Choose your language

28 October 2024

// // Our Youtube channel

ഉണർവിൻ പൊൻകിരണങ്ങൾ:The awakening golden rays-260

ബഹുമാനം നൽകേണ്ടിടത്തു ബഹുമാനം നൽകാൻ പഠിക്കണം.

മറ്റുള്ളവർ ചെയ്യുന്ന പ്രവർത്തികൾ വിലയിരുത്തിയിട്ടാണ് നമ്മളിൽ പലർക്കും ആ വ്യക്തിയോട് ബഹുമാനം തോന്നുക.

ചില സാഹചര്യത്തിൽ എത്ര നല്ല പ്രവർത്തികൾ ചെയ്താലും ആ വ്യക്തികൾക്ക് വേണ്ടതുപോലെ ബഹുമാനം കിട്ടിക്കൊള്ളണം എന്നില്ല.

ആരിൽ നിന്നും പിടിച്ചു വാങ്ങിക്കാൻ കഴിയുന്ന ഒന്നല്ലല്ലോ ബഹുമാനം എന്ന് പറയുക.

പ്രവർത്തികൾ വിലയിരുത്തി മാത്രമേ നമ്മളിൽ പലർക്കും മറ്റുള്ളവർക്ക് ബഹുമാനം നൽകാൻ സാധിക്കാറുള്ളു.

ഓരോ സ്ഥാനമാനങ്ങളിൽ ഇരിക്കുന്നവർക്ക് പലപ്പോഴും ആ സ്ഥാനത്തിരിക്കുന്നതിന്റെ പേരിൽ ബഹുമാനം കിട്ടിയെന്ന് വന്നേക്കാം.

പലരും ഒരുപക്ഷെ പറയുക ബഹുമാനിച്ചില്ലെങ്കിലും കുഴപ്പമില്ല നിന്ദിക്കാതിരുന്നാൽ മതിയെന്നാണ്.

നമ്മളെക്കാൾ മുതിർന്ന വ്യക്തികളെ കാണുമ്പോൾ അവരെ ബഹുമാനിക്കണം എന്ന് ചെറുപ്പം മുതലേ നമ്മളെ മുതിർന്നവർ പറഞ്ഞു പഠിപ്പിക്കാറുണ്ട്.

ആരെ ബഹുമാനിക്കണം ആരെ ബഹുമാനിക്കണ്ട എന്നതൊക്കെ ഓരൊരുത്തരുടെയും വ്യക്തിപരമായ താല്പര്യം ആണല്ലോ.

എത്ര വലിയൊരു സ്ഥാനത്ത് ആയിരുന്നാൽ കൂടിയും മോശമായ പ്രവർത്തികളാണ് ചെയ്യുന്നതെങ്കിൽ കിട്ടിക്കൊണ്ടിരുന്ന ബഹുമാനം എല്ലാം തന്നെ നിമിഷനേരംകൊണ്ടു ഇല്ലാതെ ആയേക്കാം.

മറ്റുള്ളവരിൽ നിന്നും നമ്മൾക്ക് കിട്ടിക്കൊണ്ടിരുന്ന ബഹുമാനം നഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ അതിനെല്ലാം തക്കതായ കാരണങ്ങൾ ഉണ്ടാകാം.

മറ്റുള്ളവർ നമ്മളെ വേണ്ടതുപോലെ ബഹുമാനിച്ചില്ല എന്ന് കരുതി അതിന്റെപേരിൽ തളരാനോ നിരാശപ്പെടാനോ പാടില്ല.

മറ്റുള്ളവരിൽ നിന്നും ബഹുമാനം നേടിയെടുക്കാൻ വേണ്ടിയാകരുത് നമ്മുടെ പ്രവർത്തികൾ.

ആരും നമ്മളെ ബഹുമാനിച്ചില്ലെങ്കിലും നമ്മളെ തന്നെ സ്വയം ബഹുമാനിക്കാൻ പഠിക്കുക.

വീശിഷ്ട വ്യക്തികൾ മരിച്ചു കഴിയുമ്പോൾ ബഹുമാനസുചകമായി പല കാര്യങ്ങളും ആ വ്യക്തികളുടെ മരണശേഷം വേണ്ടപ്പെട്ടവർ ചെയ്യാറുണ്ടല്ലോ.

