്ട് മാത്രം കാര്യമില്ല,കഷ്ടപ്പെടാൻ മനസ്സുണ്ടാവണം, അതിനുള്ള മനസ്സിലാത്തവർക്ക് വേണമെന്ന് തോന്നാൻ ഒത്തിരി പ്രയാസമാണ്.

പലരും പലതും നമ്മളോട് പറയും, നമ്മൾക്ക് മുന്നോട്ടു പോകുവാൻ നമ്മൾ ആയിട്ടു എന്തെങ്കിലും ചെയ്തേ പറ്റു,അതിനു നമ്മൾക്ക് എന്തെങ്കിലും ചെയ്യാൻ നല്ല ലക്ഷ്യങ്ങൾ വേണം.

നമ്മൾക്ക് എന്തെങ്കിലും ചെയ്യണമെന്ന് താല്പര്യം ജനിക്കുന്നത് തന്നെ ഒരു പക്ഷെ മറ്റുള്ളവർ ചെയ്യുന്നത് കണ്ടിട്ടായിരിക്കും,അല്ലെങ്കിൽ ഒരു ആശയം നമ്മുടെ മനസ്സിലേക്ക് ഓടി എത്തുക നമ്മുടെ ചുറ്റിലുമുള്ള സാഹചര്യം കാണുമ്പോഴായിരിക്കും.

നമ്മളിലെ കഴിവുകളെ പുറത്തെടുക്കാൻ നമ്മൾ തന്നെ വിചാരിക്കണം.

നമുക്ക് എന്തില്ലെങ്കിലും വിജയിക്കണമോ, എങ്കിൽ അതിനുവേണ്ട കാര്യത്തെക്കുറിച്ച് നന്നായി പഠിക്കുക,നമുക്ക് നേട്ടങ്ങൾ സ്വന്തമാക്കണോ നല്ലതുപോലെ കഷ്ടപ്പെടുക. 

എല്ലാവർക്കും എന്തെങ്കിലും വിജയങ്ങൾ വേണമെങ്കിൽ അതിനു ആവശ്യമായ കാര്യങ്ങളുമായി ആത്മവിശ്വാസത്തോടെ മുന്നോട്ടു പോകാൻ സാധിക്കട്ടെ. 


മനം നിറക്കാൻ മധുമന്ത്രങ്ങൾ:mantras to fill the mind-52

ഉപേക്ഷിക്കാൻ എന്തെങ്കിലും കാരണം വേണോ? ആർക്കായാലും ഇഷ്ടമുള്ള കാര്യങ്ങൾ ഉപേക്ഷിക്കാൻ താല്പര്യം ഉണ്ടായി എന്ന് വരില്ല, സാഹചര്യമാണ് ഉപേക്ഷിക്കാൻ പ്രേരിപ്പിക്കുന്നത്.

നമ്മൾ എപ്പോഴും ഇഷ്ടം നോക്കി കാര്യങ്ങൾ ചെയ്യാൻ ആഗ്രഹിക്കുന്നവരാണ്.നമുക്ക് ഇഷ്ടം ഉള്ളത് മറ്റുള്ളവർക്ക് ഇഷ്ടം ആകണമെന്നില്ല.ഇന്നലെ വരെ നമുക്ക് സന്തോഷം നൽകിയ പല കാര്യങ്ങളും ഒരു പക്ഷെ ഇന്ന് നമുക്ക് സന്തോഷം തരണമെന്നില്ല,അതിനു പല വിധ കാരണങ്ങളുമുണ്ടാവാം.

നമ്മുടെ മുന്നിലുള്ള ഓരോ ജീവിത സാഹചര്യവും നമ്മളുടെ മനസ്സിനെ വളരെയധികം സ്വാധിനിക്കും.

പരിശ്രമങ്ങൾ ഫലപ്രാപ്തിയിൽ എത്തണം എങ്കിൽ എന്തെങ്കിലും കാര്യങ്ങൾ ഉപേക്ഷിക്കേണ്ടി വരും,അതെന്തൊക്കെയായിരിക്കും എന്ന് സ്വയം ചിന്തിക്കേണ്ടിയിരിക്കുന്നു.

നമ്മുടെ സമയങ്ങളെ എങ്ങനെ വിനിയോഗിക്കണം എന്നത് നമ്മുടെ ഓരോരുത്തരുടെയും വ്യക്തി സ്വാതന്ത്ര്യമാണ്.

നമ്മളിൽ  പലർക്കും പലപ്പോഴും നമ്മൾക്ക് ആവശ്യമില്ലാത്ത കാര്യങ്ങൾ മാത്രമാണ് ഉപേക്ഷിക്കാൻ തയ്യാറാകൂ.നമ്മൾക്ക് എന്തെല്ലാം ആവശ്യമുണ്ടെങ്കിലും ഈ നിമിഷം ചെയ്യേണ്ടത് വളരെ അത്യാവശ്യമുള്ള കാര്യങ്ങളാണ്.

ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഉപേക്ഷിക്കാൻ പറ്റാത്ത കാര്യങ്ങൾ ഉപേക്ഷിക്കാൻ നമ്മൾക്ക് പലപ്പോഴും കഴിയാറില്ല.

ജീവിതത്തിലെന്നും സന്തോഷം നിറയാൻ, ജീവിതത്തിൽ വിലപ്പെട്ടതല്ലെന്ന് തോന്നുന്ന കാര്യങ്ങൾ ഉപേക്ഷിക്കാൻ തയ്യാറാകണം.തെറ്റുകൾ ഉപേക്ഷിച്ചുകൊണ്ടും തിരുത്തികൊണ്ടും ശരികളെ കണ്ടെത്താൻ  സാധിക്കട്ടെ. 


മനം നിറക്കാൻ മധുമന്ത്രങ്ങൾ:mantras to fill the mind-203

പരിഹാരം കണ്ടെത്തുന്നത് എങ്ങനെയാണ്?.എന്ത് പ്രശ്‌നവും പരിഹരിക്കാൻ ഒരു പരിധി വരെ കഴിയും മറ്റുള്ളവരുടെ സഹായം ലഭിക്കുമെങ്കിൽ.നാളെ നമ്മളിൽ ആർക്കെങ്കിലും എന്തെങ്കിലും പ്രശ്‌നങ്ങൾ വന്നു കൂടാ എന്നില്ലല്ലോ.

നമ്മൾ എന്ത് കാര്യവും ചെയ്തു കഴിഞ്ഞാലും അതിൽ തെറ്റുകൾ ഒരു പക്ഷെ പറ്റിയെന്നു വരാം,ഒരു പ്രാവശ്യം തെറ്റ് സംഭവിച്ചാൽ പിന്നെ ആ തെറ്റ് ആവർത്തിക്കാതിരിക്കാൻ ശ്രമിക്കണം.

നമ്മൾ ചെയ്യുന്ന ഓരോ തെറ്റുകൾക്കും ഒരു പക്ഷെ ബുദ്ധിമുട്ടുന്നത് മറ്റു പലരും ആയിരിക്കും.ചില തെറ്റുകൾ ഒരു പക്ഷെ പിന്നീട് തിരുത്തുവാൻ കഴിഞ്ഞേക്കാം, എങ്കിൽ പോലും എല്ലാ തെറ്റുകളും   എല്ലായ്‌പോഴും തിരുത്തുവാൻ സാഹചര്യം അനുവദിച്ചെന്നു വരില്ലല്ലോ.

