എല്ലാ കാര്യത്തിലും എല്ലാം തികഞ്ഞവർ ആരും തന്നെ ഈ ലോകത്തു ഉണ്ടാകില്ലല്ലോ.
നാളുകൾ മുന്നോട്ടു നിങ്ങുമ്പോൾ പോരായ്മകൾ പരിഹരിക്കാൻ നമ്മുടെ ഭാഗത്തു നിന്നും പരിശ്രമം ഉണ്ടാവേണ്ടതുണ്ട്.
ഏതു മേഖലയിൽ ആയാലും പോരായ്മകൾ പരിഹരിച്ചെങ്കിൽ മാത്രമേ ആ മേഖലയിൽ മികവ് കൈവരിക്കാൻ കഴിയുകയുള്ളു.
നമ്മളിലെ പോരായ്മകൾ ഒരുപക്ഷെ തിരിച്ചറിയാൻ വർഷങ്ങൾ ഒരുപാട് എടുത്തെന്നു വന്നേക്കാം.
പോരായ്മകൾ തിരിച്ചറിയുന്ന നിമിഷം മുതൽ പോരായ്മകൾ പരിഹരിക്കാനുള്ള ശ്രമങ്ങൾ ഉണ്ടാകേണ്ടതുണ്ട്.
കഴിഞ്ഞ കാല പോരായ്മകൾ മൂലം ഉണ്ടായ നഷ്ടങ്ങളെ ഓർത്തു വിഷമിച്ചിരിക്കുന്നതിൽ അർത്ഥമില്ല, ഇനി മുന്നോട്ടു പോരായ്മകൾ ശരിയായ വിധത്തിൽ ഇല്ലാതെയാക്കാം എന്നാണ് അറിയേണ്ടത്.
ഒരു കാര്യത്തിന് ഇറങ്ങിതിരിച്ചാൽ മാത്രമേ അവിടെയുള്ള പോരായ്മകൾ ഏറെകുറെ എങ്കിലും തിരിച്ചറിയാൻ കഴിയുകയുള്ളു.
നമ്മൾ നിലവിൽ ഉപയോഗിക്കുന്ന സുഖസൗകര്യം ഒന്നും തന്നെ മറ്റൊരിടത്തു ആയിരിക്കുമ്പോൾ ലഭിക്കണം എന്നില്ല.
പോരായ്മകൾ തിരിച്ചറിഞ്ഞു വിവേകത്തോടെ പ്രവർത്തിക്കണം, ഇല്ലെന്നുണ്ടെങ്കിൽ നമ്മൾക്ക് തന്നെയാണ് അതിന്റെയെല്ലാം ദോഷം ഒരുപക്ഷെ സംഭവിക്കുക.
പോരായ്മകൾ ഉണ്ടാകും എന്ന് കരുതി ഒന്നും ചെയ്യാതിരുന്നാൽ ജീവിതത്തിൽ ഉണ്ടാകേണ്ട പല അവസരങ്ങളും നമ്മളിൽ നിന്നും അകന്നു പോയേക്കാം.
പോരായ്മകൾ കൃത്യം സമയത്തു തന്നെ പരിഹരിച്ചില്ല എങ്കിൽ ഒരുപക്ഷെ നാളെകളിൽ വലിയൊരു അപകടത്തിനു തന്നെ വഴിവെച്ചേക്കാം.
പോരായ്മകൾ ഏതു നിമിഷവും കടന്നുവന്നേക്കാം, പോരായ്മകൾ നികത്താനുള്ള വഴികൾ പല സാഹചര്യത്തിലും മുൻകൂട്ടി കാണേണ്ടി വരും. വാഹനങ്ങളിൽ ഒരു ടയർ അധികം വെക്കുന്നത് ഏതെങ്കിലും ടയർ കേടുപാട് സംഭവിച്ചാൽ യാത്രക്ക് തടസ്സം നേരിടാതിരിക്കുന്നതിനാണ്.
ഇന്ന് നമ്മൾ ഓരോരുത്തരും നേരിടുന്ന ഏറ്റവും വലിയൊരു പോരായ്മ എന്ന് പറയുന്നത് ശരിയായ അറിവുകളുടെ പോരായ്മകളാണ്.
നമ്മളിലെ പോരായ്മകൾ ഒരുപക്ഷെ നമ്മൾക്ക് തന്നെ എളുപ്പം പിടികിട്ടികൊള്ളണം എന്നില്ല.
നമ്മളുടെ മുഖം കാണാൻ, നമ്മുടെ പുറകു വശം കാണാൻ എന്തെങ്കിലും സഹായം പുറമെ നിന്നും വേണ്ടി വരുമല്ലോ.
പോരായ്മകളെ വലിയൊരു പോരായ്മ ആയി കാണാതെ മുന്നോട്ട് പോകാൻ കഴിയുന്നവർക്കാണ് വിജയം നേടിയെടുക്കാൻ സാധിക്കുക.
മറ്റുള്ളവരെ പോലെ കഴിവുകൾ തനിക്കു ഇല്ലല്ലോ എന്ന് ദുഃഖിച്ചിരിക്കുന്നതിൽ അർത്ഥം ഇല്ല, അവരവരുടെ കഴിവുകളെ കണ്ടെത്തി ഉയർച്ചയിലേക്ക് കൊണ്ടുവരാനാണ് ശ്രമിക്കേണ്ടത്.
