Choose your language

19 November 2024

// // Our Youtube channel

ഉണർവിൻ പൊൻകിരണങ്ങൾ:The awakening golden rays-324

നമ്മുടെയൊക്കെ ജീവിതത്തെ വളരെ അധികം സ്വാധിനിക്കുന്ന ഒന്നാണ് ശക്തമായ വാക്കുകൾ.

ജീവിതത്തിൽ നമ്മൾക്ക് പ്രയാസങ്ങൾ ഉണ്ടാകുമ്പോൾ ഏറ്റവും അധികം ആശ്വാസം ലഭിക്കുക മറ്റുള്ളവരിൽ നിന്നും കേൾക്കുന്ന ആശ്വാസവാക്കുകളിൽ കൂടിയാണ്.

പ്രതിസന്ധികളിൽ തളരാതെ മുന്നോട്ടു പോകുവാൻ പലപ്പോഴും ശക്തമായ വാക്കുകൾകൊണ്ട് കഴിയും.

ഓരോ മനുഷ്യർക്കും പരസ്പരം ആശയവിനിമയം ചെയ്യാൻ ഏറ്റവും കൂടുതലായി വാക്കുകളെ ആശ്രയിക്കേണ്ടിയിരിക്കുന്നു.

ഓരോ ദിവസവും നമ്മൾ ഓരോരുത്തരും നമ്മുടെ ചുറ്റിലുമുള്ള പലരിൽ നിന്നുമായി ഒത്തിരി വാക്കുകൾ കേൾക്കുന്നു.

പലപ്പോഴും മറ്റുള്ളവരുടെ ഭാഗത്ത്‌ നിന്നുള്ള സംഭാഷണം വഴിയായി അവരുടെ മനസ്സിലുള്ളത് മനസ്സിലാക്കാൻ സാധിക്കും.
നെഗറ്റീവ് വാക്കുകൾ പറയുന്നവരിൽ നിന്നും ആവശ്യമെങ്കിൽ അകലം പാലിക്കുക.

ചിലരൊക്കെ നല്ല വാക്കുകൾ പറയുമെങ്കിലും പ്രവർത്തിയിൽ മറ്റൊന്നായിരിക്കും ഒരുപക്ഷെ ഉണ്ടാവുക.

വാക്കുകളിലൂടെ മറ്റുള്ളവരെ സന്തോഷിപ്പിക്കാനും വേദനിപ്പിക്കാനും ഒരുപക്ഷെ സാധിച്ചേക്കും.

ഓരോ സാഹചര്യത്തിന് അനുസരിച്ചു ഉചിതമായ വാക്കുകൾ ഉപയോഗിക്കുക.

നമ്മൾ പറയുന്ന വാക്കിന് വില നൽകേണ്ടത് നമ്മൾ ഓരോരുത്തരുമാണ്.

മറ്റുള്ളവരെ വേദനിപ്പിക്കുന്ന വാക്കുകൾ നമ്മുടെ നാവിൽ നിന്നും ഒരിക്കലും പുറപ്പെടാതിരിക്കട്ടെ.

സത്യസന്ധമായി വാക്കുകൾ ഉപയോഗിക്കാൻ എപ്പോഴും പരിശ്രമിക്കുക.

വാക്കുകൾ കൊണ്ട് വിസ്മയലോകം സൃഷ്ടിക്കാൻ കഴിയും. വേണ്ടപ്പെട്ടവരുടെ വാക്കുകൾ നമ്മൾക്ക് വളരെയേറെ വിലപ്പെട്ടതാണല്ലോ.

നമ്മൾ പറയുന്ന വാക്കുകൾക്ക് മറ്റുള്ളവർ ചിലപ്പോഴൊക്കെ വില കല്പിച്ചെന്നു വരില്ല, അതിനു ഒരുപക്ഷെ അവർക്കെല്ലാം ഒത്തിരി കാരണങ്ങൾ ഉണ്ടാവാം.

വാക്കുകളിലൂടെയും പ്രവർത്തിയിലൂടെയുമാണ് വിശ്വസ്ഥത ഏറ്റവും കൂടുതലായി പ്രകടിപ്പിക്കാൻ കഴിയുക.

മോശമായ പ്രവർത്തികളെ നിയന്ത്രിക്കാൻ ശക്തമായ വാക്കുകൾകൊണ്ട് കഴിയട്ടെ.

കള്ളം പറഞ്ഞു നേടുന്ന നേട്ടങ്ങൾക്ക് അധികകാലം നിലനിൽപ്പ് ഉണ്ടാവില്ല.

ഓരോ വാക്കുകളും നമ്മളെ ചിന്തിപ്പിക്കും, അതിപ്പോൾ പോസിറ്റീവ് ആയാലും നെഗറ്റീവ് ആയാലും.ഏതു രീതിയിൽ ചിന്തിക്കണം എന്നത് നമ്മുടെ ഓരോരുത്തരുടെയും തീരുമാനമാണ്.

