Pages
▼
30 November 2024
motivation
ഈ ലോകത്ത് സാധ്യമാകുന്നതിനു തൊട്ട് മുൻപ് വരെ എല്ലാം അസാധ്യം ആയിരുന്നു.
നമ്മൾ ഈ ലോകത്തു വന്നത് നമ്മുടെ ആരുടെയും ഇഷ്ടപ്രകാരം അല്ലല്ലോ, ഈ ഭൂമിയിൽ നിന്നും പോകുന്നതും ഇഷ്ടം ആയിട്ടൊന്നും അല്ലല്ലോ.
പ്രശ്നങ്ങളിൽ നിന്നുമാണ് പലർക്കും പുതിയ സാധ്യതകൾ തുറന്നു കിട്ടുന്നത്.
നമ്മൾ പലർക്കും പല കാര്യങ്ങളും ഒരുപക്ഷെ അസാധ്യം ആണെന്ന് തോന്നുമെങ്കിലും പിന്നിട് നമ്മളിൽ പലർക്കും അതൊക്കെ വളരെ എളുപ്പം ആകുന്നത്, നമ്മൾ ആ കാര്യത്തിനുവേണ്ടി അത്രത്തോളം കഷ്ടപ്പെടാൻ ഒരുക്കമാകുമ്പോഴാണ്.
നമ്മുടെ മുന്നോട്ടുള്ള ഓരോ യാത്രയിലും പലരും നമ്മളോട് അസാധ്യം ആയിട്ടുള്ള കാര്യം ആണെന്നൊക്കെ പറഞ്ഞെന്നിരിക്കും, അവിടെ നമ്മൾ പരിശ്രമിക്കാതിരുന്നാൽ നമ്മൾ ഒരിക്കലും സാധ്യതയിലേക്ക് കടക്കില്ല.
നമ്മൾ ശ്രമിച്ചെങ്കിൽ മാത്രമേ നമ്മുടെ മുന്നിലുള്ള അസാധ്യതകൾ നമ്മളെ വിട്ടു അകലുകയുള്ളു.
ചില കാര്യങ്ങൾക്ക് ഒറ്റ നിമിഷം മതിയല്ലോ നേടാനും നഷ്ടപ്പെടാനും.
നമ്മൾ, നമ്മളുടെ സ്വന്തം വില മനസ്സിലാക്കി മുന്നോട്ടു യാത്ര ചെയ്യുക, നമ്മളെ തളർത്താനും നിരുത്സാഹപ്പെടുത്താനും പലരും ഉണ്ടായേക്കാം, അവിടെയെല്ലാം ഉത്തമ ആത്മവിശ്വാസത്തോടെ പ്രവർത്തിക്കാൻ നമ്മൾക്ക് കഴിയേണ്ടതുണ്ട്.
ഇന്ന് നമ്മൾ അനുഭവിക്കുന്നത് എന്തുമായികൊള്ളട്ടെ അതിന്റെ പിന്നിൽ ഒത്തിരി കഷ്ടപ്പാടുകൾ ആരുടെയെങ്കിലും ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ടാകും.
ഇന്ന് ഈ നിമിഷം മാത്രമാണ് നമ്മുടെ കയ്യിൽ ഉള്ളു, ഈ നിമിഷം കഴിഞ്ഞാൽ നമ്മൾ ഈ ഭൂമിയിൽ ഉണ്ടാകുമോ ഇല്ലയോഎന്നൊന്നും നമ്മൾ ആർക്കും ഉറപ്പ് പറയാൻ കഴിയില്ലല്ലോ.
ഇന്നലെകളിൽ അസാധ്യം എന്നു കരുതിയ പലതുമാണ് നമ്മൾ ഇന്നിപ്പോൾ അനുഭവിക്കുകയും കാണുകയും ചെയ്യുന്ന പല കാര്യങ്ങളും.
Musical instrument used for sale
Yamaha psr i500 sale with stand and bag
Price-10000/-(fixed)
Two key not working and 13 style not working.
motivation
നമ്മൾ ഓരോരുത്തർക്കും ഉയർന്ന സ്വപ്നങ്ങൾ ഉണ്ടാവണം. ഉയർന്ന സ്വപ്നം നേടാനായിട്ടുള്ള പരിശ്രമം നമ്മുടെ ഭാഗത്തുനിന്നും ഉണ്ടാവണം. പരാജയങ്ങൾ, പ്രതിസന്ധികൾ, ദുരിതങ്ങൾ ഇതെല്ലാം നമ്മുടെ ജീവിതത്തിൽ പലപ്പോഴും കടന്നുവന്നേക്കാം. മോശം സാഹചര്യത്തെ അതിജീവിക്കാൻ നമ്മൾ നിരന്തരം പരിശ്രമിക്കണം. നല്ല രീതിയിൽ കഷ്ടപ്പെടാൻ തയ്യാറായാൽ എന്നെങ്കിലും ഒരിക്കൽ വിജയം നേടുക തന്നെ ചെയ്യുമെന്ന് മനസ്സിൽ ഉറപ്പിക്കുക.
ഓരോ വ്യക്തികൾക്കും ഈ ലോകത്തിൽ ഒത്തിരി നല്ല കാര്യങ്ങൾ ചെയ്യാൻ കഴിയും. നമ്മുടെ ചുറ്റിലുമുള്ളവർ നമ്മളെ തളർത്തിയേക്കാം, കുറ്റപ്പെടുത്തിയേക്കാം, കളിയാക്കിയേക്കാം അതിലൊന്നും തളരാതെ സ്വപ്നം നേടിയെടുക്കാൻ പരിശ്രമിച്ചുകൊണ്ടിരിക്കുക.
ദുഃഖം നമ്മളുടെ ജീവിതത്തിൽ നിന്നും കടന്നുപോകണമെങ്കിൽ നല്ലതുപോലെ പരിശ്രമിക്കാൻ തയ്യാറാവേണ്ടതുണ്ട്.
നമ്മുടെ ഓരോരുത്തരുടെയും സ്വപ്നം യാഥാർഥ്യം ആകാൻ ഒത്തിരി നാൾ വേണ്ടി വന്നേക്കാം, എങ്കിൽ പോലും ആത്മവിശ്വാസത്തോടെ മുന്നോട്ടു പോകുവാൻ എല്ലാവർക്കും കഴിയട്ടെ.
മനം നിറക്കാൻ മധുമന്ത്രങ്ങൾ:mantras to fill the mind-73
നമ്മളുടെ ഓരോരുത്തരുടെയും ജീവിതത്തിൽ സങ്കടങ്ങൾ കൂടുതൽ അനുഭവപ്പെടുന്നത് ഒറ്റപ്പെടൽ ഉണ്ടാകുമ്പോഴാണ്.പലപ്പോഴും മനുഷ്യരുടെ വേർപാടോ അല്ലെങ്കിൽ സ്നേഹ ബന്ധങ്ങളിലെ വിള്ളലുകളോ ഒക്കെ നമ്മെ ഏകാന്തപ്പെടുത്തിയേക്കാം.
ഭൂമിയിൽ ജനിച്ചു വീഴുന്ന എല്ലാ മനുഷ്യരും ഒരു നാൾ എങ്കിലും കരയാതിരുന്നിട്ടില്ല.കരഞ്ഞുകഴിഞ്ഞാൽ നമ്മളിൽ എന്തെങ്കിലും മാറ്റങ്ങൾ സംഭവിക്കുന്നുണ്ടോ? കൂടുതൽ നേരം നമ്മളിൽ സങ്കടം വന്നാൽ നമ്മളിലെ ഏകാന്തതയെ നഷ്ടപ്പെടുത്താൻ കഴിയുമോ?സങ്കടം വരുമ്പോൾ നമ്മൾ ഏകാന്തതയെ ഇഷ്ടപ്പെടാൻ തുടങ്ങും അവിടെനിന്നു നമ്മൾ കണ്ടെത്തും പുതിയ തിരിച്ചറിവുകൾ.
ഓരോ മനുഷ്യർക്കും ജീവിതത്തിൽ എപ്പോഴെങ്കിലും ഉണ്ടാകുന്ന ഒരു അവസ്ഥയാണ് ഏകാന്തത.എല്ലാ ഏകാന്തതയ്ക്കും നല്ല വശങ്ങളും, മോശം വശങ്ങളുമുണ്ട്.നമ്മൾക്ക് സങ്കടം ഉണ്ടാക്കുന്ന പലവിധ കാരണങ്ങൾ ഉണ്ടാകാം എല്ലാത്തിനും എവിടെയെങ്കിലും പരിഹാരം കണ്ടെത്താൻ കഴിയും.
നമ്മൾ എന്ന് തൊട്ടു ഏകാന്തതയെ ഇഷ്ടപ്പെടുന്നുവോ അന്ന് മുതൽ നമ്മളിൽ മാറ്റങ്ങൾ സംഭവിക്കാൻ തുടങ്ങും ഏകാന്തത മനസ്സുമായി നമ്മളുടെ ലക്ഷ്യങ്ങളിലേക്കു നമ്മൾക്ക് എളുപ്പം ചെന്നെത്താൻ സാധിക്കും.നമ്മുടെ മനസ്സിനെ കുറച്ചു നേരത്തേക്ക് ഏകാന്തമാക്കാൻ നമ്മൾ ശ്രമിക്കണം നമ്മളുടെ ഉള്ളിലുള്ള എല്ലാ വിഷമങ്ങളും നമ്മളിൽ നിന്നും അലിഞ്ഞു ഇല്ലാതെയാകാൻ ഏകാന്തമായ മനസ്സ് നമ്മൾക്ക് വേണം.
നല്ല വ്യക്തികളായി തിരുവാൻ ഏകാന്ത മനസ്സുമായി സന്തോഷത്തോടെ മുന്നേറുവാൻ നമ്മൾക്ക് ഓരോരുത്തർക്കും കഴിയട്ടെ എന്ന് ആശംസിക്കുന്നു.(ഞാൻ പറഞ്ഞു വന്നത് ഏകാന്തത കുറച്ചു നേരത്തേക്ക് വേണം എന്നാണ് നമ്മൾ സാമൂഹിക ജീവിതം നയിക്കുമ്പോൾ മറ്റുള്ളവരെ മനസ്സിലാക്കാൻ നമ്മൾക്ക് കഴിയണം എങ്കിൽ നമ്മളിൽ എന്തെങ്കിലും മാറ്റങ്ങൾ സംഭവിക്കേണ്ടതുണ്ട്.,കൂടുതൽ ഏകാന്തതയെ ഇഷ്ടപ്പെട്ടാൽ നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിന്റെ താളം തെറ്റാം..
മനം നിറക്കാൻ മധുമന്ത്രങ്ങൾ:mantras to fill the mind-319
ഒരു പ്രാവശ്യം തെറ്റ് ചെയ്താൽ പിന്നെയും തെറ്റ് ചെയ്യാൻ കാരണം ഒരുപക്ഷെ നമ്മുടെ മനസ്സിനെ നമ്മൾ ചെയ്യുന്നതൊന്നും തെറ്റല്ല എന്ന് പഠിപ്പിച്ചുവെച്ചതാകാം.
സമൂഹത്തിൽ എന്തെല്ലാം കാര്യങ്ങളിൽ ശരികളും തെറ്റുകളും നടക്കുന്നു അതെല്ലാം മറ്റുള്ളവരെ സംബന്ധിച്ചിടത്തോളം തെറ്റായിരിക്കും പക്ഷെ ചെയ്യുന്ന വ്യക്തിയെ സംബന്ധിച്ചിടത്തോളം ഒരുപക്ഷെ ശരിയായിരിക്കും.
ലോകത്തു എന്തോരം ശരികളും ഉണ്ടായാലും നമ്മുടെ മനസ്സ് കണ്ടെത്താൻ ആഗ്രഹിക്കുന്നത് ഒരുപക്ഷെ പലപ്പോഴും തെറ്റുകളാണ്. ആരു എന്ത് തെറ്റ് നമ്മളോട് ചെയ്താലും അവരോട് ഉള്ളുതുറന്നു ക്ഷമിക്കാൻ കഴിയുമ്പോഴാണ് സ്നേഹം എന്ന വാക്കിന് അർത്ഥം ഉണ്ടാകുകയുള്ളൂ.ലോകത്തിൽ നടക്കുന്ന എല്ലാവിധ തെറ്റുകൾക്ക് പിന്നിലും ഒരുപക്ഷെ ഏതെങ്കിലും തരത്തിലുള്ള സ്നേഹത്തിന്റെ കുറവുണ്ടാകാം.എല്ലാം തികഞ്ഞവർ ആരും ഇല്ല.
നമ്മുടെ ജീവിതത്തിനു അർഥം കാണണം എന്നുണ്ടെങ്കിൽ ചെയ്യുന്ന തെറ്റുകൾ തിരുത്താനും ഭാവിയിൽ മറ്റുള്ളവർക്ക് നല്ലതു പറഞ്ഞു കൊടുക്കാനും കഴിയണം.
ഒരു പക്ഷെ പണ്ടെങ്ങോ ചെയ്ത തെറ്റിനെ ഓർത്തു ദുഖിക്കുന്നവരുണ്ടാകാം, നമ്മൾ കാരണം മറ്റുള്ളവർ വിഷമിക്കുന്നുണ്ടാകാം.നമ്മൾ നമ്മളെതന്നെ തിരുത്തുവാൻ ശ്രമിച്ചാൽ മതി.
എല്ലാ മനുഷ്യരെയും നമ്മളിൽ ഒരുവനും ഒരുവളുമായി കാണുക.
എല്ലാവർക്കും വരുംകാലം തെറ്റുകൾ തിരുത്തി മുന്നേറാൻ കഴിയട്ടെ.
മനം നിറക്കാൻ മധുമന്ത്രങ്ങൾ:mantras to fill the mind-126
ഒത്തിരി കാര്യങ്ങൾ ശ്രദ്ധിക്കാനുണ്ട് നമ്മൾ എടുക്കുന്ന തീരുമാനങ്ങൾ ശരിയാവാൻ.നമ്മൾ എടുക്കുന്ന പലതിരുമാനങ്ങളും തെറ്റായി പോയെന്നു നമ്മൾ തിരിച്ചറിയുന്നത് പിന്നീടാണ്.
ഇന്നലെകളിൽ നമ്മൾ സന്തോഷിച്ച കാര്യങ്ങൾ വരെ ഒരു പക്ഷെ ഇന്ന് നമ്മൾക്ക് സങ്കടം തന്നേക്കാം.മനുഷ്യർ ഓരോ ദിവസവും എടുക്കുന്ന തീരുമാനങ്ങളിൽ ശരിയും തെറ്റും സംഭവിക്കാം.എപ്പോഴും നമ്മൾ ചെയ്യുന്നവയിൽ ശരി മാത്രമേ സംഭവിക്കാവു എന്നില്ലല്ലോ.
