Choose your language

26 October 2024

// // Our Youtube channel

ഉണർവിൻ പൊൻകിരണങ്ങൾ:The awakening golden rays-8

ഏതൊരാൾക്കും അപമാനം ഏൽക്കേണ്ടി വരിക വിഷമമുള്ള കാര്യമാണ്.
ഒരുപക്ഷെ മറ്റുള്ളവരെ അപമാനിക്കുന്നതിൽ സന്തോഷം, നേട്ടങ്ങൾ കണ്ടെത്തുന്നവരുണ്ടാകാം.

അപമാനം ഏൽക്കേണ്ടി വരുന്ന അവസ്ഥ വളരെയധികം വേദനാജനകമാണ്.

അധികാരവും സമ്പത്തും ഉണ്ടെന്ന് കരുതി തന്നെക്കാൾ താഴ്ന്ന നിലവാരത്തിൽ കഴിയുന്നവരെ അപമാനിക്കുന്നത് ഒട്ടും തന്നെ നല്ലതല്ല.

തന്റെതായ നേട്ടത്തിനുവേണ്ടി ആരെയും അപമാനിക്കാതിരിക്കാൻ ശ്രദ്ധിക്കുക.

അപമാനം സഹിക്കാൻ കഴിയാതെ ഒളിച്ചോടിപോയവർ, ക്രൂരകൃത്യം ചെയ്തവർ, സ്വയം ജീവിതം നഷ്ടപ്പെടുത്തിയവർ അങ്ങനെ എത്രയെത്ര ജീവിതങ്ങളാണ് ഈ ഭൂമിയിൽ നിന്നും ഇല്ലാതെയായത്.

നുണപ്രചരണം വഴി മറ്റുള്ളവരെ അപമാനിക്കാൻ ശ്രമിച്ചവരുണ്ടാകാം.
നമ്മൾക്ക് ഏൽക്കേണ്ടി വരുന്ന അപമാനത്തെ ഉൾകരുത്തുകൊണ്ട് നേരിടാൻ പരിശ്രമിക്കേണ്ടതുണ്ട്.
മറ്റുള്ളവരിൽ നിന്നും അപമാനം ഏൽക്കേണ്ടി വന്നാൽ പോലും തളരാതെ പൊരുതാൻ ശ്രമിച്ചുകൊണ്ടിരിക്കണം.

ഇന്നലകളിലെ അപമാനങ്ങളെ ശരിയായ വിധത്തിൽ നേരിടാൻ കഴിഞ്ഞെങ്കിൽ മാത്രമേ നാളെകളിൽ അഭിമാനം നമ്മൾക്ക് നേടാൻ ഒരുപക്ഷെ കഴിയുകയുള്ളു.

നമ്മൾ ഓരോരുത്തർക്കും പലരിൽ നിന്നും അപമാനം ഏൽക്കേണ്ടി വന്നേക്കാം, ആ വേദനകൾ എന്നും നമ്മുടെ മനസ്സിൽ തീരാനൊമ്പരമായി അവശേഷിപ്പിക്കാൻ ഒരിക്കലും ഇടവരുത്തരുത്. മറ്റുള്ളവരുടെ അറിവില്ലായ്മ ആണെന്ന് കരുതിവിട്ടുകളയുകയോ, അല്ലെങ്കിൽ നിയമത്തിന്റെ വഴിയിലോ നമ്മൾക്ക് മുന്നോട്ടു പോകാം.

പണ്ടെങ്ങോ മറ്റൊരാളെ അപമാനിച്ചതിന്റെ പേരിൽ ഇന്നിപ്പോൾ വളരെയേറെ പ്രയാസപ്പെടുന്നവരും ഉണ്ടായേക്കാം.

എല്ലാവർക്കും അപമാനത്തെ ശരിയായ വിധത്തിൽ നേരിടാൻ ഒരുപക്ഷെ എളുപ്പം കഴിഞ്ഞെന്ന് വരില്ലല്ലോ.

