ശാസനകൾ എല്ലാവർക്കും എളുപ്പം ഉൾകൊള്ളാൻ സാധിച്ചെന്നു വരില്ല. ചില നിമിഷങ്ങളിൽ വേണ്ടപ്പെട്ടവരിൽ നിന്നുള്ള ശാസനകൾ താങ്ങാൻ കഴിയാതെയും വന്നേക്കാം.
എന്തുകാര്യത്തിനും ഒരു പരിധിയുണ്ട് അതിൽ കവിഞ്ഞാൽ അപകടത്തിലേക്ക് ഒരുപക്ഷെ നയിച്ചേക്കാം.
പലപ്പോഴും തെറ്റുകണ്ടാൽ തിരുത്താൻ ശാസിക്കേണ്ടതായിട്ട് വരും.
നമ്മളെ അനാവശ്യമായി ആരു ശാസിച്ചാലും ഇഷ്ടപ്പെടണമെന്നില്ലല്ലോ.
തെറ്റുകൾ ആവർത്തിക്കുന്നതിൽ നിന്നും പിന്തിരിപ്പിക്കാൻ ശാസനകൾ പലപ്പോഴും ഒരു പരിധി വരെ ഉപകാരപ്രദമാണ്.
ഒരാൾക്ക് മറ്റൊരാളെ ശാസിക്കാൻ എളുപ്പമാണെങ്കിലും കേൾക്കുന്ന വ്യക്തിക്ക് ശാസനകൾ കേൾക്കേണ്ടി വരുന്നത് ഒരിക്കലും എളുപ്പമുള്ളത് ആകില്ലല്ലോ.
മറ്റെവിടെനിന്നോ കിട്ടിയ വേദനകളെ മറികടക്കാൻ കണ്മുൻപിൽ കാണുന്നവരെ ശാസിക്കുന്നവരും നമ്മുടെ ചുറ്റിലും ഒരുപക്ഷെ കണ്ടേക്കാം.
ചെറുപ്പത്തിൽ കിട്ടിയ ശാസനകൾ ഏൽപ്പിച്ച വേദനകൾ വർഷങ്ങളോളം മനസ്സിൽ കൊണ്ടു നടക്കുന്നവരും ഉണ്ടായേക്കാം.
നമ്മളെ ആവശ്യത്തിനും അനാവശ്യത്തിനും ശാസിച്ചവരോട് ഒത്തിരി വെറുപ്പും ദേഷ്യവും പ്രതികാരചിന്തയുമെല്ലാം ഒരുപക്ഷെ നമ്മൾക്ക് തോന്നിയേക്കാം, ഒരിക്കലും നമ്മളുടെ മനസ്സിൽ അവരെ ശത്രുവായി കാണാതിരിക്കുക, അവരോടു ദേഷ്യം മനസ്സിൽ കൊണ്ടുനടക്കുന്നിടത്തോളം കാലം നമ്മുടെ ജീവിതത്തിൽ ഉണ്ടാകേണ്ട സന്തോഷത്തിനെയാണ് നമ്മൾ നഷ്ടപ്പെടുത്തികൊണ്ടിരിക്കുന്നതെന്ന് തിരിച്ചറിയുക.
മറ്റുള്ളവരോട് ദേഷ്യവും വെറുപ്പും ഉണ്ടായാൽ ഒത്തിരി നല്ല കാര്യങ്ങൾ ചിന്തിക്കുന്നതിനുപകരം നമ്മുടെ ചിന്തകളിലേക്ക് നെഗറ്റീവ് ചിന്തകൾ എളുപ്പം കടന്നുവന്നേക്കാം, അതിനൊരിക്കലും അവസരം കൊടുക്കാതിരിക്കുക.