ഒരു പക്ഷെ നമ്മളുടെ സ്വപനങ്ങൾ എല്ലാം ഒരു നിമിഷം കൊണ്ട് ഇല്ലാതെ ആയേക്കാം അവിടെയും നമ്മൾ പിന്മാറാതെ ശ്രമിച്ചുകൊണ്ടേയിരിക്കണം.നമ്മൾ പലരും ഇന്ന് ജീവിക്കാൻ കാരണം ദൈവം എടുക്കുന്ന തിരുമാനമല്ലേ.പലർക്കും ഇന്ന് ഒരു തീരുമാനത്തിൽ എത്തുവാൻ കഴിയുന്നില്ല.
ഇന്നലെകളിൽ എന്തെങ്കിലും അനുഭവങ്ങൾ നമ്മൾ അല്ലെങ്കിൽ, നമ്മുടെ ചുറ്റിലുമുള്ളവർ നേരിട്ടിട്ടുണ്ടെങ്കിൽ അതിൽ നിന്നെല്ലാം നമ്മൾ കാര്യങ്ങൾ പഠിച്ചുകൊണ്ടു നമ്മുടെ ജീവിതത്തിൽ നല്ല നല്ല തീരുമാനങ്ങൾ എടുക്കുവാൻ സാധിക്കണം.
ജീവിതത്തിൽ എന്തെങ്കിലും നല്ല മാറ്റം വേണമെങ്കിൽ നമ്മൾ ഇന്ന് തന്നെ ശരിയായ തീരുമാനങ്ങൾ എടുക്കണം.
നമ്മളുടെ ജീവിതത്തിൽ നല്ല തീരുമാനങ്ങൾ എടുക്കാൻ സാധിക്കട്ടെ, അതിനുള്ള ശ്രമങ്ങൾ ഇന്ന് തന്നെ ആരംഭിക്കാൻ കഴിയട്ടെ.
മനം നിറക്കാൻ മധുമന്ത്രങ്ങൾ:mantras to fill the mind-36
നമ്മുടെ ആവശ്യങ്ങൾ നമ്മൾ മറ്റുള്ളവരോട് പറയാൻ ശ്രമിക്കുന്നത് നമ്മൾക്ക് ആവശ്യങ്ങൾ പറയണ്ട അത്യാവശ്യം ഈ നിമിഷത്തിൽ വന്നതുകൊണ്ടാണ്.
ഇനിയുള്ള നാളുകൾ നമ്മളുടെ ഓരോരുത്തരുടെയും ആവശ്യങ്ങൾ സഫലമാകാൻ വേണ്ട പ്രവർത്തനങ്ങൾ നമ്മുടെ ഭാഗത്തുനിന്നും ഉണ്ടാകട്ടെ.
മനം നിറക്കാൻ മധുമന്ത്രങ്ങൾ:mantras to fill the mind-343
നമ്മിൽ പലരും എന്തെങ്കിലും സാധ്യത എവിടെയെങ്കിലും കിട്ടുമോ എന്ന് അനേഷിച്ചു നടക്കുന്നവരാണ്.ഒരു പ്രോഗ്രാമിൽ പങ്കെടുക്കുമ്പോൾ നമ്മൾക്ക് ഗുണം ഉണ്ടാകാനുള്ള സാധ്യത നമ്മൾ കണ്ടാൽ അല്ലെ പോകുകയുള്ളു.നാളെ എന്ത് സംഭവിക്കും എന്നത് ഒരു സാധ്യത മാത്രമാണ് അത് സംഭവിച്ചുകഴിഞ്ഞാൽ പിന്നെ സാധ്യത യഥാർത്ഥമായി മാറുന്നു.
നമ്മളുടെ മനസ്സിൽ കണ്ട സാധ്യത സാധിക്കണമെങ്കിൽ അതിനുവേണ്ടിയുള്ള പരിശ്രമം വേണം അതിൽ അസാധ്യത വിചാരിച്ചാൽ ഒന്നും സാധിച്ചെന്നു വരില്ല.
നമ്മളിൽ പലതരത്തിലുള്ള സാധ്യതകളുമുണ്ട് നമ്മൾക്ക് സാധിക്കാൻ പറ്റുന്ന തരത്തിലേക്ക് നമ്മൾ സാധ്യതയെകൊണ്ടുവരണം.
ഏതു മനുഷ്യനും എല്ലാകാര്യങ്ങളും സാധിക്കുവാനും സാധിച്ചുകൊടുക്കുവാനും എപ്പോഴും കഴിഞ്ഞെന്നു വരില്ല.
എല്ലാവർക്കും എല്ലാ കാര്യങ്ങളും അറിഞ്ഞു കഴിഞ്ഞാൽ പിന്നെ ഒന്നും ബാക്കി പറയാൻ ഉണ്ടാകില്ല അവിടെ പറയുവാനുള്ള സാധ്യതയും ഇല്ല.നമ്മളുടെ മനസ്സിൽ എന്തെങ്കിലും സാധ്യതകളെ മുന്നിൽ കണ്ടെങ്കിൽ മാത്രമേ ജീവിതത്തിൽ വിജയം കൈവരിക്കാൻ സാധിക്കുകയുള്ളു.
എന്തെങ്കിലും സാധ്യത വേണ്ടേ നമ്മൾ ചെയ്യുന്ന എല്ലാകാര്യങ്ങൾക്കും . ഒത്തിരികാര്യങ്ങൾ പഠിക്കാനുള്ള സാധ്യതകൾ ഇന്ന് നിരവധി ഉണ്ട്. തെറ്റുകണ്ടാൽ തിരുത്തുവാനും മറ്റുള്ളവർക്ക് നല്ലതു പറഞ്ഞുകൊടുക്കുവാനും നമ്മൾക്ക് സാധിക്കണമെങ്കിൽ അതിനുവേണ്ടി പരിശ്രമിക്കാനുള്ള മനസ്സുണ്ടാകണം.
മനം നിറക്കാൻ മധുമന്ത്രങ്ങൾ:mantras to fill the mind-19
ഓരോരോ അവസ്ഥകൾ നമ്മുടെയൊക്കെ ജീവിതത്തിൽ കടന്നു വന്നേക്കാം.ഓരോ മനുഷ്യനും ഓരോരോ സാഹചര്യത്തിലൂടെയാണ് വളർന്നു വരുന്നത്.ഒരു പക്ഷെ ദാരിദ്രത്തിന്റെ നടുവിൽ വളർന്നവരുണ്ടാകാം അനാഥരായി വളർന്നവരുണ്ടാകാം ,ഒറ്റപ്പെട്ടു വളർന്നു വന്നവരുണ്ടാകാം.ഏതെല്ലാം സാഹചര്യങ്ങളിലൂടെയാണ് നാം വളർന്നു വന്നതെങ്കിലും നമ്മുടെ ഇന്നത്തെ അവസ്ഥക്ക് കാരണം ഇന്നലകളിലെ നമ്മുടെ ഓരോ അവസ്ഥകളെ നാം എങ്ങനെ സ്വീകരിച്ചു എന്നതിന്റെ അടിസ്ഥാനത്തിലാണ്.
ഇപ്പോഴുള്ള എല്ലാ ദുരവസ്ഥകളും മാറാൻ നമ്മൾ തന്നെ തീരുമാനം എടുക്കണം ഇല്ലായെങ്കിൽ നമ്മുടെ എത്ര നല്ല അവസ്ഥയാണ് ഇപ്പോഴുള്ളതെങ്കിലും നാളെ നമ്മുടെ അവസ്ഥകൾ എല്ലാം മാറിപ്പോകും.
ഒരു നേരം ഭക്ഷണം കഴിക്കാൻ സാഹചര്യം ഇല്ലാത്ത എത്രയോ ആളുകൾ നമ്മുടെ ചുറ്റിലുമുണ്ട് അവരെ ഓർക്കുമ്പോൾ നമ്മൾ അവരിൽ ഒരാൾ ആയിരുന്നെങ്കിൽ എന്താകുമായിരുന്നു നമ്മുടെ അവസ്ഥ എന്ന് ആലോചിച്ചുനോക്കിയിട്ടുണ്ടോ?.
ഇനിയെങ്കിലും നമ്മൾ കഴിക്കുന്ന ഭക്ഷണ പദാർത്ഥങ്ങൾ പാഴാക്കരുത്.ഓരോ ഭക്ഷണത്തിനും അതിന്റെതായ വിലയുണ്ട്.കണ്ണുള്ളപ്പോൾ കണ്ണിന്റെ വില അറിയില്ല എന്ന് പറയുന്നതുപോലെ.ഇന്ന് നമ്മൾക്ക് എല്ലാവിധ സുഖ സൗകര്യങ്ങളും ലഭ്യമാണ് നാളെ അതൊക്കെ ലഭിക്കും, ലഭിക്കണം എന്ന് വാശിപിടിച്ചാലും ഒരുപക്ഷെ കിട്ടണമെന്നില്ല.
ഇന്ന് തന്നെ നമ്മുടെ ഓരോരുത്തരുടെയും പ്രവർത്തനങ്ങൾ നമ്മുടെ അവസ്ഥകൾക്കു മാറ്റം ഉണ്ടാകുന്നതു ആകട്ടെ.ഏവർക്കും നല്ല അവസ്ഥകൾ കൈവരട്ടെ.
മനം നിറക്കാൻ മധുമന്ത്രങ്ങൾ:mantras to fill the mind-228
ഓരോ മനുഷ്യരുടെയും ജീവിതത്തിൽ എപ്പോഴെങ്കിലും കാണും ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ പ്രതിസന്ധികൾ.
നമ്മളുടെ പ്രതിസന്ധികൾ നമ്മൾക്ക് നേട്ടത്തിനാണ് എന്ന് കരുതി മുന്നേറണം ഒരു പക്ഷെ നാളെ നമ്മൾക്ക് അതൊരു വലിയ അവസരവും മറ്റുള്ളവർക്ക് ഒരു ഉൾക്കാഴ്ചയും, തളർന്നവർക്കു ഊർജം നൽകുന്നതുമായിരിക്കും.
പ്രതിസന്ധികൾ വരുമ്പോൾ നമ്മളുടെ ശ്രമങ്ങൾ ഇപ്പോഴുള്ളതിനേക്കാൾ കൂടുതലായി നടത്തുക. ഒരു പക്ഷെ നമ്മുടെ ആന്മാർത്ഥമായ ശ്രമങ്ങൾ കൊണ്ട് പ്രതിസന്ധികൾ ഒരു പരിധി വരെ ഇല്ലാതെ ആയേക്കാം.
നമ്മൾ,നമ്മളുടെ ശ്രമങ്ങൾ തുടർന്നുകൊണ്ടേയിരിക്കുക.ഓർക്കുക വിജയം വേണ്ടത് നമ്മൾ ഓരോരുത്തർക്കുമാണ് അതിനു വേണ്ടത് മറ്റുള്ളവർ എന്തൊക്കെ നമ്മളോട് ആവശ്യമില്ലാത്തത് പറഞ്ഞാലും തളരാതെ മുന്നോട്ടുപോകാനുള്ള ഇച്ഛാശക്തിയാണ്.നമ്മൾ ഏവർക്കും ഇപ്പോഴുള്ള പ്രതിസന്ധിഘട്ടങ്ങളെ അതിജീവിക്കുവാൻ കഴിയട്ടെ.
മനം നിറക്കാൻ മധുമന്ത്രങ്ങൾ:mantras to fill the mind-241
മനഃശക്തി എന്താണ് എന്നറിയാൻ ആഗ്രഹിക്കാത്തവർ ആരുമില്ല.എങ്ങനെയാണു ഒരാൾക്ക് മനഃശക്തി നേടാൻ കഴിയുക.
നമ്മൾ ദിവസേന ഒത്തിരി നെഗറ്റീവ് ആയിട്ടുള്ള കാര്യങ്ങൾ കേൾക്കുന്നുണ്ട് ഒരു പക്ഷെ നമ്മൾ കേൾക്കാൻ ആഗ്രഹിക്കുന്നത് പോസിറ്റീവായുള്ള കാര്യങ്ങളാണെങ്കിൽ പോലും.മനഃശ്ശക്തി വേണമെന്ന് ആഗ്രഹിക്കുന്നവർ ശ്രമിക്കേണ്ടത് പോസിറ്റീവായിട്ടുള്ള കാര്യങ്ങളിലേക്ക് കൂടുതൽ ശ്രദ്ധ ചെലുത്തുക എന്നതാണ്.
മനഃശക്തി കൈവരിക്കാൻ വേണ്ടത് പിന്തിരിയാതെ ശ്രമിക്കാനുള്ള മനസ്സാണ്.ഇതെനിക്ക് പറ്റും,ഞാൻ ഇത് ചെയ്യും ,എനിക്ക് ഇതൊക്കെ വളരെ എളുപ്പം സാധിക്കും തുടങ്ങി നമ്മളുടെ മനസ്സിലേക്ക് കൂടുതൽ ഊർജം കൊണ്ടുവരാൻ സാധിക്കുന്ന കാര്യങ്ങൾ പറഞ്ഞുകൊണ്ടിരിക്കുക നാളെ അല്ലെങ്കിൽ അടുത്ത നിമിഷം തന്നെ നമ്മൾക്ക് തിരിച്ചറിയാൻ സാധിക്കും നമ്മളുടെ മനസ്സിന്റെ ശക്തി.എല്ലാവർക്കും മനഃശക്തി നേടുവാൻ കഴിയട്ടെ.
മനം നിറക്കാൻ മധുമന്ത്രങ്ങൾ:mantras to fill the mind-111
എന്തിനാണോ നമ്മൾ ചിന്തിക്കുന്നത് അതിന്റെ ഫലം നമ്മളുടെ ജീവിതങ്ങളിൽ ഉണ്ടാകും.പ്രണയം നമ്മുടെ മനസ്സിലെ ചിന്തകളിൽ നിന്നും രൂപപ്പെടുന്നതാണ്.
ജീവിതത്തിൽ ഒരു മനുഷ്യന് ചിന്തിക്കാൻ ഒരു പരിധിയില്ല.നമ്മൾ ആരാകണം എന്ന് ചിന്തിക്കുന്നിടത്താണ് നമ്മളുടെ ജീവിതം മുന്നോട്ടുപോകുന്നത്.
നമ്മളിൽ പലരും നമ്മളെ കളിയാക്കിവരോടും വേദനിപ്പിച്ചവരോടും ഒരു പക്ഷെ പ്രതികാരം ചെയ്യാൻ ശ്രമിക്കുന്നവരായിരിക്കും.ഒരു പക്ഷെ നമ്മുടെ ചിന്തകൾ നല്ലതല്ലെങ്കിൽ എന്തെങ്കിലും തെറ്റ് ചെയ്യുവാൻ ഇട നൽകിയേക്കാം.
