നമ്മൾക്ക് മാത്രം ആയിട്ടു ലഭിച്ച അനുഗ്രഹങ്ങൾ എത്ര മാത്രമാണെന്ന് നമ്മൾ എപ്പോഴെങ്കിലും പരിശോധിച്ചു നോക്കിയിട്ടുണ്ടോ?.
നമ്മൾക്ക് ഉണ്ടാകുന്ന നഷ്ടങ്ങളിൽ, വേദനകളിൽ പലപ്പോഴും നമ്മൾ, നമ്മൾക്ക് കിട്ടിയിരിക്കുന്ന അനുഗ്രഹങ്ങളെ വിസ്മരിക്കുകയാണ് പൊതുവിൽ ചെയ്യാറുള്ളത്.
നമ്മൾ ഈ ലോകത്ത് ജീവിക്കുന്നത് തന്നെ നമ്മളിൽ പലർക്കും അനുഗ്രഹം ആയിട്ടു തോന്നാത്തതിന് പ്രധാന കാരണം നമ്മളുടെ അനുഗ്രഹങ്ങളെക്കാൾ അപ്പുറം നമ്മുടെ നഷ്ടങ്ങൾക്ക് നമ്മൾ പ്രാധാന്യം കൊടുക്കുന്നതുകൊണ്ടാണ്.
നമ്മൾക്ക് നഷ്ടങ്ങൾ ഉണ്ടാകും മുന്നോട്ട് പോകുന്തോറും. ഈ ലോകം നമ്മളെ പഠിപ്പിക്കുന്ന വലിയൊരു സത്യമെന്നത് നഷ്ടം നമ്മൾക്ക് മുന്നിൽ കാത്തിരിപ്പുണ്ട് എന്നതാണ്.
നമ്മൾ നേടിയത് എല്ലാം നഷ്ടപ്പെടുന്ന ഒരു സമയമുണ്ട്. നമ്മൾക്ക് ഇനി ഒന്നും ഇതിൽ കൂടുതലായി നഷ്ടപ്പെടാനില്ല എന്ന് ചിന്തിക്കാൻ തുടങ്ങിയാൽ, പൊരുതാൻ തയ്യാറായാൽ നമ്മൾക്ക് നമ്മളുടെ ജീവിതത്തിൽ വലിയൊരു മാറ്റം കൊണ്ടുവരാൻ ഒരുപക്ഷെ കഴിഞ്ഞേക്കും.
നമ്മൾ തളർന്നാൽ നമ്മളെ ആശ്രയിക്കുന്ന പലർക്കും അതൊക്കെ വലിയൊരു തിരിച്ചടി ആയേക്കാം.
ഓരോ പ്രഭാതവും നമ്മൾക്ക് മുന്നിൽ നിരവധി അവസരങ്ങൾ തുറന്നു തരുന്നുണ്ട്. നമ്മൾ നല്ല വഴികൾ മാത്രം കണ്ടെത്തുക, അതിലുടെ മാത്രം സഞ്ചരിക്കുക.
ദാരിദ്ര്യത്തിൽ ജീവിച്ചവർ അവരുടെ ജീവിതസാഹചര്യത്തെ കുറ്റപ്പെടുത്താതെ ധിരമായി നേരിട്ടതുകൊണ്ടാണ് പിൽകാലത്ത് അവരുടെ ജീവിതത്തിലെ വിജയങ്ങൾ നേടിയെടുക്കാൻ അവരെക്കൊണ്ട് സാധിച്ചത്.
ഈ ലോകത്തുള്ള എന്തും ഈ ലോകത്തിൽഏതെങ്കിലും വിധത്തിൽ ആവശ്യം ആയിട്ടുള്ളവയാണ്.
മനുഷ്യർക്ക് ജീവൻ നില നിർത്താൻ പ്രാണവായു ആവശ്യമാണ്. ജലം ആവശ്യമാണ്, പ്രകൃതി വിഭവങ്ങൾ ആവശ്യമാണ് ഇതൊക്കെ നമ്മൾ ജീവിക്കുന്ന പ്രകൃതിയാണ് നൽകുന്നത്.
നമ്മൾക്ക് ഈ പ്രകൃതി നൽകുന്ന മനോഹരമായ ഒത്തിരി കാര്യങ്ങൾ നമ്മൾക്ക് ഇപ്പോഴും തിരിച്ചറിയാൻ സാധിച്ചിട്ടില്ല. ഒരു മനുഷ്യന് അവന്റെ ആയുസ്സിൽ പ്രകൃതിയെ മുഴുവനായി മനസ്സിലാക്കാൻ സാധിച്ചെന്നു വരില്ല.
മണ്ണോടു മണ്ണായി അലിഞ്ഞു ചേർന്നു മനുഷ്യരുടെ ജീവിതം അവസാനിക്കുമ്പോൾ, പിന്നിട് അവശേഷിക്കുന്നത് ആ മനുഷ്യൻ ചെയ്ത നല്ല കാര്യങ്ങൾ മാത്രം ആയിരിക്കും എന്ന് ആർക്കും ഉറപ്പ് പറയാൻ കഴിയില്ലല്ലോ
.നമ്മുടെ ഭാഗത്തുനിന്നും എന്തെങ്കിലും തെറ്റുകൾ വന്നിട്ടുണ്ടെങ്കിൽ തിരുത്താൻ തയ്യാറാവുക. തെറ്റുകൾ തിരുത്തിയാൽ മാത്രമേ ശരികളിലേക്ക് നമ്മൾ എത്തപ്പെടുകയുള്ളു.