അറിവില്ലാത്ത പ്രായത്തിൽ പല തരത്തിലുള്ള തെറ്റുകൾ നമ്മളിൽ പലരും ചെയ്യുമ്പോൾ, പലപ്പോഴും ചെയ്തത് തെറ്റാണെന്നു ഒരുപക്ഷെ തിരിച്ചറിയുക മറ്റുള്ളവരിൽ നിന്നും ശാസനകൾ കിട്ടുമ്പോഴായിരിക്കും, അത്തരത്തിൽ കിട്ടുന്ന ശരിയായ ശാസനകളാണ് തെറ്റിൽ നിന്നും നമ്മളെ ശരിയിലേക്കുള്ള നമ്മളാക്കി മാറ്റുന്നത്.
പലരുടെയും ജീവിതത്തിൽ ശാസനകൾ വളരെ ദോഷകരമായി ബാധിച്ചിട്ടുണ്ട്.
നമ്മളിൽ പലർക്കും മറ്റുള്ളവരിൽ നിന്നും കിട്ടിയ ശാസനകൾ ഏൽപ്പിച്ച ആഘാതത്തിൽ നിന്നും മുക്തി നേടാൻ ഒത്തിരി നാളുകൾ ഒരുപക്ഷെ വേണ്ടി വന്നിട്ടുണ്ടാകാം.
നമ്മൾക്ക് കേൾക്കേണ്ടി വരുന്ന ശാസനകളെ ശരിയായ വിധത്തിൽ ഉൾകൊള്ളാൻ നമ്മൾ ഓരോരുത്തർക്കും കഴിയട്ടെ.
ഓരോ ശാസനകളും നമ്മുടെ നല്ലതിനുവേണ്ടിയാണ് എന്നുള്ള രീതിയിൽ കാണാൻ കഴിഞ്ഞെങ്കിൽ മാത്രമേ ഒരുപക്ഷെ അതുകൊണ്ട് ഉപകാരം ഉണ്ടാവുകയുള്ളൂ, അല്ലാതെ നമ്മളെ ശാസിക്കുന്നവരെയെല്ലാം ശത്രുവായി കണ്ടാൽ നമ്മൾക്ക് ഉപദ്രവം ആയി മാത്രമേ ഒരുപക്ഷെ മാറുകയുള്ളൂ.
ശാസനകൾ സ്ഥിരമായി കേൾക്കേണ്ടി വരുന്നത് പലർക്കും ബുദ്ധിമുട്ടുള്ള കാര്യമാണ്.
ഒരാൾ ഒരേ തെറ്റു തന്നെ കൂടെ കൂടെ വരുത്തുന്നുണ്ടെങ്കിൽ ഒരുപക്ഷെ മറ്റുപല കാരണങ്ങളും ഉണ്ടായേക്കാം, അന്നേരം ആ വ്യക്തിക്ക് ശാസന കിട്ടിയതുകൊണ്ട് മാത്രം പ്രയോജനം ഉണ്ടാവണമെന്നില്ല, അന്നേരം കൂടെ കൂടെ തെറ്റുകൾ വരുത്തുന്നതിനുള്ള കാരണങ്ങൾ കണ്ടെത്തി പരിഹരിക്കേണ്ടതായിട്ട് വരും.
ചെറുപ്പത്തിൽ ശാസനകൾ സ്ഥിരമായി കേൾക്കേണ്ടി വരുന്നവർക്ക്,അതിലുടെ മാനസികമായി വേദന അനുഭവിക്കേണ്ടി വന്നവർക്ക് മുതിർന്നു കഴിയുമ്പോൾ മറ്റുള്ളവരെയും ശാസിക്കാനുള്ള പ്രവണത ഒരുപക്ഷെ മറ്റുള്ളവരേക്കാൾ കൂടുതലാവാൻ സാധ്യതയുണ്ട്.നമ്മുടെ ശാസനകൾ ആരെയും വേദനിപ്പിക്കുന്ന തരത്തിലാവാതിരിക്കാൻ വളരെയേറെ ശ്രദ്ധിക്കുക.
പലരുടെയും ജീവിതത്തിൽ വലിയൊരു മാറ്റത്തിനു കാരണമായിട്ടുള്ളത് തെറ്റുകൾ ചെയ്തപ്പോൾ കിട്ടിയ ശാസനകളാണ്.