നമ്മുടെ ഇന്നലെകളിലെ ഓരോ വേദനിപ്പിക്കുന്ന അനുഭവങ്ങളും ഇന്നിന്റെ നമ്മുടെ ഒരു അവസരം ആക്കിയെടുക്കാൻ നമ്മൾ ശ്രമിച്ചാൽ നാളെ നമ്മളുടെ ഓരോരുത്തരുടെയും ജീവിതത്തിൽ ഉയർച്ച നേടുവാൻ കഴിയും.ഇങ്ങനെ കഴിയണമെങ്കിൽ പോസിറ്റീവായി ചിന്തിക്കാൻ നമുക്ക് കഴിയണം.നല്ല ജീവിതം നയിക്കാൻ പോസിറ്റീവായി ജീവിതത്തെ കാണുവാൻ എല്ലാവർക്കും കഴിയട്ടെ.
മനം നിറക്കാൻ മധുമന്ത്രങ്ങൾ:mantras to fill the mind-233
പ്രണയത്തിനു അതിന്റെതായ പ്രേത്യേകതകൾ ഉണ്ട്.
നമ്മളുടെ ജീവിതത്തിൽ ഒരിക്കലെങ്കിലും കടന്നുവന്നിട്ടുള്ള ഇല്ലെങ്കിൽ എപ്പോഴെങ്കിലും കടന്നു വരാനുള്ള ഒരു കാര്യം എന്നത് പ്രണയമാണ്.
നമ്മുടെ ചുറ്റിലും നോക്കി കഴിഞ്ഞാൽ അപൂർവം ആളുകൾ മാത്രമേ പ്രണയത്തിൽ സന്തോഷിക്കുന്നുള്ളു.പ്രണയത്തിൽ സത്യവും അസത്യവും ഉണ്ടാകും.പ്രണയിക്കുമ്പോൾ സ്നേഹം കിട്ടാൻ വേണ്ടി എന്തെല്ലാം കള്ളങ്ങൾ പറയുന്നവരുണ്ടാകാം അങ്ങനെ പ്രണയിച്ചാൽ ഒരു നാൾ നമ്മുടെ കള്ളങ്ങൾ തിരിച്ചറിയുകയും ഒടുവിൽ പ്രണയബന്ധങ്ങൾ നഷ്ടപ്പെട്ടേക്കാം.
നമ്മുടെ കുറവുകളേ തിരിച്ചറിഞ്ഞു സ്നേഹിക്കാൻ എന്ന് സാധിക്കുന്നുവോ അന്നേ പ്രണയം നമ്മളിൽ വാസം ഉറപ്പിക്കുകയുള്ളു.ഒരു പ്രാവശ്യം പ്രണയിച്ചവർ അതിന്റെ ദുരനുഭവങ്ങൾ അല്ലെങ്കിൽ പ്രണയം നഷ്ടപ്പെട്ടപ്പോൾ ഉള്ള വേദനകൾ അനുഭവിച്ചവർ വീണ്ടും മറ്റൊരു പ്രണയം തുടങ്ങാൻ ഒത്തിരി തവണ ആലോചിക്കും ഒരു പക്ഷെ പിന്നീട് ഒരിക്കലും അവരിൽ പലർക്കും ആദ്യത്തെ പോലെ പ്രണയിക്കാൻ സാധിച്ചെന്നു വരില്ല.പല പ്രണയങ്ങളും നമ്മൾ നേരിട്ട് കാണാറുണ്ട് അവിടെയൊക്കെ നമ്മൾ കാണുന്നത് അവരുടെ മുഖത്തുള്ള പുഞ്ചിരികൾ മാത്രമാണ് പക്ഷെ കുറെ കഴിയുമ്പോൾ ഈ കാണുന്ന പുഞ്ചിരികൾ പലതും നഷ്ടപ്പെട്ടേക്കാം.
പ്രണയം സത്യമാകണമെങ്കിൽ പ്രണയ ബന്ധം മുന്നോട്ടു കൊണ്ട് പോകുവാൻ കഴിയുമോ എന്ന് ആലോചിക്കുക ,മുന്നിൽ കാണുന്ന തടസ്സങ്ങളെ നേരിടാൻ കഴിയുമോ എന്ന് തീരുമാനിക്കുക.
പ്രണയത്തിനു ഭാഷ ഒരു തടസ്സമല്ല സൗന്ദര്യം ഒരു തടസ്സമല്ല മറ്റു യോഗ്യതകൾ ഒന്നും തന്നെ തടസ്സമല്ല പക്ഷെ ജീവിതത്തിൽ മുന്നോട്ടു പോകുമ്പോൾ ഓരോ തടസ്സങ്ങളും ഉണ്ടാകാം.
ആത്മാർത്ഥമായി സ്നേഹിക്കാനുള്ള മനസ്സുണ്ടെങ്കിൽ പ്രണയിക്കുക ജീവിത അവസാനത്തോളം നമ്മൾ കാരണം ആരുടെയും കണ്ണീരു ഭൂമിയിൽ വീഴ്ത്താൻ ഇട നൽകാതെ.
എല്ലാവർക്കും പ്രണയദിന ആശംസകൾ നേരുന്നു.ലോകത്തിൽ പ്രണയങ്ങൾ ഉണ്ടാകട്ടെ പരസ്പരം അറിഞ്ഞു സ്നേഹിക്കാൻ കഴിയട്ടെ.
മനം നിറക്കാൻ മധുമന്ത്രങ്ങൾ:mantras to fill the mind-287
നമ്മളുടെ ഉദ്ദേശം എന്താണ് എന്നത് അനുസരിച്ചിരിക്കും നമ്മളുടെ വാശിയുടെ ഗുണങ്ങളും ദോഷങ്ങളും.
നമ്മൾ ഈ ലോകത്തു ജീവിക്കുന്നത് നമ്മളെ ഏൽപ്പിച്ചിരിക്കുന്ന കുറച്ചു കടമകൾ നിറവേറ്റാൻ വേണ്ടി മാത്രമാണ് അതുകഴിഞ്ഞാൽ നമ്മൾക്ക് ഇവിടെ നിന്നും പോകേണ്ടി വരും നമ്മൾ എത്ര വാശിപിടിച്ചിട്ടും കാര്യം ഇല്ല.
ചില സാഹചര്യത്തിലുള്ള വാശിയിൽ നമുക്ക് നഷ്ടങ്ങൾ ഒത്തിരി സംഭവിക്കുന്നുണ്ട് അത് മനസ്സിലാകണമെങ്കിൽ ഒത്തിരി നാളുകൾ ഒരുപക്ഷെ വേണ്ടി വന്നേക്കാം.
ഒരു പക്ഷെ വാശി തുടങ്ങുമ്പോൾ തന്നെ നമ്മൾ എന്തുകൊണ്ടാണ്?എന്തിനു വേണ്ടിയാണു വാശിയെന്നു ആഴത്തിൽ ചിന്തിച്ചിരുന്നുവെങ്കിൽ കഴിഞ്ഞ കുറെ വർഷങ്ങൾ ഒരുപക്ഷെ നമ്മൾക്ക് നഷ്ടപ്പെടില്ലായിരുന്നു
നമ്മൾ പലപ്പോഴും കൂടുതൽ വാശിപിടിക്കുന്നത് നമ്മളെ സ്നേഹിക്കുന്നവരുടെ മുൻപിലാണ്.കാര്യങ്ങൾ സാധിച്ചുകിട്ടുമെന്നുള്ള ഒരു വിശ്വാസം ആയിരിക്കും നമ്മളിലേക്ക് വാശി ജനിപ്പിക്കുന്നത്.
നമ്മൾ എത്രമാത്രം താല്പര്യത്തോടെയും കഷ്ടപ്പാടുകളോടെയും പരിശ്രമിക്കുന്നുവോ അതിന്റെ ഫലം നമ്മൾക്ക് ലഭിക്കുക തന്നെ ചെയ്യും.വാശികൾ നല്ലതിന് വേണ്ടിയാകട്ടെ, ചുട്ടിലുള്ളവരിലേക്ക് നന്മകൾ വിതറാൻ നമ്മളിലെ നല്ല വാശികൊണ്ടു ആവട്ടെ.നമ്മളുടെ വാശികൾ മറ്റുള്ളവരെ ഒരിക്കലും സങ്കടപ്പെടുത്താതെ ഇരിക്കട്ടെ.
മനം നിറക്കാൻ മധുമന്ത്രങ്ങൾ:mantras to fill the mind-328
നമ്മളിൽ പലർക്കും എവിടെയെങ്കിലും സങ്കടങ്ങൾ ഇല്ലാതെ ഇരിക്കില്ല.ഒത്തിരി സന്തോഷിക്കണമെങ്കിൽ സങ്കടം എന്താണ് എന്ന് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.ഇന്നലെകളിൽ നമ്മുടെ ഭാഗത്തു നിന്നുണ്ടായ തെറ്റുകളെ ഓർത്തു സങ്കടപ്പെടുന്നവരുണ്ടാകാം,മറ്റുള്ളവരെ വേണ്ട വിധം സഹായിക്കാൻ പറ്റാത്തത് കൊണ്ടുള്ളതു ഉണ്ടാകാം.
എവിടെയൊക്കെ സങ്കടങ്ങൾ ഉണ്ടോ അവിടെയെല്ലാം സന്തോഷത്തിനുള്ള വഴി ഒളിഞ്ഞു കിടപ്പുണ്ട് അത് കണ്ടുപിടിക്കാനാണ് ശ്രമിക്കേണ്ടത്.
ഓരോ മനുഷ്യരുടെയും വിയോഗങ്ങൾ നമ്മളിൽ സങ്കടങ്ങൾ സൃഷ്ടിക്കുന്നുണ്ട്.നമ്മളുടെ ജീവിതം ക്ഷണികമാണ് എന്തിനാണ് നമ്മൾ ഇങ്ങനെ സങ്കടപ്പെട്ടു കൊണ്ടിരിക്കുന്നത് അത് കൊണ്ട് എന്തെങ്കിലും നേട്ടം ഉണ്ടോ?. കൂടുതൽ കരുത്താർജിക്കുക ഇന്ന് ഈ നിമിഷം സന്തോഷത്തോടെ കഴിയുവാൻ ശ്രമിക്കുക.
ഇന്നലെ വരെ ഒത്തിരി കാര്യങ്ങളിൽ നമ്മുടെ കണ്ണുകൾ സങ്കടത്താൽ നിറഞ്ഞു പോയിട്ടുണ്ടാകാം.നമ്മൾക്ക് ആവശ്യമുള്ളതിൽ മാത്രം നമ്മുടെ ശ്രദ്ധ ചെലുത്തുക നമ്മൾ എത്തേണ്ട ലക്ഷ്യസ്ഥാനങ്ങളിൽ എത്തുവാൻ ശ്രമിക്കാം.
ഏതു സങ്കടത്തിനും ഒരു അവസാനം ഉണ്ടാകും അതുപോലെ ഒരു തുടക്കവും.നമ്മൾക്ക് തിരിച്ചറിയാൻ ശ്രമിക്കാം എന്തുകൊണ്ടാണ് നമ്മളെ ഇത്രമാത്രം സങ്കടപ്പെടുത്തുന്നത് എന്ന്.എന്തെങ്കിലും ജീവിതത്തിൽ മാറ്റങ്ങൾ വരുത്തിയാൽ സങ്കടങ്ങൾ മാറ്റാൻ കഴിയുമോ എന്ന്.
സ്നേഹം പ്രതിഷിക്കുന്നിടത്തു നിന്ന് കിട്ടുന്ന അവഗണനകളാണ് ഒത്തിരി അധികം ആളുകൾക്കും കൂടുതൽ സങ്കടങ്ങൾ കൊണ്ടുവന്നിട്ടുള്ളത്.
ഒരു രാത്രിക്കു പകൽ എന്നതുപോലെ പലരുടെയും സ്നേഹത്തിൽ കാലങ്ങൾ കഴിയുമ്പോൾ മാറ്റങ്ങൾ സംഭവിക്കാം.ആരൊക്കെ നമ്മളെ സ്നേഹിച്ചുവോ ആരെയൊക്കെ നമ്മൾ സ്നേഹിച്ചുവോ അവിടെയെല്ലാം എന്തെങ്കിലും മാറ്റങ്ങൾ ഒരുപക്ഷെ സംഭവിക്കാം കൂടുതൽ തിരിച്ചറിവുകൾ ഉണ്ടാകുമ്പോൾ.
ജീവിതത്തിൽ അർഥം കണ്ടെത്താൻ ഒരു പക്ഷെ കഴിയുന്നത് വളരെയേറെ സങ്കടപ്പെടുമ്പോൾ ആയിരിക്കും.എത്രയോ ആളുകൾ സ്വന്തം ജീവിതത്തിൽ വേദനകൾ വന്നപ്പോൾ അതെ വേദനകൾ അനുഭവിക്കുന്ന മറ്റുള്ളവരെ സഹായിക്കാൻ മുന്നിട്ടിറങ്ങിയിരിക്കുന്നത്.നമ്മൾ ഇന്ന് വളരെ ചെറുപ്പമാണ് എങ്കിൽ നാളെ നമ്മൾ വാർദ്ധക്യത്തിൽ എത്തും അതിപ്പോൾ ആർക്കും തടയാൻ ആകില്ല.
ഇന്ന് ഇപ്പോൾ തന്നെ നമ്മുടെ മനസ്സിനെ ശക്തിപ്പെടുത്താം നാളെകളിൽ സംതൃപ്തിയോടെ ജീവിക്കാൻ ഇന്നിന്റെ വേദനകളെ മറന്നുകൊണ്ട് നല്ല നല്ല കാര്യങ്ങൾ ചെയ്യുക.
നാളെകളിൽ എന്തെങ്കിലും തരത്തിൽ മറ്റുള്ളവരെ സഹായിക്കാൻ കഴിയണം എന്നുണ്ടെങ്കിൽ, മറ്റുള്ളവരുടെ ജീവിതത്തിൽ സന്തോഷങ്ങൾ നൽകണം എന്നുണ്ടെങ്കിൽ, തീർച്ചയായും നമ്മുടെ ജീവിതത്തിൽ ഉണ്ടായിട്ടുള്ള എല്ലാ വേദനകളെയും മറന്നു നമ്മുടെയും, നമ്മുടെ വേണ്ടപ്പെട്ടവരുടെയും കാര്യങ്ങളിൽ അതിവ ശ്രദ്ധ ചെലുത്തുക.
ജീവിതത്തിൽ സന്തോഷങ്ങൾ വരാൻ കാത്തിരിക്കുക, പരിശ്രമിക്കുക.ഒരു നാൾ നമ്മുടെ സങ്കടങ്ങൾ നമ്മളിൽ നിന്നും അകലാൻ തുടങ്ങുന്നത് കാണുവാൻ സാധിക്കും.
