Choose your language

24 November 2024

// // Our Youtube channel

ഉണർവിൻ പൊൻകിരണങ്ങൾ:The awakening golden rays-329

നമ്മുടെയൊക്കെ ജീവിതത്തിൽ ഉയർച്ചകൾ ഉണ്ടാകുന്നത് നമ്മുടെ നല്ല ശീലങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്.

നമ്മുടെ ഇന്നലെകളിലെ ശീലങ്ങളാണ് നമ്മളുടെ ഇന്നത്തെ അവസ്ഥക്ക് ഒരുപക്ഷെ കാരണമായിട്ടുണ്ടാകുക.

ഒരു വ്യക്തിക്ക് സ്വയം വിചാരിച്ചാൽ പലപ്പോഴും ശീലങ്ങളെ മാറ്റിയെടുക്കാൻ സാധിച്ചേക്കാം, അതിനുവേണ്ടി ആത്മാർത്ഥമായ പരിശ്രമം ആവശ്യമാണ്.

നമ്മുടെ ഇന്നലെകളിൽ നമ്മുടെ ശീലങ്ങൾ നമ്മളെ ഇന്നിപ്പോൾ എത്തിച്ചിരിക്കുന്നത് മോശമായ അവസ്ഥകളിലേക്കാണ് എങ്കിൽ തീർച്ചയായും ശീലങ്ങളിൽ മാറ്റങ്ങൾ കൊണ്ടുവരേണ്ടത് വളരെ അത്യാവശ്യമാണ്.

നമ്മുടെ ശീലങ്ങളിൽ ദുശിലങ്ങൾ കടന്നുവന്നിട്ടുണ്ടെങ്കിൽ അതെല്ലാം മാറ്റിയെടുക്കാൻ ശ്രമിക്കേണ്ടതുണ്ട്.
ദുശിലങ്ങൾ നമ്മുടെ ജീവിതത്തെ നശിപ്പിക്കും.നമ്മുടെ ചുറ്റിലുമുള്ള എത്രയധികം മനുഷ്യരുടെ ജീവിതമാണ് ദുശിലങ്ങൾ കാരണം നഷ്ടമായത്.

ദുശീലം എത്ര നേരത്തെ ഒഴിവാക്കാൻ സാധിക്കുമോ അത്രയും നല്ലത്. പലപ്പോഴും നമ്മുടെ ചുറ്റിലുമുള്ളവരുടെ പ്രേരണ കൊണ്ടായിരിക്കാം നമ്മളിൽ പലരും ഒരുപക്ഷെ ദുശിലങ്ങൾക്ക് അടിമപ്പെടുന്നത്.

ദുശിലങ്ങൾ നമ്മുടെ ആരോഗ്യം, സമ്പത്തു തുടങ്ങി എല്ലാത്തിനെയും വളരെയധികം മോശമായി സ്വാധിനിക്കും.

ദുശിലങ്ങളെ ജീവിതത്തിൽ നിന്നും അകറ്റി നിർത്താനുള്ള ശ്രമം നമ്മുടെ ഭാഗത്തുനിന്നും ശരിയായ വിധത്തിൽ ഉണ്ടാവേണ്ടതുണ്ട്.

എല്ലാവർക്കും ദുശിലങ്ങളെ എളുപ്പം അകറ്റാൻ സാധിച്ചെന്നു വരില്ല, വേണ്ടപ്പെട്ടവരുടെ സഹായം ആവശ്യമായി വന്നേക്കാം.

ദുശീലം വഴിയായി നമ്മൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന സുഖങ്ങൾ എല്ലാം തന്നെ നൈമിഷികമാണ് എന്നത് തിരിച്ചറിയാൻ ഇനിയും വൈകികൂടാ.

ദുശിലങ്ങളെ എന്നുമുതൽ അകറ്റുന്നുവോ അന്നുമുതലാണ് നേട്ടങ്ങൾ നേടാൻ നമ്മൾക്ക് സാധിക്കുകയുള്ളു.

നമ്മുടെ ജീവിതത്തിൽ നിന്നും നഷ്ടങ്ങൾ കുറക്കണമെങ്കിൽ ദുശിലങ്ങളെ ഒഴിവാക്കിയേ മതിയാകുള്ളൂ.

നല്ല ശീലങ്ങൾ നമ്മുടെയൊക്കെ ജീവിതത്തിൽ കൊണ്ടുവരാൻ നിരന്തരം പരിശ്രമിക്കുക.