ഒറ്റക്ക് നിർത്തി ശാസിക്കുന്നതും മറ്റുള്ളവരുടെ മുൻപിൽ ശാസിക്കുന്നതും തമ്മിൽ ഒത്തിരി വ്യത്യാസമുണ്ട്.
പലപ്പോഴും വളരെ മോശമായി ശാസിച്ചുകൊണ്ട് അവരുടെയൊക്കെ ഭാവി ജീവിതം ഇല്ലാതെയാക്കുന്ന സംഭവങ്ങൾ നമ്മുടെ ചുറ്റിലും ഉണ്ടായിട്ടുണ്ട്.നമ്മുടെ ചുറ്റിലുമുള്ള ഓരോരുത്തരുടെയും ജീവനും ജീവിതവും നമ്മളെപ്പോലെതന്നെ വിലപ്പെട്ടതാണ് എന്നത് മറക്കാതിരിക്കുക.
അമിതമായ ശാസനകൾ ഒരു വ്യക്തിയുടെ മുന്നോട്ടുള്ള ജീവിതത്തെ സാരമായി തന്നെ ഒരുപക്ഷെ ബാധിച്ചേക്കാം.
എല്ലാ മനുഷ്യരിലും അവരവരുടേതായ കുറവുകൾ ധാരാളം കാണും, എല്ലാം തികഞ്ഞവരായി ആരും തന്നെയില്ലല്ലോ.
നമ്മുടെ വേണ്ടപ്പെട്ടവരെ ശാസിക്കേണ്ട സമയത്തു ശാസിക്കാമെങ്കിലും പരിധി വിട്ടുകൊണ്ട് ആ വ്യക്തിക്ക് മാനസികമായ ആഘാതം സൃഷ്ടിക്കാൻ ഒരിക്കലും കാരണമായേക്കരുത്.
നമ്മുടെ ശാസനകൾ നാളെകളിൽ പിന്തിരിഞ്ഞു നോക്കുമ്പോൾ നമ്മൾക്ക് കുറ്റബോധത്തിന് കാരണമായേക്കരുത്.
നമ്മുടെ ഭാഗത്തു നിന്നുള്ള പരിധിവിട്ട ശാസനകളെ നിരന്തരപരിശ്രമത്തിലൂടെ നിയന്ത്രണത്തിൽ കൊണ്ടുവരേണ്ടതുണ്ട്.
തെറ്റുകൾ ആരുടെ ജീവിതത്തിൽ ആയാലും എപ്പോൾ വേണമെങ്കിലും സംഭവിക്കാം, നമ്മൾ ആരും തന്നെ എല്ലാകാര്യത്തിലും പൂർണ്ണരല്ലല്ലോ.
സ്നേഹം നിറഞ്ഞ ശാസനകളാണ് നമ്മളിൽ നിന്നും ഉണ്ടാവേണ്ടത്, ശാസിക്കുന്നതിന്റെ ലക്ഷ്യം ആ വ്യക്തിക്ക് തെറ്റിന്റെ ആഴം മനസ്സിലാക്കാനും തിരിച്ചറിവ് നേടികൊടുക്കാനുമാണ് അല്ലാതെ ആ വ്യക്തിയെ മാനസികമായി, ശാരീരികമായി തളർത്താൻ വേണ്ടിയാകരുത്.
നമ്മുടെ ഭാഗത്തുനിന്നുള്ള പരിധിവിട്ട ശാസനകളെ നിയന്ത്രിച്ചു നിർത്താൻ നമ്മൾ ഓരോരുത്തർക്കും ക്ഷമയോടെ ശ്രമിക്കാം.
മാതാപിതാക്കൾക്ക് മക്കളെ,അധ്യാപകർക്ക് കുട്ടികളെ, മേൽ ഉദ്യോഗസ്ഥർക്ക് കിഴ്ജീവനക്കാരെ,അധികാരികൾക്ക് അധികാരത്തിനു കിഴിലുള്ളവരെ ശാസിക്കാനുള്ള അധികാരം ഉണ്ടെന്ന് കരുതി മറ്റുള്ളവരെ മാനസികമായും ശാരീരികമായും ഒരിക്കലും ഇല്ലായ്മ ചെയ്യുന്ന തരത്തിലാകരുത് ശാസനകൾ.