നമ്മളുടെ ജീവിതസാഹചര്യം മറ്റാരേക്കാളും നമ്മൾക്കാണ് ഏറ്റവും കൂടുതൽ മനസ്സിലാക്കാൻ സാധിക്കുക. നമ്മുടെ സാഹചര്യത്തെ കുറ്റപ്പെടുത്താതെ പരമാവധി പ്രയോജനപ്പെടുത്താൻ ശ്രമിക്കുക.
നമ്മൾക്ക് എത്ര സമ്പാദ്യം ഉണ്ടെങ്കിലും എത്രയോക്കെ നേടിയാലും ഈ ലോകത്തിൽ നിന്നും ഒരു നാൾ കഴിയുമ്പോൾ വിട്ടോഴിയേണ്ടി വരും എന്നത് മറക്കാതിരിക്കുക.
നമ്മളുടെ മുന്നിലുള്ള ഓരോ അവസരങ്ങളും വേണ്ടതുപോലെ പ്രയോജനപ്പെടുത്തുക.
നഷ്ടങ്ങളിൽ തളരാതെ നേട്ടങ്ങൾക്കായി പരിശ്രമിക്കാൻ ഇനിയുള്ള നാളുകളിൽ നമ്മൾ ഓരോരുത്തർക്കും സാധിക്കട്ടെ.നമ്മുടെ ഇന്നിന്റെ നഷ്ടങ്ങൾ, പ്രതിസന്ധികൾ നാളെകളിൽ വിജയം നേടുന്നതിനു അനുഗ്രഹങ്ങൾ ആയിട്ടു മാറട്ടെ.
0 comments:
Post a Comment
പ്രിയമുള്ളവരേ ഞാൻ എഴുതിയ 3 മോട്ടിവേഷൻ പുസ്തകങ്ങൾ ഇപ്പോൾ ഡിജിറ്റൽ രൂപത്തിൽ ആമസോൺ kindle,Google books ആപ്പ് ഉപയോഗിച്ച് വായിക്കാം, lijo paul എന്ന് സെർച്ച് ചെയ്താൽ കിട്ടും.
നിങ്ങൾ ഒരു കുറഞ്ഞ മുതൽ മുടക്കിൽ അധികവരുമാനം ആഗ്രഹിക്കുന്ന വ്യക്തിയാണോ എങ്കിൽ നിങ്ങൾക്കിതാ വലിയൊരു അവസരം വന്നു ചേർന്നിരിക്കുന്നു.
ആകർഷകമായ വ്യക്തിത്വവും ചുറുചുറുക്കുമുള്ള ആളുകൾക്ക് ശോഭിക്കാൻ പറ്റുന്ന സെയിൽസ് മേഖലയിലാണ് ഇപ്പോഴുള്ള അവസരം ഒരുങ്ങിയിട്ടുള്ളത്.
ഉടനെ തന്നെ പുറത്തിറക്കാൻ പോകുന്ന മോട്ടിവേഷൻ ബുക്കിന്റെ വിതരണത്തിനാണ് കുറഞ്ഞ മുതൽ മുടക്കിൽ നിങ്ങൾക്ക് ആരംഭിക്കാവുന്ന ബിസിനസ് ചെയ്യാൻ സാധിക്കുക.
ഞാൻ എഴുതിയ പ്രണയ നോവൽ "എന്റെ റോസ്മോൾക്കായ്" നിങ്ങൾക്കിപ്പോൾ വായിക്കാം.
Romantic Novel Read now.
Real Estate Advertisement.
Prathilipi Article Read now.
പ്രിയമുള്ളവരേ ഞാൻ എഴുതിയ രണ്ടു മോട്ടിവേഷൻ ബുക്കുകളുടെ ഓഡിയോ SPOTIFY APPLICATION ൽ Lijopaulexamchoices എന്ന പ്രൊഫൈലിൽ ലഭ്യമാണ്.
സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Youtube Channel Audio Listen Part 3 Now.
ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The art of innerspring insight
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Special offer our Motivation E-book
Our Motivation EBooks Buy Now.
Instagram,
Facebook page,
Youtube,
Whatsapp Chat Now
ഈ അവസരത്തിൽ ഞങ്ങളുടെ വെബ്സൈറ്റിലൂടെ നൽകി വരുന്ന പഴയ കാല പി എസ് സി പരീക്ഷാ ചോദ്യപേപ്പറുകൾ സൗജന്യമായി പരിശീലിക്കുവാൻ നിങ്ങൾക്ക് അവസരം നൽകുകയാണ്.
Free practice Now.
USED BOOK ORDER NOW.
ഏതു പരസ്യത്തിന്റെയും സാമ്പത്തിക ഇടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക.ഇടപാടുകൾ മൂലം ഉണ്ടാകുന്ന യാതൊരുവിധ കഷ്ട നഷ്ടങ്ങൾക്കും ഈ വെബ്സൈറ്റ് അധികാരികൾ ഉത്തരവാദി ആയിരിക്കുന്നതല്ല.