നമ്മളോട് മറ്റുള്ളവർ പലപ്പോഴും പല കാര്യത്തിലും വേണ്ട വിധത്തിൽ വില നൽകണമെന്ന് പല ആവർത്തി പറഞ്ഞാൽ പോലും നമ്മളിൽ പലരും അതൊന്നും കാര്യമാക്കാറില്ല.
നമ്മളുടെ ചുറ്റിലുമുള്ള ഓരോരുത്തരുടെയും സമയത്തിന് വിലയുണ്ട് എന്നത് മനസ്സിലാക്കി പ്രവർത്തിക്കുക.
പലപ്പോഴും പലകാര്യത്തിലുമുള്ള യഥാർത്ഥ വില നമ്മളിൽ പലരും മനസ്സിലാക്കാതെ പോകുന്നു.
ആരോഗ്യം കാത്തുസൂക്ഷിക്കേണ്ടതിന്റെ വില ഒരുപക്ഷെ മനസ്സിലാകുക രോഗാവസ്ഥയിൽ എത്തിച്ചേരുമ്പോഴായിരിക്കും.
ഇന്നിന്റെ നിമിഷസുഖങ്ങൾ നാളെകളിൽ നമ്മൾക്ക് ഒരുപക്ഷെ തീരാദുഃഖങ്ങൾ പകർന്നു നൽകിയേക്കാം.
മറ്റുള്ളവർ പറയുന്നതിന്റെ നിജസ്ഥിതി മനസ്സിലാക്കി മാത്രം ഓരോ കാര്യത്തിനും അതിന്റെതായ വില നൽകുക.
നമ്മൾ നമ്മൾക്ക് നൽകുന്ന വില ആയിരിക്കില്ല ഒരുപക്ഷെ മറ്റുള്ളവർ നമ്മൾക്ക് പല സാഹചര്യത്തിലും നൽകുക.
മറ്റുള്ളവർ നമ്മൾക്ക് വേണ്ട വില നൽകിയില്ല, പരിഗണിച്ചില്ല എന്ന് കരുതി തളർന്നിരിക്കാതെ ഉന്മേഷത്തോടെ നമ്മൾ ഉയർന്ന നേട്ടങ്ങൾക്കായി പ്രവർത്തിച്ചുകൊണ്ടിരിക്കുക.
നമ്മൾ ഒരിക്കലും നമ്മളുടെ വില നഷ്ടപ്പെടുത്താതിരിക്കുക.
ഏതുമേഖലയിൽ ആയാലും അനുഭവം കൂടുന്നത് അനുസരിച്ചു, ലഭ്യത കുറയുന്നത് അനുസരിച്ചു വില വർദ്ധിക്കുമല്ലോ.
നമ്മൾ ഇന്നിപ്പോൾ വില നൽകുന്ന ഓരോ കാര്യത്തിനും ശരിക്കും വില നൽകേണ്ടതുണ്ടോ എന്ന് ആന്മപരിശോധന നടത്തുക.
നമ്മളുടെ വില കളയുന്ന കാര്യങ്ങളിൽ നിന്നും പരമാവധി അകന്നു നിൽക്കാൻ ശ്രമിക്കുക.
തന്റെ പക്കലുള്ള ഒരു സാധനം വിൽക്കാൻ ഒരാൾ പല കച്ചവടക്കാരെയും സമിപിച്ചു, അദ്ദേഹത്തിന്റെ കയ്യിലുള്ള വസ്തുവിന് പല കച്ചവടക്കാരും കുറഞ്ഞ വിലയാണ് പറഞ്ഞത് ഒടുവിൽ അയാൾ എത്തിച്ചേർന്നത് രത്ന വ്യാപാരിയുടെ അടുത്താണ്, ഉയർന്ന വില നൽകി വ്യാപാരി ആ വ്യക്തിയിൽ നിന്നും ആ വസ്തു സ്വന്തമാക്കി, അപ്പോഴാണ് തന്റെ കയ്യിലുണ്ടായിരുന്ന വസ്തു രത്നം ആയിരുന്നു എന്ന് അയാൾ തിരിച്ചറിയുന്നത്.ഒരുപക്ഷെ ആ വ്യക്തി ആദ്യം സമിപിച്ച വ്യാപാരിക്ക് വസ്തു കൈമാറിയിരുന്നെങ്കിൽ എത്രത്തോളം വില നഷ്ടപ്പെട്ടേനെ.
പലപ്പോഴും നമ്മളുടെ വില എന്താണെന്ന് നമ്മളിൽ പലരും തിരിച്ചറിയാതെ പോകുന്നു, നാളിതുവരെയായി നമ്മൾ എത്രമാത്രം നമ്മളുടെ കഴിവുകളെ നേട്ടങ്ങൾക്ക് വേണ്ടി വിനിയോഗിച്ചിട്ടുണ്ട് എന്ന് പരിശോധിച്ചു നോക്കിയാൽ മതി.