നമ്മളുടെ ഭാഗത്തുനിന്നുള്ള ഓരോ ശാസനകളും മറ്റുള്ളവരുടെ ജീവിതത്തിൽ ഒരിക്കൽപോലും വേദനക്ക് കാരണമാകാതെ അവരുടെ മുന്നോട്ടുള്ള വളർച്ചക്ക് സഹായകരമാകുന്നത് ആകട്ടെ
0 comments:
Post a Comment
പ്രിയമുള്ളവരേ ഞാൻ എഴുതിയ 3 മോട്ടിവേഷൻ പുസ്തകങ്ങൾ ഇപ്പോൾ ഡിജിറ്റൽ രൂപത്തിൽ ആമസോൺ kindle,Google books ആപ്പ് ഉപയോഗിച്ച് വായിക്കാം, lijo paul എന്ന് സെർച്ച് ചെയ്താൽ കിട്ടും.
നിങ്ങൾ ഒരു കുറഞ്ഞ മുതൽ മുടക്കിൽ അധികവരുമാനം ആഗ്രഹിക്കുന്ന വ്യക്തിയാണോ എങ്കിൽ നിങ്ങൾക്കിതാ വലിയൊരു അവസരം വന്നു ചേർന്നിരിക്കുന്നു.
ആകർഷകമായ വ്യക്തിത്വവും ചുറുചുറുക്കുമുള്ള ആളുകൾക്ക് ശോഭിക്കാൻ പറ്റുന്ന സെയിൽസ് മേഖലയിലാണ് ഇപ്പോഴുള്ള അവസരം ഒരുങ്ങിയിട്ടുള്ളത്.
ഉടനെ തന്നെ പുറത്തിറക്കാൻ പോകുന്ന മോട്ടിവേഷൻ ബുക്കിന്റെ വിതരണത്തിനാണ് കുറഞ്ഞ മുതൽ മുടക്കിൽ നിങ്ങൾക്ക് ആരംഭിക്കാവുന്ന ബിസിനസ് ചെയ്യാൻ സാധിക്കുക.
ഞാൻ എഴുതിയ പ്രണയ നോവൽ "എന്റെ റോസ്മോൾക്കായ്" നിങ്ങൾക്കിപ്പോൾ വായിക്കാം.
Romantic Novel Read now.
Real Estate Advertisement.
Prathilipi Article Read now.
പ്രിയമുള്ളവരേ ഞാൻ എഴുതിയ രണ്ടു മോട്ടിവേഷൻ ബുക്കുകളുടെ ഓഡിയോ SPOTIFY APPLICATION ൽ Lijopaulexamchoices എന്ന പ്രൊഫൈലിൽ ലഭ്യമാണ്.
സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Youtube Channel Audio Listen Part 3 Now.
ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The art of innerspring insight
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Special offer our Motivation E-book
Our Motivation EBooks Buy Now.
Instagram,
Facebook page,
Youtube,
Whatsapp Chat Now
ഈ അവസരത്തിൽ ഞങ്ങളുടെ വെബ്സൈറ്റിലൂടെ നൽകി വരുന്ന പഴയ കാല പി എസ് സി പരീക്ഷാ ചോദ്യപേപ്പറുകൾ സൗജന്യമായി പരിശീലിക്കുവാൻ നിങ്ങൾക്ക് അവസരം നൽകുകയാണ്.
Free practice Now.
USED BOOK ORDER NOW.
ഏതു പരസ്യത്തിന്റെയും സാമ്പത്തിക ഇടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക.ഇടപാടുകൾ മൂലം ഉണ്ടാകുന്ന യാതൊരുവിധ കഷ്ട നഷ്ടങ്ങൾക്കും ഈ വെബ്സൈറ്റ് അധികാരികൾ ഉത്തരവാദി ആയിരിക്കുന്നതല്ല.