Choose your language

28 October 2024

// // Our Youtube channel

ഉണർവിൻ പൊൻകിരണങ്ങൾ:The awakening golden rays-269

നമ്മൾക്ക് ആവശ്യമുള്ള കാര്യങ്ങൾ സമയത്തു തന്നെ മനസ്സിലാക്കേണ്ടതിന്റെ പ്രാധാന്യം വളരെ വലുതാണ്.

മനുഷ്യരുടെ ജീവിതം ക്ഷണികമാണ്. ഈ ഭൂമിയിലുള്ള ഏതൊന്നിനും നിശ്ചിതകാലം മാത്രമേ ആയുസ്സുണ്ടാവുള്ളു.

കാലങ്ങൾ കടന്നുപോകുന്തോറും മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കും. പകലും രാത്രിയും മാറിമാറി ഉണ്ടാകുന്നതുപോലെ നേട്ടങ്ങളും കോട്ടങ്ങളും ഉണ്ടായെന്നു വരാം.

നമ്മൾ ഓരോരുത്തരും ഓരോ ദിവസവും കഴിയുന്തോറും ഓരോ പുതിയ കാര്യങ്ങളും മനസ്സിലാക്കികൊണ്ടിരിക്കുകയാണ്.

ഇന്നലെകൾ നമ്മൾ മനസ്സിലാക്കിയതെല്ലാം ഇന്ന് ഒരുപക്ഷെ തെറ്റാണെന്നു തിരിച്ചറിഞ്ഞേക്കാം, ഇന്നലെകൾ ചെയ്തതിലെ ശരി തെറ്റുകൾ ഒരുപക്ഷെ ഇന്നിപ്പോൾ ആയിരിക്കാം തിരിച്ചറിഞ്ഞിട്ടുണ്ടാവുക.തെറ്റുകൾ മനസ്സിലാക്കിയാൽ എത്രയും പെട്ടെന്ന് തന്നെ തെറ്റുകൾ തിരുത്താൻ തയ്യാറാവുക.

നമ്മളിൽ പലരും നമ്മുടെ ചുറ്റുമുള്ള പലരെയും ശരിയായ വിധത്തിൽ മനസ്സിലാക്കാൻ ശ്രമിക്കാറില്ല.

ലോകത്തിൽ സംഭവിക്കുന്ന ഓരോ കാര്യത്തിൽ നിന്നുപോലും നമ്മൾക്ക് ഒത്തിരി കാര്യം മനസ്സിലാക്കാനായിട്ടുണ്ട്.

നമ്മൾ ഈ ലോകത്തെ എത്രമാത്രം കൂടുതലായി ശരിയായ വിധത്തിൽ മനസിലാക്കുന്നുവോ അത്രത്തോളം നമ്മൾ ഓരോരുത്തർക്കും വളർച്ച നേടാൻ കഴിയും.

ബിസിനസ്‌ വളരണമെങ്കിൽ ആ ബിസിനസ്സിലെ ഉപഭോക്താവിന്റെ ആവശ്യങ്ങൾ മനസ്സിലാക്കി നിറവേറ്റാൻ കഴിയേണ്ടതുണ്ട്.

നമ്മളിൽ പലരും നമ്മളുടെ കഴിവുകൾ മനസ്സിലാക്കാതെ പ്രയോജനപ്പെടുത്താതെ പോകുന്നു.

പലപ്പോഴും പല കാര്യങ്ങളും വളരെ വൈകിയാണ് നമ്മളിൽ പലർക്കും മനസ്സിലാക്കാൻ കഴിയുക.

കുഞ്ഞുകുട്ടികൾ മധുരം നിറഞ്ഞ മിഠായി കഴിച്ചതിനുശേഷം പല്ല് വൃത്തിയാക്കാത്തതുമൂലം പല്ല് കേടാവുന്നത് മനസ്സിലാക്കാൻ അവർക്ക് പെട്ടെന്ന് തിരിച്ചറിയാൻ സാധിച്ചെന്ന് വരില്ല, മുതിർന്നവർവേണം അവർക്ക് ഭക്ഷണം കഴിച്ചതിനുശേഷം പല്ല് വൃത്തിയാക്കി സൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യം  പറഞ്ഞു മനസ്സിലാക്കികൊടുക്കാൻ.

ശരിയായ അറിവാണ് നമ്മളെ സ്വാതന്ത്ര്യരാക്കുന്നത്. ശരിയായ അറിവുകൾ മനസ്സിലാക്കി ജീവിതത്തിൽ പ്രവർത്തികമാക്കാൻ നമ്മൾ ഓരോരുത്തരും ശ്രമിച്ചുകൊണ്ടിരിക്കണം.