നമ്മൾ എത്രയോ ആളുകളെ കണ്ടിരിക്കുന്നു ഏതു പ്രതിസന്ധി ഘട്ടങ്ങളിലും തളരാതെ, ജീവിതത്തിൽ ഉണ്ടായ വെല്ലുവിളികളെ സധൈര്യം നേരിട്ടവരെ ഒടുവിൽ അവരുടെ മുന്നിൽ ഒട്ടുമിക്ക പ്രതിസന്ധികളും ഇല്ലാതെ ആയത്.
ഇന്നിന്റെ സങ്കടങ്ങൾ നാളെ നമ്മളുടെയും മറ്റുള്ളവരുടെയും ജീവിതങ്ങൾക്ക് കൂടുതൽ കരുത്തുപകരട്ടെ.
ദുഃഖിക്കാൻ ഒത്തിരി കാരണങ്ങൾ നമ്മൾ കണ്ടെത്തുമ്പോൾ സന്തോഷിക്കാനുള്ള കാരണം കണ്ടെത്താൻ നമ്മൾക്കൊരുത്തർക്കും കഴിയട്ടെ.
മനം നിറക്കാൻ മധുമന്ത്രങ്ങൾ:mantras to fill the mind-225
പ്രതീക്ഷകൾ എന്തിനാണ് എന്നതിനെ ആശ്രയിച്ചിരിക്കും നമ്മളുടെ ജീവിതത്തിലേക്ക് വരുന്ന ഓരോ കാര്യങ്ങളും.
ഒരുവന്റെ ജീവിതത്തിൽ വരുന്ന എല്ലാ കാര്യങ്ങളും അവർ ആഗ്രഹിക്കുന്നത് തന്നെ ആയിരിക്കില്ല.
നമ്മൾ കരുതിയിരിക്കുക ജീവിതത്തിലേക്ക് വരുന്ന ഓരോ പ്രതീക്ഷകൾ നാളെ നമ്മളുടെ ജീവിതത്തിലെ എല്ലാ പ്രതീക്ഷകളെയും തകർക്കുന്നവയാണോ എന്ന്.
ഇന്ന് സങ്കടപ്പെടുന്നവർക്കു പരിശ്രമിച്ചാൽ നാളെകളിൽ പ്രതീക്ഷക്കു വകയുണ്ടാകാം.ജീവിച്ചിരിക്കുമ്പോൾ നമ്മൾ ചെയ്യണ്ടത് ചെയ്യുക ഒരു പക്ഷെ മറ്റുള്ളവർക്ക് എല്ലാം ഒരുപോലെ സന്തോഷം നൽകാൻ കഴിയണം എന്നില്ല.
നിരാശകൾ ഉണ്ടാകുന്നതു പ്രത്യാശ ഇല്ലാത്തപ്പോൾ അല്ലെ.പ്രത്യാശിക്കാം നാളെ നമ്മളുടെ ജീവിതത്തിൽ നല്ല കാര്യങ്ങൾ സംഭവിക്കുമെന്ന്.
ഉള്ള പ്രതീക്ഷയും പോയി, ഇനി മുന്നോട്ടു എന്ത് പ്രതിക്ഷിക്കാൻ ആണെന്ന് ആരും സ്വയം ചോദിക്കാൻ ഇടവരാതിരിക്കട്ടെ.
നമ്മൾക്ക് ഇനിയും ഒരുപാട് നല്ല കാര്യങ്ങൾ പ്രതീഷിക്കാനുണ്ട്.മുന്നോട്ടു എല്ലാം നല്ല രീതിയിൽ സംഭവിക്കട്ടെ, മുന്നോട്ടു നല്ലതു മാത്രം പ്രതീക്ഷിക്കാൻ കഴിയട്ടെ.
മനം നിറക്കാൻ മധുമന്ത്രങ്ങൾ:mantras to fill the mind-356
സ്നേഹം എന്താണ് എന്നറിയാത്ത മനുഷ്യരുണ്ടോ?.സ്നേഹം എന്ന് പറയുന്നത് തിരിച്ചു കിട്ടേണ്ടത് ആവണം എന്ന് നിർബന്ധം ഇല്ല.നമ്മളുടെ മനസ്സുകളിൽ കുളിർമ നല്കുന്ന എന്തിനെയും ഒരുപക്ഷെ നമ്മൾ സ്നേഹിക്കാൻ ആഗ്രഹിക്കും.
ഒരിക്കലും നഷ്ടപ്പെടില്ല എന്ന് വിചാരിച്ച പലതും നമ്മൾക്ക് നഷ്ടപ്പെടാറുണ്ട്.ഒരാളെ മനസിലാക്കുക, അയാളെ സഹായിക്കുക, അയാളെ വേണ്ട വിധം പരിഗണിക്കുക ഇതൊക്കെ സ്നേഹത്തിന്റെ ലക്ഷണങ്ങൾ ആണ്.മറ്റുള്ളവരെ സ്നേഹിക്കാൻ ഒത്തിരി കാര്യങ്ങൾ പഠിക്കേണ്ടത് ഉണ്ട്.
എന്തുകൊണ്ടാണ് സ്നേഹം നമ്മളിൽ തിരാനഷ്ടങ്ങൾ സൃഷ്ടിക്കുന്നത്?.നമ്മൾക്ക് മറ്റുള്ളവരെ സ്നേഹിക്കാൻ കഴിയാതെ പോകുന്നത് എന്തുകൊണ്ടാണ്?.ഒരിക്കലും മറ്റുള്ളവരിൽ നിന്നും സ്നേഹം പിടിച്ചു വാങ്ങുവാൻ പറ്റില്ലല്ലോ.
സ്നേഹിക്കാൻ ഒരു മനസ്സ് ഉണ്ടാക്കുക നാളെ നമ്മളുടെ ജീവിതങ്ങളിൽ അൽപ്പം സന്തോഷം കണ്ടെത്താൻ അത് കൊണ്ട് സാധിച്ചെന്നു വരും.മറ്റുള്ളവരെ സഹായിക്കാൻ സ്നേഹം കൂടിയേ തിരു.
നമ്മൾക്ക് ശ്രമിക്കാം സ്നേഹം എന്താണ് എന്ന് പഠിക്കാൻ.
നമ്മളെ തന്നെ സ്നേഹിക്കാൻ കഴിയട്ടെ.
മനം നിറക്കാൻ മധുമന്ത്രങ്ങൾ:mantras to fill the mind-296
നമ്മളെകുറിച്ചുള്ള നമ്മുടെ വിലയിരുത്തലുകൾ എന്തെല്ലാമാണ്? എന്തെങ്കിലും വിലയിരുത്തിയാൽ അല്ലെ എന്തെങ്കിലും പോരായ്മകൾ ഉണ്ടെന്നു മനസ്സിലാകുകയുള്ളു.
നമ്മൾക്ക് ജീവിതത്തിൽ വിജയിക്കണമോ നമ്മളെ തന്നെ ശരിയായി വിലയിരുത്തുക.ആരും നമ്മളെ കുറിച്ച് വിലയിരുത്തിയാലും നമ്മളുടെ ജീവിതങ്ങൾ നമ്മളുടെ കൈകളിലാണ്.
നമ്മൾക്കെ അറിയൂ നമ്മൾക്ക് എന്തൊക്കെ കഴിവുകൾ ഉണ്ടെന്നു, കുറവുകൾ ഉണ്ടെന്നു അതിനു ആദ്യം വേണ്ടത് മറ്റുള്ളവരുമായി താരതമ്യപ്പെടുത്താതെ സ്വയം വിലയിരുത്തുക എന്നതാണ്.നല്ലൊരു ഭാവിക്കായി ഇന്ന് മുതൽ നമ്മളെ തന്നെ വിലയിരുത്താം മറ്റുള്ളവരിൽ നിന്നും നല്ല കാര്യങ്ങൾ പഠിക്കാം.
കഴിവുകൾ ഉള്ളവർ മുന്നോട്ടു വരണം എങ്കിൽ മറ്റുള്ളവരുടെ ഭാഗത്തു നിന്നുള്ള തെറ്റായ വിലയിരുത്തലുകൾക്കു ചെവിക്കൊടുക്കരുത്.
നമ്മൾക്കു നമ്മളിൽ തന്നെ വിശ്വാസം ഉണ്ടാകണം.നമ്മൾ എവിടെ പരാജയപ്പെട്ടുവോ അവിടെ നിന്നും തുടങ്ങണം നമ്മുടെ പുതിയ ജീവിതം.എല്ലാവർക്കും ശരിയായ വിലയിരുത്തലുകൾ നടത്തുവാൻ സാധിക്കട്ടെ.
മനം നിറക്കാൻ മധുമന്ത്രങ്ങൾ:mantras to fill the mind-115
നമ്മളുടെ ജീവിതങ്ങളെ പരിശോധിച്ചുകഴിഞ്ഞാൽ എന്തെങ്കിലും കാരണം കണ്ടെത്താൻ കഴിയുമോ മറ്റുള്ളവർക്ക് അർത്ഥം നൽകാൻ?നമ്മൾ ജീവിച്ച നാളുകളിൽ ആർക്കെങ്കിലും ഉപകാരം നൽകുവാൻ സാധിച്ചിട്ടുണ്ടോ?മറ്റുള്ളവരെ കൊണ്ട് നല്ല അഭിപ്രായം പറയുവാൻ സാധിച്ചിട്ടുണ്ടോ?ഇല്ലെങ്കിൽ ഇന്ന് മുതൽ അതിനുള്ള പരിശ്രമം തുടങ്ങാം.
നമ്മളുടെ ഒരു സൽപ്രവർത്തി ചെറുതായി കൊള്ളട്ടെ വലുതായി കൊള്ളട്ടെ മറ്റുള്ളവർക്ക് നേട്ടത്തിന് കാരണം ആവില്ല എന്ന് ആര് കണ്ടു.ഓരോ തവണ പരാജയപ്പെടുമ്പോഴും വീണ്ടും വീണ്ടും പരിശ്രമിക്കാൻ പഠിക്കണം.
നമ്മൾക്കും പരിശ്രമിക്കാം നാളെ നമ്മളെ തന്നെ മാറ്റാൻ ശ്രമിക്കാം.സ്വന്തം ജീവിതത്തിനു അർത്ഥം കണ്ടെത്തുവാനും മറ്റുള്ളവർക്ക് ജീവിതത്തിന്റെ അർത്ഥം പറഞ്ഞു കൊടുക്കുവാനും എല്ലാവർക്കും സാധിക്കട്ടെ.
മനം നിറക്കാൻ മധുമന്ത്രങ്ങൾ:mantras to fill the mind-286
ജീവിതത്തിൽ നമ്മൾ പറയുന്ന ഓരോ വാക്കിനും വിലയുണ്ട്.
നമ്മളാൽ കഴിയുന്ന നല്ല വാക്കുകൾ പറയുവാൻ ശ്രമിക്കുക കാരണം നമ്മൾക്ക് മറ്റുളളവരുടെ ജീവിതത്തിൽ എന്തെങ്കിലും സന്തോഷം നൽകുവാൻ കഴിയുമെങ്കിൽ അതൊരു നല്ല കാര്യമല്ലേ.
വിമർശിക്കേണ്ട സാഹചര്യങ്ങളിൽ വിമർശിക്കാം അതും നല്ല വാക്കുകൾ ഉപയോഗിച്ച് മാത്രം എങ്കിലേ മറ്റുള്ളവർക്കും ഉപകാരം ചെയ്യുകയുള്ളൂ.അപ്പോൾ തുടങ്ങാം നല്ലൊരു ദിവസം നല്ല വാക്കുകളുമായി കൂട്ടുകൂടാൻ,അഭിമാനത്തോടെ മറ്റുള്ളവർക്ക് പറയുവാൻ നല്ല വാക്കുകൾ ഉണ്ടാകട്ടെ.
നല്ല വാക്കുകൾ കണ്ടെത്താൻ നമ്മൾ ഓരോരുത്തർക്കും സാധിക്കട്ടെ.
മനം നിറക്കാൻ മധുമന്ത്രങ്ങൾ:mantras to fill the mind-354
നമ്മളുടെ സ്നേഹം എന്ന് പറയുന്നത് എപ്പോഴും ഉണ്ടാകേണ്ടത് ആത്മാർത്ഥമായിട്ടാണ്.
നമ്മളെ സ്നേഹിക്കുന്നവർ നമ്മൾക്ക് എന്തെങ്കിലും നൽകണം എന്നാണ് നമ്മുടെയൊക്കെ ആഗ്രഹം അതിപ്പോൾ സമയം ആകാം,സമ്മാനങ്ങൾ ആവാം, കുറെയേറെ നല്ല ഓർമ്മകൾ ആകാം.
സ്നേഹം എന്ന് പറഞ്ഞാൽ നാം മനസ്സിലാക്കേണ്ടത് എന്താണ് എന്ന് നമ്മൾ അറിയാതെ പോകുന്നു.
സ്നേഹത്തെ കുറിച്ച് പഠിക്കുവാൻ ആണെങ്കിൽ ഒരുപാടുണ്ട്.സ്നേഹം നമ്മൾക്ക് സമ്മാനിക്കുന്നത് പലതുമുണ്ട് അതിൽ സങ്കടം ഉണ്ടാകും, സന്തോഷങ്ങൾ ഉണ്ടാകും,നഷ്ടങ്ങൾ ഉണ്ടാകും, ലാഭങ്ങൾ ഉണ്ടാകും.
നമ്മൾ എന്തിനാണ് ഒരാളെ സ്നേഹിക്കുന്നത് അയാളിൽ നിന്ന് എന്തെങ്കിലും പ്രതീഷിക്കുന്നതുകൊണ്ട് അല്ലേ ,ഒന്നും കിട്ടില്ല എന്നറിഞ്ഞിട്ടും സ്നേഹിക്കാൻ നമ്മൾക്ക് പറ്റുമോ?.
സ്നേഹത്തെ കുറിച്ചുള്ള പഠനം ഒരിക്കലും അവസാനിക്കുന്നില്ല ജീവിത അവസാനം വരെ നമ്മൾ പഠിക്കേണ്ടതും മറ്റുളളവരെ പഠിപ്പിക്കേണ്ടതും സ്നേഹിക്കാനാണ്.
സ്വയം സ്നേഹിക്കാൻ പഠിക്കുക.ക്ഷമയും സ്നേഹവും തമ്മിൽ വളരെ അധികം ബന്ധങ്ങൾ ഉണ്ട്,അത് മനസ്സിലാക്കാൻ അൽപ്പം ക്ഷമ വേണം.ക്ഷമിക്കാനുള്ള കഴിവ് എത്രമാത്രം ഉണ്ടോ അത്രമാത്രം സ്നേഹിയ്ക്കാൻ കൂടുതലായി കഴിയും.