ഇന്നലെകളിൽ ചെയ്യാൻ കഴിയാതെപോയതിൽ സങ്കടപ്പെട്ടതുകൊണ്ട് ഇന്നിപ്പോൾ കാര്യമില്ല, നഷ്ടപ്പെട്ട സമയം ആർക്കും തിരികെ നൽകാൻ ആവില്ലല്ലോ, ഇനി ഈ നിമിഷം തൊട്ട് നേർവഴിക്കു ചിന്തിക്കാൻ ആരംഭിക്കുക നമ്മളുടെ വില ഉയർത്താൻ എന്തെല്ലാം കാര്യങ്ങൾ ചെയ്യണമെന്ന്.
നമ്മളുടെ ചുറ്റിലുമുള്ള ഓരോ കാര്യങ്ങൾക്കും അതിന്റെതായ വില നൽകാൻ നമ്മൾ ഓരോരുത്തരും അതീവശ്രദ്ധ പുലർത്തുക.
മറ്റുള്ളവരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടു വരാൻ സ്വന്തം ജീവൻ തന്നെ നഷ്ടപ്പെടുത്തിയവരുണ്ട്, ജീവിതത്തിൽ ഉണ്ടാകുന്ന പ്രതിസന്ധികൾ ഓരോന്നും നമ്മൾ ഓരോരുത്തർക്കും ഇനിയുമെറെ മുന്നോട്ട് കഠിനമായി ശ്രമിക്കാനുള്ള മുന്നറിയിപ്പാണ് നൽകുന്നത്.
നമ്മൾക്ക് ഇപ്പോൾ ലഭിച്ചിരിക്കുന്ന അമൂല്യമായ സമയം നഷ്ടപ്പെടുത്താതെ ജീവിതത്തിൽ ഉപകാരപ്രദമാകുന്ന കാര്യങ്ങൾ ചെയ്യാൻ നമ്മൾ ഏവർക്കും സാധിക്കട്ടെ.
No comments:
Post a Comment
പ്രിയമുള്ളവരേ ഞാൻ എഴുതിയ 3 മോട്ടിവേഷൻ പുസ്തകങ്ങൾ ഇപ്പോൾ ഡിജിറ്റൽ രൂപത്തിൽ ആമസോൺ kindle,Google books ആപ്പ് ഉപയോഗിച്ച് വായിക്കാം, lijo paul എന്ന് സെർച്ച് ചെയ്താൽ കിട്ടും.
നിങ്ങൾ ഒരു കുറഞ്ഞ മുതൽ മുടക്കിൽ അധികവരുമാനം ആഗ്രഹിക്കുന്ന വ്യക്തിയാണോ എങ്കിൽ നിങ്ങൾക്കിതാ വലിയൊരു അവസരം വന്നു ചേർന്നിരിക്കുന്നു.
ആകർഷകമായ വ്യക്തിത്വവും ചുറുചുറുക്കുമുള്ള ആളുകൾക്ക് ശോഭിക്കാൻ പറ്റുന്ന സെയിൽസ് മേഖലയിലാണ് ഇപ്പോഴുള്ള അവസരം ഒരുങ്ങിയിട്ടുള്ളത്.
ഉടനെ തന്നെ പുറത്തിറക്കാൻ പോകുന്ന മോട്ടിവേഷൻ ബുക്കിന്റെ വിതരണത്തിനാണ് കുറഞ്ഞ മുതൽ മുടക്കിൽ നിങ്ങൾക്ക് ആരംഭിക്കാവുന്ന ബിസിനസ് ചെയ്യാൻ സാധിക്കുക.
ഞാൻ എഴുതിയ പ്രണയ നോവൽ "എന്റെ റോസ്മോൾക്കായ്" നിങ്ങൾക്കിപ്പോൾ വായിക്കാം.
Romantic Novel Read now.
Real Estate Advertisement.
Prathilipi Article Read now.
പ്രിയമുള്ളവരേ ഞാൻ എഴുതിയ രണ്ടു മോട്ടിവേഷൻ ബുക്കുകളുടെ ഓഡിയോ SPOTIFY APPLICATION ൽ Lijopaulexamchoices എന്ന പ്രൊഫൈലിൽ ലഭ്യമാണ്.
സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Youtube Channel Audio Listen Part 3 Now.
ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The art of innerspring insight
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Special offer our Motivation E-book
Our Motivation EBooks Buy Now.
Instagram,
Facebook page,
Youtube,
Whatsapp Chat Now
ഈ അവസരത്തിൽ ഞങ്ങളുടെ വെബ്സൈറ്റിലൂടെ നൽകി വരുന്ന പഴയ കാല പി എസ് സി പരീക്ഷാ ചോദ്യപേപ്പറുകൾ സൗജന്യമായി പരിശീലിക്കുവാൻ നിങ്ങൾക്ക് അവസരം നൽകുകയാണ്.
Free practice Now.
USED BOOK ORDER NOW.
ഏതു പരസ്യത്തിന്റെയും സാമ്പത്തിക ഇടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക.ഇടപാടുകൾ മൂലം ഉണ്ടാകുന്ന യാതൊരുവിധ കഷ്ട നഷ്ടങ്ങൾക്കും ഈ വെബ്സൈറ്റ് അധികാരികൾ ഉത്തരവാദി ആയിരിക്കുന്നതല്ല.