നമ്മൾ ആർക്കും തന്നെ നാളെകളിൽ നിരവധി പ്രശ്നങ്ങളെ, പ്രതിസന്ധികളെ അതിജീവിക്കേണ്ടി വന്നേക്കാം. നമ്മളെ തളർത്താൻ നുറുപ്പേര് കാണുമായിരിക്കും, പക്ഷെ എങ്കിൽ നമ്മൾക്ക് നേട്ടങ്ങൾ കൈവരിക്കാൻ നാം തന്നെ മുന്നിട്ടിറങ്ങണം എന്നത് ഒരിക്കലും മറക്കാതിരിക്കുക.
പ്രശ്നങ്ങൾ നേരിടാത്ത മനുഷ്യർ ഇല്ല. സങ്കടപ്പെടാത്ത മനുഷ്യർ ഇല്ല. നഷ്ടങ്ങൾ ഉണ്ടാവാത്ത മനുഷ്യർ ഇല്ല. പ്രതിസന്ധികൾ നമ്മൾക്ക് മുന്നിൽ പലപ്പോഴും കടന്നുവരുമ്പോൾ അവയെ തരണം ചെയ്യാൻ പല വിധത്തിലുള്ള ശ്രമങ്ങൾ നമ്മൾ നടത്താറുണ്ട്.
നമ്മൾക്ക് പല സാഹചര്യങ്ങളിലും ഒറ്റക്ക് അതിജീവിക്കാൻ സാധിച്ചെന്ന് വരില്ല, ചുറ്റിലുമുള്ള ആരുടെയെങ്കിലും സഹായം ആവശ്യം ആയി വന്നേക്കാം.
ഓരോ പ്രശ്നങ്ങളെയും അതിജീവിക്കാൻ അതിന്റെതായ സമയം നമ്മൾ ഓരോരുത്തർക്കും ആവശ്യം ആയി വന്നേക്കാം.
പ്രശ്നങ്ങളെ, പ്രയാസങ്ങളെ, പ്രതിസന്ധികളെ ശരിയായ വിധത്തിൽ നേരിട്ടവർ എല്ലാം തന്നെ അവരുടെ ജീവിതത്തിൽ നേട്ടങ്ങൾ സ്വന്തമാക്കിയത് നമ്മുടെ ചുറ്റിലുമുള്ള ഒരുപാട് മനുഷ്യരുടെ ജീവിതത്തിൽ നിന്നും മനസ്സിലാക്കാൻ സാധിക്കും.
അതിജീവിക്കാൻ അവരുടെ ഭാഗത്തുനിന്നും ശ്രമം ഉണ്ടായതാണ്, അവരുടെ പിന്നിടുള്ള ഓരോ നേട്ടങ്ങൾക്കും വഴി തെളിച്ചിട്ടുള്ളത്.
ഇന്നലെകൾ നമ്മൾക്കു വേണ്ട പരിഗണന നല്കാത്തവർ, ഇന്നിപ്പോൾ നമ്മുടെ നേട്ടങ്ങൾ കാണുമ്പോൾ പരിഗണിക്കാൻ ശ്രമിച്ചേക്കാം.
നമ്മൾക്ക് ഒരു പ്രശ്നം ഉണ്ടാകുമ്പോൾ ഒരുപക്ഷെ നമ്മളെ സഹായിക്കാൻ മറ്റൊരാൾ എല്ലായ്പോഴും ഉണ്ടായെന്നു വരില്ല.
നമ്മൾക്ക് സഹായം നമ്മൾ തന്നെയാണ് എന്നത് മറക്കാതിരിക്കുക. നമ്മൾ വളരാൻ നമ്മൾ ശ്രമിക്കുക, മറ്റൊരാൾ വിചാരിച്ചാൽ മാത്രം നമ്മൾ വളരില്ല.
നമ്മുടെ വളർച്ചയും മറ്റൊരാളുടെ വളർച്ചയും തമ്മിൽ താരതമ്യം ചെയ്തുകൊണ്ട് മനസ്സ് അസ്വസ്ഥത സൃഷ്ടിക്കാൻ ഇടവരരുത്.
നമ്മൾ ഈ ഭൂമിയിൽ ജനിച്ചത്, നമ്മൾക്ക് വേണ്ടി മാത്രം ജീവിതം നയിക്കാൻ അല്ല, മറിച്ചു നമ്മുടെ കൂടെയുള്ള മനുഷ്യർക്ക് അവരുടെ നിസ്സഹായ അവസ്ഥയിൽ നമ്മളെ കൊണ്ടു ആകുന്നതുപോലെ സഹായം ചെയ്യാൻ വേണ്ടി കൂടിയാണ്.
നമ്മൾ ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്ന എല്ലാ പ്രശ്നങ്ങളെയും അതിജീവിച്ചുകൊണ്ട് നേട്ടങ്ങൾക്കായി പരിശ്രമിക്കാൻ നമ്മൾ എല്ലാവർക്കും സാധിക്കട്ടെ.