എന്ത് പ്രശ്‌നത്തിനും ഓരോ കാരണങ്ങൾ ഉണ്ടാവും അത് കണ്ടെത്തിയെങ്കിൽ മാത്രമേ ശരിയായ രീതിയിൽ പ്രശ്‌നം പരിഹരിക്കാൻ സാധിക്കുകയുള്ളു.

ഒത്തിരിയധികം അനുഭവപാഠങ്ങൾ നമ്മൾ ഓരോ ദിവസവും പഠിക്കുന്നത് നമ്മുടെയൊക്കെ ചുറ്റുപാടുകളിൽ നിന്നൊക്കെയാണ്.

പ്രശ്‍നങ്ങൾ ഇല്ലാത്ത മനുഷ്യർ ഉണ്ടോ,നമ്മൾ മുന്നോട്ടു ജീവിക്കുന്നത് തന്നെ പ്രശ്‍നങ്ങളുടെ നടുവിലൂടെയല്ലേ.

പരിഹാരം കിട്ടുന്നത് വരെ ഒരു പ്രശ്നവും ഇല്ലാതാവുന്നില്ലല്ലോ.നമ്മൾ വിചാരിച്ചാൽ, ആത്മാർത്ഥമായി പരിശ്രമിച്ചാൽ ഒത്തിരി അധികം പ്രശ്‍നങ്ങൾ നമ്മുടെ ഒഴിവായി കിട്ടും.

ചെറുതോ വലുതോ ആയ പ്രശ്‍നങ്ങൾ ഇല്ലാത്ത മനുഷ്യരില്ല.നമ്മൾ നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്‍നങ്ങളെ ശരിയായ വിധത്തിൽ പരിഹരിക്കാൻ ശ്രമിക്കാം.എല്ലാവർക്കും പ്രശ്നങ്ങളെ  ശരിയായ രീതിയിൽ പരിഹരിക്കുവാൻ കഴിയട്ടെ.  

മനം നിറക്കാൻ മധുമന്ത്രങ്ങൾ:mantras to fill the mind-218

എന്തെല്ലാമാണ് പുതിയ തീരുമാനങ്ങൾ?നമ്മളുടെ മുന്നോട്ടുള്ള നാളുകളെ ആശ്രയിച്ചിരിക്കുന്നത് നമ്മുടെ ഓരോരുത്തരുടെയും തീരുമാനങ്ങളാണ്.


നമ്മളിൽ പലർക്കും പലപ്പോഴും തീരുമാനങ്ങൾ എടുക്കുന്നുണ്ടെങ്കിലും അതെല്ലാം തന്നെ നടപ്പിൽ വരുത്താൻ ഒരു പക്ഷെ കഴിയാത്തവരുണ്ടാകും.


നമ്മുടെ തിരുമാനങ്ങൾ നമുക്ക് മാത്രം ആയിരിക്കും ഒരു പക്ഷെ വിലപ്പെട്ടത് ആകുക മറ്റുള്ളവർക്ക് അങ്ങനെ ആവണം എന്നില്ല. നമ്മൾ എന്തെങ്കിലും തീരുമാനിച്ചാൽ അതിലെ ശരിയും തെറ്റും കണ്ടെത്താൻ നമ്മൾ ബാധ്യസ്ഥരാണ്.


നമ്മളുടെ തീരുമാനങ്ങൾ നമ്മളെ മുന്നോട്ടു നയിക്കുന്നത് ആകണം.ഒരു പക്ഷെ നമ്മൾ എടുത്ത ഓരോ തീരുമാനങ്ങളും നാളെകളിൽ വലിയ തെറ്റായിട്ട് മാറിയേക്കാം,ഒരു പക്ഷെ വളരെയധികം ശരിയായിട്ടും മാറിയേക്കാം.


നമ്മളുടെ തീരുമാനങ്ങൾ ഒരു പക്ഷെ നമ്മൾക്ക് പെട്ടെന്ന് മാറ്റേണ്ടി വന്നേക്കാം സാഹചര്യങ്ങൾ അനുകൂലം അല്ലെങ്കിൽ.


മുന്നോട്ട് പോയിക്കൊണ്ടിരിക്കുമ്പോൾ നമ്മളിൽ പലരും സങ്കടപ്പെടുന്നത് ഒരു പക്ഷെ  നമ്മൾ കൈകൊണ്ട തെറ്റായ തീരുമാനങ്ങളെ ഓർത്തുകൊണ്ടായിരിക്കും.


എന്ത് കൊണ്ടാണ് നമ്മുടെ തീരുമാനങ്ങൾ തെറ്റിയത്,എവിടെയാണ് തെറ്റ് പറ്റിയത് എന്നെല്ലാം കണ്ടെത്തി തിരുത്താൻ ഇനിയുള്ള നാളുകളിൽ നമ്മൾക്ക് കഴിയണം.


തെറ്റ് തിരുത്തുന്നതിലൂടെയാണ് നമ്മുടെ തീരുമാനങ്ങളെ ശരികളിലേക്കു നയിക്കുവാൻ സാധിക്കുക.


നമ്മൾ എടുക്കുന്ന

തീരുമാനങ്ങൾ ഒരുപക്ഷെ തെറ്റിപോയേക്കാം പക്ഷെ എങ്കിൽ ഓരോ തെറ്റുകൾ നമ്മൾ തിരിച്ചറിഞ്ഞു കഴിഞ്ഞാൽ,തെറ്റുകൾ തിരുത്തികൊണ്ട് ശരികൾ കണ്ടെത്താൻ ശ്രമിക്കുക.


നേട്ടങ്ങൾ കൈവരിച്ചിട്ടുള്ള വ്യക്തികളെല്ലാവരും അവരുടെ ജീവിതത്തിൽ നിർണായകമായ തീരുമാനങ്ങൾ ഒരുപക്ഷെ എടുത്തിട്ടുണ്ടാകും.


നമ്മൾ എടുക്കുന്ന എല്ലാ തീരുമാനങ്ങളും ഒരു പക്ഷെ ശരി ആയി കൊള്ളണം എന്നില്ല.

നമ്മൾ എടുക്കുന്ന തീരുമാനങ്ങൾ നല്ലതാവട്ടെ,നല്ല തീരുമാനങ്ങൾ നടപ്പിൽ വരുത്തുവാൻ ആന്മാർത്ഥമായ ശ്രമങ്ങൾ നമ്മൾക്കെല്ലാവർക്കും ഉണ്ടാകട്ടെ.


മനം നിറക്കാൻ മധുമന്ത്രങ്ങൾ:mantras to fill the mind-193

എന്താണ് നേർവഴി?,എങ്ങനെയാണ് നേരായ വഴി കണ്ടെത്തുക?.

നേരായ വഴിക്കു നടക്കുന്നവരുടെ ജീവിതത്തിൽ നിന്നും ഒത്തിരി കാര്യങ്ങൾ പഠിക്കാൻ ഉണ്ടാകും.നേരായ വഴി കണ്ടെത്താനും നേരിന്റെ വഴിയേ നടക്കാനും ഒരുപക്ഷെ അൽപ്പമെങ്കിലും പ്രയാസം കാണും.

നമ്മൾക്ക് നിയമങ്ങൾ നൽകിയിട്ടുള്ളത് നേർവഴിയിലൂടെ നടക്കാനാണ്.


