ലക്ഷ്യം കണ്ടെത്തി അതിനുവേണ്ടി പരിശ്രമിക്കുക. നമ്മൾ ആഗ്രഹിച്ച ലക്ഷ്യങ്ങളിൽ ഒന്ന് നേടാൻ കഴിഞ്ഞില്ലായെങ്കിൽ പോലും അതിൽ നിരാശപ്പെടാതെ മറ്റു ലക്ഷ്യങ്ങൾക്കായി നിരന്തരം പരിശ്രമിക്കുക.
ലക്ഷ്യം ഉണ്ടെങ്കിലാണ് മുന്നോട്ടുള്ള യാത്രക്ക് വ്യക്തത കൈവരികയുള്ളു.
ലക്ഷ്യം നഷ്ടപ്പെട്ടാൽ മാനസികമായും ശാരീരികമായും ഒരുപക്ഷെ പ്രയാസങ്ങൾ ഉണ്ടായേക്കാം.
ലക്ഷ്യം നേടാൻ ഒത്തിരി കടമ്പകൾ കടക്കേണ്ടതായിട്ട് വന്നേക്കാം. ലക്ഷ്യം നേടിയെടുക്കാൻ ഒരിക്കലും കുറുക്കുവഴികൾ തേടാതിരിക്കുക.
എല്ലാവർക്കും എല്ലാവിധ സുഖസൗകര്യങ്ങളും ജനിച്ചുവിണ നാൾ മുതൽ ലഭിക്കണം എന്നില്ലല്ലോ. എല്ലാവരും അവരവരുടെ കഴിവിനൊത്ത് പരിമിതികളെ അതിജീവിക്കാൻ പരിശ്രമിച്ചതുകൊണ്ടാണ് അവർക്കൊക്കെ അവർ ആഗ്രഹിച്ച ലക്ഷ്യത്തിൽ ഒരുപക്ഷെ എത്തിച്ചേരാൻ സാധിച്ചത്.
നമ്മൾ ഓരോരുത്തർക്കും ഉയർന്ന ലക്ഷ്യങ്ങൾ കാണാൻ കഴിയണം. പലപ്പോഴും നമ്മൾ തന്നെ പിന്തിരിയാൻ പല കാരണങ്ങൾ പറയും നമ്മളെകൊണ്ട് ഉയർന്ന ലക്ഷ്യം കാണാനും നേടാനും കഴിയില്ലായെന്ന്, അതിനുള്ള കഴിവൊന്നും ഇല്ലായെന്ന്.
നേട്ടങ്ങൾ ലക്ഷ്യം വെച്ച് പ്രവർത്തിച്ചാൽ മാത്രമെ ലക്ഷ്യം നേടാൻ കഴിയുകയുള്ളു.
നമ്മൾ ലക്ഷ്യം കണ്ടുകൊണ്ട് മുന്നോട്ട് പ്രവർത്തിക്കുക ഒരുപക്ഷേ നമ്മൾ ലക്ഷ്യം കണ്ടതിനേക്കാൾ ഒരുപാട് ഉയരത്തിൽ നമ്മൾ എത്തിയേക്കാം, അല്ലായെന്നുണ്ടെങ്കിൽ ഒരുപടി താഴെ ആയിരിക്കാം എത്തിച്ചേരുക എങ്കിലും നിരാശപ്പെടാതെ മുന്നോട്ടു പ്രവർത്തിച്ചുകൊണ്ടിരിക്കുക, ആർക്കും മുൻകൂട്ടി പറയാൻ സാധിക്കില്ലല്ലോ നമ്മൾക്ക് ലക്ഷ്യം എന്ന് നേടിയെടുക്കാൻ കഴിയുമെന്ന്.
നമ്മൾ നേടേണ്ട ലക്ഷ്യങ്ങളിൽ നിന്നും പലപ്പോഴും പിന്തിരിപ്പിക്കുന്നത് മറ്റാരേക്കാളും അധികമായി നമ്മൾ തന്നെയാണ്, ഒരുപക്ഷെ നമ്മളിലുള്ള നെഗറ്റീവ് ചിന്തകളാണ് അതിനെല്ലാം കാരണമായി മാറുന്നത്.
നമ്മുടെ ഓരോരുത്തരുടെയും ലക്ഷ്യങ്ങൾ കാലത്തിനു അനുസരിച്ചു ഉയർത്തികൊണ്ടുവരിക.