എന്തുകാര്യത്തിലും നേട്ടങ്ങൾ കൈവരിക്കാൻ ആ കാര്യത്തെപറ്റി ശരിക്കും മനസ്സിലാക്കേണ്ടതുണ്ട്.

ഒരു കാര്യം ഒരാൾക്ക് എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിയുന്നതുപോലെ എല്ലാവർക്കും എളുപ്പം മനസ്സിലാക്കാൻ കഴിയണമെന്നില്ല.

എന്തുകാര്യത്തിന് വേണ്ടിയാണെങ്കിലും ആ കാര്യത്തെക്കുറിച്ച് കൂടുതലായി പഠിക്കാൻ ശ്രമിക്കേണ്ടതുണ്ട്, ഇല്ലെന്നുണ്ടെങ്കിൽ ഒരുപക്ഷെ പാകപിഴവുകൾ കൂടുതലായി സംഭവിച്ചേക്കാം.

നമ്മളിലുണ്ടായ മാറ്റങ്ങൾ  നമ്മളെക്കാൾ കൂടുതലായി മറ്റുള്ളവർക്ക് ആയിരിക്കാം ഒരുപക്ഷെ മനസ്സിലാക്കാൻ സാധിച്ചെന്നു വരിക.

നമ്മൾ ഈ ലോകത്തു ഏറ്റവും കൂടുതലായി വിഷമിക്കാൻ ഒരുപക്ഷെ കാരണം നമ്മളെ ശരിക്കും മനസ്സിലാക്കാൻ ഈ ലോകത്തു ആരും തന്നെയില്ലല്ലോ എന്നൊരു തോന്നൽ ആയിരിക്കാം.

നമ്മൾ നമ്മളെതന്നെ പൂർണ്ണമായി സ്നേഹിക്കാൻ പഠിക്കുക, നമ്മുടെ കുറവുകളെ അംഗീകരിക്കാൻ പഠിക്കുക.

വാഹനം ഡ്രൈവിംഗ് ചെയ്തു പോകാൻ വാഹനത്തെപ്പറ്റിയും റോഡ് നിയമത്തെപറ്റിയും ശരിക്കും മനസ്സിലാക്കേണ്ടതുണ്ട്.

മറ്റുള്ളവരോട് ആശയവിനിമയം ചെയ്യാൻ ഭാഷ മനസ്സിലാക്കേണ്ടതുണ്ട്.

നമ്മൾ പറയുന്ന കാര്യങ്ങൾ മറ്റുള്ളവർക്ക് എളുപ്പം മനസ്സിലാക്കാൻ സാധിച്ചെന്ന് വരില്ല. ഒരുപക്ഷെ ഉദാഹരണത്തിലൂടെ എളുപ്പം മനസ്സിലാക്കാൻ കഴിഞ്ഞേക്കാം.

ഭാവിയിൽ നടക്കുന്ന കാര്യങ്ങൾ മുൻകൂട്ടി മനസ്സിലാക്കാൻ പലപ്പോഴും നമ്മളിൽ പലർക്കും സാധ്യമല്ലല്ലോ. കൃത്യമായ നിരീക്ഷണപാടവം ഉണ്ടെങ്കിൽ പല കാര്യങ്ങളും മുൻകൂട്ടി തന്നെ മനസ്സിലാക്കാൻ ഒരുപക്ഷെ സാധിച്ചെന്നുവരും.

രോഗിയുടെ രോഗം ഡോക്ടർക്ക് മനസ്സിലാക്കാൻ പല വിധത്തിലുള്ള പരിശോധനകൾ വേണ്ടി വന്നേക്കാം. രോഗം മനസ്സിലാകാതെ ചികിൽസിച്ചാൽ രോഗം മാറില്ല എന്നുമാത്രമല്ല രോഗിയുടെ ജീവന് തന്നെ അപകടം സംഭവിച്ചേക്കാം.

ഓരോ മനുഷ്യരെയും മനസ്സിലാക്കാൻ ഓരോ മനുഷ്യർക്കും പേര്, വിലാസം എന്നിവ ഉണ്ടാകും.

മനുഷ്യർക്ക് വേണ്ട പരിഗണന പലയിടത്തും കിട്ടാതെപോകുന്നത് വളരെയേറെ ദുഃഖകരമാണ്.

മനുഷ്യരെ വേർതിരിവുകൾ ഇല്ലാതെ മനസ്സിലാക്കാൻ നമ്മൾക്ക് കഴിയേണ്ടതുണ്ട്.
മനുഷ്യത്വം നഷ്ടപ്പെടാതിരിക്കട്ടെ.

നമ്മുടെ പ്രവർത്തികളിൽ നിന്നും നമ്മളുടെ ചുറ്റിലുമുള്ളവർ ഒരുപാട് കാര്യങ്ങൾ നമ്മളെക്കുറിച്ച് മനസ്സിലാക്കുന്നുണ്ട്.