നല്ല ശീലങ്ങളെ സ്ഥിരമായി പിന്തുടരാൻ ശ്രമിക്കേണ്ടതുണ്ട്. പലപ്പോഴും നല്ല ശീലങ്ങൾ പിന്തുടരുന്നതിനിടയിൽ പല തരത്തിലുള്ള പ്രതിസന്ധികൾ നേരിടേണ്ടി വന്നേക്കാം, അവയെല്ലാം ശരിയായ വിധത്തിൽ നേരിട്ടെങ്കിൽ മാത്രമേ നല്ല ശീലങ്ങൾ നമ്മൾ ഓരോരുത്തർക്കും സ്വന്തമാക്കാൻ കഴിയുകയുള്ളു.

ദുശീലങ്ങളിൽ നിന്നും നല്ല ശീലങ്ങളിലേക്ക് മാറ്റം ആഗ്രഹിച്ചാൽ പോലും പലർക്കും കഴിയാതെ പോകുന്ന സാഹചര്യം ഉണ്ടായെന്നു വരാം,  ദുശിലങ്ങളെ നമ്മുടെയൊക്കെ ജീവിതത്തിൽ നിന്നും അകറ്റിനിർത്താനായിട്ട് നിരന്തരം പരിശ്രമിക്കുക.

നമ്മുടെ ജീവിതത്തിലേക്ക് ദുശിലങ്ങളെ ഒരിക്കലും അടുപ്പിക്കാതിരിക്കുക. പലരും അവരുടെ ജീവിതത്തിൽ കൊണ്ടുനടക്കുന്ന ദുശിലങ്ങൾക്ക് ഒത്തിരി ന്യായികരണം നടത്താറുണ്ട്.ദുശിലങ്ങൾ ഒരിക്കലും നമ്മൾക്ക് സന്തോഷവും സമാധാനവും നൽകുകയില്ല.

നമ്മുടെ ഭാഗത്തു നിന്നുള്ള ദുശിലങ്ങൾ നമ്മളെ മാത്രമല്ല നമ്മുടെ ചുറ്റിലുമുള്ളവരെകൂടിയും ഒരുപക്ഷെ ദോഷകരമായി ബാധിച്ചേക്കാം.

ദുശിലങ്ങൾ എത്രയും വേഗം ഒഴിവാക്കാൻ ഇപ്പോൾ തന്നെ ശ്രമിക്കുക, പിന്നെയാകട്ടെ എന്നുംപറഞ്ഞു നീട്ടികൊണ്ടുപോയാൽ നമ്മുടെ ജീവിതത്തിൽ ഉണ്ടാകാൻ സാധ്യതയുള്ള നഷ്ടങ്ങൾ എത്രയായിരിക്കുമെന്ന് ആർക്കും തന്നെ മുൻകൂട്ടി പറഞ്ഞു തരാൻ കഴിഞ്ഞെന്ന് വരില്ല.

ഇന്നിപ്പോൾ പലരും കുറ്റബോധത്തിലും നിരാശയിലും കഴിയാനുള്ള പ്രധാനകാരണം അവരുടെ ജീവിതത്തിൽ നിന്നും ദുശിലങ്ങളെ വേണ്ടസമയത്തു ഒഴിവാക്കാൻ സാധിക്കാത്തതുകൊണ്ടാണ്.ജീവിതം കൂടുതൽ ദുരിതത്തിലേക്ക് പോകാതിരിക്കാൻ ദുശിലങ്ങളെ ഒഴിവാക്കുക.

ദുശിലങ്ങൾ വഴി നമ്മുടെ ചുറ്റിലുമുള്ള ഒത്തിരി ആളുകളുടെ ജീവിതം നാശത്തിലേക്ക് പോകുന്നത് നമ്മളിൽ പലരും ഒരുപക്ഷെ കണ്ടിട്ടുണ്ടാകും, അവരിൽ പലർക്കും ശരിയായ തിരിച്ചറിവ് പറഞ്ഞു കൊടുക്കാൻ അവരുടെ ചുറ്റിലും ആരും തന്നെ ഒരുപക്ഷെ ഉണ്ടായികാണില്ല.

ദുശിലങ്ങൾ ഏതു നിമിഷവും നമ്മുടെയൊക്കെ ജീവിതത്തെ ദോഷകരമായി ബാധിച്ചേക്കാം, അതൊഴിവാക്കാൻ ഇപ്പോഴേ ശ്രമിക്കുക.