ഓരോ അപമാനവും ശരിയായ വിധത്തിൽ കൈകാര്യം ചെയ്തില്ലായെങ്കിൽ ഓരോ വ്യക്തികളുടെയും ഭാവിജീവിതത്തെ സാരമായി തന്നെ  ഒരുപക്ഷെ ബാധിച്ചേക്കാം.

ഇന്നലെകളിൽ നമ്മൾക്കുണ്ടായ ഓരോ അപമാനത്തേയും ശരിയായ വിധത്തിൽ കൈകാര്യം ചെയ്യാൻ ശ്രമിക്കാം. മറ്റുള്ളവരുടെ ഭാഗത്തുനിന്നുള്ള അപമാനം സഹിച്ചു തളർന്നിരിക്കാനുള്ളതല്ല നമ്മുടെയൊക്കെ ജീവിതം. അപമാനങ്ങളെയൊക്കെ അതിജീവിച്ചുകൊണ്ട് കരുത്തോടെ മുന്നേറാൻ നമ്മൾ ഓരോരുത്തർക്കും സാധിക്കട്ടെ.

മറ്റുള്ളവർ എന്തുവിചാരിക്കും അപമാനിക്കുമോ എന്നൊക്കെ വിചാരിച്ചിരുന്നാൽ നമ്മൾക്ക് ഓരോ കാര്യങ്ങളുമായി മുന്നോട്ടു പോകുവാൻ സാധിക്കണമെന്നില്ലല്ലോ.

നമ്മൾക്ക് ഏൽക്കേണ്ടി വരുന്ന ഓരോ അപമാനങ്ങളെയും ധിരതയോടെ നേരിടാനും ചെറുക്കാനും നമ്മൾ ഓരോരുത്തർക്കും കഴിയട്ടെ.

അപമാനങ്ങളെ ചെറുത്തു തോൽപ്പിച്ചുകൊണ്ട് അഭിമാനത്തോടെ മുന്നേറാൻ കഴിയട്ടെ.

മറ്റൊരാളെ എന്തുകാര്യത്തിൽ ആയാൽ പോലും അപമാനിക്കാനുള്ള അധികാരമോ അവകാശമോ ആർക്കും തന്നെയില്ല എന്നത് മനസിലാക്കുക.

മറ്റൊരാളെ അപമാനിക്കുന്നതും മാനഹാനി വരുത്തുന്നതും ഗുരുതരമായ തെറ്റാണ്, അപമാനം ഏൽക്കേണ്ടി വരുന്ന വ്യക്തിക്ക് ഒരുപക്ഷെ മാനസിക ആഘാതം വരെ ഉണ്ടായേക്കാം.

മറ്റൊരാൾ ആരുമായിക്കൊള്ളട്ടെ, ആ വ്യക്തിയുടെ കുറവുകൾകണ്ടുകൊണ്ട് ആ വ്യക്തിയെ ഒരുകാരണവശാലും അപമാനിക്കരുത്. നമ്മൾക്കും കുറവുകൾ ഉണ്ടെന്ന് മനസിലാക്കുക.

നമ്മളെ അപമാനിച്ച വ്യക്തികളോട് മനസ്സിൽ വെറുപ്പ് കാത്തുസൂക്ഷിക്കാതെ നമ്മുടെ വളർച്ചക്കുവേണ്ട കാര്യങ്ങൾക്കുവേണ്ടി അക്ഷിണം പ്രവർത്തിക്കാൻ ശ്രമിക്കുക.

നമ്മളെ നേരിട്ടു പരിചയമില്ലാത്തവർ പോലും വാക്കുകളിലൂടെയും പ്രവർത്തികളിലൂടെയും നമ്മളെയൊക്കെ അപമാനിക്കാൻ ശ്രമിച്ചെന്നിരിക്കാം, ആ സാഹചര്യത്തെയൊക്കെ നേരായ വിധത്തിൽ നേരിടാൻ പഠിക്കേണ്ടതുണ്ട്.