ഒരു വ്യക്തിയുടെ പോരായ്മകൾ മനസ്സിലായാൽ മറ്റുള്ളവരുടെ മുൻപിൽ വെച്ച് ആ വ്യക്തിയുടെ പോരായ്മകൾ ഉറക്കെ പറഞ്ഞു അവരെ പരിഹസിക്കാൻ ഒരിക്കലും ശ്രമിക്കരുത്, ഒരുപക്ഷെ ആ വ്യക്തിക്ക് അതെല്ലാം വളരെയേറെ വേദന ഉളവാക്കിയേക്കാം.നമ്മൾക്കും ധാരാളം പരിമിതികൾ ഉണ്ടെന്നുള്ളത് മറക്കാതിരിക്കുക.
ആദ്യമായി എന്തു കാര്യവും ചെയ്യുമ്പോഴും ഒത്തിരി പോരായ്മകൾ നമ്മളിലേക്ക് കടന്നുവന്നേക്കാം, അത് കാണുന്ന മറ്റുള്ളവർ നമ്മളെ ഒരുപക്ഷെ കളിയാക്കിയേക്കാം, വിമർശിച്ചേക്കാം അതിലൊന്നും തളരാതെ മുന്നോട്ട് പോകാൻ നമ്മൾ ഓരോരുത്തരും കരുത്തു നേടേണ്ടിയിരിക്കുന്നു.
അവരവരുടെ പോരായ്മകളെ യഥാസമയം കണ്ടെത്തി ആവശ്യമായ തിരുത്തലുകൾ വരുത്തി മുന്നേറാൻ എല്ലാവർക്കും സാധിക്കട്ടെ.
0 comments:
Post a Comment
പ്രിയമുള്ളവരേ ഞാൻ എഴുതിയ 3 മോട്ടിവേഷൻ പുസ്തകങ്ങൾ ഇപ്പോൾ ഡിജിറ്റൽ രൂപത്തിൽ ആമസോൺ kindle,Google books ആപ്പ് ഉപയോഗിച്ച് വായിക്കാം, lijo paul എന്ന് സെർച്ച് ചെയ്താൽ കിട്ടും.
നിങ്ങൾ ഒരു കുറഞ്ഞ മുതൽ മുടക്കിൽ അധികവരുമാനം ആഗ്രഹിക്കുന്ന വ്യക്തിയാണോ എങ്കിൽ നിങ്ങൾക്കിതാ വലിയൊരു അവസരം വന്നു ചേർന്നിരിക്കുന്നു.
ആകർഷകമായ വ്യക്തിത്വവും ചുറുചുറുക്കുമുള്ള ആളുകൾക്ക് ശോഭിക്കാൻ പറ്റുന്ന സെയിൽസ് മേഖലയിലാണ് ഇപ്പോഴുള്ള അവസരം ഒരുങ്ങിയിട്ടുള്ളത്.
ഉടനെ തന്നെ പുറത്തിറക്കാൻ പോകുന്ന മോട്ടിവേഷൻ ബുക്കിന്റെ വിതരണത്തിനാണ് കുറഞ്ഞ മുതൽ മുടക്കിൽ നിങ്ങൾക്ക് ആരംഭിക്കാവുന്ന ബിസിനസ് ചെയ്യാൻ സാധിക്കുക.
ഞാൻ എഴുതിയ പ്രണയ നോവൽ "എന്റെ റോസ്മോൾക്കായ്" നിങ്ങൾക്കിപ്പോൾ വായിക്കാം.
Romantic Novel Read now.
Real Estate Advertisement.
Prathilipi Article Read now.
പ്രിയമുള്ളവരേ ഞാൻ എഴുതിയ രണ്ടു മോട്ടിവേഷൻ ബുക്കുകളുടെ ഓഡിയോ SPOTIFY APPLICATION ൽ Lijopaulexamchoices എന്ന പ്രൊഫൈലിൽ ലഭ്യമാണ്.
സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Youtube Channel Audio Listen Part 3 Now.
ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The art of innerspring insight
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Special offer our Motivation E-book
Our Motivation EBooks Buy Now.
Instagram,
Facebook page,
Youtube,
Whatsapp Chat Now
ഈ അവസരത്തിൽ ഞങ്ങളുടെ വെബ്സൈറ്റിലൂടെ നൽകി വരുന്ന പഴയ കാല പി എസ് സി പരീക്ഷാ ചോദ്യപേപ്പറുകൾ സൗജന്യമായി പരിശീലിക്കുവാൻ നിങ്ങൾക്ക് അവസരം നൽകുകയാണ്.
Free practice Now.
USED BOOK ORDER NOW.
ഏതു പരസ്യത്തിന്റെയും സാമ്പത്തിക ഇടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക.ഇടപാടുകൾ മൂലം ഉണ്ടാകുന്ന യാതൊരുവിധ കഷ്ട നഷ്ടങ്ങൾക്കും ഈ വെബ്സൈറ്റ് അധികാരികൾ ഉത്തരവാദി ആയിരിക്കുന്നതല്ല.