ക്ഷമിക്കാനുള്ള കഴിവ് കുറയുമ്പോൾ സ്നേഹിക്കാനുള്ള കഴിവും ആഗ്രഹവും ഒരുപക്ഷെ കുറയും.
നമ്മൾ ചെയ്യേണ്ടത് നമ്മളെ തന്നെ സ്നേഹിക്കുക എന്നതാണ്.നമ്മളെ സ്നേഹിച്ചാൽ തീർച്ചയായും മറ്റുള്ളവരെയും സ്നേഹിക്കാൻ പഠിക്കും.ലോകത്തിൽ എല്ലാവരെയും മനസ്സ് കൊണ്ട് സ്നേഹിക്കാൻ കഴിയട്ടെ.
മനം നിറക്കാൻ മധുമന്ത്രങ്ങൾ:mantras to fill the mind-79
നമ്മളിൽ പലരും ഓരോ സാഹചര്യങ്ങളിൽ അപ്രതീക്ഷിതമായി ചെന്ന് പ്പെടുമ്പോൾ അല്ലെങ്കിൽ ആവശ്യത്തിന് തയ്യാറെടുപ്പു നടത്താതെ വരുമ്പോൾ നമ്മൾ പറയുന്നതാണ് ഒഴിവുകഴിവുകൾ.
ഓരോ മനുഷ്യരും ജനിക്കുമ്പോഴേ എല്ലാം തികഞ്ഞല്ല വരുന്നത് സാഹചര്യങ്ങൾ അവരെ ഒത്തിരി കാര്യങ്ങൾ പഠിപ്പിച്ചെടുക്കും.പലരും ഒഴിവുകഴിവു പറയുന്നത് അവർക്കു ചേരാത്തത് കൊണ്ടാണ്.
നേട്ടങ്ങൾ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർ ഒരുപക്ഷെ ഒഴിവുകഴിവു പറയുകയില്ല.
നമ്മിൽ പലരും ഒരു അവസരം കിട്ടിയാൽ വേണ്ടവിധം പ്രയോജനപ്പെടുത്താറില്ല മറ്റുള്ളവർ എന്ത് വിചാരിക്കും എങ്ങാനും തെറ്റിപ്പോയാലോ മറ്റുള്ളവർ കളിയാക്കിയാലോ അങ്ങനെ നെഗറ്റീവ് ആയി കൂടുതൽ ആലോചിച്ചു ആലോചിച്ചു ഒടുവിൽ ഒരു അവസരവും നമ്മൾക്ക് വന്നു ചേരാതെ പോകും.
ഒഴിവു കഴിവുകൾ പറയാൻ എളുപ്പമാണ് പക്ഷെ പിന്നീട് ഒരിക്കലും നമ്മളുടെ മുന്നിലേക്ക് കിട്ടിയ അവസരം വിണ്ടും വരണമെന്നില്ല.
കിട്ടുന്ന അവസരങ്ങൾ നല്ലതാണെങ്കിൽ, ഭാവിയിൽ പ്രയോജനപ്പെടുമെങ്കിൽ കഴിവതും ഒഴിവുകഴിവുകൾ പറയാതെ ഇരിക്കുക.
നാളെ നല്ലൊരു ഭാവിക്കായി സ്വപ്‍നം കാണുന്നതോടൊപ്പം മറ്റുള്ളവരുടെ പ്രതീക്ഷകൾക്കൊത്തു ഉയരാൻ നമ്മളുടെ കഴിവുകളെ വളർത്തി എടുക്കുക.
കഴിവുകൾ ഇല്ലാത്ത മനുഷ്യരില്ല എല്ലാവർക്കും ഒരുപോലെ കഴിവുകൾ ഉണ്ടാകില്ല.കഴിവുകൾ ഉള്ളവർ ഒഴിവുകൾ പറയാതെ മുന്നോട്ടു വരിക നാളെ മറ്റുള്ളവരും ഒരുപക്ഷെ നമ്മളുടെ കഴിവുകൾ കണ്ടു മുന്നോട്ടു വന്നേക്കാം.
എല്ലാവർക്കും അവരവരുടെ ഉള്ളിൽ ഉറങ്ങി കിടക്കുന്ന കഴിവുകൾ കണ്ടുപിടിക്കാൻ സാധിക്കട്ടെ.
വിജയിക്കാൻ ആഗ്രഹിക്കുന്നവർ പലപ്പോഴും ഒഴിവുകഴിവുകൾ പറയാറില്ല വിജയം വരെ പരിശ്രമിക്കുന്നവരായിരിക്കും.നമ്മൾക്കും പരിശ്രമിക്കാം നല്ലൊരു വിജയം നേടാനായി.
മനം നിറക്കാൻ മധുമന്ത്രങ്ങൾ:mantras to fill the mind-347
നമ്മളിൽ പലരും അൽപ്പം നേരം എങ്കിലും ആശ്വാസം കണ്ടെത്തുന്നത് ഇപ്പോൾ കേട്ടുകൊണ്ടിരിക്കുന്ന സാരമില്ല എന്ന വാക്കിൽ നിന്നാണ്.
ഭൂമിയിൽ എല്ലാ മനുഷ്യർക്കും എല്ലാവരെയും ഒരു പോലെ ആശ്വസിപ്പിക്കാൻ സാധിക്കില്ലല്ലോ.
സാരമായ പ്രശ്‍നങ്ങൾ ഉണ്ടാകുമ്പോൾ ആശ്വാസവാക്കുകൾ കേൾക്കുവാൻ കാത്തുനിൽക്കാതെ പറയുക എന്റെ ഇപ്പോഴത്തെ പ്രശ്‌നം സാരമില്ല ഇനിയും ഞാൻ ശ്രമിക്കും വിജയം നേടും.
കുടുതലായി അധ്വാനിച്ചു കഴിഞ്ഞാൽ കൂടുതൽ നേട്ടങ്ങൾ സ്വന്തമാക്കാം.ആർക്കും തെറ്റ് പറ്റാം തെറ്റുകൾ വരുമ്പോൾ തിരുത്തുവാൻ ശ്രമിക്കുക.
ജീവിതത്തിൽ ഉയരങ്ങളിൽ എത്തിപെടുവാൻ ജീവിതത്തിൽ എന്തൊക്കെ മാറ്റങ്ങളാണ് വരുത്തേണ്ടത് എന്ന് സാരമായി തന്നെ ചിന്തിക്കുക പ്രശ്‍നങ്ങളെ ശരിയായ രീതിയിൽ കാണുക പരിഹാരം കണ്ടെത്തുക.എല്ലാവരുടെയും പ്രശ്‍നങ്ങൾ പരിഹരിച്ചു മുന്നോട്ടു പോകുവാൻ സാധിക്കട്ടെ.
മനം നിറക്കാൻ മധുമന്ത്രങ്ങൾ:mantras to fill the mind-14
നമ്മൾക്ക് ഉണ്ടാകുന്ന അറിവുകൾ അത് പ്രയോജനപ്പെടണം എങ്കിൽ അറിവുകളെ ഉപയോഗിക്കാൻ സാധിക്കണം ഓരോ അറിവുകളും നമ്മൾക്ക് തിരിച്ചറിവുകൾ സമ്മാനിക്കും.
ഒത്തിരി നാളുകൾക്ക് മുന്നേ നാം പഠിച്ച പല പാഠഭാഗങ്ങളും ഇപ്പോൾ നമ്മളിൽ ഭൂരിപക്ഷവും മറന്നു പോയി കാരണം ജീവിതത്തിൽ പിന്നീടൊരിക്കലും നമുക്ക് ആ പഠിച്ചത് ആവശ്യം വന്നിട്ടില്ല.
പലപ്പോഴും നമുക്ക് തിരിച്ചറിവ് ഉണ്ടാകുന്നതു എല്ലാം നഷ്ടപ്പെട്ടതിനു ശേഷം ആകും ഒരിക്കലും നഷ്ടപ്പെട്ടത് തിരിച്ചെടുക്കാൻ കഴിയില്ല.ജീവന്റെ രഹസ്യം ഇന്നും ഒരു അത്ഭുതമാണ്.
ഓരോ മനുഷ്യർക്കും അവരവരുടെ ജീവിതത്തിൽ വേണ്ടത് അൽപ്പം സന്തോഷമാണ്,ജീവിതത്തിൽ സന്തോഷമില്ലെങ്കിൽ എന്ത് നേടിയാലും കാര്യമില്ല.
നമ്മളെ അറിയുവാൻ നമ്മൾക്കെ കഴിയു കാരണം നമ്മുടെ മനസ്സ് മറ്റുള്ളവർക്ക് കാണുവാൻ കഴിയില്ല.
ഒരു ജോലി നേടുവാൻ അറിവ് വേണം അതുപോലെ ചെയ്യുന്ന ജോലി തെറ്റിലേക്ക് പോകാതെ ഇരിക്കാൻ തിരിച്ചറിവും വേണം.നമ്മുടെ മുൻകാല മഹത്‌വ്യക്തികൾ നമുക്ക് പകർന്നു നൽകിയ നല്ല മൂല്യങ്ങൾ നമ്മൾക്ക് ഉപകാരപ്പെടുമെങ്കിൽ എടുക്കാം.
എല്ലാവർക്കും ജീവിതത്തിൽ നല്ല നേട്ടങ്ങൾ സ്വന്തമാക്കുവാൻ അറിവുകൾ നേടുവാൻ കഴിയട്ടെ,അറിവുകൾ നേടുന്നതുവഴി മറ്റുള്ളവർക്ക് തിരിച്ചറിവുകൾ നൽകുവാൻ സാധിക്കട്ടെ.അറിവുകൾ നേടുന്തോറും തിരിച്ചറിവുകളും നേടാൻ സാധിക്കട്ടെ.
മനം നിറക്കാൻ മധുമന്ത്രങ്ങൾ:mantras to fill the mind-20
എന്തിനാണ് നമ്മൾ അസ്വസ്ഥത പ്പെടുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ?വളരെ തിരക്കാണ് അതുകൊണ്ടു തന്നെ എന്ത് ചെയ്യണം എന്ന് അറിയില്ല.ചുരുങ്ങിയ സമയവും കൂടുതൽ കാര്യങ്ങൾ ചെയ്യണ്ടി വരുമ്പോളാണ് പലപ്പോഴും അസ്വസ്ഥതപ്പെടുക അല്ലെങ്കിൽ എന്തെങ്കിലും കുറവ് അനുഭവപ്പെടുമ്പോൾ.
നമ്മളുടെ കുറവുകൾ നികത്താൻ എന്ന് നമ്മൾ ശ്രമിക്കുന്നുവോ അന്ന് മാത്രമാണ് നമ്മളുടെ അസ്വസ്ഥത നമ്മളിൽ നിന്നും വിട്ടു പോകുകയുള്ളു.
ഓരോ ദിവസവും ചെല്ലുംതോറും നമ്മൾ നമ്മളുടെ കുറവുകൾ തിരിച്ചറിയാൻ തുടങ്ങും അപ്പോൾ മുതൽ ഒരുപക്ഷെ അസ്വസ്ഥതപ്പെടാനും തുടങ്ങും.
എന്താണ് അസ്വസ്ഥത മാറാനുള്ള പോം വഴി എന്ന് ചോദിച്ചാൽ അസ്വസ്ഥതയെ ധിരമായി നേരിടുക എന്നതാണ്.നമ്മൾ പല വെല്ലുവിളികളെയും അതിജീവിച്ചവരാണ്.ചുറ്റിലും നോക്കിയാൽ അസ്വസ്ഥത എപ്പോഴെങ്കിലും അനുഭവിക്കാത്ത മനുഷ്യരെ കാണുവാൻ സാധിക്കുമോ.?അൽപ്പം ചുടു കൂടിയാൽ , അൽപ്പം തണുപ്പ് കൂടിയാൽ നമ്മളിൽ പലർക്കും പലതരത്തിലുള്ള അസ്വസ്ഥതയും ഒരുപക്ഷെ തോന്നുവാൻ തുടങ്ങും.
നാളെ നമ്മൾ ഒത്തിരി കാര്യങ്ങൾ നേരിടാൻ ഇപ്പോഴേ തയ്യാറാവണം എങ്കിൽ മാത്രമേ കൂടുതൽ ഉയരങ്ങളിൽ എത്തുവാൻ സാധിക്കുകയുള്ളു.
കൂടുതൽ ഉയരങ്ങൾ കിഴടക്കുമ്പോൾ അസ്വസ്ഥത കൂടെ ഒരുപക്ഷെ ഉണ്ടാകും അതിനെ ആസൂത്രണത്തിലൂടെ നേരിടുവാൻ ഇപ്പോഴേ പഠിക്കുക.
നമ്മൾ വിചാരിച്ചാൽ നമ്മുടെ മനസ്സിനെ ഒരുപരിധിവരെ സ്വസ്ഥതപ്പെടുത്താൻ കഴിയും.ഒരിക്കലും സാമ്പത്തിക നേട്ടങ്ങൾ മാത്രമാകരുത് നമ്മുടെ ലക്‌ഷ്യം.
നമ്മളുടെ ശ്രമങ്ങൾ പലപ്പോഴും പരാജയപ്പെട്ടേക്കാം എങ്കിൽ പോലും അതൊക്കെ ഒരു പാഠമാക്കി മുന്നോട്ടു കുതിക്കാനുള്ള ഊർജ്ജമായി കാണുക മനസ്സിനെ അസ്വസ്ഥതപ്പെടുത്താതെ, പ്രത്യശയോടെ നേട്ടങ്ങൾ കിട്ടുമെന്ന് വിചാരിക്കുക, കൂടുതലായി അധ്വാനിക്കുക ഒരു നാൾ വിജയം നമുക്ക് സ്വന്തമാകും.
നമ്മൾ നേട്ടത്തിന് വേണ്ടി പരിശ്രമിച്ചില്ലെങ്കിൽ പിന്നീട് നമ്മൾ അസ്വസ്ഥതയോടെ കഴിയേണ്ടി വരും അതുകൊണ്ടു ഇപ്പോഴേ പരിശ്രമിക്കുക ജീവിത അവസാനം വരെ പരിശ്രമങ്ങൾ ഉപേക്ഷിക്കരുത്,നമ്മൾ ഓരോ തവണ പരിശ്രമിക്കുമ്പോഴും അതിന്റെ മാറ്റങ്ങൾ നമ്മളിൽ സംഭവിക്കുന്നത് നമുക്ക് തിരിച്ചറിയാൻ സാധിക്കും. പതിയെ പതിയെ നമ്മുടെ മനസ്സുകൾ അസ്വസ്ഥതകളിൽ നിന്നും വിട്ടുമാറുന്നതു അറിയുവാൻ സാധിക്കും.