നിരാശകൾ നമ്മുടെ ജീവിതത്തിൽ ഉണ്ടാകുമ്പോൾ അവയെ നേരിടാൻ നമ്മൾ ഓരോരുത്തരും കരുത്തർ ആകേണ്ടതുണ്ട്.
നമ്മൾ വളർന്നു വരുന്ന സാഹചര്യം ഒരുപക്ഷെ വളരെയേറെ മോശം ആയിരുന്നിരിക്കാം അവിടെയൊക്കെ നമ്മളെ തളർത്താൻ ഒരുപാട് ആളുകൾ ശ്രമിച്ചെന്ന് ഇരിക്കാം, അവിടെയെല്ലാം നമ്മൾ മുന്നോട്ട് കുതിക്കാൻ, അവനവനിൽ തന്നെ വിശ്വാസം ഉണ്ടാവേണ്ടതുണ്ട്.
ഇന്ന് അല്ലെങ്കിൽ നാളെ നമ്മൾ നേരിട്ടുകൊണ്ടിരിക്കുന്ന ദുരിതങ്ങൾ നമ്മളെ വിട്ട് അകലുമെന്ന് പൂർണ്ണമായി വിശ്വസിച്ചുകൊണ്ട് ആത്മാർത്ഥമായി പരിശ്രമിച്ചുകൊണ്ടിരിക്കുക.
പ്രശ്നങ്ങളെ, പ്രയാസങ്ങളെ, പ്രതിസന്ധികളെ ശരിയായ വിധത്തിൽ അതിജീവിക്കാൻ എല്ലാവർക്കും കഴിയട്ടെ.
0 comments:
Post a Comment
പ്രിയമുള്ളവരേ ഞാൻ എഴുതിയ 3 മോട്ടിവേഷൻ പുസ്തകങ്ങൾ ഇപ്പോൾ ഡിജിറ്റൽ രൂപത്തിൽ ആമസോൺ kindle,Google books ആപ്പ് ഉപയോഗിച്ച് വായിക്കാം, lijo paul എന്ന് സെർച്ച് ചെയ്താൽ കിട്ടും.
നിങ്ങൾ ഒരു കുറഞ്ഞ മുതൽ മുടക്കിൽ അധികവരുമാനം ആഗ്രഹിക്കുന്ന വ്യക്തിയാണോ എങ്കിൽ നിങ്ങൾക്കിതാ വലിയൊരു അവസരം വന്നു ചേർന്നിരിക്കുന്നു.
ആകർഷകമായ വ്യക്തിത്വവും ചുറുചുറുക്കുമുള്ള ആളുകൾക്ക് ശോഭിക്കാൻ പറ്റുന്ന സെയിൽസ് മേഖലയിലാണ് ഇപ്പോഴുള്ള അവസരം ഒരുങ്ങിയിട്ടുള്ളത്.
ഉടനെ തന്നെ പുറത്തിറക്കാൻ പോകുന്ന മോട്ടിവേഷൻ ബുക്കിന്റെ വിതരണത്തിനാണ് കുറഞ്ഞ മുതൽ മുടക്കിൽ നിങ്ങൾക്ക് ആരംഭിക്കാവുന്ന ബിസിനസ് ചെയ്യാൻ സാധിക്കുക.
ഞാൻ എഴുതിയ പ്രണയ നോവൽ "എന്റെ റോസ്മോൾക്കായ്" നിങ്ങൾക്കിപ്പോൾ വായിക്കാം.
Romantic Novel Read now.
Real Estate Advertisement.
Prathilipi Article Read now.
പ്രിയമുള്ളവരേ ഞാൻ എഴുതിയ രണ്ടു മോട്ടിവേഷൻ ബുക്കുകളുടെ ഓഡിയോ SPOTIFY APPLICATION ൽ Lijopaulexamchoices എന്ന പ്രൊഫൈലിൽ ലഭ്യമാണ്.
സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Youtube Channel Audio Listen Part 3 Now.
ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The art of innerspring insight
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Special offer our Motivation E-book
Our Motivation EBooks Buy Now.
Instagram,
Facebook page,
Youtube,
Whatsapp Chat Now
ഈ അവസരത്തിൽ ഞങ്ങളുടെ വെബ്സൈറ്റിലൂടെ നൽകി വരുന്ന പഴയ കാല പി എസ് സി പരീക്ഷാ ചോദ്യപേപ്പറുകൾ സൗജന്യമായി പരിശീലിക്കുവാൻ നിങ്ങൾക്ക് അവസരം നൽകുകയാണ്.
Free practice Now.
USED BOOK ORDER NOW.
ഏതു പരസ്യത്തിന്റെയും സാമ്പത്തിക ഇടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക.ഇടപാടുകൾ മൂലം ഉണ്ടാകുന്ന യാതൊരുവിധ കഷ്ട നഷ്ടങ്ങൾക്കും ഈ വെബ്സൈറ്റ് അധികാരികൾ ഉത്തരവാദി ആയിരിക്കുന്നതല്ല.