നമ്മൾ കാരണം നമ്മുടെ ചുറ്റിലുമുള്ള ആർക്കും തന്നെ അപമാനം ഉണ്ടാകാതിരിക്കാൻ ശ്രമിക്കാൻ എല്ലാവർക്കും സാധിക്കട്ടെ.

0 comments:

Post a Comment

പ്രിയമുള്ളവരേ ഞാൻ എഴുതിയ 3 മോട്ടിവേഷൻ പുസ്തകങ്ങൾ ഇപ്പോൾ ഡിജിറ്റൽ രൂപത്തിൽ ആമസോൺ kindle,Google books ആപ്പ് ഉപയോഗിച്ച് വായിക്കാം, lijo paul എന്ന് സെർച്ച്‌ ചെയ്താൽ കിട്ടും.

നിങ്ങൾ ഒരു കുറഞ്ഞ മുതൽ മുടക്കിൽ അധികവരുമാനം ആഗ്രഹിക്കുന്ന വ്യക്തിയാണോ എങ്കിൽ നിങ്ങൾക്കിതാ വലിയൊരു അവസരം വന്നു ചേർന്നിരിക്കുന്നു.
ആകർഷകമായ വ്യക്തിത്വവും ചുറുചുറുക്കുമുള്ള ആളുകൾക്ക് ശോഭിക്കാൻ പറ്റുന്ന സെയിൽസ് മേഖലയിലാണ് ഇപ്പോഴുള്ള അവസരം ഒരുങ്ങിയിട്ടുള്ളത്.

ഉടനെ തന്നെ പുറത്തിറക്കാൻ പോകുന്ന മോട്ടിവേഷൻ ബുക്കിന്റെ വിതരണത്തിനാണ് കുറഞ്ഞ മുതൽ മുടക്കിൽ നിങ്ങൾക്ക് ആരംഭിക്കാവുന്ന ബിസിനസ്‌ ചെയ്യാൻ സാധിക്കുക.

ഞാൻ എഴുതിയ പ്രണയ നോവൽ "എന്റെ റോസ്മോൾക്കായ്" നിങ്ങൾക്കിപ്പോൾ വായിക്കാം.
Romantic Novel Read now.
Real Estate Advertisement.
Prathilipi Article Read now.
പ്രിയമുള്ളവരേ ഞാൻ എഴുതിയ രണ്ടു മോട്ടിവേഷൻ ബുക്കുകളുടെ ഓഡിയോ SPOTIFY APPLICATION ൽ Lijopaulexamchoices എന്ന പ്രൊഫൈലിൽ ലഭ്യമാണ്.
സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Youtube Channel Audio Listen Part 3 Now.
ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The art of innerspring insight
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Special offer our Motivation E-book
Our Motivation EBooks Buy Now.
Instagram,
Facebook page,
Youtube,
Whatsapp Chat Now
ഈ അവസരത്തിൽ ഞങ്ങളുടെ വെബ്സൈറ്റിലൂടെ നൽകി വരുന്ന പഴയ കാല പി എസ് സി പരീക്ഷാ ചോദ്യപേപ്പറുകൾ സൗജന്യമായി പരിശീലിക്കുവാൻ നിങ്ങൾക്ക് അവസരം നൽകുകയാണ്.
Free practice Now.
USED BOOK ORDER NOW.
ഏതു പരസ്യത്തിന്റെയും സാമ്പത്തിക ഇടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക.ഇടപാടുകൾ മൂലം ഉണ്ടാകുന്ന യാതൊരുവിധ കഷ്ട നഷ്ടങ്ങൾക്കും ഈ വെബ്സൈറ്റ് അധികാരികൾ ഉത്തരവാദി ആയിരിക്കുന്നതല്ല.