ഒരിക്കലും മടിവിചാരിക്കരുത്.വെറുതെ ഇരിക്കുന്ന മനസ്സിലാണ് അസ്വസ്ഥത ഉണ്ടാകുകയുള്ളൂ.
ചെറിയ അസ്വസ്ഥതകൾ ജീവിതത്തിൽ വന്നാലും അതിനെ ഉൾകൊള്ളാൻ പഠിക്കുക സ്വസ്ഥമായ ജീവിതം നമ്മുക്ക് നേടാൻ ചെറിയ അസ്വസ്ഥതകൾ കാരണമാകട്ടെ.എല്ലാവർക്കും വിജയങ്ങൾ നേടാൻ കഴിയട്ടെ.
മനം നിറക്കാൻ മധുമന്ത്രങ്ങൾ:mantras to fill the mind-70
എത്രയൊക്കെ എളുപ്പമാണ് എന്ന് പറഞ്ഞാൽ പോലും നമ്മൾ ശ്രമിക്കാതിരുന്നാൽ അതൊരിക്കലും എളുപ്പം ആകില്ല.ഒത്തിരി മാർഗ്ഗങ്ങൾ ഉണ്ട് എളുപ്പം കിട്ടാൻ.അതിപ്പോൾ എങ്ങനെ എളുപ്പമാക്കാം എന്നതിലാണ് കാര്യം.
എല്ലാ കാര്യങ്ങളും എളുപ്പത്തിൽ കഴിയണമെങ്കിൽ അതിന്റെതായ സമയം കൊടുക്കേണ്ടി വരും.ഒരു നന്ദി വാക്ക് പറയണമെങ്കിൽ തന്നെ അൽപ്പം സമയം വേണ്ടേ അതുപോലെയാണ് ഓരോ കാര്യങ്ങളുടെയും എളുപ്പവശവും.നമ്മുടെ മനഃസ്ഥിതി എങ്ങനെയാണോ അത് പോലെ ഇരിക്കും കാര്യങ്ങൾ എളുപ്പം ആവണോ ആവണ്ടേ എന്നത്.
ജീവിതത്തിൽ എവിടെയെങ്കിലും എളുപ്പത്തിൽ ചെന്നെത്തണമെങ്കിൽ ആദ്യം വേണ്ടത് പ്രയാസങ്ങളെ അഭിമുഖീകരിക്കാനുള്ള മനസ്സാണ് അത് എളുപ്പത്തിൽ സാധ്യമല്ല ഒത്തിരി കഷ്ടപ്പാടുണ്ട് ,ഇങ്ങനെ ഒത്തിരി കഷ്ടപ്പെട്ടാലാണ് നാളെ നമ്മളുടെ ജീവിതങ്ങളിലേക്കു വിജയം എളുപ്പത്തിൽ വരികയുള്ളു.
ഒരു വഴി ആദ്യം ഉണ്ടാക്കാൻ ആണ് കൂടുതൽ കഷ്ടപ്പെടേണ്ടത് പിന്നെ വളരെ എളുപ്പമാണ് അതിലൂടെ സഞ്ചരിക്കാൻ.
നമ്മുടെ വഴികൾ നമ്മൾ തന്നെ മനസ്സിലാക്കാൻ ശ്രമിക്കുക ആ വഴി തുറക്കാനുള്ള ശ്രമങ്ങൾ ഇന്ന് തന്നെ ആരംഭിക്കുക ജീവിതത്തിൽ ഉയരങ്ങളിൽ എളുപ്പത്തിൽ എല്ലാവർക്കും എത്തുവാൻ സാധിക്കട്ടെ എല്ലാവർക്കും എളുപ്പം വിജയം സാധ്യമാകട്ടെ.
കഷ്ടപ്പെടാതെ ഒരു എളുപ്പവും ലോകത്തിൽ ഇന്നേ വരെ ഉണ്ടായിട്ടില്ല. എല്ലാവർക്കും സന്തോഷത്തിൽ കഴിയാൻ സാധിക്കട്ടെ.
മനം നിറക്കാൻ മധുമന്ത്രങ്ങൾ:mantras to fill the mind-39
ജീവിതത്തിൽ പ്രത്യാശയും നിരാശയും വരുവാൻ കാരണം നമ്മളിൽ ആശ ഉള്ളതുകൊണ്ടാണ്.നമ്മൾക്ക് ചുറ്റും നോക്കിയാൽ എത്ര ആളുകളെ കാണുവാൻ കഴിയും ആശയറ്റ് ജീവിക്കുന്നവരെ.നമ്മുടെ ജീവിതങ്ങളിൽ ആശ ഇല്ല എങ്കിൽ എന്തൊക്കെ ഗുണങ്ങൾ ഉണ്ടാകുമായിരുന്നു.
ഏതു മനുഷ്യനും ആശിക്കുന്നതിന് തെറ്റ് പറയാൻ സാധിക്കുമോ അങ്ങനെ ആശിക്കുന്നത് കൊണ്ടല്ലേ ഇന്ന് എന്തെങ്കിലും നിലയിൽ ആയിത്തീരുന്നത്.നമ്മളുടെ ജീവിതങ്ങളിൽ സന്തോഷം വേണം എങ്കിൽ ജീവിതത്തിൽ ആശകൾ ഉണ്ടാകണം.
മനുഷ്യർക്ക് ജീവിതത്തിൽ എന്തെങ്കിലും നേട്ടങ്ങൾ സ്വന്തമാക്കാൻ സാധിച്ചിട്ടുണ്ടെങ്കിൽ അതിനുപിന്നിൽ ആശകൾ ഉണ്ടായിക്കാണും.
ആശകൾ കണ്ടുപിടിക്കുക നമ്മളുടെ സന്തോഷങ്ങൾ നിലനിർത്തുന്ന ആശകൾക്കു പിന്നാലെ മാത്രം പോകുക.
എത്രയൊക്കെ ആശ ഉണ്ടെങ്കിലും ഇല്ലെങ്കിലും ജീവിതത്തിൽ നിന്ന് സന്തോഷം നഷ്ടപ്പെടുത്തുന്ന ആശകൾക്കു പിന്നാലെ പോകാതിരിക്കുക.
നമ്മളെ ആശയോടെ സ്നേഹിക്കുന്ന ഒത്തിരി ആളുകൾ നമ്മൾക്ക് ചുറ്റിലും ഉണ്ടാകും എല്ലാവരോടും തിരിച്ചു സ്നേഹിക്കാൻ,സ്നേഹം പ്രകടമാക്കാൻ നമ്മുടെ ഉള്ളിലെ ആശ സമ്മതിക്കണം എന്നില്ല.
തെറ്റായ പ്രവർത്തികൾ നിരാശ മാത്രമേ സൃഷ്ട്ടിക്കുകയുള്ളു തുടർന്ന് ദുഃഖവും.നമ്മൾക്ക് വേണ്ടതും വേണ്ടാത്തതും തിരിച്ചറിയാൻ സാധിക്കണം.നമ്മുടെ ആശകളെ നേരായ വഴിക്കു കടത്തിവിടുക എങ്കിൽ ജീവിതത്തിൽ വിജയവും സന്തോഷവും കടന്നുവരും.
ജീവിതത്തെ ആശയോടെ കാണുവാനും ആശയറ്റു ജീവിക്കുന്നവർക്ക് പ്രത്യാശ കൊടുക്കുവാനും എല്ലാവർക്കും കഴിയട്ടെ.
മനം നിറക്കാൻ മധുമന്ത്രങ്ങൾ:mantras to fill the mind-188
ഒരു നേട്ടവും വെറുതെ ഉണ്ടാകുന്നതല്ല.നേട്ടങ്ങൾ നേടാനുള്ളതാണ് നേടേണ്ടതാണ്.എളുപ്പത്തിൽ നേടാനും പ്രയാസപ്പെട്ട് നേടാനും സാധിക്കുന്ന നേട്ടങ്ങൾ ഉണ്ട്.
ഏത് നേട്ടങ്ങളും നമുക്ക് നേട്ടമാകുന്നത് അത് നമ്മുടെയും മറ്റുള്ളവരുടെയും ജീവിതങ്ങളിൽ സന്തോഷം പ്രദാനം ചെയ്യുമ്പോഴാണ്.
ഒരാളുടെ ജീവിതത്തിൽ സന്തോഷം നിറയുവാൻ അവർ ആഗ്രഹിക്കുന്നതുപോലെ ജീവിക്കാൻ സാധിക്കണം.ലോകത്തു എല്ലാവർക്കും അവർ ആഗ്രഹിക്കുന്നതുപോലെ ജീവിക്കാൻ സാധിക്കാറില്ല എന്നതാണ് സത്യം.
നമ്മൾ എത്ര ഒക്കെ ആഗ്രഹിച്ചാലും കിട്ടാത്ത നേട്ടങ്ങൾ ഉണ്ട് ലോകത്തിൽ അതിനെ കുറിച്ച് ആലോചിച്ചു വെറുതെ വിഷമിച്ചിട്ടു യാതൊരുവിധ നേട്ടവും നമുക്ക് ലഭിക്കില്ല പകരം പല നല്ല കാര്യങ്ങളും ചെയ്യാനുള്ള വിലപ്പെട്ട സമയങ്ങൾ നഷ്ടപ്പെടുക മാത്രമാണ് ചെയ്യുക.
ജീവിതത്തിൽ എത്രയൊക്കെ സമ്പന്നൻ ആയാലും ആയുസ്സു ഒരു നിമിഷം പോലും നമുക്ക് തള്ളി നീക്കുവാൻ സാധിക്കുന്നില്ല എങ്കിൽ നമ്മളുടെ നിസ്സഹായ അവസ്ഥ നാം തിരിച്ചറിയണം.നമ്മളുടെ ജീവിതത്തിൽ മറ്റുള്ളവരുടെ സഹായം വളരെ അധികം ആവശ്യമാണ്.
ലോകത്തിൽ നേട്ടങ്ങളുടെ പുറകെ പോകുമ്പോൾ നാം സന്തോഷിക്കുന്നതിനോടോപ്പം മറ്റുള്ളവർക്കും സന്തോഷം കൊടുക്കുവാൻ സാധിച്ചാൽ നാം നേടിയ നേട്ടങ്ങൾക്കു വിലയുണ്ടാകും അല്ല എങ്കിൽ നാളെ നമ്മളോടൊപ്പം നമ്മുടെ നേട്ടങ്ങളും മണ്ണടിയും.
നമ്മുടെ മഹാന്മാർ നേടിയ നേട്ടങ്ങൾ നാം ഇപ്പോഴും ഓർക്കുന്നത് അവരുടെ പ്രവർത്തികൾ നമ്മൾക്ക് ഉപകാരം ആയതുകൊണ്ടാണ്.ജീവിതത്തിൽ മുന്നോട്ടു പോകുമ്പോൾ ഒത്തിരി അധികം നേട്ടങ്ങൾ കൈവരിക്കാൻ നമ്മളേവർക്കും സാധിക്കട്ടെ. മറ്റുള്ളവർക്കും നമ്മുടെ നേട്ടങ്ങൾ ഉപകാരപ്പെടട്ടെ.
മനം നിറക്കാൻ മധുമന്ത്രങ്ങൾ:mantras to fill the mind-64
നമ്മളൊക്കെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒത്തിരി സംഭവങ്ങൾ ഉണ്ട് അതിൽ നമ്മൾ കാത്തിരിക്കാത്ത ഒത്തിരി സംഭവങ്ങളും കടന്നു വന്നേക്കാം.
നമ്മൾ ജീവിക്കുന്ന ചുറ്റുപാടിൽ എന്തെല്ലാം കാര്യങ്ങൾ നടക്കുന്നുവെന്ന് നാമൊക്കെ ശ്രദ്ധിക്കാറുണ്ടോ?കുടുംബത്തിൽ എപ്പോഴെങ്കിലും അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാറുണ്ടോ?വഴക്കുകൾ ഉണ്ടാകാറുണ്ടോ?കുടുംബമായാൽ പ്രശ്‍നങ്ങൾ ഉണ്ടാകാം അതൊക്കെ പറഞ്ഞു മനസ്സിലാക്കി മുന്നോട്ടു പോകുന്നതല്ലേ ജീവിതം.
നമ്മുടെ ജീവിതങ്ങളിൽ ആരെല്ലാം നമ്മളെ മുറിവേൽപ്പിച്ചോ വേദനിപ്പിച്ചോ അതൊക്കെ നമ്മളുടെ മനസ്സിൽ മായാതെ കിടക്കും ജീവിത അവസാനം വരെ വളരെ അധികം ക്ഷമ വേണം ഇതെല്ലാം പൊറുക്കുവാനും മറക്കുവാനും എങ്കിൽ മാത്രമേ നമ്മുടെ ജീവിതങ്ങളിൽ നന്മകൾ സംഭവിക്കു പെട്ടെന്ന് ഒരു പക്ഷെ മറക്കാൻ കഴിയില്ല ആയിരിക്കാം പക്ഷെ നമ്മുടെ ഭാഗത്തു നിന്ന് ഒരു ശ്രമം ഉണ്ടായാൽ ക്ഷമിക്കാൻ തന്നെ പഠിക്കും അതിന്റെ ഗുണങ്ങൾ അനുഭവിക്കാൻ സാധിക്കും, ജീവിതം സന്തോഷമാകും.
നമ്മുടെ ജീവിതങ്ങളിൽ ഉണ്ടാകുന്ന എല്ലാ സംഭവങ്ങൾക്കും പിന്നിൽ എന്തെങ്കിലും കാരണം കണ്ടെത്താൻ സാധിക്കും.ജീവിതം സന്തോഷപ്രദമായി തിരുവാൻ ജീവിതത്തിൽ സംഭവിച്ചു കൊണ്ടിരിക്കുന്ന തെറ്റുകൾ തിരുത്തുക നമ്മുടെ നന്മകൾ പുറത്തെടുക്കുക.ഒത്തിരി നേട്ടങ്ങൾ സ്വന്തമാക്കുവാൻ സാധിക്കട്ടെ.
മനം നിറക്കാൻ മധുമന്ത്രങ്ങൾ:mantras to fill the mind-281
ശ്രദ്ധ എന്ന വാക്ക് കേൾക്കുമ്പോൾ നമ്മുടെ മനസ്സിലേക്ക് ഓടി എത്തുന്നത് നമ്മൾ ദിവസവും ശ്രദ്ധിക്കാൻ ശ്രമിക്കുന്ന കാര്യങ്ങളാണ്.നമ്മൾ ശ്രദ്ധിച്ചില്ലെങ്കിൽ മറ്റാരെങ്കിലും നമ്മൾക്കുവേണ്ടി ശ്രദ്ധിക്കാൻ ഉണ്ടാകുമോ മറ്റുള്ളവരാണോ നമ്മളുടെ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടത്.