ലക്ഷ്യങ്ങളാണ് മനുഷ്യർക്ക് മുന്നോട്ടു സഞ്ചരിക്കാൻ വളരെയേറെ പ്രചോദനം നൽകുന്നത്.
നമ്മുടെ ലക്ഷ്യം ചെറുതോ വലുതോ ആകട്ടെ അതിന് വേണ്ടി പരിശ്രമിക്കാനുള്ള മനസ്സ് ഉണ്ടാകേണ്ടതുണ്ട്.
നമ്മൾ ചെയ്യുന്ന കാര്യത്തിൽ ഒരു ലക്ഷ്യം മാത്രം നമ്മുടെ മനസ്സിൽ ഉണ്ടായിരുന്നു എന്നുണ്ടെങ്കിൽ പോലും നമ്മൾക്ക് ഒരുപക്ഷെ ആ ലക്ഷ്യം നേടിയെടുത്തതിലൂടെ നമ്മൾ മനസ്സിൽ പോലും വിചാരിക്കാത്ത അനേകം നേട്ടങ്ങൾ അതിലുടെ ലഭിച്ചേക്കാം.
ഓരോ കാര്യവും പഠിക്കുന്നതിനു പലർക്കും പല ലക്ഷ്യങ്ങളും ഉണ്ടാകുമല്ലോ.
നമ്മൾ ആഗ്രഹിക്കുന്ന ലക്ഷ്യത്തിലേക്ക് എത്തിപ്പെടാൻ അതിന്റെതായ വഴികളിൽ കൂടി നമ്മൾ ഓരോരുത്തരും സഞ്ചരിക്കേണ്ടതുണ്ട്.
ലക്ഷ്യം നേടാനുള്ള നേരായ വഴികൾ കണ്ടെത്തുക നമ്മുടെ ഉത്തരവാദിത്തമാണ്.
നമ്മൾ ലക്ഷ്യത്തിലെത്താൻ ചെയ്യുന്ന ഓരോ കാര്യവും ഒരുപക്ഷെ മറ്റുള്ളവർക്ക് നമ്മളെ പരിഹസിക്കാനുള്ള കാരണം ആയേക്കാം, അതിലൊന്നും തളരാനോ നമ്മളുടെ ലക്ഷ്യത്തിന് വേണ്ടിയുള്ള പരിശ്രമം ഉപേക്ഷിക്കാനോ പാടില്ല. നമ്മളുടെ പരിശ്രമം എന്ന് നമ്മൾ ഉപേക്ഷിക്കുന്നുവോ അന്ന് മുതൽ നമ്മളുടെ ലക്ഷ്യം നമ്മളിൽ നിന്ന് ദൂരെയായി പോകും എന്നത് മറക്കാതിരിക്കുക.
പ്രതിസന്ധികൾ, ദുരിതങ്ങൾ എല്ലാം ലക്ഷ്യം നേടുന്നതിനു തടസ്സമായി വന്നേക്കാം, അതിനെയെല്ലാം അതിജീവിക്കാൻ നിരന്തരം പരിശ്രമിക്കുക.
ഒരു ലക്ഷ്യം നേടാൻ കഴിഞ്ഞില്ലെങ്കിൽ അടുത്ത ലക്ഷ്യം കാണുക.
അടുത്ത ലക്ഷ്യവും നേടാൻ കഴിഞ്ഞില്ലെങ്കിൽ വീണ്ടും അടുത്ത ലക്ഷ്യം നേടിയെടുക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുക.
ഒത്തിരി ആളുകൾ അവരുടെ ലക്ഷ്യത്തിൽ എത്തിച്ചേരാൻ ഒത്തിരി പരാജയങ്ങളെ നേരിടേണ്ടി വന്നിട്ടുണ്ട്, ഓരോ പരാജയവും അവർക്ക് കൂടുതൽ തിരിച്ചറിവുകൾ നൽകുകയും പിന്നീട് അവർ ആഗ്രഹിച്ച ലക്ഷ്യത്തിൽ എത്തിച്ചേരാൻ സഹായിക്കുകയും ചെയ്തിട്ടുണ്ട്.പിന്തിരിയാതെ പരിശ്രമിച്ചതാണ് അവരുടെയൊക്കെ ലക്ഷ്യം നേടിയെടുക്കാൻ അവരെ വളരെയധികം സഹായിച്ചത്.
പരാജയങ്ങളിൽ തളരാതെ മുന്നോട്ടു സഞ്ചരിക്കാൻ പരിശ്രമിച്ചുകൊണ്ടിരിക്കുക ഒരിക്കൽ നമ്മൾ ആഗ്രഹിച്ച ലക്ഷ്യത്തിൽ ഒരുപക്ഷെ എത്തിച്ചേരാൻ കഴിഞ്ഞേക്കാം.