എല്ലാ മനുഷ്യർക്കും നേർവഴിക്ക് നടക്കാൻ ആഗ്രഹമുണ്ട്.ഓരോരുത്തരുടെയും ജീവിത സാഹചര്യം വ്യത്യസ്‍തമാണ്,നമ്മുടെ സൗകര്യത്തിനായി,നമ്മുടെ ലാഭത്തിനായി പലപ്പോഴും ഒരുപക്ഷെ നേരിനെ ഉപേക്ഷിക്കുന്നവരുണ്ടാകാം.

ജീവിതത്തിൽ നമ്മൾ എന്നെങ്കിലും പഠിക്കും അല്ലെങ്കിൽ പഠിക്കണം നേർവഴി എന്താണെന്ന്,അതുകൊണ്ടുള്ള ഗുണങ്ങൾ എന്തെല്ലാം എന്നൊക്കെ.

നേർവഴിക്കു നടക്കുവാൻ വേണ്ടത് നല്ലൊരു മനസ്സാണ്.
നല്ലൊരു നാളെക്കായി നേർവഴി കണ്ടെത്താൻ ശ്രമിക്കാം.നേർവഴി സ്വന്തമായി കണ്ടെത്താനും മറ്റുള്ളവർക്ക് നേർവഴി കണ്ടെത്തി കൊടുക്കുവാനും നമ്മൾ എല്ലാവർക്കും കഴിയട്ടെ.  


മനം നിറക്കാൻ മധുമന്ത്രങ്ങൾ:mantras to fill the mind-222

എന്തെല്ലാം കാര്യങ്ങളാണ് നമ്മളുടെയൊക്കെ ജീവിതങ്ങളിൽ പെട്ടെന്ന് സംഭവിക്കുന്നത്?.

നമ്മുടെ മുന്നിലേക്ക് ഓരോ അവസരങ്ങളും വളരെ പെട്ടെന്ന് ആയിരിക്കും കടന്നു വരിക അതുപോലെ പെട്ടെന്നായിരിക്കും കടന്നുപോകുകയും ചെയ്യുന്നത്.നമ്മളുടെ തീരുമാനങ്ങളാണ് നമ്മളെ മുന്നോട്ട് നയിക്കേണ്ടത്.അവിടെ വളരെ പെട്ടെന്ന് തന്നെ തീരുമാനം എടുക്കണം.

നമ്മൾക്ക് ഇനിയുള്ള നാളുകൾ എന്തെങ്കിലും ചെയ്യണമെങ്കിൽ ഇപ്പോൾ മുതൽ വളരെ പെട്ടെന്ന് തന്നെ വേണ്ട പ്പെട്ട കാര്യങ്ങൾ ചെയ്യുവാൻ ശ്രമിക്കുക.ഒത്തിരി അധികം പ്രതിസന്ധികൾ നമ്മളുടെ മുന്നിലൂടെ കടന്നുപോകുന്നുണ്ട് അവിടെ നമ്മൾ എടുക്കുന്ന തീരുമാനങ്ങൾ വളരെയധികം പ്രാധാന്യം അർഹിക്കുന്നു

വിജയത്തിനായി ശ്രമിക്കുന്ന എല്ലാവരുടെയും മുന്നിൽ തോൽവികൾ മറഞ്ഞു നിൽക്കുന്നുണ്ട്,നമ്മൾ വേണ്ടതുപോലെ ശ്രമിച്ചില്ലെങ്കിൽ തോൽവികൾ നമ്മൾക്ക് എറ്റുവാങ്ങേണ്ടിവരും.

വളരെ പെട്ടെന്ന് തന്നെ ഏല്പിച്ചിരിക്കുന്ന ജോലികൾ ചെയ്തു തീർക്കുവാൻ എല്ലാവർക്കും കഴിയട്ടെ.

motivation

നല്ല ആഗ്രഹങ്ങളെ ശക്തമായി വളർത്തിയെടുക്കുക.

നല്ല ആഗ്രഹങ്ങൾക്കുവേണ്ടി നിരന്തരം പരിശ്രമിച്ചുകൊണ്ടിരിക്കുക. മനുഷ്യരുടെ നേട്ടങ്ങൾക്കുപിന്നിൽ ഓരോ ആഗ്രഹങ്ങളാണ്.

സന്തോഷം ആഗ്രഹിക്കാത്ത ആരും തന്നെ ഉണ്ടാവില്ല, സന്തോഷം നമ്മൾക്ക് ഉണ്ടാവണമെങ്കിൽ നല്ലതുപോലെ പരിശ്രമിക്കാൻ കഴിയേണ്ടതുണ്ട്.

നമ്മുടെ എല്ലാ ആഗ്രഹങ്ങളും എല്ലായ്പോഴും സാധിക്കണമെന്നില്ല. ചെറുതോ വലുതോ ആയ ആഗ്രഹങ്ങൾ ഉണ്ടെങ്കിലാണ് നമ്മളൊക്കെ അതിനായി പരിശ്രമിക്കുകയുള്ളു.

ആഗ്രഹം ഇല്ലെങ്കിൽ നമ്മൾക്ക് നിരാശകളും അലസതയും ഒരുപക്ഷെ ഉണ്ടായേക്കാം.

ആഗ്രഹമുള്ള കാര്യങ്ങൾ ചെയ്യാനാണ് നമ്മളൊക്കെ ഇഷ്ടപ്പെടുന്നത്.
ആഗ്രഹമില്ലാത്ത കാര്യങ്ങൾ ചെയ്യേണ്ടി വരുന്നത് മനസ്സിന് വല്ലാത്ത വേദനയാണ് സൃഷ്ടിക്കുന്നത്.

ചെറുപ്പത്തിൽ തന്നെ ഭാവിയിൽ ആരായി തിരണമെന്ന് വ്യക്തമായി തന്നെ ആഗ്രഹിക്കുന്ന വ്യക്തികളുണ്ട്, അവരുടെ നിരന്തരപരിശ്രമത്തിന്റെ ഫലമായി അവർ ആഗ്രഹിച്ചത് നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട്.

ആഗ്രഹങ്ങളാണ് നമ്മൾക്ക് ഓരോ കാര്യങ്ങളും ചെയ്യാനുള്ള ഊർജം നൽകുന്നത്.

ശക്തമായ ആഗ്രഹങ്ങൾ ഉണ്ടെങ്കിൽ നല്ലതുപോലെ മുന്നേറാൻ സാധിക്കും. ആഗ്രഹങ്ങളെ ശക്തമാക്കുക അതിനുവേണ്ടി നല്ലതുപോലെ കഷ്ടപ്പെടാൻ തയ്യാറാവുക.

ദുരാഗ്രഹങ്ങൾ ഒഴിവാക്കാൻ പഠിക്കേണ്ടിയിരിക്കുന്നു, ദുരാഗ്രഹങ്ങൾ നമ്മൾക്ക് നാശകരമായ അവസ്ഥ ഉണ്ടാക്കിയേക്കാം.

നല്ല ആഗ്രഹങ്ങളെ മാത്രം മനസ്സിൽ സൂക്ഷിക്കുക. മുന്നോട്ടു വ്യക്തമായ ലക്ഷ്യത്തോടെ പോകുവാൻ നമ്മുടെ നല്ല ആഗ്രഹങ്ങൾക്ക് സാധിക്കട്ടെ.

351.Motivation discussion 2024

 351.നമ്മുടെ വളർച്ചക്ക് പ്രധാന തടസ്സമായിട്ട് തോന്നിയിട്ടുള്ളത് എന്താണ്?.



