നമ്മൾക്കുണ്ടാകുന്ന മോശം സാഹചര്യത്തെ കുറ്റപ്പെടുത്താതെ എങ്ങനെ മോശം സാഹചര്യത്തെ നേരിടാൻ പറ്റുമെന്ന് നോക്കുകയാണ് വേണ്ടത്.
എത്രയോ വ്യക്തികളാണ് മോശം സാഹചര്യത്തിൽ നിന്നും കഠിനാധ്വനത്തിലൂടെ മുന്നോട്ട് വളർച്ച പ്രാപിച്ചുകൊണ്ട് നല്ല സാഹചര്യത്തിലേക്ക് ഉയർന്നു വന്നിട്ടുള്ളത്.
മോശം സാഹചര്യത്തെ കുറ്റപ്പെടുത്തികൊണ്ട് മുന്നോട്ട് ഒന്നും ചെയ്യാൻ ശ്രമിക്കാതിരുന്നാൽ ഒരുപക്ഷെ നമ്മൾക്കു യാതൊരുവിധ മാറ്റവും സംഭവിക്കാൻ സാധ്യതയില്ല.
താമരപൂവ് വളരുന്നത് ചെളിയിൽ ആണെങ്കിലും അതിൽ നിന്നും ഉണ്ടാകുന്ന പൂവ് നമ്മൾക്കു നല്ല ദൃശ്യഭംഗിയാണ് പ്രധാനം ചെയ്യൂന്നത്.
നമ്മൾ ഏതു സാഹചര്യത്തിൽ വളർന്നു എന്നതല്ല, നമ്മൾക്കുണ്ടാകുന്ന സാഹചര്യത്തെ എങ്ങനെ നേരിടുന്നു എന്നതിലാണ് കാര്യം.
നമ്മുടെയൊക്കെ ജീവിതത്തിൽ സാമ്പത്തിക ഞെരുക്കം ഉണ്ടായ സാഹചര്യം ഉണ്ടായേക്കാം, പട്ടിണിയുണ്ടായ സാഹചര്യം ഉണ്ടായേക്കാം, ദാരിദ്ര്യം ഉണ്ടായ സാഹചര്യം ഉണ്ടായേക്കാം, ആരോഗ്യം നഷ്ടപ്പെട്ട സാഹചര്യം ഉണ്ടായിരുന്നിരിക്കാം.
നമ്മൾക്കുണ്ടാകുന്ന മോശം സാഹചര്യത്തെ നമ്മൾ ശ്രമിച്ചാൽ മാത്രമേ മാറ്റിയെടുക്കാൻ സാധിക്കുകയുള്ളു.
നല്ല സാഹചര്യത്തിൽ ജീവിതം നയിച്ച വ്യക്തികൾക്ക് ചിലപ്പോഴൊക്കെ മോശം സാഹചര്യത്തിലേക്ക് എത്തിച്ചേരാറുണ്ട്.
മോശം സാഹചര്യത്തിൽ നിന്നും പാഠങ്ങൾ ഉൾക്കൊണ്ട് മുന്നോട്ട് പോകുവാൻ ശ്രദ്ധിക്കണം.
സൗഹൃദം തിരഞ്ഞെടുക്കുമ്പോൾ മോശം സാഹചര്യത്തിലേക്ക് നയിക്കുന്നവരിൽ നിന്നും അകലം പാലിക്കാൻ വളരെയേറെ ശ്രദ്ധിക്കേണ്ടതുണ്ട്.
മോശം സാഹചര്യത്തിൽ നിന്നും കരകയറാൻ നല്ലത് പോലെ പരിശ്രമിക്കേണ്ടതുണ്ട്.
നല്ല സാഹചര്യത്തെ വളരെയേറെ ശ്രദ്ധയോടെ കൈകാര്യം ചെയ്തില്ലായെങ്കിൽ നമ്മൾ ഓരോരുത്തരും മോശം സാഹചര്യത്തിൽ എത്തിപ്പെട്ടേക്കാം.
മോശം സാഹചര്യത്തിൽ ജീവിക്കുന്നവർക്കും വളരെയേറെ ആഗ്രഹം ഉണ്ടാകും നല്ലൊരു സാഹചര്യം ലഭിച്ചിരുന്നുവെങ്കിൽ എന്ന്.
ഇപ്പോഴുള്ള ജീവിതസാഹചര്യത്തിൽ നിന്നും നല്ലൊരു ജീവിതസാഹചര്യം വന്നുചേരുക എന്നത് പലരും സ്വപ്നത്തിൽ പോലും ആഗ്രഹിക്കാറില്ല, പലപ്പോഴും നിരാശയിൽ ആയിരിക്കും ജീവിതത്തെ മൊത്തത്തിൽ നോക്കികാണുക.
ഇപ്പോഴുള്ള മോശം സാഹചര്യം കടന്നുപോകുമെന്ന് ദൃഢമായി വിശ്വസിച്ചു മുന്നോട്ടു സഞ്ചരിക്കുക.
നമ്മൾ നേരിടുന്ന മോശം സാഹചര്യം നമ്മൾക്ക് ഒരുപാട് തിരിച്ചറിവുകൾ നൽകുന്നുണ്ട്.