നമ്മൾ ലക്ഷ്യത്തിൽ എത്തിച്ചേരുമ്പോൾ നമ്മളെ കളിയാക്കിയവരൊക്കെ ഒരുപക്ഷെ അഭിനന്ദിച്ചെന്ന് വന്നേക്കാം.
നമ്മളുടെ ജീവിതത്തിൽ എന്തു നേടണം എങ്കിലും ലക്ഷ്യം കാണേണ്ടതുണ്ട്, ലക്ഷ്യത്തിനായി അഹോരാത്രം പരിശ്രമിക്കേണ്ടതുണ്ട്.
നമ്മുടെ ജീവിതത്തിന് അർത്ഥം കണ്ടെത്താൻ നല്ല ലക്ഷ്യം എന്നും എപ്പോഴും നമ്മളുടെ മുന്നോട്ടു വഴി നടത്താൻ കൂടെ ഉണ്ടാകട്ടെ.
0 comments:
Post a Comment
പ്രിയമുള്ളവരേ ഞാൻ എഴുതിയ 3 മോട്ടിവേഷൻ പുസ്തകങ്ങൾ ഇപ്പോൾ ഡിജിറ്റൽ രൂപത്തിൽ ആമസോൺ kindle,Google books ആപ്പ് ഉപയോഗിച്ച് വായിക്കാം, lijo paul എന്ന് സെർച്ച് ചെയ്താൽ കിട്ടും.
നിങ്ങൾ ഒരു കുറഞ്ഞ മുതൽ മുടക്കിൽ അധികവരുമാനം ആഗ്രഹിക്കുന്ന വ്യക്തിയാണോ എങ്കിൽ നിങ്ങൾക്കിതാ വലിയൊരു അവസരം വന്നു ചേർന്നിരിക്കുന്നു.
ആകർഷകമായ വ്യക്തിത്വവും ചുറുചുറുക്കുമുള്ള ആളുകൾക്ക് ശോഭിക്കാൻ പറ്റുന്ന സെയിൽസ് മേഖലയിലാണ് ഇപ്പോഴുള്ള അവസരം ഒരുങ്ങിയിട്ടുള്ളത്.
ഉടനെ തന്നെ പുറത്തിറക്കാൻ പോകുന്ന മോട്ടിവേഷൻ ബുക്കിന്റെ വിതരണത്തിനാണ് കുറഞ്ഞ മുതൽ മുടക്കിൽ നിങ്ങൾക്ക് ആരംഭിക്കാവുന്ന ബിസിനസ് ചെയ്യാൻ സാധിക്കുക.
ഞാൻ എഴുതിയ പ്രണയ നോവൽ "എന്റെ റോസ്മോൾക്കായ്" നിങ്ങൾക്കിപ്പോൾ വായിക്കാം.
Romantic Novel Read now.
Real Estate Advertisement.
Prathilipi Article Read now.
പ്രിയമുള്ളവരേ ഞാൻ എഴുതിയ രണ്ടു മോട്ടിവേഷൻ ബുക്കുകളുടെ ഓഡിയോ SPOTIFY APPLICATION ൽ Lijopaulexamchoices എന്ന പ്രൊഫൈലിൽ ലഭ്യമാണ്.
സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Youtube Channel Audio Listen Part 3 Now.
ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The art of innerspring insight
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Special offer our Motivation E-book
Our Motivation EBooks Buy Now.
Instagram,
Facebook page,
Youtube,
Whatsapp Chat Now
ഈ അവസരത്തിൽ ഞങ്ങളുടെ വെബ്സൈറ്റിലൂടെ നൽകി വരുന്ന പഴയ കാല പി എസ് സി പരീക്ഷാ ചോദ്യപേപ്പറുകൾ സൗജന്യമായി പരിശീലിക്കുവാൻ നിങ്ങൾക്ക് അവസരം നൽകുകയാണ്.
Free practice Now.
USED BOOK ORDER NOW.
ഏതു പരസ്യത്തിന്റെയും സാമ്പത്തിക ഇടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക.ഇടപാടുകൾ മൂലം ഉണ്ടാകുന്ന യാതൊരുവിധ കഷ്ട നഷ്ടങ്ങൾക്കും ഈ വെബ്സൈറ്റ് അധികാരികൾ ഉത്തരവാദി ആയിരിക്കുന്നതല്ല.