നമ്മൾ എന്തിലാണ് ശ്രദ്ധ കൂടുതൽ കൊടുക്കുന്നത് അതിനനുസരിച്ചു നമ്മുടെ ജീവിതത്തിൽ മാറ്റങ്ങൾ സംഭവിക്കും ഒരു പക്ഷെ നല്ലതിന് അല്ലെങ്കിൽ മോശം കാര്യങ്ങൾക്ക്.ഒരു തെറ്റ് സംഭവിച്ചാൽ അത് പിന്നീട് ആവർത്തിക്കാതിരിക്കാൻ നമ്മൾ ശ്രദ്ധിക്കാറില്ലേ കാരണം എന്താണ് ആ തെറ്റിൽ നിന്നും ഒരു പാട് കാര്യങ്ങൾ നമ്മൾ പഠിച്ചു.ഇത് പോലെയാണ് ശ്രദ്ധയുടെ കാര്യവും ഒരു പാകപിഴ സംഭവിച്ചാൽ പിന്നെ ശ്രദ്ധിച്ചിട്ടു കാര്യം ഉണ്ടാകില്ല.
നമ്മുടെ കയ്യിൽ പണം ഉണ്ടെങ്കിൽ ഏതു സ്ഥലത്തു പോയാലും ഒരു ശ്രദ്ധ നമ്മൾ പണത്തിനു കൊടുക്കും കാരണം ജീവിതത്തിൽ പണത്തിനു വില കൊടുക്കുന്നുണ്ട് അത് നഷ്ടപ്പെട്ടാൽ ഉള്ള ബുദ്ധിമുട്ട് നമ്മൾക്ക് നല്ലതു പോലെ അറിയാം.
നമ്മളുടെ ജീവിതത്തിലേക്ക് വേണ്ട കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തുക നാളെ നമ്മളുടെ ജീവിതത്തിൽ സന്തോഷങ്ങൾ ഉണ്ടാകും.ഇന്നലെ എന്തുമാത്രം നമ്മൾ ശ്രദ്ധ കൊടുത്തു അതിനേക്കാൾ ഒരു പടി കൂടുതൽ ശ്രദ്ധ കൊടുക്കുക നല്ലൊരു മാറ്റം തീർച്ചയായും സംഭവിക്കും.നമ്മൾക്ക് നല്ല ശ്രദ്ധ കിട്ടിക്കഴിഞ്ഞാൽ ഭാവിയിൽ നമ്മൾക്ക് ഒത്തിരി ഗുണങ്ങൾ ഉണ്ടാകും മറ്റുള്ളവർക്ക് ശ്രദ്ധയെക്കുറിച്ചു പറഞ്ഞു കൊടുക്കുവാനും അതിന്റെ ഗുണങ്ങൾ അനുഭവിക്കാനും സാധിക്കും.
എല്ലാവർക്കും നല്ല പോലെ ജീവിതത്തിൽ ആവശ്യം വേണ്ട കാര്യങ്ങളിൽ ശ്രദ്ധിക്കാനും ശ്രദ്ധ കിട്ടുന്ന കാര്യങ്ങളിൽ വ്യാപൃതരായി ഉയരങ്ങൾ കിഴടക്കാനും സാധിക്കട്ടെ.നല്ല കാര്യങ്ങളിൽ ശ്രദ്ധിക്കു നല്ല നേട്ടങ്ങൾ സ്വന്തമാക്കൂ.ജീവിതത്തെ പോസിറ്റീവായി കാണു എല്ലാം നല്ലതിനായി ചിന്തിക്കു ശ്രദ്ധ നല്ല കാര്യങ്ങൾക്കു മാത്രമായി ചിലവഴിക്കു. എല്ലാവർക്കും ജീവിതത്തിൽ സമാധാനവും സമൃദ്ധിയും ശ്രദ്ധയിലൂടെ ഉണ്ടാകട്ടെ.
മനം നിറക്കാൻ മധുമന്ത്രങ്ങൾ:mantras to fill the mind-283
നമ്മൾ ഓരോ ദിവസവും ചെലവഴിക്കുന്നതിൽ ഭൂരിഭാഗവും നമ്മളുടെ രസത്തിനുവേണ്ടിയാണ്.ദുഖത്തിന് വേണ്ടി ആരും സമയം കളയാറില്ല പിന്നെ രസം പോകുമ്പോൾ കൂടെ ദുഃഖം വരുമെന്ന് മാത്രം.
നമ്മിൽ പലരും പലപ്പോഴും ചിരിക്കുന്നത് തന്നെ രസകരമായ കാര്യങ്ങൾ കേൾക്കുമ്പോഴാണ് അല്ലെങ്കിൽ കേൾക്കുന്ന കാര്യങ്ങളിൽ നമ്മളിൽ രസം ജനിപ്പിക്കുന്നത് കൊണ്ടാണ്.ജീവിതത്തിൽ എല്ലായിപ്പോഴും രസിക്കാൻ പറ്റിയെന്നു വരില്ല. ജീവിതത്തിലെ ബുദ്ധിമുട്ടുകൾ നമ്മളെ രസകരമായ കാര്യങ്ങളിൽ നിന്നും പിന്നോട്ട് വലിക്കും.
സമയം വളരെ വിലപ്പെട്ടതാണ് അതിന്റെ വില അറിയുന്നത് നഷ്ടങ്ങൾ നമ്മുടെ ജീവിതത്തിൽ എന്തോരം സംഭവിച്ചു എന്നറിയുമ്പോഴാണ്.ഓരോ നഷ്ടപ്പെടലും ഒരു തിരിച്ചറിവാണ്.
കൂടുതൽ കഷ്ടപ്പെടാൻ തയ്യാർ ഉള്ളവർ ഇന്നിന്റെ പല രസങ്ങളും മാറ്റിവയ്ക്കും കൂടുതൽ നേട്ടങ്ങൾ സ്വന്തമാക്കാൻ കൂടുതൽ നേരം പഠനത്തിൽ രസം കണ്ടെത്തും അങ്ങനെയുള്ളവർ ജീവിതത്തിൽ നേട്ടങ്ങൾ സ്വന്തമാക്കും.
നമ്മുടെ ഭാവിയിലേക്ക് നേട്ടങ്ങൾ സ്വന്തമാക്കാൻ കഴിയുന്ന രസങ്ങൾ കണ്ടുപിടിക്കുക.പഠനം ഒരു രസം ആക്കി എടുക്കുക എങ്കിൽ ജീവിതത്തിൽ നമ്മൾക്ക് ഒത്തിരി നേട്ടങ്ങൾ സ്വന്തമാക്കാൻ കഴിയും.ഏവർക്കും രസം നിറഞ്ഞ ജീവിതം സാധ്യമാകട്ടെ. രസകരമായ ജീവിതത്തിനായി സ്വന്തം കർമ്മ മേഖലയിൽ ഉയരങ്ങൾ കിഴടക്കാൻ സാധിക്കട്ടെ.
മനം നിറക്കാൻ മധുമന്ത്രങ്ങൾ:mantras to fill the mind-42
എല്ലാവരും ആഗ്രഹിക്കുന്നത് ഒരു ആശ്വാസം ആണ് .
ഓരോ മനുഷ്യർക്കും അവരവരുടേതായ പരിമിതിയുണ്ട്, കുറവുകളുമുണ്ട്.ഒരിക്കലും ആരും ആർക്കും പകരമാകില്ല.
ജീവിതത്തിൽ എല്ലാവർക്കും ഇപ്പോഴും എപ്പോഴും ആശ്വാസം ലഭിക്കും, ലഭിക്കണം എന്നൊന്നും പറയുവാൻ സാധിക്കില്ല കാരണം നമ്മുടെ ജീവിതങ്ങളിൽ എന്തും സംഭവിക്കാം. എല്ലാവർക്കും ശരിയായ വഴിയിൽ കുടി ആശ്വാസം കണ്ടെത്താൻ കഴിയട്ടെ, എല്ലാവർക്കും കഴിവിനൊത്തു ആശ്വസിപ്പിക്കുവാൻ കഴിയട്ടെ.
മനം നിറക്കാൻ മധുമന്ത്രങ്ങൾ:mantras to fill the mind-230
ജീവിതത്തിൽ എവിടെ തിരഞ്ഞാലും പ്രശ്‌നം ഇല്ലാത്ത മനുഷ്യരെ കാണാൻ കഴിയില്ല.
വളരെ അധികം പ്രശ്‍നങ്ങൾ ലോകത്തിൽ ഉണ്ടാകുന്നതു നിസ്സാര കാര്യങ്ങളുടെ പേരിലാണ്.എല്ലാ പ്രശ്‍നങ്ങൾക്കും പരിഹാരമുണ്ട്, അന്വേഷിച്ചാൽ ശരിയായ മാർഗ്ഗങ്ങൾ കണ്ടെത്താൻ സാധിക്കും.
ഒരു പ്രശ്‍നങ്ങൾ മാറുമ്പോൾ അടുത്ത പ്രശ്‍നങ്ങൾ വരും ജീവിതകാലം മുഴുവൻ പ്രശ്‍നങ്ങളുടെ വരവും പോക്കുമുണ്ടാകും.നമ്മൾ അറിവ് നേടണം, തിരിച്ചറിവ് നേടണം എല്ലാ പ്രശ്‍നങ്ങളെയും തരണം ചെയ്യുവാൻ.
ഒത്തിരി സങ്കടങ്ങളും സന്തോഷങ്ങളും ജീവിതത്തിൽ വന്നുകൊണ്ടിരിക്കും.നമ്മൾ എന്ത് തിരഞ്ഞെടുക്കുന്നു എന്നതാണ് നമ്മുടെ ജീവിതങ്ങളെ ഉയർച്ചയിലേക്കും അതുപോലെ നാശത്തിലേക്കും കൊണ്ടുവിടുന്നത്.എത്രയോ ആളുകൾ നമ്മളുടെ ചുറ്റിലും വിഷമങ്ങളും പ്രയാസങ്ങളും അനുഭവിക്കുന്നു എല്ലാവരെയും ഒരു പോലെ സഹായിക്കാനോ സന്തോഷിപ്പിക്കുവാനോ നമുക്ക് സാധിച്ചെന്നു വരില്ല.നമ്മുടെ ജീവിതങ്ങൾക്ക് ഒരു ലക്‌ഷ്യം വേണം നമ്മൾ നേരിട്ട പ്രതിസന്ധികൾ ,തകർച്ചകൾ ,നിരാശകൾ എല്ലാം വിട്ടുപോകുവാൻ നമ്മൾ പരിശ്രമിക്കണം.മനസ്സിന്റെ ശക്തി വർദ്ധിപ്പിക്കാൻ വേണ്ട പരിശീലനം ചെയ്യുന്നത് നല്ലതായിരിക്കും.
ഒരു രാത്രിക്കു പകൽ എന്നത് പോലെ നമ്മളിൽ നന്മയും അതുപോലെ തിന്മയും ഉണ്ടായേക്കാം.നമ്മളിലെ നന്മയെ കണ്ടെത്തുവാനും തിന്മയെ ഒഴിവാക്കാനും സാധിക്കണം.എല്ലാവരെയും ഒരു പോലെ തൃപ്തി പെടുത്തി ജീവിക്കാൻ നമുക്ക് ആകില്ല.
ഇന്നലെകളിലേക്കു തിരിഞ്ഞു നോക്കി സങ്കടപ്പെട്ടിട്ടു ഒരു കാര്യവും ഇല്ല.ജീവിതം മുന്നോട്ടു പോകാനുള്ളതാണ്.ആർക്കും തെറ്റുപറ്റാം,തെറ്റുകൾ തിരുത്തി മുന്നേറുക.ഭാവിയിൽ തെറ്റുകൾ സംഭവിക്കാതെ നോക്കുക.
തെറ്റുകൾ നമ്മളുടെ ജീവിതത്തിൽ പ്രശ്‍നങ്ങൾ സൃഷ്ടിക്കും.നമ്മുടെ പ്രവർത്തികളെ സൂക്ഷിക്കുക നാളെ നമ്മളുടെ ജീവിതത്തിൽ നന്മകൾ മാത്രമേ സംഭവിക്കാവു എന്നില്ല എങ്കിൽ പോലും നമ്മൾ ഇപ്പോഴും നമ്മൾ ചെയ്യുന്ന പ്രവർത്തികളിൽ അതീവ ശ്രദ്ധ ചെലുത്തുക.നമ്മൾ ചെയ്തുകൊണ്ടിരിക്കുന്ന തെറ്റായ പ്രവർത്തികൾ നിറുത്തിയാൽ തന്നെ ഒരു വിധം പ്രശ്‍നങ്ങളും നമ്മളിൽ നിന്നും അകന്നു പൊയ്ക്കൊള്ളും.
എല്ലാവർക്കും നല്ലതു മാത്രം സംഭവിക്കട്ടെ,ഇത് വരെ ഉണ്ടായിരിക്കുന്ന എല്ലാ പ്രശ്‍നങ്ങളെയും കാരണങ്ങൾ കണ്ടെത്തി സ്വയം തിരുത്തി ജീവിതത്തിൽ മുന്നേറുവാനും മറ്റുള്ളവർക്ക് മാതൃകയായി ജീവിക്കുവാനും കഴിയട്ടെ.
നമ്മളെ കൊണ്ട് മാത്രം പരിഹരിക്കാൻ കഴിയാത്ത പ്രശ്‍നങ്ങളെ നമ്മളുടെ വേണ്ടപ്പെട്ടവരോട് പറയുക, വേണ്ടപ്പെട്ട വിഷയത്തിൽ കൂടുതൽ അറിവുള്ളവരോട് ഷെയർ ചെയ്യുക.എല്ലാവർക്കും ജീവിതത്തിൽ നന്മകൾ ഉണ്ടാകട്ടെ.
മനം നിറക്കാൻ മധുമന്ത്രങ്ങൾ:mantras to fill the mind-17
നമ്മുടെ സമയത്തിന് വില ഉണ്ടാകുന്നതു നാം എങ്ങനെ നമ്മുടെ സമയം പ്രയോജനപ്പെടുത്തുന്നു എന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ്.ഓരോ സമയവും കടന്നു പോകും പലതും നമ്മളെ പഠിപ്പിച്ചുകൊണ്ടു.ഓരോ അനുഭവങ്ങൾ ഉണ്ടാകുമ്പോൾ ആണല്ലോ നാം ഓരോ കാര്യങ്ങളും പഠിക്കുന്നത് തന്നെ അല്ലെങ്കിൽ സമയമാകുമ്പോൾ തന്നെ പഠിക്കും.
നമ്മൾ ഇന്ന് അൽപ്പം ശ്രദ്ധ കൂടുതൽ കൊടുത്താൽ നാളെ നമ്മളുടെ ജീവിതങ്ങളിൽ അതിന്റെതായ ഗുണങ്ങൾ ഉണ്ടാകും.