15 December 2024

മനം നിറക്കാൻ മധുമന്ത്രങ്ങൾ:mantras to fill the mind-316


വേദന അനുഭവിച്ചിട്ടുണ്ടോ എപ്പോഴെങ്കിലും? മറ്റുള്ളവരെ വേദനിപ്പിച്ചിട്ടുണ്ടോ?വേദന ഇല്ലാത്ത മനുഷ്യർ ഇല്ലല്ലോ ഭൂമിയിൽ.നമ്മൾ വേദന അനുഭവിച്ചാൽ അതെങ്ങനെ മാറ്റാം എന്ന് അന്വേഷിക്കുന്നവരാണ്,കാരണം വേദനകളെ നമ്മൾ ഒരിക്കലും ഇഷ്ടപ്പെടുന്നില്ല എന്നത് തന്നെ.

വേദനകൾ സമ്മാനിച്ച സംഭവങ്ങൾ ആർക്കും തന്നെ പെട്ടെന്ന് മറക്കാൻ കഴിയില്ലല്ലോ.നമ്മുടെയൊക്കെ മനസ്സിലേക്ക് വളരെ അധികം ആഴത്തിൽ പതിയുന്നത് നമ്മൾക്കുണ്ടായ വേദനകളാണ്.

വേദന ഒരിക്കലൂം അവസാനിക്കില്ല എന്ന് ഉറപ്പോടെ പറയുവാൻ കഴിയില്ല എല്ലാ വേദനകൾക്കും ഒരു അവസാനമുണ്ട്.

ഓരോ അനുഭവങ്ങൾ വരുമ്പോൾ മാത്രമാണ് വേദനയുടെ ആഴവും നഷ്ടങ്ങളും നമ്മൾ തിരിച്ചറിയുക.

ഭൂരിഭാഗം വേദനകളും നമ്മളുടെ തന്നെ സൃഷ്ടിയാണ്,നമ്മൾക്ക് തന്നെ തീരുമാനിക്കാം വേദനിക്കണോ വേണ്ടയോ എന്നത്.

ലോക ചരിത്രം പരിശോധിച്ചാൽ നമ്മൾക്ക് കിട്ടിയ സൗഭാഗ്യം പോലും ഇല്ലാത്ത എത്രയോ ആളുകൾ ഒത്തിരി അധികം വിജയം കരസ്ഥമാക്കികൊണ്ടു നമ്മുടെ കൺമുൻപിലുണ്ട്.നീണ്ട നാളത്തെ പരിശ്രമം ഓരോ വിജയത്തിന് പിന്നിലും ഉണ്ടാകും.

മറ്റുള്ളവർ നമ്മളോട് കുറ്റപ്പെടുത്തി പറയുന്ന ഓരോ വാക്കുകളും ഒരു പക്ഷെ  വളരെ അധികം വേദനയോടെ നമ്മുടെ മനസ്സിൽ ആഴത്തിൽ പതിഞ്ഞേക്കാം.എല്ലാം പൊറുക്കുക, മറക്കുക, ക്ഷമിക്കുക എങ്കിൽ നമ്മുടെ മനസ്സിന്റെ മുറിവുകൾ വേഗത്തിൽ സുഖപ്പെടും, അതിലുടെ നാളെകളിൽ നമ്മുടെ മനസ്സിന്റെയും ശരീരത്തിന്റെയും ആരോഗ്യം മെച്ചപ്പെട്ടേക്കാം.

എന്തെങ്കിലും ,എവിടെയെങ്കിലും കാരണങ്ങൾ ഇല്ലാതെ ആർക്കും വേദനകൾ ഉണ്ടാവില്ലല്ലോ .

വേദനകൾ ഉണ്ടെങ്കിൽ ആദ്യമേ കാരണങ്ങൾ അന്വേഷിക്കുക,ശരിയായ മാർഗത്തിലൂടെ പരിഹരിക്കുക.

എല്ലാവർക്കും ശരിയായ സമയത്തു തന്നെ കാരണങ്ങൾ കണ്ടെത്തി വേദനകളെ  മാറ്റിയെടുക്കാൻ കഴിയട്ടെ.   


മനം നിറക്കാൻ മധുമന്ത്രങ്ങൾ:mantras to fill the mind-91

മറ്റുള്ളവരെ കളിയാക്കാറുണ്ടോ എപ്പോഴെങ്കിലും?.നമ്മൾക്ക് എന്തെങ്കിലും നേട്ടം മറ്റുള്ളവരെ കളിയാക്കിയതുകൊണ്ട് ഇതുവരെയായി നേടാൻ സാധിച്ചിട്ടുണ്ടോ?

കളിയാക്കുന്നതുമൂലം വേദന അനുഭവിക്കുന്ന ഒത്തിരി അധികം ആളുകൾ നമ്മൾക്ക് ചുറ്റിലുമുണ്ട്.


നമ്മളെക്കുറിച്ചു ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞുകൊണ്ടാണ് മറ്റുള്ളവർ കളിയാക്കുന്നതെങ്കിൽ നമ്മൾക്ക് കൂടുതലായി ഒരുപക്ഷെ വേദനിച്ചേക്കാം.

എല്ലാവർക്കും എല്ലാ കാര്യങ്ങളും ഒരു പോലെ ഉൾക്കൊള്ളാനുള്ള കഴിവ് ഉണ്ടാവണം എന്നില്ലല്ലോ.നമ്മളെ കളിയാക്കുന്നവരോട് തിരിച്ചൊന്നും പറയാതെ ഉള്ളിന്റെ ഉള്ളിൽ നമ്മളെ തന്നെ ആന്മപ്രശംസ ചെയ്യുക.അവർ പറയുന്നതിൽ എന്തെങ്കിലും സത്യം ഉണ്ടെങ്കിൽ നമ്മൾ സ്വയം തിരുത്താൻ ശ്രമിക്കുക.


നമ്മുടെ കളിയാക്കലുകളിലൂടെ ഒരിക്കലും ആരുടെയും മനസ്സ് നോവിക്കരുത് ,മറ്റുള്ളവർക്ക് നമ്മളുടെ കളിയാക്കൽ വേദന ആയി തോന്നിയാൽ ഉടനെത്തന്നെ ക്ഷമ ചോദിക്കുക.കളിയാക്കിയാൽ  എങ്കിലും നാണം ഉണ്ടാവട്ടെ എന്ന് കരുതിയിട്ടാകും ഒരു പക്ഷെ  മറ്റുള്ളവർ നമ്മളെ കളിയാക്കുക.കളിയാക്കലുകൾ പരിധി വിട്ടു പോകാതിരിക്കാൻ ശ്രമിക്കുക.

കളിയാക്കുന്നവർ എന്നും കളിയാക്കി കൊണ്ടിരിക്കുകയല്ലാതെ ഒന്നും സ്വന്തമായി ചെയ്തുകാണിക്കാൻ കഴിവില്ലാത്തവരായിരിക്കും ഒരു പക്ഷെ.

മറ്റുള്ളവർ നമ്മളെ കളിയാക്കിയാൽ, നമ്മൾ ചെയ്യുന്ന കാര്യങ്ങളിൽ നിന്നും പിന്തിരിയുമെന്ന്  മറ്റുള്ളവർക്ക് തോന്നുന്നതാകാം അവരെ ഒരുപക്ഷെ നമ്മളെ കളിയാക്കാൻ പ്രേരിപ്പിക്കുന്നത്.

നമ്മുടെയൊക്കെ ലക്ഷ്യം വലുതെങ്കിൽ ആരൊക്കെ, എങ്ങനെയൊക്കെ കളിയാക്കിയാലും നമ്മൾ തളരില്ല.

