ജീവിതത്തിൽ എപ്പോഴെങ്കിലും സങ്കടപ്പെടാത്തവർ ഉണ്ടാവില്ല. ഓരോ സങ്കടത്തിനു പിന്നിലും എന്തെങ്കിലുമൊക്കെ കാരണങ്ങൾ കാണും. ഒത്തിരിയേറെ കഷ്ടപ്പെട്ടിട്ടും വിജയം കിട്ടാതെ വരുമ്പോൾ, നഷ്ടങ്ങൾ സംഭവിക്കുമ്പോഴൊക്കെ സങ്കടങ്ങൾ ഉണ്ടായേക്കാം.
ഈ ലോകത്തിൽ ഉള്ള പലതിനോടും നമ്മൾക്ക് ഇഷ്ടം തോന്നാം പക്ഷെ എങ്കിൽ അതൊന്നും സ്വന്തം ആക്കാൻ കഴിയണം എന്നില്ലല്ലോ, അതിന്റെ പേരിൽ നമ്മൾക്ക് സങ്കടം ഉണ്ടായേക്കാം.
നമ്മുടെ സങ്കടത്തിന്റെ കാരണങ്ങൾ മനസ്സിലാക്കി ശരിയായ വിധത്തിൽ പരിഹരിക്കാൻ ശ്രമിക്കേണ്ടതുണ്ട്.
നമ്മൾ ആഗ്രഹിച്ചതെല്ലാം നേടാൻ കഴിയണം എന്നില്ല. നമ്മൾ പ്രതീക്ഷിക്കാത്ത പലതും നമ്മുടെ ജീവിതത്തിൽ ഉണ്ടായേക്കാം.
ഈ ലോകത്തിൽ നമ്മുടെ ജീവിതത്തിൽ പലതരത്തിലുള്ള വെല്ലുവിളികളെയും സങ്കടങ്ങളെയും നേരിടേണ്ടി വരും, അതിനെയെല്ലാം ശരിയായ വിധത്തിൽ ഉൾകൊള്ളാൻ പഠിക്കേണ്ടതുണ്ട്.
കാലം മാറുന്നത് അനുസരിച്ചു നമ്മുടെയൊക്കെ സങ്കടത്തിന്റെ അളവ് കുറഞ്ഞേക്കാം.
ഓരോ സങ്കടങ്ങളും നമ്മൾക്ക് ഒത്തിരി തിരിച്ചറിവുകൾ നൽകുന്നുണ്ട്, ആ തിരിച്ചറിവ് ശരിയായ വിധത്തിൽ ഉൾകൊള്ളാൻ കഴിഞ്ഞില്ലെങ്കിൽ വീണ്ടും ഒരുപക്ഷെ സങ്കടങ്ങൾ നമ്മുടെയൊക്കെ ജീവിതത്തിൽ ഉണ്ടായേക്കാം.
വേണ്ടത്ര മുൻകരുതൽ എടുത്തില്ലായെങ്കിൽ പല കാര്യത്തിലും നമ്മളിൽ പലർക്കും സങ്കടങ്ങൾ ഉണ്ടായേക്കാം.
നമ്മൾക്കുണ്ടാകുന്ന നഷ്ടങ്ങൾ നമ്മൾക്ക് മാത്രമാണ് സങ്കടത്തിനു കാരണമാകുക. നമ്മൾ, നമ്മൾക്കുണ്ടായ നഷ്ടങ്ങളെയോർത്തുകൊണ്ട് സങ്കടപ്പെട്ടിരുന്നാൽ നമ്മുടെ ജീവിതത്തിൽ സന്തോഷം കണ്ടെത്താൻ കഴിയില്ല.
നമ്മുടെ ഓരോ നിമിഷവും വളരെ വിലപ്പെട്ടതാണെന്നുള്ള തിരിച്ചറിവ് നമ്മൾക്ക് ഉണ്ടാവണം. സങ്കടങ്ങൾ അകറ്റാൻ, മറ്റുള്ളവരുടെ സങ്കടങ്ങൾക്ക് ആശ്വാസം പകരാനൊക്കെ നമ്മൾ നല്ലതുപോലെ പരിശ്രമിച്ചെങ്കിലെ സാധ്യമാകുള്ളൂ.
പണം ഇല്ലാത്ത അവസ്ഥകൾ നമ്മളെ പല സാഹചര്യത്തിലും സങ്കടപ്പെടുത്തിയേക്കാം, പണം ഇല്ലാത്തതിന്റെ പേരിൽ പല നഷ്ടങ്ങളും നമ്മുടെയൊക്കെ ജീവിതത്തിൽ ഉണ്ടായെന്നു വരാം, അതെല്ലാം നമ്മൾക്ക് വളരെയേറെ ദുഃഖത്തിന് കാരണമായിട്ടുണ്ടാവാം.
നമ്മുടെ പക്കൽ ഉള്ളത് കഴിവും സമയവുമാണ്. ഓരോ നിമിഷവും ശരിയായ അറിവുകൾ കണ്ടെത്തി, കഴിവുകളെ വളർത്തികൊണ്ടുവന്നു നേട്ടങ്ങൾ സ്വന്തമാക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുക.
