Choose your language

28 October 2024

// // Our Youtube channel

ഉണർവിൻ പൊൻകിരണങ്ങൾ:The awakening golden rays-265

നമ്മൾ ഓരോരുത്തർക്കും മുന്നോട്ടു എന്തെങ്കിലും ലക്ഷ്യം ഉണ്ടാകേണ്ടതുണ്ട്.

ലക്ഷ്യം മനസ്സിൽ കണ്ടാൽ മാത്രം പോരാ അതിനുവേണ്ടി പരിശ്രമിക്കാൻ നമ്മൾ ഓരോരുത്തരും തയ്യാറാകേണ്ടതുണ്ട്.

ലക്ഷ്യം കണ്ടെത്താനും അതിനുവേണ്ടി പരിശ്രമിക്കാനും എല്ലാവർക്കും എളുപ്പം സാധിക്കണം എന്നില്ല.

ഭാവിയിൽ നേടേണ്ട ലക്ഷ്യങ്ങൾ ഇപ്പോൾ കണ്ടു പ്രവർത്തിച്ചാൽ മാത്രമേ നേടിയെടുക്കാൻ ഒരുപക്ഷെ കഴിയുള്ളു.

പലപ്പോഴും നമ്മൾ ആഗ്രഹിച്ച ലക്ഷ്യം നേടിയെടുക്കാൻ സാധിച്ചെന്ന് വരില്ല, ലക്ഷ്യം നേടാൻ കഴിയാത്തതിൽ സങ്കടപ്പെടാതെ മുന്നോട്ട് മറ്റു ലക്ഷ്യങ്ങൾ നേടുന്നതിനായി പരിശ്രമിക്കുക.

കാലഘട്ടത്തിനനുസരിച്ചു നമ്മളുടെ ലക്ഷ്യങ്ങളെ ഉയർച്ചയിലേക്ക് കൊണ്ടുവരേണ്ടതുണ്ട്.

നാളിതുവരെയായി നേട്ടങ്ങൾ കൈവരിച്ചവർക്ക് എല്ലാം തന്നെ അവരുടെ മനസ്സിൽ നേടേണ്ട ലക്ഷ്യങ്ങളെപറ്റി വ്യക്തമായ ധാരണ ഒരുപക്ഷെ ഉണ്ടായിട്ടുണ്ടാകും.

ഓരോ ലക്ഷ്യങ്ങളും നേടിയെടുക്കാൻ അതിന്റെതായ ബുദ്ധിമുട്ടുകൾ ഒരുപക്ഷെ ധാരാളം ഉണ്ടാകും, അതിനെയെല്ലാം അതിജീവിച്ചാൽ മാത്രമേ ലക്ഷ്യം യഥാസമയത്തു നേടിയെടുക്കാൻ കഴിയുകയുള്ളു.

ലോകത്തിനു വളർച്ച നേടാൻ കഴിയുന്നത് ലോകത്ത് ജീവിക്കുന്ന ഓരോ മനുഷ്യരും അവരവരുടേതായ ലക്ഷ്യങ്ങൾക്കായി അഹോരാത്രം പരിശ്രമിക്കുന്നതുകൊണ്ടാണ്.

നമ്മൾ കാണുന്ന നല്ല ലക്ഷ്യം എന്തുമായിക്കൊള്ളട്ടെ നേരായ മാർഗം മാത്രം സ്വീകരിക്കുക.

ലക്ഷ്യം നേടിയെടുക്കാൻ ഒരുപക്ഷെ ഒത്തിരി നാളുകൾ പരിശ്രമിക്കേണ്ടി വന്നേക്കാം.

ഓരോ ലക്ഷ്യവും നേടിയെടുക്കാൻ അതിനുവേണ്ടതായ ഒത്തിരി കടമ്പകൾ കടക്കേണ്ടതായിട്ടുണ്ട്.

ലക്ഷ്യം ഇല്ലാത്ത യാത്ര ഒരുപക്ഷെ അർത്ഥമില്ലാത്തതാകും.

സമയം പാഴാക്കാതെ ഉയർന്ന ലക്ഷ്യങ്ങൾക്കായി പ്രവർത്തിക്കുക.

ലക്ഷ്യം നേടാൻ നിരന്തരം പരിശ്രമിക്കുക, പരിശ്രമത്തിന് പകരം വെക്കാൻ മറ്റു കുറുക്കുവഴികൾ ഒന്നും തന്നെയില്ല.

ജീവിതത്തിൽ ഓരോ കാലഘട്ടത്തിലും ലക്ഷ്യങ്ങൾ ഇല്ലാതെപോകുന്നത്, ലക്ഷ്യത്തിനുവേണ്ടി ആത്മാർഥമായി പരിശ്രമിക്കാതെ പോകുന്നത് നമ്മളിൽ പലർക്കും പിന്നിടുള്ള കാലം ഒത്തിരി വിഷമങ്ങൾക്ക്  ഒരുപക്ഷെ കാരണം ആയിതിർന്നേക്കാം.

മറ്റുള്ളവരുടെ ഭാഗത്തുനിന്നുള്ള അശ്രദ്ധ കാരണം ഇന്നിപ്പോൾ ഒത്തിരി ആളുകൾക്ക് അവരുടെ ജീവിതത്തിൽ നേടേണ്ട ലക്ഷ്യങ്ങൾ നേടിയെടുക്കാൻ തടസ്സമായി മാറിയിട്ടുണ്ട്.

