ആത്മവിശ്വാസം ഉണ്ടെങ്കിൽ നമ്മൾക്ക് പല രംഗങ്ങളിലും വിജയം നേടാൻ എളുപ്പം സാധിച്ചേക്കാം. കഴിഞ്ഞ നേട്ടങ്ങൾ നമ്മൾക്ക് മുന്നോട്ടു കൂടുതൽ ഉയരങ്ങൾ കീഴടക്കാനുള്ള ആത്മവിശ്വാസം പകർന്നു നൽകും.
പ്രതിസന്ധികളും, പരാജയങ്ങളും നമ്മുടെ ആത്മവിശ്വാസത്തെ ഇല്ലാതാക്കിയേക്കാം.
നഷ്ടങ്ങളിൽ തളരാതെ, ആത്മവിശ്വാസം മാത്രം കൈമുതലാക്കി മുന്നോട്ടു പോയി വിജയം നേടിയവരും നമ്മൾക്ക് ചുറ്റിലും ധാരാളം ഉണ്ടല്ലോ.
നമ്മൾ അനുഭവിച്ചതിന്റെ എത്രയോ മടങ്ങു കഷ്ടം അനുഭവിച്ചർ ഈ ലോകത്തുണ്ടായിട്ടുണ്ട്, അവരൊക്കെയും പരിശ്രമിക്കാൻ തയ്യാറായതുകൊണ്ടാണ് അവരുടെ ജീവിതത്തിൽ ഉയരങ്ങളിൽ എത്താൻ സാധിച്ചിട്ടുള്ളത്.
നമ്മുടെ ആത്മവിശ്വാസം നഷ്ടപ്പെടുത്തുന്ന കാര്യങ്ങളിൽ നിന്നും വിട്ടു നിൽക്കുക. ചിലരുടെ പെരുമാറ്റം, വാക്കുകൾ എല്ലാം തന്നെ നമ്മുടെ ആത്മവിശ്വാസത്തെ ഇല്ലാതാക്കാൻ കാരണം ആയേക്കാം, അതിന് സാഹചര്യം ഉണ്ടാവാൻ ഇടയാക്കാതിരിക്കുക.
ചെറുപ്പം മുതൽ നല്ല കഴിവുകളിൽ വേണ്ടത്ര പ്രോത്സാഹനം കൊടുത്തുകൊണ്ട് ആത്മവിശ്വാസം വളർത്തികൊണ്ടു വരുവാൻ കഴിയണം.
വേണ്ടത്ര പ്രോത്സാഹനവും അവസരങ്ങളും ലഭിക്കാതെ എത്രയോ വ്യക്തികളാണ്, അവരുടെ കഴിവുകൾ പുറത്തെടുക്കാതെ ഇരിക്കുന്നത്.
പലരുടെയും ജീവിതസാഹചര്യം മോശം ആയതിനാൽ, അവരുടെ കഴിവുകൾ ശരിയായ വിധത്തിൽ പുറത്തെടുക്കാൻ കഴിയാതെ പോകുന്നു.
നമ്മൾക്കു എന്തെങ്കിലും നേട്ടം കൈവരിക്കണമെങ്കിൽ അവരവരിൽ തന്നെ ആത്മവിശ്വാസം വേണ്ടതുണ്ട്.
ആത്മവിശ്വാസം നമ്മൾ തന്നെ ശ്രമിച്ചെങ്കിലെ കൊണ്ടു വരാൻ സാധിക്കുള്ളു. ആത്മവിശ്വാസം ഉണ്ടെങ്കിൽ ഏതു പ്രതിസന്ധികളെയും ധിരമായി ചെറുത്തു നിൽക്കാൻ സാധിച്ചേക്കും.
നഷ്ടങ്ങളെ, ദുഃഖങ്ങളെ അതിജീവിക്കുവാൻ നമ്മൾക്ക്, നമ്മളെ തന്നെ ആത്മവിശ്വാസം ഉണ്ടാവേണ്ടതുണ്ട്.
നമ്മളുടെ ആത്മവിശ്വാസവും നേട്ടങ്ങളും മറ്റുള്ളവർക്കും പ്രചോദനം ആകുന്നുണ്ട് പലപ്പോഴും.
ഒന്നും ഇല്ലാതിരുന്നിട്ടും ആത്മവിശ്വാസം കൊണ്ടു മാത്രം മുന്നോട്ടു പോയി വിജയം നേടിയ വ്യക്തികൾ നമ്മൾക്ക് ചുറ്റിലും കാണുമല്ലോ.