മറ്റുള്ളവരുമായി താരതമ്യം ചെയ്തുകൊണ്ട് ഒരിക്കലും സങ്കടപ്പെടാതിരിക്കുക. ഓരോ മനുഷ്യരും വ്യത്യാസ്ഥരാണ്, ഓരോരുത്തരിലുമുള്ള കഴിവുകളും വ്യത്യസ്തമാണ്. നമ്മൾ അറിയുന്ന എല്ലാവരും അവരവരുടെ കഴിവുകളെ നല്ല പോലെ പരിശ്രമത്തിലൂടെ പുറത്തെടുത്തതുകൊണ്ടാണ് നമ്മൾ ഓരോരുത്തരും അവരെയൊക്കെ തിരിച്ചറിഞ്ഞത്.
ഇന്ന് നമ്മുടെ പരിശ്രമങ്ങൾക്ക് ഇന്ന് തന്നെ ഫലം കിട്ടിക്കൊള്ളണം എന്നില്ല, ഒരുപക്ഷെ ഒരുപാട് വർഷങ്ങൾ ആവശ്യമായി വന്നേക്കാം.
നമ്മൾക്കുണ്ടായ സങ്കടങ്ങൾ നമ്മുടെ മുന്നോട്ടുള്ള പ്രവർത്തനങ്ങളെ സാരമായി ബാധിച്ചിട്ടുണ്ടെങ്കിൽ തീർച്ചയായും വിദഗ്ധരുടെ സഹായം തേടുക.
സങ്കടത്തിനുള്ള കാരണങ്ങൾ കണ്ടെത്തേണ്ടത് വളരെയേറെ പ്രധാനമാണ്.
നമ്മൾക്ക് ഇപ്പോൾ കിട്ടിക്കൊണ്ടിരിക്കുന്ന സമയവും അവസരവും വേണ്ടവിധത്തിൽ ഉപയോഗിക്കാതെ സങ്കടപ്പെടുന്നതിൽ അർത്ഥമില്ല. നമ്മൾ ആർക്കും തന്നെ പുറകിലോട്ട് ഒരിക്കലും സഞ്ചരിക്കാൻ കഴിയില്ല.
ഓരോ ദിവസം കഴിയുന്തോറും പ്രായം കൂടിവരുന്നു എന്നത് യാഥാർഥ്യമാണ്, അതിനെ ഉൾകൊള്ളാൻ പഠിക്കുക അല്ലാതെ പ്രായം കൂടുന്നതിന്റെ പേരിൽ സങ്കടപ്പെട്ടിരുന്നാൽ ഒന്നും പ്രായം കുറയുകയില്ല.
പ്രായം കഴിഞ്ഞുപോയി ഇനി എന്നെകൊണ്ട് ഒന്നിനും കഴിയില്ല എന്ന് പറഞ്ഞു സങ്കടപ്പെട്ടിരിക്കാതെ, നമ്മൾക്ക് നാളുകളായിട്ടുണ്ടായിട്ടുള്ള സങ്കടങ്ങളിൽ നിന്നും പുറത്തുകടക്കാൻ ആത്മാർഥമായി ശ്രമിക്കുക. നമ്മളുടെയും നമ്മുടെ ചുറ്റിലുമുള്ളവരിലേക്കും സന്തോഷം പകരാൻ കഴിയട്ടെ.
നമ്മൾ ആഗ്രഹിച്ചതുപോലെ നമ്മളെ വേണ്ട സമയത്ത് നമ്മളെ സഹായിക്കാനോ, സ്നേഹിക്കാനോ ആരെയും കണ്ടെത്താൻ കഴിയണം എന്നില്ല.
നമ്മൾ നമ്മളെ തന്നെ സ്നേഹിക്കാൻ പഠിക്കുക, ഏതു മോശം അവസ്ഥയിലും നമ്മൾക്ക് നമ്മൾ മാത്രം ആയിരിക്കും ഉണ്ടാവുക എന്നത് മറക്കാതിരിക്കുക. നമ്മുടെ കഴിവും സമയവും നമ്മൾക്കും നമ്മളുടെ ചുറ്റിലുമുള്ളവർക്കും ശരിയായ വിധത്തിൽ സന്തോഷത്തിനു കാരണം ആകും വിധം ഉപയോഗപ്പെടുത്തുക.
നമ്മുടെയൊക്കെ മാനസിക, ശാരീരിക ആരോഗ്യത്തെ നശിപ്പിക്കുന്ന കാര്യങ്ങളിൽ നിന്നും വിട്ടുനിൽക്കുക.
നമ്മുടെ ഇന്നിന്റെ ശരിയായ പ്രവർത്തനങ്ങൾ വഴിയായി നമ്മുടെ ഇന്നലെകളിലെ സങ്കടങ്ങളെ ശരിയായ വിധത്തിൽ പരിഹരിച്ചുകൊണ്ട് നേട്ടങ്ങൾ കൈവരിക്കാൻ മുന്നോട്ടു പോകുവാൻ സാധിക്കട്ടെ.
Read More