നിരവധി പരാജയങ്ങൾ ഉണ്ടായപ്പോഴും അതിലൊന്നും തളരാതെ മുന്നോട്ട് പരിശ്രമിച്ചവർക്കാണ് പലപ്പോഴും അവരുടെ ലക്ഷ്യം നേടിയെടുക്കാൻ സാധിച്ചിട്ടുള്ളത്.നിരവധി തവണ പരാജയപ്പെട്ടപ്പോഴും അതിലൊന്നും തളരാൻ അവരാരും തയ്യാറായില്ല അതുകൊണ്ട് മാത്രമാണ് അവർക്ക് അവരുടെ ലക്ഷ്യം നേടിയെടുക്കാൻ സാധിച്ചത്. ഒരുപക്ഷെ നിരവധി തവണ പരാജയം ഏറ്റുവാങ്ങേണ്ടി വന്നപ്പോഴും അവരെ പലരും വിമർശിച്ചെന്നും കളിയാക്കിയെന്നും നിരുത്സാഹപ്പെടുത്തിയെന്നും വന്നേക്കാം, അതിലൊന്നും അവരാരും തന്നെ തളർന്നില്ല, ലക്ഷ്യം നേടിയെടുക്കുന്നതിനായി പ്രതികൂല സാഹചര്യങ്ങളോട് നിരന്തരം പൊരുതി കൊണ്ടിരുന്നു.

ലക്ഷ്യം കണ്ടാൽ മാത്രം പോരാ ആ ലക്ഷ്യത്തിനുവേണ്ടി പരിശ്രമിക്കുമ്പോൾ ഒരുപാട് പ്രതിസന്ധികളെ തരണം ചെയ്യേണ്ടി വന്നേക്കാം, അതിലൊക്കെ തളരാതെ പൊരുതാൻ നമ്മൾ ഓരോരുത്തർക്കും ആത്മധൈര്യം ഉണ്ടാകേണ്ടതുണ്ട്.

ഉയർന്ന ലക്ഷ്യങ്ങൾ കാണാൻ അതിനുവേണ്ടി ആത്മാർത്ഥമായി പരിശ്രമിക്കാൻ നമ്മൾ ഓരോരുത്തർക്കും ഇനിയുള്ള കാലം സാധിക്കട്ടെ.

നമ്മൾ നേടിയെടുക്കുന്ന ഓരോ നല്ല നേട്ടവും മറ്റുള്ളവർക്ക് അവരുടേതായ ലക്ഷ്യം നേടിയെടുക്കുന്നതിന് പ്രചോദനമാകട്ടെ.

0 comments:

Post a Comment

പ്രിയമുള്ളവരേ ഞാൻ എഴുതിയ 3 മോട്ടിവേഷൻ പുസ്തകങ്ങൾ ഇപ്പോൾ ഡിജിറ്റൽ രൂപത്തിൽ ആമസോൺ kindle,Google books ആപ്പ് ഉപയോഗിച്ച് വായിക്കാം, lijo paul എന്ന് സെർച്ച്‌ ചെയ്താൽ കിട്ടും.

നിങ്ങൾ ഒരു കുറഞ്ഞ മുതൽ മുടക്കിൽ അധികവരുമാനം ആഗ്രഹിക്കുന്ന വ്യക്തിയാണോ എങ്കിൽ നിങ്ങൾക്കിതാ വലിയൊരു അവസരം വന്നു ചേർന്നിരിക്കുന്നു.
ആകർഷകമായ വ്യക്തിത്വവും ചുറുചുറുക്കുമുള്ള ആളുകൾക്ക് ശോഭിക്കാൻ പറ്റുന്ന സെയിൽസ് മേഖലയിലാണ് ഇപ്പോഴുള്ള അവസരം ഒരുങ്ങിയിട്ടുള്ളത്.

ഉടനെ തന്നെ പുറത്തിറക്കാൻ പോകുന്ന മോട്ടിവേഷൻ ബുക്കിന്റെ വിതരണത്തിനാണ് കുറഞ്ഞ മുതൽ മുടക്കിൽ നിങ്ങൾക്ക് ആരംഭിക്കാവുന്ന ബിസിനസ്‌ ചെയ്യാൻ സാധിക്കുക.

ഞാൻ എഴുതിയ പ്രണയ നോവൽ "എന്റെ റോസ്മോൾക്കായ്" നിങ്ങൾക്കിപ്പോൾ വായിക്കാം.
Romantic Novel Read now.
Real Estate Advertisement.
Prathilipi Article Read now.
പ്രിയമുള്ളവരേ ഞാൻ എഴുതിയ രണ്ടു മോട്ടിവേഷൻ ബുക്കുകളുടെ ഓഡിയോ SPOTIFY APPLICATION ൽ Lijopaulexamchoices എന്ന പ്രൊഫൈലിൽ ലഭ്യമാണ്.
സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Youtube Channel Audio Listen Part 3 Now.
ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The art of innerspring insight
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Special offer our Motivation E-book
Our Motivation EBooks Buy Now.
Instagram,
Facebook page,
Youtube,
Whatsapp Chat Now
ഈ അവസരത്തിൽ ഞങ്ങളുടെ വെബ്സൈറ്റിലൂടെ നൽകി വരുന്ന പഴയ കാല പി എസ് സി പരീക്ഷാ ചോദ്യപേപ്പറുകൾ സൗജന്യമായി പരിശീലിക്കുവാൻ നിങ്ങൾക്ക് അവസരം നൽകുകയാണ്.
Free practice Now.
USED BOOK ORDER NOW.
ഏതു പരസ്യത്തിന്റെയും സാമ്പത്തിക ഇടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക.ഇടപാടുകൾ മൂലം ഉണ്ടാകുന്ന യാതൊരുവിധ കഷ്ട നഷ്ടങ്ങൾക്കും ഈ വെബ്സൈറ്റ് അധികാരികൾ ഉത്തരവാദി ആയിരിക്കുന്നതല്ല.