ബുദ്ധിമുട്ട് ആരുടെയും ജീവിതത്തിൽ എപ്പോൾ വേണമെങ്കിലും കടന്നുവരാം. പലരും അവരുടെ ജീവിതത്തിൽ നേരിട്ടുകൊണ്ടിരിക്കുന്ന ബുദ്ധിമുട്ടുകൾക്കു മുൻപിൽ തുടക്കസമയത്തു നല്ലതുപോലെ വേദന അനുഭവിച്ചെങ്കിലും പിന്നീട് അവർക്ക് അതെല്ലാം വളരെയധികം മുന്നോട്ടു ധൈര്യമായി സഞ്ചരിക്കാൻ കരുത്തു നൽകി.
നമ്മൾ നേരിട്ടുകൊണ്ടിരിക്കുന്ന ബുദ്ധിമുട്ടുകളെ തരണം ചെയ്യാൻ മനസ്സിനെ പാകപ്പെടുത്തുക, നല്ല അറിവുകൾ നേടുക.
തൊഴിൽ ഇല്ലാത്തതിന്റെ ബുദ്ധിമുട്ട്, സാമ്പത്തികം ഇല്ലാത്തതിന്റെ ബുദ്ധിമുട്ട്, അങ്ങനെ തുടങ്ങി ഒട്ടനവധി ബുദ്ധിമുട്ടുകളാണ് ഓരോ മനുഷ്യരും അവരവരുടെ ജീവിതകാലത്തു നേരിടേണ്ടി വരുന്നത്.
ഒരാൾക്ക് ബുദ്ധിമുട്ട് ഉണ്ടാകുമ്പോൾ ആശ്വസിപ്പിക്കാനും ഉപദേശിക്കാനും എളുപ്പം ആയിരിക്കുമെങ്കിലും ബുദ്ധിമുട്ട് ഉണ്ടായ വ്യക്തിയുടെ വേദന, ആ വ്യക്തിക്ക് മാത്രമേ അറിയുള്ളു.
ബുദ്ധിമുട്ട് നേരിടാതെ പലതും നേടിയെടുക്കാൻ നമ്മളിൽ പലർക്കും ഒരുപക്ഷെ സാധിക്കില്ല.
നമ്മൾ ചെയ്യുന്ന ചില കാര്യങ്ങൾ ആദ്യമൊക്കെ നമ്മൾക്ക് ഒത്തിരി ആനന്ദവും സംതൃപ്തിയും നൽകിയേക്കാം അതിന്റെ ബുദ്ധിമുട്ട് നാളുകൾ കഴിഞ്ഞായിരിക്കും ഒരുപക്ഷെ പ്രകടമാകുക.
വഴിവിട്ട ആഘോഷങ്ങൾ നമ്മുടെ ജീവിതത്തിൽ ബുദ്ധിമുട്ടുകൾ ഒരുപക്ഷെ ക്ഷണിച്ചുവരുത്തും.
പാഴ്ചിലവുകൾ ഒഴിവാക്കിയാൽ തന്നെ ബുദ്ധിമുട്ടുകളിൽ കാര്യമായ കുറവുകൾ ഉണ്ടാകും.
വരവ് അറിഞ്ഞുമാത്രം ചിലവ് ചെയ്യുക, ഇല്ലെങ്കിൽ നിക്കിയിരിപ്പ് ഇല്ലാതെ ബുദ്ധിമുട്ട് ഒരുപക്ഷെ നേരിടേണ്ടി വന്നേക്കാം.
നമ്മൾ കാരണം മറ്റൊരാൾക്ക് പരമാവധി ബുദ്ധിമുട്ട് ഉണ്ടാവാതെ നോക്കുക.
ബുദ്ധിമുട്ടുകളെ തരണം ചെയ്യാൻ ഒരുപാട് കടമ്പകൾ നമ്മൾ ഓരോരുത്തരും കടക്കേണ്ടതുണ്ട്.
ബുദ്ധിമുട്ടുകൾ ഇല്ലാതെ മുന്നോട്ടുപോകാനാണ് നമ്മൾ എല്ലാവരും എപ്പോഴും ആഗ്രഹിക്കുക.
ബുദ്ധിമുട്ടുകൾ മാറിപോകണം എങ്കിൽ ശരിയായ പരിഹാരം അന്വേഷിച്ചു കണ്ടെത്തണ്ടതുണ്ട്.
എന്തുകാര്യവും ആദ്യമായി പഠിച്ചെടുക്കാൻ അതിന്റെതായ ബുദ്ധിമുട്ട് ഉണ്ടാവും. നിരന്തര പരിശ്രമത്തിന്റെ ഫലമായി ബുദ്ധിമുട്ട് പതിയെ കുറഞ്ഞു വരും.
ഓരോരോ കണ്ടുപിടുത്തങ്ങളും മനുഷ്യരുടെ ബുദ്ധിമുട്ട് കുറക്കുന്നതിനായിട്ടാണ്.
ഇല്ല എന്ന് പറയേണ്ടിടത്ത് ഇല്ല എന്ന് പറയാൻ മടി കാണിച്ചാൽ ഒരുപാട് ബുദ്ധിമുട്ട് ഭാവിയിൽ ഒരുപക്ഷെ നേരിടേണ്ടി വന്നേക്കാം.