കളിയാക്കുന്നവർക്കൊക്കെ മറുപടി കൊടുക്കേണ്ട സമയത്തു കൊടുക്കേണ്ടതുപോലെ കൊടുത്താൽ പിന്നെ കളിയാക്കാൻ ആരും തന്നെ ഒരുപക്ഷെ സമയം മെനക്കെടുത്തില്ല.
നമ്മൾ ഓരോരുത്തർക്കും

ആരെയും കളിയാക്കാതിരിക്കാൻ കഴിയട്ടെ.


മനം നിറക്കാൻ മധുമന്ത്രങ്ങൾ:mantras to fill the mind-243


മനഃസമാധാനം കിട്ടാൻ  നമ്മൾ എന്താണ് ചെയ്യേണ്ടത്?മനസ്സമാധാനം നഷ്ടപ്പെടാറുണ്ടോ എപ്പോഴെങ്കിലും ? മനസ്സമാധാനം തിരിച്ചു കിട്ടാനുള്ള മാർഗ്ഗങ്ങൾ സ്വയം  കണ്ടുപിടിക്കാറുണ്ടോ?.

നമ്മൾ ചെയ്യുന്ന പ്രവർത്തികളുടെ ഫലം നമ്മൾക്കു തന്നെ ഗുണമായി ലഭിക്കുമെങ്കിൽ നമ്മൾക്ക് ഒരുപരിധിവരെ മനസമാധാനം ലഭിക്കും.

ഒരാളുടെ നഷ്ടപ്പെട്ട  മനഃസമാധാനം തിരിച്ചുകിട്ടണം എങ്കിൽ ആ വ്യക്തി തന്നെ വിചാരിക്കണം.

വളരെ അധികം കാര്യങ്ങൾ നമ്മൾ ശ്രദ്ധാപൂർവം കൈകാര്യം ചെയ്തിലെങ്കിൽ മനസമാധാനത്തെ സാരമായി ബാധിച്ചേക്കാം.

നമ്മൾ വിചാരിച്ചാൽ ,നേരായ മാർഗത്തിൽ പരിശ്രമിച്ചാൽ നമ്മൾക്ക് ഒരുപക്ഷെ മനഃസമാധാനം ലഭിച്ചേക്കാം.

ഉള്ളത് കൊണ്ട് ഉള്ളതുപോലെ ജീവിക്കാൻ ശ്രമിച്ചാൽ ഒരു പക്ഷെ മനഃസമാധാനം നഷ്ടപ്പെടാതെയിരിക്കും.

നമ്മളുടെ മനസ്സിന് സമാധാനം ഉണ്ടെങ്കിലേ നമ്മൾ ചെയ്യുന്ന കാര്യങ്ങൾ നമ്മളെ ഒരു പരിധിവരെയെങ്കിലും സന്തോഷപ്പെടുത്തുള്ളൂ.

നമ്മുടെയൊക്കെ മനഃസമാധാനം കളയാൻ പറ്റിയ സാഹചര്യങ്ങൾ എത്രയൊക്കെ ഉണ്ടെങ്കിലും അതെല്ലാം ഒഴിവാക്കികൊണ്ട് നമ്മൾക്ക് മനഃസ്സമാധാനത്തോടെ ചെയ്യാൻ പറ്റുന്ന ഒത്തിരി അധികം നല്ല കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രികരിക്കാം.

സമാധാനം കിട്ടുന്ന നല്ല പ്രവർത്തികൾ ചെയ്യുവാൻ, മനസ്സിനെ ശാന്തമാക്കാൻ നമ്മൾക്ക് കഴിയട്ടെ. 

എന്നെങ്കിലുമൊരിക്കൽ നമ്മൾ ഓരോരുത്തർക്കും സമാധാനമായിയെന്ന് പറയുവാൻ കഴിയട്ടെ.


മനം നിറക്കാൻ മധുമന്ത്രങ്ങൾ:mantras to fill the mind-236


ഭയം ഉണ്ടാവുന്നത് എങ്ങനെയാണ്?.ജീവിതത്തിൽ ഭയം അനുഭവപ്പെടാത്തവർ ആരെങ്കിലുമുണ്ടോ?.ഭയം നമ്മളിൽ എന്തെങ്കിലും മാറ്റങ്ങൾ കൊണ്ടുവരുന്നുണ്ടോ?.തീർച്ചയായും ഭയം നമ്മളെ വിജയത്തിൽ നിന്നും അകറ്റും.

എപ്പോളാണ് നമ്മൾക്ക് കാര്യങ്ങൾ ഭയമില്ലാതെ ചെയ്യാൻ കഴിയുന്നത്  അപ്പോൾ മാത്രമാണ് വിജയം നമ്മുടെ അരികിലേക്ക് എത്തുകയുള്ളൂ.

നമ്മുടെ ജീവിതത്തിൽ നമ്മൾ  എന്തെല്ലാം അറിയുന്നു, അനുഭവിക്കുന്നു, ചിന്തിക്കുന്നു അതുമായി ബന്ധപ്പെട്ടാണ് ഒരുപക്ഷെ ഭയം ഉടലെടുക്കുന്നത്.ഭയം എന്ന അവസ്ഥ മാറണം എങ്കിൽ ഭയത്തെ ശരിയായ മാർഗത്തിലൂടെ നേരിടണം.

ഒത്തിരി ഭയങ്ങൾ ലോകത്തിലുണ്ട് നമ്മൾക്ക് ഭയം ഇല്ലാത്തതു ഒരു പക്ഷെ മറ്റുള്ളവർക്ക് ഭയം ഉള്ളതാകാം.
ഭയം എങ്ങനെ ശരിയായ മാർഗത്തിലൂടെ ഇല്ലാതെയാക്കാം എന്ന് നമ്മൾ പഠിക്കേണ്ടിയിരിക്കുന്നു.

ഭയത്തിനെ നേരിടാൻ ഒരുപക്ഷെ അല്പമൊക്കെ പ്രയാസം ഉണ്ടായേക്കാം, നിരന്തരശ്രമത്തിലൂടെ ഒരുപരിധിവരെ ഭയം  മാറിക്കൊള്ളും.

എല്ലാവരിലും എന്തെങ്കിലുമൊക്കെ ഭയം ഉണ്ടായേക്കാം.നമ്മൾ ഓരോരുത്തരും ഭയം എന്ന വികാരത്തെ തോൽപ്പിക്കാൻ പഠിക്കണം എങ്കിലേ വിജയം നേടാൻ കഴിയു.

വിശ്വാസം ഉള്ളടിത്തു ഭയം എന്നത് ഉണ്ടാവില്ല.നമ്മൾ ഇന്ന് ഭയമില്ലാതെ ജീവിക്കുന്നുവെങ്കിൽ, അതിനുകാരണം ഒരുപക്ഷെ ഒത്തിരി അധികം കാര്യങ്ങളിൽ വിശ്വസിക്കുന്നതുകൊണ്ടാകാം.ഭയം എന്ന വികാരത്തെ നിയന്ത്രിക്കാൻ എല്ലാവർക്കും കഴിയട്ടെ.       


മനം നിറക്കാൻ മധുമന്ത്രങ്ങൾ:mantras to fill the mind-350

നമ്മൾക്ക് ചുറ്റിലുമുള്ള സാഹചര്യങ്ങളെ എങ്ങനെയാണ് ശരിക്കും വിലയിരുത്തേണ്ടത്?.