നല്ല വാക്കുകൾ തേടി കണ്ടുപിടിക്കുക, നല്ല വാക്കുകൾ ഉപയോഗിക്കാൻ പരിശീലിക്കുക.

വാക്കുകൾ നമ്മൾക്ക് ഓരോരുത്തർക്കും പകർന്നു നൽകുന്ന ശക്തി അപാരമാണ്. നമ്മളിൽ പലരും അതു മനസ്സിലാക്കാതെ പോകുന്നു.

ശക്തമായ വാക്കുകളിലൂടെ മറ്റുള്ളവരെ നേരായ മാർഗത്തിൽ സഞ്ചരിക്കാൻ പ്രചോദനം നൽകാൻ നമ്മൾ ഓരോരുത്തർക്കും ഇടവരട്ടെ.

നിരാശയെ അതിജീവിക്കാൻ, തളർച്ചകളെ മറികടക്കാൻ ശക്തമായ വാക്കുകൾ നമ്മൾക്ക് കരുത്തു പകരട്ടെ.

ശക്തമായ വാക്കുകൾ ഉപയോഗിച്ച് കൊണ്ടു ആന്മവിശ്വാസം വർധിപ്പിച്ചുകൊണ്ട് മുന്നേറാൻ സാധിക്കട്ടെ.

ശക്തമായ വാക്കുകളെ വിലമതിക്കാൻ നമ്മൾ ഓരോരുത്തർക്കും ഇനിയെങ്കിലും സാധിക്കട്ടെ.

0 comments:

Post a Comment

പ്രിയമുള്ളവരേ ഞാൻ എഴുതിയ 3 മോട്ടിവേഷൻ പുസ്തകങ്ങൾ ഇപ്പോൾ ഡിജിറ്റൽ രൂപത്തിൽ ആമസോൺ kindle,Google books ആപ്പ് ഉപയോഗിച്ച് വായിക്കാം, lijo paul എന്ന് സെർച്ച്‌ ചെയ്താൽ കിട്ടും.

നിങ്ങൾ ഒരു കുറഞ്ഞ മുതൽ മുടക്കിൽ അധികവരുമാനം ആഗ്രഹിക്കുന്ന വ്യക്തിയാണോ എങ്കിൽ നിങ്ങൾക്കിതാ വലിയൊരു അവസരം വന്നു ചേർന്നിരിക്കുന്നു.
ആകർഷകമായ വ്യക്തിത്വവും ചുറുചുറുക്കുമുള്ള ആളുകൾക്ക് ശോഭിക്കാൻ പറ്റുന്ന സെയിൽസ് മേഖലയിലാണ് ഇപ്പോഴുള്ള അവസരം ഒരുങ്ങിയിട്ടുള്ളത്.

ഉടനെ തന്നെ പുറത്തിറക്കാൻ പോകുന്ന മോട്ടിവേഷൻ ബുക്കിന്റെ വിതരണത്തിനാണ് കുറഞ്ഞ മുതൽ മുടക്കിൽ നിങ്ങൾക്ക് ആരംഭിക്കാവുന്ന ബിസിനസ്‌ ചെയ്യാൻ സാധിക്കുക.

ഞാൻ എഴുതിയ പ്രണയ നോവൽ "എന്റെ റോസ്മോൾക്കായ്" നിങ്ങൾക്കിപ്പോൾ വായിക്കാം.
Romantic Novel Read now.
Real Estate Advertisement.
Prathilipi Article Read now.
പ്രിയമുള്ളവരേ ഞാൻ എഴുതിയ രണ്ടു മോട്ടിവേഷൻ ബുക്കുകളുടെ ഓഡിയോ SPOTIFY APPLICATION ൽ Lijopaulexamchoices എന്ന പ്രൊഫൈലിൽ ലഭ്യമാണ്.
സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Youtube Channel Audio Listen Part 3 Now.
ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The art of innerspring insight
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Special offer our Motivation E-book
Our Motivation EBooks Buy Now.
Instagram,
Facebook page,
Youtube,
Whatsapp Chat Now
ഈ അവസരത്തിൽ ഞങ്ങളുടെ വെബ്സൈറ്റിലൂടെ നൽകി വരുന്ന പഴയ കാല പി എസ് സി പരീക്ഷാ ചോദ്യപേപ്പറുകൾ സൗജന്യമായി പരിശീലിക്കുവാൻ നിങ്ങൾക്ക് അവസരം നൽകുകയാണ്.
Free practice Now.
USED BOOK ORDER NOW.
ഏതു പരസ്യത്തിന്റെയും സാമ്പത്തിക ഇടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക.ഇടപാടുകൾ മൂലം ഉണ്ടാകുന്ന യാതൊരുവിധ കഷ്ട നഷ്ടങ്ങൾക്കും ഈ വെബ്സൈറ്റ് അധികാരികൾ ഉത്തരവാദി ആയിരിക്കുന്നതല്ല.