നമ്മളുടെ ജീവിതത്തിൽ എന്തൊക്കെ കാര്യങ്ങൾക്കാണ് നാം പ്രാധാനം കൊടുക്കേണ്ടത് എന്തിനാണ് കൊടുക്കാതെയിരിക്കേണ്ടത് എന്നത് വളരെ പ്രധാനമാണ്.
നാളെ നമ്മളെ നോക്കാൻ നമ്മൾ മാത്രമേ കാണു.നമ്മളുടെ മനസ്സ് നിറഞ്ഞ കാര്യങ്ങൾ ചെയ്യുക,സന്തോഷം കിട്ടുന്ന കാര്യങ്ങളിൽ ശ്രദ്ധിക്കുക, മറ്റുള്ളവരെ വേദനിപ്പിക്കാതിരിക്കാൻ ശ്രദ്ധിക്കുക ജീവിതത്തിൽ മുന്നോട്ടു ഉയരങ്ങൾ കിഴടക്കാൻ പഠന കാര്യങ്ങളിൽ ശ്രദ്ധിക്കുക.
ഭാവിയിൽ സ്വപ്‍ന പദ്ധതികൾ പ്രാവർത്തികമാക്കാൻ ഇപ്പോൾ കിട്ടുന്ന പണം സ്വരൂപിക്കുന്നതിൽ ശ്രദ്ധിക്കുക. എല്ലാവർക്കും ആവശ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കാൻ കഴിയട്ടെ. നമ്മുടെ ശ്രദ്ധ പതിയേണ്ട കാര്യങ്ങളിൽ മാത്രം ശ്രദ്ധ ചെലുത്താൻ സാധിക്കട്ടെ.
മനം നിറക്കാൻ മധുമന്ത്രങ്ങൾ:mantras to fill the mind-181
ഏതു നിർദ്ദേശത്തിനും ഒരു ലക്ഷ്യമുണ്ട്.
നമ്മളെ നമ്മൾക്ക് തിരിച്ചറിയാൻ കഴിയുന്നത് പോലെ മറ്റൊരാൾക്കും നമ്മളെ തിരിച്ചറിയാൻ കഴിഞ്ഞെന്നു വരില്ല.മറ്റുള്ളവരുടെ കുറവുകൾ നമ്മൾ തിരിച്ചറിയുന്നത് ഒരു പക്ഷെ കൂടുതൽ അടുത്ത് കഴിയുമ്പോൾ മാത്രമാണ്.
ജീവിതത്തിൽ ഉയർച്ച നേടാൻ നമ്മൾ നിർദ്ദേശങ്ങൾ പാലിക്കേണ്ടതുണ്ട്.ഉന്നതങ്ങളിൽ എത്തി പ്പെടാൻ ഒരു പക്ഷെ ഓരോ നിർദ്ദേശങ്ങൾക്കും സാധിച്ചേക്കാം.
നിർദ്ദേശങ്ങൾ സ്വീകാര്യമാണെങ്കിൽ മുന്നോട്ടുള്ള ജീവിതത്തിൽ ഉയരങ്ങൾ കിഴടക്കാൻ കഴിയട്ടെ.
മനം നിറക്കാൻ മധുമന്ത്രങ്ങൾ:mantras to fill the mind-88
കണ്ടെത്തലുകൾ നമുക്ക് സമ്മാനിക്കുന്നത് എന്താണ്?എന്തിനാണ് നമ്മൾ കണ്ടെത്തലുകൾ നടത്തുന്നത്?
എല്ലാവരും അവരുടേതായ വഴിയിൽ സഞ്ചരിക്കുന്നു എല്ലാവരും ഒരു വഴിയിലേക്കാണ് അവസാനം എത്തിപ്പെടുന്നത് ആ എത്തിപെടൽ വഴി നമ്മൾ ലക്ഷ്യ സ്ഥാനത്തു എത്തുന്നു. അനുഭവങ്ങൾ നമ്മളെ നേർവഴിക്കു നടത്തട്ടെ.
മറ്റുള്ളവർക്കു നമ്മുടെ ജീവിതം വഴി നല്ല വഴി കണ്ടെത്താൻ സാധിക്കട്ടെ.ഒരു പക്ഷെ മുന്നോട്ടുള്ള വഴി കയറ്റം ആയിരിക്കാം എങ്കിലും ഒരു കയറ്റത്തിന് ഒരു ഇറക്കം ഉണ്ട് എന്ന് മനസ്സിൽ വിശ്വസിക്കുക ഏതു കയറ്റവും എളുപ്പത്തിൽ കയറുവാൻ സാധിക്കുമെന്ന് ഉറച്ചു വിശ്വസിക്കുക ഒരു നാൾ നമ്മൾ നേട്ടങ്ങൾ സ്വന്തമാക്കിയിരിക്കും,പിന്നീട് യാത്ര ചെയ്യുവാൻ വളരെ എളുപ്പമായിരിക്കും.
എല്ലാവർക്കും നല്ല വഴികൾ കണ്ടെത്താനും നല്ല വഴിയിലൂടെ മാത്രം സഞ്ചരിക്കാനും ഒത്തിരി നേട്ടങ്ങൾ സ്വന്തമാക്കാനും സാധിക്കട്ടെ.
മനം നിറക്കാൻ മധുമന്ത്രങ്ങൾ:mantras to fill the mind-27
നമ്മളുടെ സ്വപനങ്ങൾ ഇന്ന് സഫലമായിട്ടുണ്ടെങ്കിൽ അതിനു പിന്നിലുള്ള നമ്മളുടെ പരിശ്രമങ്ങൾ നാളുകൾക്കു മുന്നേ ആരംഭിച്ചു കഴിഞ്ഞിരുന്നു.
നമ്മൾ നാളെ എന്തെങ്കിലും ഒക്കെ ആയിത്തീരണം എങ്കിൽ ഇന്ന് തന്നെ അതിനുള്ള പരിശ്രമങ്ങൾ ആരംഭിക്കേണ്ടതുണ്ട്.
നമ്മുടെ വാക്കുകൾ മറ്റുള്ളവർക്ക് പ്രചോദനം ആകുമെങ്കിൽ മറ്റുള്ളവരുടെ ജീവിതത്തിൽ നല്ല മാറ്റങ്ങൾ സംഭവിക്കാൻ ഉതകുമെങ്കിൽ നമ്മുടെ ഉദ്യമങ്ങൾ വിജയിക്കും.
ഭാവിയിൽ പരാജയമോ വിജയമോ എന്ത് സംഭവിച്ചാലും നമ്മൾ ഇന്ന് ചെയ്യാൻ ഉള്ളത് ചെയ്യുക അതിന്റെ ഫലം നമ്മൾക്ക് ഒരിക്കൽ ലഭിച്ചേക്കും.ഒരിക്കലും ആരംഭിക്കാൻ ഉള്ള അവസരങ്ങൾ പാഴാക്കരുത്.നമ്മളെ പോലെ അവസരങ്ങൾ കിട്ടാത്ത ഒത്തിരി ആളുകൾ നമ്മൾക്ക് ചുറ്റിലുമുണ്ട് ഒരു പക്ഷെ അവർക്കു ഒരു അവസരമെങ്കിലും കിട്ടിയിരുന്നെങ്കിൽ ഇന്ന് എന്തൊക്കെ നേട്ടങ്ങൾ അവർക്കു സ്വന്തമാക്കാൻ കഴിഞ്ഞേനെ.
നമ്മൾ നമ്മളുടെ കഴിവുകളെ ഉണർത്തുക, കൂടുതൽ ഉത്സാഹത്തോടെ കഴിവുകളെ വളർത്തുക ഇന്ന് അല്ലെങ്കിൽ നാളെ നമ്മളെ അറിയുക നമ്മളുടെ കഴിവുകളെ ഓർത്തിട്ടായിരിക്കും.
ഓരോ അവസരങ്ങളും നമ്മൾക്ക് മുന്നിൽ എപ്പോഴും കിട്ടിക്കൊള്ളണം എന്നില്ല, കിട്ടിയാൽ നമ്മൾ ആയിട്ടു നഷ്ടപ്പെടുത്താതെ ഇരുന്നാൽ മതി.നഷ്ടപ്പെടുത്തിയത് ഒരിക്കലും തിരിച്ചു കിട്ടില്ല.
ജീവിതത്തിൽ ഒത്തിരി കാര്യങ്ങൾ നേടിയെടുക്കാൻ ഉണ്ട് അതിനാൽ ഇന്ന് തന്നെ ജീവിതത്തിൽ നേടേണ്ട ലക്ഷ്യങ്ങൾ മനസ്സിൽ ഉറപ്പിച്ചു കൊണ്ട് അതിനായി പ്രയത്നിക്കാൻ ശ്രമിക്കാം.
ജീവിതത്തിൽ പലപ്പോഴും പല കാര്യങ്ങളും പഠിച്ചതുകൊണ്ടാണ് ഇന്ന് നമ്മൾക്കു കുറെ കുടി കാര്യങ്ങൾ എളുപ്പത്തിൽ മനസ്സിലാക്കാൻ സാധിക്കുന്നത്. എല്ലാവർക്കും നല്ല കാര്യങ്ങളിൽ ആരംഭം കുറിക്കുവാൻ സാധിക്കട്ടെ.
മനം നിറക്കാൻ മധുമന്ത്രങ്ങൾ:mantras to fill the mind-284
ജീവിതത്തിൽ മനുഷ്യർ എല്ലാവരും വളർന്നുകൊണ്ടിരിക്കുകയാണ് എന്ന് നമുക്കെല്ലാവർക്കും അറിയാം കാരണം നാമെല്ലാവരും മനുഷ്യരാണ്.വിളർച്ചയും തളർച്ചയും നമ്മുടെ വളർച്ചക്ക് വിലങ്ങുതടിയാണ്.
നമ്മൾക്ക് ഇനിയുള്ള ജീവിതത്തിൽ പല വിധ കാര്യങ്ങളും നഷ്ടപ്പെടും അവിടെ നമ്മൾ നിരാശപ്പെട്ടിരുന്നാൽ മുന്നോട്ടു നമ്മളുടെ വളർച്ചയെ തടസ്സപ്പെടുത്തും.
എന്തെങ്കിലും കാര്യത്തിൽ വളർച്ച കൈവരിച്ചു എന്ന് സ്വയം പറയുവാൻ സാധിക്കണം എങ്കിൽ അതിനു സമയം എടുക്കും.
എല്ലാവർക്കും നല്ല രീതിയിൽ വളരുവാനും മുന്നോട്ടുള്ള ജീവിതത്തിൽ ഉയർച്ചകൾ കൈവരിക്കാനും സാധിക്കട്ടെ.
മനം നിറക്കാൻ മധുമന്ത്രങ്ങൾ:mantras to fill the mind-80
നമ്മളുടെ ആവശ്യമാണ് ഓടുക എന്നത്.
എല്ലാവരും ഇന്ന് ഏതെങ്കിലും തരത്തിൽ ഓട്ടത്തിന്റെ ഭാഗമാണ് എത്ര വേഗത്തിൽ ഓടാൻ സാധിക്കും അതിനുള്ള പരിശ്രമത്തിലാണ് ഓരോരുത്തരും.നാളെ നമ്മുടെ മുന്നിൽ വരുമോ എന്നറിഞ്ഞുകൂടാ എന്നാലും നമ്മൾ ഓടിക്കൊണ്ടിരിക്കുന്നു.
ജീവിതത്തിൽ കുറച്ചെങ്കിലും ഓടാൻ ശ്രമിച്ചാലേ നമ്മുടെ തൊട്ടു മുന്നിൽ എന്തൊക്കെയാണ് സംഭവിക്കുന്നത് എന്ന് അറിയുകയുള്ളൂ.ജീവിത ഭാരങ്ങൾ ഓടാൻ ഒരു പക്ഷെ സമ്മതിക്കില്ലായിരിക്കാം എങ്കിലും ഒരു തടസ്സവും നമ്മെ തളർത്തരുത്.
എടുത്തു വച്ച കാലുകൾ മുന്നോട്ട് തന്നെ എങ്കിൽ നമ്മൾ ഒരുനാൾ ലക്ഷ്യത്തിൽ എത്തുമായിരിക്കും.എല്ലാവർക്കും ലക്ഷ്യത്തിൽ എത്തുവാൻ ഓടുവാൻ സാധിക്കട്ടെ. ലക്ഷ്യത്തിൽ എത്തിയാൽ അൽപം സമയം വിശ്രമിക്കാനും പുതിയ ലക്ഷ്യങ്ങൾക്കായി തയ്യാറെടുക്കുവാനും സാധിക്കട്ടെ .
നേട്ടങ്ങൾ സ്വന്തമാക്കാൻ ഓടുക, വളരെ പെട്ടെന്ന് തന്നെ നേട്ടങ്ങൾ സ്വന്തമാക്കാൻ സാധിച്ചില്ലെങ്കിലും ഓടിക്കൊണ്ടിരിക്കുക ഇന്ന് അല്ലെങ്കിൽ നാളെ നമ്മളുടെ ജീവിതത്തിൽ ഗുണങ്ങൾ ഉണ്ടാകും.എല്ലാവർക്കും സന്തോഷത്തോടെ ഓടാൻ കഴിയട്ടെ.
മനം നിറക്കാൻ മധുമന്ത്രങ്ങൾ:mantras to fill the mind-305
ജീവിതം ഒരു വിസ്മയമാണ് അത് ഒരു പക്ഷെ ഇപ്പോൾ മനസ്സിലായി കൊള്ളണം എന്നില്ല കാരണം ഒരു വിസ്മയവും ജീവിതത്തിൽ ഇന്നേ വരെ എല്ലാവരും ഒരു പോലെ കണ്ടിട്ടുണ്ടാവില്ല.
ജീവിതത്തിൽ നിമിഷ നേരം കൊണ്ട് ഇല്ലാതെ ആവുന്നത് നമ്മൾ കാണുന്ന പല വിസ്മയങ്ങളാണ്.വിസ്മയങ്ങൾ ഒരിക്കലും അവസാനിക്കുന്നില്ല നമ്മൾ ആഗ്രഹിക്കുന്നിടത്തോളം കാലം നമ്മുടെ മനസ്സ് നമ്മളെ പല വിസ്മയങ്ങളും കാണിച്ചു തരും.നമ്മളുടെ ജീവിതത്തിൽ സന്തോഷകരമായ വിസ്മയങ്ങൾ ഉണ്ടാകട്ടെ.
പലരുടെയും മനസ്സിൽ കാണുന്ന വിസ്മയങ്ങളാണ് പിന്നീട് യഥാർത്ഥമായി തിരുന്നത്. ജീവിതത്തിൽ നല്ല വിസ്മയങ്ങൾ ഉണ്ടാകട്ടെ.