ഭാവിജീവിതം സുന്ദരമാകാൻ നല്ല ശീലങ്ങളെ ചേർത്തുപിടിക്കുക.

നമ്മുടെ ജീവിതത്തിൽ സന്തോഷവും സമാധാനവും കൈവരിക്കണമെങ്കിൽ ദുശീലങ്ങളിൽ നിന്നും അകലം പാലിച്ചേ മതിയാകുള്ളൂ.

നമ്മളിലെ തെറ്റായ ശീലങ്ങളെ തിരിച്ചറിയുക, ഉപേക്ഷിക്കുക.

ശരിയായ തിരിച്ചറിവുകൾ നമ്മളിലെ തെറ്റായ ശീലങ്ങളെ ഒഴിവാക്കാൻ സഹായകരമാകട്ടെ.

നല്ല ശീലങ്ങൾ വളർത്തികൊണ്ടുവന്ന് നമ്മൾക്കും നമ്മളുടെ ചുറ്റിലുമുള്ളവർക്കും നേട്ടങ്ങൾ കൈവരിക്കാൻ സഹായകരമാകട്ടെ.

0 comments:

Post a Comment

പ്രിയമുള്ളവരേ ഞാൻ എഴുതിയ 3 മോട്ടിവേഷൻ പുസ്തകങ്ങൾ ഇപ്പോൾ ഡിജിറ്റൽ രൂപത്തിൽ ആമസോൺ kindle,Google books ആപ്പ് ഉപയോഗിച്ച് വായിക്കാം, lijo paul എന്ന് സെർച്ച്‌ ചെയ്താൽ കിട്ടും.

നിങ്ങൾ ഒരു കുറഞ്ഞ മുതൽ മുടക്കിൽ അധികവരുമാനം ആഗ്രഹിക്കുന്ന വ്യക്തിയാണോ എങ്കിൽ നിങ്ങൾക്കിതാ വലിയൊരു അവസരം വന്നു ചേർന്നിരിക്കുന്നു.
ആകർഷകമായ വ്യക്തിത്വവും ചുറുചുറുക്കുമുള്ള ആളുകൾക്ക് ശോഭിക്കാൻ പറ്റുന്ന സെയിൽസ് മേഖലയിലാണ് ഇപ്പോഴുള്ള അവസരം ഒരുങ്ങിയിട്ടുള്ളത്.

ഉടനെ തന്നെ പുറത്തിറക്കാൻ പോകുന്ന മോട്ടിവേഷൻ ബുക്കിന്റെ വിതരണത്തിനാണ് കുറഞ്ഞ മുതൽ മുടക്കിൽ നിങ്ങൾക്ക് ആരംഭിക്കാവുന്ന ബിസിനസ്‌ ചെയ്യാൻ സാധിക്കുക.

ഞാൻ എഴുതിയ പ്രണയ നോവൽ "എന്റെ റോസ്മോൾക്കായ്" നിങ്ങൾക്കിപ്പോൾ വായിക്കാം.
Romantic Novel Read now.
Real Estate Advertisement.
Prathilipi Article Read now.
പ്രിയമുള്ളവരേ ഞാൻ എഴുതിയ രണ്ടു മോട്ടിവേഷൻ ബുക്കുകളുടെ ഓഡിയോ SPOTIFY APPLICATION ൽ Lijopaulexamchoices എന്ന പ്രൊഫൈലിൽ ലഭ്യമാണ്.
സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Youtube Channel Audio Listen Part 3 Now.
ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The art of innerspring insight
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Special offer our Motivation E-book
Our Motivation EBooks Buy Now.
Instagram,
Facebook page,
Youtube,
Whatsapp Chat Now
ഈ അവസരത്തിൽ ഞങ്ങളുടെ വെബ്സൈറ്റിലൂടെ നൽകി വരുന്ന പഴയ കാല പി എസ് സി പരീക്ഷാ ചോദ്യപേപ്പറുകൾ സൗജന്യമായി പരിശീലിക്കുവാൻ നിങ്ങൾക്ക് അവസരം നൽകുകയാണ്.
Free practice Now.
USED BOOK ORDER NOW.
ഏതു പരസ്യത്തിന്റെയും സാമ്പത്തിക ഇടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക.ഇടപാടുകൾ മൂലം ഉണ്ടാകുന്ന യാതൊരുവിധ കഷ്ട നഷ്ടങ്ങൾക്കും ഈ വെബ്സൈറ്റ് അധികാരികൾ ഉത്തരവാദി ആയിരിക്കുന്നതല്ല.