നമ്മുടെ മോശം അവസ്ഥകൾക്ക് മാറ്റം സംഭവിക്കുന്നില്ലായെങ്കിൽ അതിനുള്ള പ്രധാന കാരണം മാറ്റങ്ങൾ സ്വീകരിക്കാൻ നമ്മൾ കഠിനാധ്വാനം ചെയ്യാൻ തയ്യാറല്ല എന്നതാണ്.
മോശം സാഹചര്യത്തിൽ ജനിച്ചു വീണു എന്നത് നമ്മുടെ ആരുടെയും തെറ്റല്ല, മറിച്ചു നമ്മൾ നല്ല മാറ്റങ്ങൾക്ക് വേണ്ടി ശ്രമിച്ചില്ലായെന്നുണ്ടെങ്കിൽ അതു നമ്മുടെ മാത്രം തെറ്റാണ്.
മറ്റുള്ളവർക്ക് നമ്മളെ ഉപദേശിക്കാനും അറിവ് പകർന്നു നൽകാനുമല്ലേ സാധിക്കുകയുള്ളു.നമ്മുടെ ജീവിതത്തിൽ നല്ല മാറ്റങ്ങൾ വേണമെന്ന് നമ്മൾ ആയിട്ട് തീരുമാനിക്കണം, പരിശ്രമിക്കണം എങ്കിലേ നല്ല മാറ്റങ്ങൾ സ്വന്തമാക്കാൻ സാധിക്കുകയുള്ളു.
എല്ലാവർക്കും മോശം സാഹചര്യത്തിൽ നിന്നും കഠിനമായ പരിശ്രമത്തിലൂടെ നല്ല സാഹചര്യത്തിൽ ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കട്ടെ.
0 comments:
Post a Comment
പ്രിയമുള്ളവരേ ഞാൻ എഴുതിയ 3 മോട്ടിവേഷൻ പുസ്തകങ്ങൾ ഇപ്പോൾ ഡിജിറ്റൽ രൂപത്തിൽ ആമസോൺ kindle,Google books ആപ്പ് ഉപയോഗിച്ച് വായിക്കാം, lijo paul എന്ന് സെർച്ച് ചെയ്താൽ കിട്ടും.
നിങ്ങൾ ഒരു കുറഞ്ഞ മുതൽ മുടക്കിൽ അധികവരുമാനം ആഗ്രഹിക്കുന്ന വ്യക്തിയാണോ എങ്കിൽ നിങ്ങൾക്കിതാ വലിയൊരു അവസരം വന്നു ചേർന്നിരിക്കുന്നു.
ആകർഷകമായ വ്യക്തിത്വവും ചുറുചുറുക്കുമുള്ള ആളുകൾക്ക് ശോഭിക്കാൻ പറ്റുന്ന സെയിൽസ് മേഖലയിലാണ് ഇപ്പോഴുള്ള അവസരം ഒരുങ്ങിയിട്ടുള്ളത്.
ഉടനെ തന്നെ പുറത്തിറക്കാൻ പോകുന്ന മോട്ടിവേഷൻ ബുക്കിന്റെ വിതരണത്തിനാണ് കുറഞ്ഞ മുതൽ മുടക്കിൽ നിങ്ങൾക്ക് ആരംഭിക്കാവുന്ന ബിസിനസ് ചെയ്യാൻ സാധിക്കുക.
ഞാൻ എഴുതിയ പ്രണയ നോവൽ "എന്റെ റോസ്മോൾക്കായ്" നിങ്ങൾക്കിപ്പോൾ വായിക്കാം.
Romantic Novel Read now.
Real Estate Advertisement.
Prathilipi Article Read now.
പ്രിയമുള്ളവരേ ഞാൻ എഴുതിയ രണ്ടു മോട്ടിവേഷൻ ബുക്കുകളുടെ ഓഡിയോ SPOTIFY APPLICATION ൽ Lijopaulexamchoices എന്ന പ്രൊഫൈലിൽ ലഭ്യമാണ്.
സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Youtube Channel Audio Listen Part 3 Now.
ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The art of innerspring insight
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Special offer our Motivation E-book
Our Motivation EBooks Buy Now.
Instagram,
Facebook page,
Youtube,
Whatsapp Chat Now
ഈ അവസരത്തിൽ ഞങ്ങളുടെ വെബ്സൈറ്റിലൂടെ നൽകി വരുന്ന പഴയ കാല പി എസ് സി പരീക്ഷാ ചോദ്യപേപ്പറുകൾ സൗജന്യമായി പരിശീലിക്കുവാൻ നിങ്ങൾക്ക് അവസരം നൽകുകയാണ്.
Free practice Now.
USED BOOK ORDER NOW.
ഏതു പരസ്യത്തിന്റെയും സാമ്പത്തിക ഇടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക.ഇടപാടുകൾ മൂലം ഉണ്ടാകുന്ന യാതൊരുവിധ കഷ്ട നഷ്ടങ്ങൾക്കും ഈ വെബ്സൈറ്റ് അധികാരികൾ ഉത്തരവാദി ആയിരിക്കുന്നതല്ല.