ലോകത്തിൽ സന്തോഷത്തോടെ, സമാധാനത്തോടെ മുന്നോട്ടു ജീവിക്കാൻ ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ ഇനിയുമെറെ ശ്രമിക്കേണ്ടതുണ്ട്.

നഷ്ടങ്ങളും തോൽവികളും എങ്ങനെ ഉണ്ടായിയെന്ന് തിരിച്ചറിയുന്നിടത്താണ് നമ്മുടെയൊക്കെ വിജയം ആരംഭിക്കുന്നത്.

ലോകത്തിൽ നടക്കുന്ന പല കാര്യങ്ങളും നമ്മുടെ ഇപ്പോഴത്തെ അറിവും ബുദ്ധിയും വെച്ചുകൊണ്ട് മനസ്സിലാക്കാൻ സാധിച്ചെന്ന് വരില്ല.

നമ്മളുടെ ഏറ്റവും വലിയൊരു കുറവ് എന്നത് നമ്മൾ ആരും തന്നെ നമ്മളുടെ കഴിവുകളെ പൂർണ്ണമായി മനസ്സിലാക്കിയിട്ടില്ല എന്നതാണ്.
നിരന്തരപരിശ്രമം ഇല്ലാതെ കഴിവുകളെ പൂർണ്ണമായ തോതിൽ വളർത്തികൊണ്ടുവരാൻ സാധിക്കില്ല എന്നത് മനസ്സിലാക്കുക.

നമ്മളുടെ കഴിവുകളെ വളർത്താൻ നമ്മൾ തന്നെ പരിശ്രമിക്കണം, നമ്മൾക്ക് പകരം മറ്റൊരാൾ വിചാരിച്ചതുകൊണ്ട് യാതൊരുവിധ കാര്യവും ഇല്ല.

ഈ ലോകത്തിൽ നമ്മൾ എത്രയൊക്കെ ശ്രമിച്ചാലും മനസ്സിലാക്കാൻ കഴിയാത്ത ഒത്തിരി കാര്യങ്ങളുണ്ടെന്ന് മനസിലാക്കുക.

മരണത്തിനുശേഷമുള്ള ജീവിതത്തിൽ എന്തെല്ലാമാണ് സംഭവിക്കുക എന്നത് മനസ്സിലാക്കാൻ മനുഷ്യർക്ക് ഇന്നിപ്പോൾ സാധ്യമല്ല. മരണത്തെ തടയാൻ ആർക്കും സാധ്യമല്ല.

നമ്മൾ ഈ ഭൂമിയിൽ ജനിച്ചതുകൊണ്ട് ഒരിക്കൽ മരിക്കുമെന്ന് മനസിലാക്കുക. നമ്മുടെ നേട്ടങ്ങൾ ഒന്നും തന്നെ മരണശേഷം നമ്മോടൊപ്പം കൂടെ വരില്ല എന്നത് മനസിലാക്കുക. ഇനിയുള്ള കാലം നേട്ടങ്ങൾ കൈവരിക്കാൻ സമയം നഷ്ടപ്പെടുത്താതെ വേണ്ട കാര്യങ്ങൾക്കായി നമ്മൾക്ക് കിട്ടിയ സമയത്തെ ഫലപ്രദമായി വിനിയോഗിക്കുക.

സത്യത്തിനും സ്നേഹത്തിനും ത്യാഗത്തിനും നാളുകൾ എത്ര കഴിഞ്ഞാലും വിലയുണ്ടെന്ന് മനസിലാക്കുക.

കഷ്ടപ്പെടാതെ ഒന്നും നേടാൻ കഴിയില്ലായെന്ന് മനസിലാക്കുക.

നമ്മുടെ ആരോഗ്യം വിലയെറിയതാണെന്ന് തിരിച്ചറിയുക, ആരോഗ്യം നശിപ്പിക്കുന്ന കാര്യങ്ങളിൽ നിന്നും വിട്ടുനിൽക്കുക.

ഒരുപാട് മനുഷ്യർ അവരുടെ സമയം പ്രയോജനപ്പെടുത്തികൊണ്ട് ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ ശ്രമിച്ചതിന്റെ ഫലങ്ങളാണ് നമ്മൾ ഇന്ന് അനുഭവിക്കുന്ന സുഖസൗകര്യങ്ങൾ എല്ലാം തന്നെ.

എന്തുകാര്യത്തിൽ ആയാൽപോലും മനസ്സിലാക്കാൻ നമ്മൾക്കു അതിയായ താല്പര്യം ഉണ്ടാകേണ്ടതുണ്ട്.

നമ്മൾക്ക്/നമ്മുടെ ചുറ്റിലുമുള്ളവർക്ക് ആവശ്യമുള്ള കാര്യങ്ങൾ മാത്രം മനസ്സിലാക്കാൻ ശ്രമിക്കുക.