ഓരോ മനുഷ്യർക്കും വ്യത്യാസ്തമായ  സാഹചര്യങ്ങളെയാണ്  നേരിടേണ്ടിവരുക.

പലപ്പോഴും പണം നമ്മുടെ ഓരോരുത്തരുടെയും സാഹചര്യത്തെ കാര്യമായി ബാധിക്കുന്ന ഒന്നാണ്.

ഏതു സാഹചര്യവും വന്നാലും നേരിടാൻ പഠിക്കുക എന്നത് എളുപ്പമല്ല എങ്കിൽപ്പോലും നമ്മുടെ മനസ്സിന്റെ കഴിവ് നമ്മളെ ഏതു സാഹചര്യത്തെയും ഒരു പരിധിവരെയെങ്കിലും നേരിടാൻ സഹായിക്കും.

ഇന്നലെകളിലെ തോൽവികൾ നമ്മൾക്ക് ഒരു പാഠമാണ് ,നാളെകളിലേക്കുള്ള ഒരു തിരിച്ചറിവാണ്. നമ്മളുടെ പരിശ്രമങ്ങൾ കുറവുകളെ ഒരു പരിധി വരെ ഇല്ലാതെയാക്കും.

സാഹചര്യം എങ്ങനെ എപ്പോൾ മാറുമെന്നൊന്നും ആർക്കും പറയാൻ കഴിയില്ല.

എന്ത് സാഹചര്യവും വന്നാലും നേരിടാൻ കഴിയാൻ മറ്റുള്ളവരുടെ സഹായം അത്യാവശ്യമാണ്.

എല്ലാവർക്കും സാഹചര്യങ്ങളെ വേണ്ട രീതിയിൽ കൈകാര്യം ചെയ്യുവാൻ കഴിയട്ടെ. 

motivation

വിജയത്തിനായി നല്ലതുപോലെ കഷ്ടപ്പെടാൻ തയ്യാറാണെങ്കിൽ ഇന്ന് അല്ലെങ്കിൽ നാളെകളിൽ വിജയം ഉറപ്പാണ്.

നമ്മൾ വിജയിക്കേണ്ടത് മറ്റാരെയുംകാൾ നമ്മുടെ മാത്രം ആവശ്യമാണ്. മറ്റുള്ളവരുടെ വിജയങ്ങളെ നമ്മുടേതുമായി ഒരിക്കലും താരതമ്യം ചെയ്യാതിരിക്കുക.

ഓരോരുത്തരും വിജയിച്ചിട്ടുള്ളത് അവരവരുടെ മേഖലകളിൽ നല്ലതുപോലെ കഷ്ടപ്പെടുന്നതുകൊണ്ടാണ്.

നമ്മുടെ ജീവിതത്തിൽ സന്തോഷം കണ്ടെത്താൻ, സംതൃപ്തി കണ്ടെത്താൻ നമ്മൾ ആഗ്രഹിക്കുന്ന നല്ല ലക്ഷ്യങ്ങൾ നേടാൻ സാധിക്കേണ്ടതുണ്ട്.

ഇന്ന് ഒരുപക്ഷെ ഒത്തിരി പ്രതിസന്ധികൾ ഉണ്ടായേക്കാം, ദുരിതങ്ങൾ അനുഭവപ്പെട്ടേക്കാം എങ്കിൽ പോലും പരിശ്രമം ഉപേക്ഷിക്കാതിരിക്കുക. നാളെകളിൽ നമ്മൾ വിജയം സ്വന്തമാക്കുമെന്ന് ഉറച്ചുവിശ്വസിക്കുക.

ഇന്ന് നല്ലതുപോലെ നല്ല കാര്യങ്ങൾക്കായി കഷ്ടപ്പെടാൻ തയ്യാറാണെങ്കിൽ തീർച്ചയായും അതിന്റെ പ്രതിഫലം എന്നെങ്കിലുമൊരിക്കൽ കിട്ടുക തന്നെ ചെയ്യും.

നമ്മൾ വേണ്ടതുപോലെ കഷ്ടപ്പെടാൻ ഒരുക്കമല്ലാതിരുന്നതുകൊണ്ടാണ് നാളിതുവരെയായിട്ട് പല കാര്യത്തിലും നേട്ടങ്ങൾ കൈവരിക്കാൻ ഒരുപക്ഷെ സാധിക്കാതെ പോയിട്ടുണ്ടാവുക.

ഇന്നലെകളിലെ നഷ്ടങ്ങളും വിഴ്ചകളും നമ്മുടെ ജീവിതത്തിൽ ഒത്തിരി തിരിച്ചറിവുകളാണ് നൽകിയിട്ടുണ്ടാവുക, ആ തിരിച്ചറിവുകൾ ഇനി മുന്നോട്ടു ചെയ്യുന്ന കാര്യത്തിൽ കൂടുതൽ നഷ്ടങ്ങളും വിഴ്ചകളും ഒഴിവാക്കാൻ സഹായിക്കട്ടെ.

ഓരോ വിജയവും നമ്മളിൽ കൂടുതൽ മുന്നേറാനുള്ള ആത്മവിശ്വാസം നൽകും. നമ്മൾ ചെയ്യുന്ന എന്തുകാര്യത്തിലും ഒരുപക്ഷെ ആരും തന്നെ വേണ്ടതുപോലെ പരിഗണന നൽകണമെന്നില്ല, നമ്മൾ തന്നെ സ്വയം പ്രചോദനം നൽകികൊണ്ട് മുന്നേറണ്ടതുണ്ട്.

നമ്മൾക്കുണ്ടാകുന്ന ഓരോ തോൽ‌വിയിൽ നിന്നും പാഠങ്ങൾ ഉൾക്കൊണ്ട്‌ തിരുത്താനുള്ള ശ്രമങ്ങൾ ഉണ്ടാവണം.

നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിൽ നല്ല ലക്ഷ്യം കാണാൻ കഴിയട്ടെ.

കഷ്ടപ്പാടിലൂടെ വിജയങ്ങൾ സ്വന്തമാക്കികൊണ്ട് മറ്റുള്ളവർക്ക് പ്രചോദനം ആയി തീരട്ടെ.

350.Motivation discussion 2024

 350.തകർച്ചകളെ നേരിടാൻ ആത്മധൈര്യം എത്രത്തോളം സഹായകരമാകുന്നുണ്ട്?.



14 December 2024

മനം നിറക്കാൻ മധുമന്ത്രങ്ങൾ:mantras to fill the mind-220

മനുഷ്യർക്കിടയിൽ പലരും ഇന്ന് ഇപ്പോൾ കൂടുതൽ ആഗ്രഹിക്കുന്നത് പുതുമയാണ്.കൂടുതൽ ക്രീയേറ്റീവ് ആകാനാണ്.ഒരു കൂട്ടം ആളുകൾ പുതുമ ആഗ്രഹിക്കാത്തവർ ഉണ്ടാകാം.

ക്രീയേറ്റീവ് ആയി ചിന്തിച്ചു കഴിഞ്ഞാൽ നമ്മൾക്ക് ഒത്തിരിയധികം ഗുണങ്ങളുണ്ട്.ഓരോ വ്യക്തികളും അവരവരുടെ കഴിവിന് അനുസരിച്ചു അവരവർക്കു ചെയ്യാൻ പറ്റുന്ന കാര്യങ്ങളെക്കുറിച്ചു ആലോചിക്കുക.