നമ്മുടെ ഓരോ പ്രവർത്തനങ്ങളും നമ്മുടെ ആത്മവിശ്വാസത്തെ വളർത്തുന്നതിനു കാരണം ആയിതീരണം.
ആത്മവിശ്വാസം എത്രത്തോളം നമ്മൾക്ക് കരുത്തുപകരുന്നുണ്ട് എന്നത് അനുസരിച്ചിരിക്കും നമ്മൾക്ക് ഉണ്ടാകുന്ന ഓരോ വിജയങ്ങളും.
ഏതു പ്രതികൂല സാഹചര്യത്തിലും തളരാതെ പൊരുതാൻ നമ്മൾക്ക് ആത്മവിശ്വാസം ഉണ്ടാവേണ്ടതുണ്ട്.
ആരുടെയും ആത്മവിശ്വാസം ഇല്ലാതാക്കുന്ന പ്രവർത്തികൾ നമ്മുടെ ഭാഗത്തുനിന്നും ഒരു കാരണവശാലും ഇല്ലാതിരിക്കട്ടെ.
0 comments:
Post a Comment
പ്രിയമുള്ളവരേ ഞാൻ എഴുതിയ 3 മോട്ടിവേഷൻ പുസ്തകങ്ങൾ ഇപ്പോൾ ഡിജിറ്റൽ രൂപത്തിൽ ആമസോൺ kindle,Google books ആപ്പ് ഉപയോഗിച്ച് വായിക്കാം, lijo paul എന്ന് സെർച്ച് ചെയ്താൽ കിട്ടും.
നിങ്ങൾ ഒരു കുറഞ്ഞ മുതൽ മുടക്കിൽ അധികവരുമാനം ആഗ്രഹിക്കുന്ന വ്യക്തിയാണോ എങ്കിൽ നിങ്ങൾക്കിതാ വലിയൊരു അവസരം വന്നു ചേർന്നിരിക്കുന്നു.
ആകർഷകമായ വ്യക്തിത്വവും ചുറുചുറുക്കുമുള്ള ആളുകൾക്ക് ശോഭിക്കാൻ പറ്റുന്ന സെയിൽസ് മേഖലയിലാണ് ഇപ്പോഴുള്ള അവസരം ഒരുങ്ങിയിട്ടുള്ളത്.
ഉടനെ തന്നെ പുറത്തിറക്കാൻ പോകുന്ന മോട്ടിവേഷൻ ബുക്കിന്റെ വിതരണത്തിനാണ് കുറഞ്ഞ മുതൽ മുടക്കിൽ നിങ്ങൾക്ക് ആരംഭിക്കാവുന്ന ബിസിനസ് ചെയ്യാൻ സാധിക്കുക.
ഞാൻ എഴുതിയ പ്രണയ നോവൽ "എന്റെ റോസ്മോൾക്കായ്" നിങ്ങൾക്കിപ്പോൾ വായിക്കാം.
Romantic Novel Read now.
Real Estate Advertisement.
Prathilipi Article Read now.
പ്രിയമുള്ളവരേ ഞാൻ എഴുതിയ രണ്ടു മോട്ടിവേഷൻ ബുക്കുകളുടെ ഓഡിയോ SPOTIFY APPLICATION ൽ Lijopaulexamchoices എന്ന പ്രൊഫൈലിൽ ലഭ്യമാണ്.
സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Youtube Channel Audio Listen Part 3 Now.
ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The art of innerspring insight
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Special offer our Motivation E-book
Our Motivation EBooks Buy Now.
Instagram,
Facebook page,
Youtube,
Whatsapp Chat Now
ഈ അവസരത്തിൽ ഞങ്ങളുടെ വെബ്സൈറ്റിലൂടെ നൽകി വരുന്ന പഴയ കാല പി എസ് സി പരീക്ഷാ ചോദ്യപേപ്പറുകൾ സൗജന്യമായി പരിശീലിക്കുവാൻ നിങ്ങൾക്ക് അവസരം നൽകുകയാണ്.
Free practice Now.
USED BOOK ORDER NOW.
ഏതു പരസ്യത്തിന്റെയും സാമ്പത്തിക ഇടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക.ഇടപാടുകൾ മൂലം ഉണ്ടാകുന്ന യാതൊരുവിധ കഷ്ട നഷ്ടങ്ങൾക്കും ഈ വെബ്സൈറ്റ് അധികാരികൾ ഉത്തരവാദി ആയിരിക്കുന്നതല്ല.