ഓരോരുത്തർക്കും ഓരോ കാര്യങ്ങളും ശരിയായ വിധത്തിൽ മനസ്സിലാക്കിയെടുക്കാൻ അതിന്റെതായ സമയം ആവശ്യമാണ്.

നമ്മൾക്ക് അറിയേണ്ട കാര്യങ്ങൾ നേരത്തെതന്നെ മനസ്സിലാക്കാൻ വളരെയധികം കഷ്ടപ്പെടേണ്ടതായിട്ടുണ്ട്.

നമ്മുടെ ചുറ്റിലുമുള്ള മനുഷ്യരെ ആവശ്യമെങ്കിൽ കൂടുതലായി മനസിലാക്കാൻ ശ്രമിക്കുക.ആരെയും വാക്കുകൾകൊണ്ടോ പ്രവർത്തികൾകൊണ്ടോ വേദനിപ്പിക്കാതിരിക്കുക.

നമ്മുടെയൊക്കെ ജീവിതം കുറേകൂടി മെച്ചപ്പെടാൻ കൂടുതൽ നല്ല കാര്യങ്ങൾ മനസ്സിലാക്കാൻ നമ്മൾ ഓരോരുത്തർക്കും ഇനിയുള്ള കാലം സാധിക്കട്ടെ.

0 comments:

Post a Comment

പ്രിയമുള്ളവരേ ഞാൻ എഴുതിയ 3 മോട്ടിവേഷൻ പുസ്തകങ്ങൾ ഇപ്പോൾ ഡിജിറ്റൽ രൂപത്തിൽ ആമസോൺ kindle,Google books ആപ്പ് ഉപയോഗിച്ച് വായിക്കാം, lijo paul എന്ന് സെർച്ച്‌ ചെയ്താൽ കിട്ടും.

നിങ്ങൾ ഒരു കുറഞ്ഞ മുതൽ മുടക്കിൽ അധികവരുമാനം ആഗ്രഹിക്കുന്ന വ്യക്തിയാണോ എങ്കിൽ നിങ്ങൾക്കിതാ വലിയൊരു അവസരം വന്നു ചേർന്നിരിക്കുന്നു.
ആകർഷകമായ വ്യക്തിത്വവും ചുറുചുറുക്കുമുള്ള ആളുകൾക്ക് ശോഭിക്കാൻ പറ്റുന്ന സെയിൽസ് മേഖലയിലാണ് ഇപ്പോഴുള്ള അവസരം ഒരുങ്ങിയിട്ടുള്ളത്.

ഉടനെ തന്നെ പുറത്തിറക്കാൻ പോകുന്ന മോട്ടിവേഷൻ ബുക്കിന്റെ വിതരണത്തിനാണ് കുറഞ്ഞ മുതൽ മുടക്കിൽ നിങ്ങൾക്ക് ആരംഭിക്കാവുന്ന ബിസിനസ്‌ ചെയ്യാൻ സാധിക്കുക.

ഞാൻ എഴുതിയ പ്രണയ നോവൽ "എന്റെ റോസ്മോൾക്കായ്" നിങ്ങൾക്കിപ്പോൾ വായിക്കാം.
Romantic Novel Read now.
Real Estate Advertisement.
Prathilipi Article Read now.
പ്രിയമുള്ളവരേ ഞാൻ എഴുതിയ രണ്ടു മോട്ടിവേഷൻ ബുക്കുകളുടെ ഓഡിയോ SPOTIFY APPLICATION ൽ Lijopaulexamchoices എന്ന പ്രൊഫൈലിൽ ലഭ്യമാണ്.
സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Youtube Channel Audio Listen Part 3 Now.
ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The art of innerspring insight
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Special offer our Motivation E-book
Our Motivation EBooks Buy Now.
Instagram,
Facebook page,
Youtube,
Whatsapp Chat Now
ഈ അവസരത്തിൽ ഞങ്ങളുടെ വെബ്സൈറ്റിലൂടെ നൽകി വരുന്ന പഴയ കാല പി എസ് സി പരീക്ഷാ ചോദ്യപേപ്പറുകൾ സൗജന്യമായി പരിശീലിക്കുവാൻ നിങ്ങൾക്ക് അവസരം നൽകുകയാണ്.
Free practice Now.
USED BOOK ORDER NOW.
ഏതു പരസ്യത്തിന്റെയും സാമ്പത്തിക ഇടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക.ഇടപാടുകൾ മൂലം ഉണ്ടാകുന്ന യാതൊരുവിധ കഷ്ട നഷ്ടങ്ങൾക്കും ഈ വെബ്സൈറ്റ് അധികാരികൾ ഉത്തരവാദി ആയിരിക്കുന്നതല്ല.