നമ്മൾ ചെയ്യുന്ന ഓരോ കാര്യവും ഒരു പക്ഷെ ക്രീയേറ്റീവ് ആയിരിക്കാം.കൂടുതൽ സ്വസ്ഥമായി ചിന്തിക്കാൻ സമയം കിട്ടിയാൽ നമ്മളിൽ പലർക്കും ഒത്തിരി അധികം കാര്യങ്ങൾ ക്രീയേറ്റീവ് ആയി ചെയ്യാൻ കഴിയും.

നമ്മളിൽ ക്രീയേറ്റീവ് ആയിട്ടു എന്തെങ്കിലും ചെയ്യണമെങ്കിൽ നമ്മൾ സ്ഥിരമായി പരിശ്രമിച്ചാൽ മതി ഒരു പക്ഷെ മറ്റുള്ളവർ കളിയാക്കിയേക്കാം,നിരുത്സാഹപ്പെടുത്തിയേക്കാം അങ്ങനെ എന്ത് സംഭവിച്ചാലും നമ്മൾ തളരാതെ നമ്മളുടെ കഴിവുകളുമായി മുന്നോട്ടുപോകുക.

എല്ലാവർക്കും ക്രീയേറ്റീവ് ആയിട്ടു കൂടുതൽ കാര്യങ്ങൾ ചെയ്യാൻ കഴിയട്ടെ.


349.Motivation discussion 2024

 349.നഷ്ടം നികത്താനുള്ള ശ്രമങ്ങൾ ഉണ്ടായിട്ടുണ്ടോ?.



13 December 2024

മനം നിറക്കാൻ മധുമന്ത്രങ്ങൾ:mantras to fill the mind-178

നിരാശകൾ ഒരിക്കൽ എങ്കിലും ഇല്ലാത്ത വ്യക്തികൾ നമ്മുടെ ചുറ്റിലും ഉണ്ടാകുമോ?.നമ്മൾ ആശിച്ചതു ലഭിച്ചില്ലെങ്കിൽ നിരാശകൾ ഉണ്ടാകും.

നിരാശകൾ നമ്മളെ എവിടെയും എത്തിക്കില്ല.


നമ്മളുടെ ആശകൾ എത്ര വലുതായിക്കൊള്ളട്ടെ അവിടെ ആശകൾ സഫലമാകണമെങ്കിൽ ഒത്തിരി അധികം കഷ്ടതകൾ അനുഭവിക്കേണ്ടിവരും,കൂടുതൽ കഷ്ടപ്പെടേണ്ടിവരും.

നിരാശകളെ ഇല്ലാതെ ആക്കണമെങ്കിൽ ആശകളെ കൂടെക്കൂട്ടണം ,നിരാശകൾ വന്നാൽ ആശകളെ കൈവെടിയാതിരിക്കുക. ഒരു വഴിക്കു പോയി നിരാശപ്പെട്ടു തിരിച്ചു വന്നാൽ നമ്മൾക്ക് മുന്നിൽ മറ്റു വഴികൾ പ്രത്യക്ഷപ്പെടുമെന്ന് വിശ്വസിക്കുക, അതിനായി ശ്രമിക്കുക.


നിരാശകൾ ആർക്കുവേണമെങ്കിലും, എപ്പോൾ വേണമെങ്കിലും സംഭവിക്കാം അവിടെയെല്ലാം നമ്മുടെ നല്ല ആശകളെ സഫലമാക്കാനുള്ള ശ്രമങ്ങളുമായി മുന്നോട്ടു തന്നെ പോകുക ഒരു നാൾ നമ്മൾ എല്ലാവർക്കും സന്തോഷിക്കാനുള്ള കാരണമായി നമ്മുടെ കഴിഞ്ഞ കാലങ്ങളിലെ നിരാശകൾ മാറിക്കൊള്ളും.

നിരാശകൾ ഉള്ളവർക്ക് ഒന്നും തന്നെ ചെയ്യാൻ കഴിയില്ല ,എന്തെങ്കിലും ചെയ്യണമെങ്കിലോ മനസ്സിലെ നിരാശകളെ എടുത്തുകളയുക തന്നെ വേണം.നമ്മൾ എല്ലാവർക്കും നിരാശകളെ ഒഴിവാക്കാൻ കഴിയട്ടെ.     

മനം നിറക്കാൻ മധുമന്ത്രങ്ങൾ:mantras to fill the mind-183

നിർബന്ധങ്ങൾ എന്തെങ്കിലുമൊക്കെ അവരവരുടെ ജീവിതത്തിലെങ്കിലും ഇല്ലാത്തവർ ഉണ്ടാവില്ല.

നമ്മൾ ചെയ്യുന്ന എന്ത് കാര്യവും വിജയകരമാകണമെന്നുണ്ടെങ്കിൽ നമ്മൾ എല്ലാവരും അതിനുവേണ്ടതായ നിർബന്ധങ്ങൾ പാലിക്കേണ്ടതുണ്ട്.


എല്ലാ നിർബന്ധങ്ങളും ഒരു പക്ഷെ എല്ലാവരും ഒരുപോലെ അനുസരിച്ചു എന്ന് വരില്ല.

നമ്മൾക്ക് ജീവിതത്തിൽ വലുതെന്ന് തോന്നുന്ന കാര്യങ്ങൾ നമ്മൾ എല്ലാവരും നിർബന്ധമായും ചെയ്തിരിക്കും ആരും നിർബന്ധിക്കാതെ തന്നെ.

മുന്നോട്ടുള്ള പല കാര്യത്തിലും നിർബന്ധങ്ങൾ വേണമെന്ന് നമ്മൾ ഇപ്പോൾ ആഗ്രഹിക്കുന്നുണ്ട്,ചില കാര്യത്തിൽ എങ്കിലും പണ്ടേ കുറേകൂടി നിർബന്ധങ്ങൾ ഉണ്ടാവേണ്ടതായിരുന്നു എന്ന് ആഗ്രഹിക്കുന്നവരും ഒരുപക്ഷെ നമ്മൾക്കിടയിൽ ഉണ്ടായേക്കാം.

നമ്മൾ നിർബന്ധിച്ചാൽ മറ്റുള്ളവർ എല്ലാവരും അതുപോലെ തന്നെ അനുസരിക്കണം എന്നില്ല,എങ്കിൽ പോലും സ്വന്തം ജീവിതത്തിൽ നന്മകൾ ഉണ്ടാവാൻ സ്വയം നിർബന്ധങ്ങൾ ആവാം.

നമ്മളുടെ ജീവിതത്തിലെ വേണ്ടപ്പെട്ട കാര്യങ്ങളിൽ നിർബന്ധം ഉണ്ടാവേണ്ടത് നമ്മൾ ഓരോരുത്തർക്കുമാണ് അതിനു എല്ലാവർക്കും കഴിയട്ടെ.     

മനം നിറക്കാൻ മധുമന്ത്രങ്ങൾ:mantras to fill the mind-24

എന്തെല്ലാം ആഗ്രഹങ്ങളാണ് ഓരോ മനുഷ്യർക്കും ഉള്ളത്?ജനിച്ച നാളുതൊട്ട് നമ്മൾ എല്ലാം എന്തെങ്കിലുമൊക്കെ ആഗ്രഹിക്കാറുണ്ട്.

നമ്മൾ ആഗ്രഹിക്കുന്നതുപോലെ എല്ലാ കാര്യങ്ങളും ഇനിയങ്ങോട്ട് നടക്കില്ലായിരിക്കും എന്ന് കരുതി ആഗ്രഹിക്കാൻ പാടില്ലായ്ക ഇല്ലല്ലോ.