പലരും അവരുടെ ബുദ്ധിമുട്ട് മറ്റുള്ളവരെ അറിയിക്കാറില്ല. നമ്മൾ അനുഭവിച്ച ബുദ്ധിമുട്ട് ഇനി ഒരാൾക്കും ഉണ്ടാകരുത് എന്ന് നമ്മളിൽ പലരും ആഗ്രഹിക്കാറുണ്ട്.
ബുദ്ധിമുട്ടുകൾ നമ്മൾക്ക് മുന്നിൽ കടന്നുവന്നാലാണ് അതെല്ലാം തിരുത്തി മുന്നേറാൻ സാധിക്കുക.
നാളെകളിൽ നമ്മുടെയൊക്കെ ജീവിതത്തിൽ കാര്യമായ ബുദ്ധിമുട്ട് ഉണ്ടാവാതിരിക്കാൻ ഇന്ന് നമ്മുടെ ഭാഗത്തുനിന്നുള്ള പരിശ്രമം ഉണ്ടാവേണ്ടതുണ്ട്.
എല്ലാ ബുദ്ധിമുട്ടുകളും ഒരുപക്ഷെ ഒരു മനുഷ്യന് തനിയെ നേരിടാൻ കഴിഞ്ഞെന്ന് വരില്ല, അതിനു ചുറ്റിലുമുള്ള നല്ലവരായ മനുഷ്യരുടെ സഹായം വളരെ അധികം ആവശ്യമാണ്.
എന്തുകാര്യത്തിനും മുന്നിട്ടിറങ്ങുമ്പോൾ അതുമൂലം ഉണ്ടാകുന്ന ബുദ്ധിമുട്ട് മനസ്സിലാക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുക.
കാലം മാറുന്നത് അനുസരിച്ചു നമ്മൾ നേരിടുന്ന ബുദ്ധിമുട്ടുകൾക്ക് മാറ്റങ്ങൾ ഉണ്ടാകും.
എല്ലാവർക്കും അവരവരുടെ ജീവിതത്തിൽ ഉണ്ടാകുന്ന ബുദ്ധിമുട്ടുകളെ ധിരമായി നേരിടാൻ സാധിക്കട്ടെ.
0 comments:
Post a Comment
പ്രിയമുള്ളവരേ ഞാൻ എഴുതിയ 3 മോട്ടിവേഷൻ പുസ്തകങ്ങൾ ഇപ്പോൾ ഡിജിറ്റൽ രൂപത്തിൽ ആമസോൺ kindle,Google books ആപ്പ് ഉപയോഗിച്ച് വായിക്കാം, lijo paul എന്ന് സെർച്ച് ചെയ്താൽ കിട്ടും.
നിങ്ങൾ ഒരു കുറഞ്ഞ മുതൽ മുടക്കിൽ അധികവരുമാനം ആഗ്രഹിക്കുന്ന വ്യക്തിയാണോ എങ്കിൽ നിങ്ങൾക്കിതാ വലിയൊരു അവസരം വന്നു ചേർന്നിരിക്കുന്നു.
ആകർഷകമായ വ്യക്തിത്വവും ചുറുചുറുക്കുമുള്ള ആളുകൾക്ക് ശോഭിക്കാൻ പറ്റുന്ന സെയിൽസ് മേഖലയിലാണ് ഇപ്പോഴുള്ള അവസരം ഒരുങ്ങിയിട്ടുള്ളത്.
ഉടനെ തന്നെ പുറത്തിറക്കാൻ പോകുന്ന മോട്ടിവേഷൻ ബുക്കിന്റെ വിതരണത്തിനാണ് കുറഞ്ഞ മുതൽ മുടക്കിൽ നിങ്ങൾക്ക് ആരംഭിക്കാവുന്ന ബിസിനസ് ചെയ്യാൻ സാധിക്കുക.
ഞാൻ എഴുതിയ പ്രണയ നോവൽ "എന്റെ റോസ്മോൾക്കായ്" നിങ്ങൾക്കിപ്പോൾ വായിക്കാം.
Romantic Novel Read now.
Real Estate Advertisement.
Prathilipi Article Read now.
പ്രിയമുള്ളവരേ ഞാൻ എഴുതിയ രണ്ടു മോട്ടിവേഷൻ ബുക്കുകളുടെ ഓഡിയോ SPOTIFY APPLICATION ൽ Lijopaulexamchoices എന്ന പ്രൊഫൈലിൽ ലഭ്യമാണ്.
സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Youtube Channel Audio Listen Part 3 Now.
ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The art of innerspring insight
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Special offer our Motivation E-book
Our Motivation EBooks Buy Now.
Instagram,
Facebook page,
Youtube,
Whatsapp Chat Now
ഈ അവസരത്തിൽ ഞങ്ങളുടെ വെബ്സൈറ്റിലൂടെ നൽകി വരുന്ന പഴയ കാല പി എസ് സി പരീക്ഷാ ചോദ്യപേപ്പറുകൾ സൗജന്യമായി പരിശീലിക്കുവാൻ നിങ്ങൾക്ക് അവസരം നൽകുകയാണ്.
Free practice Now.
USED BOOK ORDER NOW.
ഏതു പരസ്യത്തിന്റെയും സാമ്പത്തിക ഇടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക.ഇടപാടുകൾ മൂലം ഉണ്ടാകുന്ന യാതൊരുവിധ കഷ്ട നഷ്ടങ്ങൾക്കും ഈ വെബ്സൈറ്റ് അധികാരികൾ ഉത്തരവാദി ആയിരിക്കുന്നതല്ല.