ജീവിച്ചിരിക്കുമ്പോൾ മറ്റുള്ളവർക്ക് വേണ്ട ബഹുമാനം കൊടുക്കുക. മനുഷ്യരാണ് പല കാര്യത്തിലും പരിമിതികൾ ഉള്ളവരാണ്, അതു തിരിച്ചറിഞ്ഞു ബഹുമാനിക്കാൻ പഠിക്കുക.

അർഹമായ ബഹുമാനം നൽകുന്നതുവഴി മറ്റുള്ളവർക്ക് മുന്നോട്ടു പോകുവാൻ കൂടുതൽ പ്രചോദനം കിട്ടുന്നു.

നമ്മൾ മറ്റൊരാളെ ബഹുമാനിക്കുന്നത് കണ്ടാണ് നമ്മുടെ പിൻതലമുറയും മറ്റുള്ളവരെ ബഹുമാനിക്കേണ്ടതിന്റെ ആവശ്യകത ഒരുപക്ഷെ മനസിലാക്കുക.

അർഹതപ്പെട്ടവർക്ക്  വേണ്ടതുപോലെ ബഹുമാനം നൽകാൻ നമ്മൾ ഓരോരുത്തർക്കും സാധിക്കട്ടെ.

0 comments:

Post a Comment

പ്രിയമുള്ളവരേ ഞാൻ എഴുതിയ 3 മോട്ടിവേഷൻ പുസ്തകങ്ങൾ ഇപ്പോൾ ഡിജിറ്റൽ രൂപത്തിൽ ആമസോൺ kindle,Google books ആപ്പ് ഉപയോഗിച്ച് വായിക്കാം, lijo paul എന്ന് സെർച്ച്‌ ചെയ്താൽ കിട്ടും.

നിങ്ങൾ ഒരു കുറഞ്ഞ മുതൽ മുടക്കിൽ അധികവരുമാനം ആഗ്രഹിക്കുന്ന വ്യക്തിയാണോ എങ്കിൽ നിങ്ങൾക്കിതാ വലിയൊരു അവസരം വന്നു ചേർന്നിരിക്കുന്നു.
ആകർഷകമായ വ്യക്തിത്വവും ചുറുചുറുക്കുമുള്ള ആളുകൾക്ക് ശോഭിക്കാൻ പറ്റുന്ന സെയിൽസ് മേഖലയിലാണ് ഇപ്പോഴുള്ള അവസരം ഒരുങ്ങിയിട്ടുള്ളത്.

ഉടനെ തന്നെ പുറത്തിറക്കാൻ പോകുന്ന മോട്ടിവേഷൻ ബുക്കിന്റെ വിതരണത്തിനാണ് കുറഞ്ഞ മുതൽ മുടക്കിൽ നിങ്ങൾക്ക് ആരംഭിക്കാവുന്ന ബിസിനസ്‌ ചെയ്യാൻ സാധിക്കുക.

ഞാൻ എഴുതിയ പ്രണയ നോവൽ "എന്റെ റോസ്മോൾക്കായ്" നിങ്ങൾക്കിപ്പോൾ വായിക്കാം.
Romantic Novel Read now.
Real Estate Advertisement.
Prathilipi Article Read now.
പ്രിയമുള്ളവരേ ഞാൻ എഴുതിയ രണ്ടു മോട്ടിവേഷൻ ബുക്കുകളുടെ ഓഡിയോ SPOTIFY APPLICATION ൽ Lijopaulexamchoices എന്ന പ്രൊഫൈലിൽ ലഭ്യമാണ്.
സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Youtube Channel Audio Listen Part 3 Now.
ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The art of innerspring insight
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Special offer our Motivation E-book
Our Motivation EBooks Buy Now.
Instagram,
Facebook page,
Youtube,
Whatsapp Chat Now
ഈ അവസരത്തിൽ ഞങ്ങളുടെ വെബ്സൈറ്റിലൂടെ നൽകി വരുന്ന പഴയ കാല പി എസ് സി പരീക്ഷാ ചോദ്യപേപ്പറുകൾ സൗജന്യമായി പരിശീലിക്കുവാൻ നിങ്ങൾക്ക് അവസരം നൽകുകയാണ്.
Free practice Now.
USED BOOK ORDER NOW.
ഏതു പരസ്യത്തിന്റെയും സാമ്പത്തിക ഇടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക.ഇടപാടുകൾ മൂലം ഉണ്ടാകുന്ന യാതൊരുവിധ കഷ്ട നഷ്ടങ്ങൾക്കും ഈ വെബ്സൈറ്റ് അധികാരികൾ ഉത്തരവാദി ആയിരിക്കുന്നതല്ല.