നമ്മൾ ആഗ്രഹിച്ചത് എന്താണോ അതിനുവേണ്ടിയുള്ളതായിരിക്കും നമ്മുടെ ഓരോ പരിശ്രമങ്ങളും.

നല്ല ആഗ്രഹങ്ങൾ നമ്മൾക്ക് പ്രവർത്തിക്കാനുള്ള ഊർജം നൽകും.

എത്രത്തോളം നമ്മളുടെ ആഗ്രഹം ശക്തമാണോ അത്രത്തോളം നമ്മുടെ ഊർജവും ശക്തമാകും.ഊർജം ഉള്ള ഒത്തിരി ആളുകളുടെ പ്രവർത്തനങ്ങളാണ് നമ്മളെ ഓരോരുത്തരെയും മുന്നോട്ടു നയിക്കുന്നത്.

നമ്മുടെയൊക്കെ ഉള്ളിലെ ഊർജത്തെ നമ്മൾ തന്നെ കണ്ടെത്തേണ്ടിയിരിക്കുന്നു മുന്നോട്ട് പോകാൻ സാധിക്കണമെങ്കിൽ.

നിരാശകൾ എന്നും നമ്മളുടെയൊക്കെ ഊർജം നഷ്ടപ്പെടുത്തിയിട്ടേയുള്ളു.എന്തുകൊണ്ടാണ് നമ്മളൊക്കെ നിരാശപ്പെട്ടിരിക്കുന്നത് ഇനി ഒരിക്കലും രക്ഷപ്പെടില്ല എന്ന് കരുതിയിട്ടാണോ,അങ്ങനെ ആണെങ്കിൽ നമ്മളുടെ ഉള്ളിലെ ഇനിയൊരിക്കലും രക്ഷപ്പെടില്ലായെന്നുള്ള ചിന്തകൾ എന്ന് മാറ്റാൻ കഴിയുന്നുവോ അന്ന് മാത്രമാണ് നമ്മൾ രക്ഷപ്പെടുകയുള്ളു.

സങ്കടങ്ങൾ ഒത്തിരി ഉണ്ടെങ്കിലും  അൽപ്പം ആശ്വാസം നമ്മൾക്ക് കിട്ടണമെങ്കിൽ നമ്മുടെയുള്ളിൽ ഊർജം ഉണ്ടാവണം.

നമ്മൾ എത്രയൊക്കെ ആഗ്രഹിച്ചാലും നമ്മളുടെ ആഗ്രഹങ്ങൾ എല്ലാം സാധിക്കണം എന്നില്ല,അവിടെയൊക്കെ ഒത്തിരികാര്യങ്ങളെ ആശ്രയിച്ചിരിക്കും നമ്മളുടെ ആഗ്രഹങ്ങൾ സഫലമാകണമെങ്കിൽ.


മനുഷ്യന്റെ ആഗ്രഹങ്ങൾക്ക് പരിധികളില്ല. എല്ലാവർക്കും സന്തോഷം നേടുവാനായിട്ടു നേരായ ആഗ്രഹങ്ങളെ മാത്രം മുന്നോട്ടു കൊണ്ടുപോകാൻ ശ്രമിക്കാം.

വ്യക്തമായ നല്ല കാഴ്ചപ്പാടോടെ നമ്മുടെ എല്ലാവരുടെയും ആഗ്രഹങ്ങൾ സഫലമാകാനായി പ്രയത്നിക്കാൻ കഴിയട്ടെ.

ഉയർന്ന വിജയങ്ങൾ കരസ്ഥമാക്കാനുള്ള നമ്മുടെയൊക്കെ ആഗ്രഹങ്ങൾ പരിശ്രമത്തിലൂടെ വിജയത്തിലെത്തിക്കാൻ കഴിയട്ടെ.    

മനം നിറക്കാൻ മധുമന്ത്രങ്ങൾ:mantras to fill the mind-123

ജീവിതത്തിൽ നഷ്ടപ്പെട്ടതിൽ ചിലതെങ്കിലും തിരിച്ചുകിട്ടണം എന്ന് ആഗ്രഹിക്കാത്തവർ ആരുമില്ല.

നമ്മളുടെ  ജീവിതത്തിൽ നഷ്ടങ്ങളുടെ കണക്കുകൾ ഒരു പക്ഷെ ഒത്തിരി ഉണ്ടാവാം.

ജീവിതത്തിൽ ഉണ്ടായ നഷ്ടങ്ങൾ മറക്കാത്തവരാണ് നമ്മളിൽ പലരും.

ജീവിതത്തിൽ എല്ലാവർക്കും ആഗ്രഹിച്ചതുപോലെ കാര്യങ്ങൾ സാധിക്കണം എന്നില്ലല്ലോ.

നമ്മളുടെ ഉള്ളിൽ ആഗ്രഹം ശക്തമാണെങ്കിൽ , പരിശ്രമിക്കാൻ തയ്യാറാണെങ്കിൽ ഒരു പക്ഷെ നമ്മളുടെ ജീവിതത്തിൽ നഷ്ടപ്പെട്ട പലതും  നമ്മൾക്ക് തിരിച്ചു കിട്ടിയേക്കാം.

ജീവിതത്തിൽ നമ്മൾ എന്തെല്ലാം ആഗ്രഹിച്ചാലും എന്തൊക്കെ പ്രതീക്ഷിച്ചാലും നമ്മൾക്ക് ഒരിക്കലും തിരിച്ചു കിട്ടാത്തതായി ഉറപ്പിച്ചു പറയാൻ കഴിയുന്ന ഒരു കാര്യം എന്നത് സമയമാണ്.നമ്മൾക്ക് ഇപ്പോൾ കിട്ടുന്ന സമയങ്ങൾ ഒന്നും തന്നെ ഇനിയോരിക്കലും തിരിച്ചു കിട്ടില്ല.

സമയം നമ്മൾ വേണ്ടവിധം പ്രയോജനപ്പെടുത്തിയില്ലെങ്കിൽ  നമ്മൾക്ക് കിട്ടേണ്ട പലതും ഒരുപക്ഷെ ഒരിക്കലും കിട്ടിയെന്നു വരില്ല.

നമ്മളുടെ ജീവിതത്തിൽ നഷ്ടങ്ങളും ലാഭങ്ങളും ഉണ്ടാക്കിയ സമയങ്ങൾ ഒരിക്കലും തിരിച്ചു കിട്ടില്ല.

നഷ്ടപ്പെട്ട സമയങ്ങൾ ഒരിക്കലും  തിരിച്ചു കിട്ടില്ല എന്നത് മനസ്സിലാക്കി കൂടുതൽ സന്തോഷവും സമാധാനവും കിട്ടുന്ന മാർഗ്ഗങ്ങൾ പിന്തുടരുക.

ശുഭ പ്രതീക്ഷയുമായി മുന്നോട്ടു പോകുക നഷ്ടപ്പെട്ടെന്ന് കരുതിയ പലതും ഒരു പക്ഷെ തിരിച്ചു കിട്ടിയേക്കാം.

നമ്മുടെയൊക്കെ ജീവിതത്തിൽ നിന്നും  സന്തോഷവും, സമാധാനവും എപ്പോഴെങ്കിലും നഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ നമ്മൾക്ക് പരിശ്രമിച്ചാൽ തിരിച്ചുകൊണ്ടു വരുവാൻ സാധിക്കുമെന്ന് ഉറച്ചു വിശ്വസിക്കുക,അതിനു എല്ലാവർക്കും കഴിയട്ടെ.