Choose your language
1 November 2024
സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes-306
306.വിലമതിക്കുക.
വെറുതെ കിട്ടുന്നതിന് സാധാരണഗതിയിൽ ആർക്കും ഒരു വിലയുണ്ടാവില്ലല്ലോ. പലരുടെയും പരാതി അവർക്ക് ആരും വേണ്ടത്ര പരിഗണന നൽകുന്നില്ല എന്നാണ്. നമ്മൾ ചെയ്യുന്ന നല്ല കാര്യങ്ങൾക്ക് മറ്റുള്ളവരുടെ ഭാഗത്തു നിന്നും വേണ്ടത്ര പരിഗണന കിട്ടണം എന്നില്ല.
ഒരുപാട് കുറവുകളും പോരായ്മകളും ഒരുപക്ഷെ നമ്മൾക്ക് ഓരോരുത്തർക്കും ഉണ്ടായെന്നു വരും, പക്ഷെ എങ്കിൽ നമ്മളുടെ ഭാഗത്ത് നിന്നുള്ള പരിശ്രമം വഴി നമ്മളിലെ കുറവുകൾ ഒരു പരിധി വരെ നികത്തിയെടുക്കാൻ കഴിയും. നമ്മളിൽ ഒരുപാട് കഴിവുകൾ ഉണ്ടെന്നുള്ള കാര്യം നമ്മൾ വിസ്മരിക്കരുത്.കഴിവുകളെ പരമാവധി പുറത്തുകൊണ്ടുവരാൻ ശ്രമിച്ചുകൊണ്ടിരിക്കുക.
നമ്മൾക്ക് നേടേണ്ട കാര്യത്തെപ്പറ്റി വേണ്ടത്ര വില നമ്മൾക്ക് തന്നെ ഉണ്ടാവട്ടെ.