നമ്മൾക്ക് ഉയർച്ചകൾ നേടണമെങ്കിൽ ചെയ്യുന്ന കാര്യത്തിൽ ഒരിക്കലും അശ്രദ്ധ കൊണ്ടുവരരുത്.
എത്രയോ വ്യക്തികളുടെ ജീവിതമാണ് മറ്റുള്ളവരുടെ അശ്രദ്ധ മൂലം ദുഃഖത്തിലായിട്ടുള്ളത്.
നമ്മൾക്ക് എല്ലാം തികഞ്ഞു എന്നു കരുതു മ്പോഴാണ് പലതിൽ നിന്നും പതിയെ ശ്രദ്ധ അകലുന്നത്.
ചെറിയ കാര്യത്തിൽ അശ്രദ്ധ കാണിച്ചാൽ പോലും അതു വലിയ വിപത്തിന് തന്നെ കാരണം ആയേക്കാം.
ഓരോ ജോലിക്കും അതിന്റെതായ ശ്രദ്ധ വളരെയേറെ ആവശ്യമാണ്.
ശ്രദ്ധ കുറവ് നമ്മളിൽ ഉണ്ടാവാൻ ഒത്തിരി കാരണം ഉണ്ടായേക്കാം. ഉറക്കം വന്നാൽ, ക്ഷിണം അനുഭവപ്പെട്ടാൽ, വിശപ്പ് അനുഭവപ്പെട്ടാൽ, വിശ്രമം ഇല്ലാതെ കുറേ നേരം ഒന്നിൽ ശ്രദ്ധിച്ചാലൊക്കെ പതിയെ ഒരുപക്ഷെ ശ്രദ്ധകുറവ് ഉണ്ടാവാനുള്ള സാധ്യതയുണ്ട്.
നമ്മൾ, നമ്മളുടെ ആരോഗ്യത്തിന്റെ കാര്യത്തിൽ പലപ്പോഴും ശ്രദ്ധ നൽകാറില്ല. അതുകൊണ്ട് തന്നെ ഒത്തിരി നാളുകൾ കഴിഞ്ഞായിരിക്കും ആരോഗ്യത്തിന് കൊടുക്കേണ്ട പ്രാധാന്യം എത്രത്തോളം വലുതായിരുന്നുവെന്ന് തിരിച്ചറിവ് ഒരുപക്ഷെ ഉണ്ടാവുന്നത്.
ഇന്നിന്റെ തോൽവികൾക്ക് കാരണം ഇന്നലെകളിൽ നമ്മൾ വരുത്തിയ അശ്രദ്ധയാണ് പ്രധാനമായിട്ടും കാരണം ആയിട്ടുണ്ടാവുക.
അശ്രദ്ധയിൽ നിന്നും ശ്രദ്ധ നമ്മൾക്ക് ചെയ്യുന്ന കാര്യത്തിൽ കിട്ടിയാൽ, നേട്ടങ്ങളിലേക്ക് എളുപ്പം ചെന്നെത്താം.
വിഴ്ചകൾ ഉണ്ടാവാൻ എളുപ്പമാണ്, വിഴ്ചകൾ ഉണ്ടാവാതിരിക്കാൻ നമ്മുടെ ശ്രദ്ധ കൂടിയേ തീരു.
ഒരു മനുഷ്യന് ഒരു പരിധിയിൽ കൂടുതൽ സമയം ഒരേ കാര്യത്തിൽ തന്നെ ശ്രദ്ധിക്കാൻ കഴിഞ്ഞെന്ന് വരില്ല, അൽപ്പം നേരം എങ്കിലും വിശ്രമം ആവശ്യമാണ്.
മറ്റുള്ളവർ നമ്മുടെ കാര്യത്തിൽ കാണിക്കുന്ന ശ്രദ്ധക്ക് പുറകിൽ പല തരത്തിലുള്ള ലക്ഷ്യങ്ങളും ഉണ്ടായേക്കാം.
ഈ ലോകത്തു നമ്മൾ ഏറ്റവും കൂടുതൽ ശ്രദ്ധ നൽകാൻ ആഗ്രഹിക്കുന്നത് നമ്മൾക്ക് സന്തോഷം നൽകുന്ന കാര്യങ്ങൾക്കാണ്. നമ്മൾ ഒരുകാലത്തു ഏറ്റവും കൂടുതൽ ശ്രദ്ധ നൽകിയ പലതും പിൽകാലത്ത് നമ്മളെ ദുഖിപ്പിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്തിട്ടുണ്ടാകാം.
മക്കളെ ശ്രദ്ധയോടെ വളർത്തേണ്ടത് മാതാപിതാക്കളുടെ കടമയാണ്, മാതാപിതാക്കൾ പ്രായം ആകുമ്പോൾ അവരെ ശ്രദ്ധയോടെ പരിചരിക്കേണ്ടത് മക്കളുടെ കടമയാണ്.
നമ്മൾക്ക് ആവശ്യം ആയിട്ടുള്ള കാര്യങ്ങൾ ശ്രദ്ധിക്കാൻ ഒരിക്കലും മറക്കാതിരിക്കുക. നമ്മുടെ ശ്രദ്ധ തെറ്റിയാൽ നമ്മൾക്ക് മാത്രമല്ല, നമ്മുടെ കൂടെയുള്ളവർക്കും ബുദ്ധിമുട്ട് ഉണ്ടായേക്കാം എന്നത് നമ്മൾ ഓരോരുത്തരും ഇനിയെങ്കിലും മനസ്സിലാക്കണം.
0 comments:
Post a Comment
പ്രിയമുള്ളവരേ ഞാൻ എഴുതിയ 3 മോട്ടിവേഷൻ പുസ്തകങ്ങൾ ഇപ്പോൾ ഡിജിറ്റൽ രൂപത്തിൽ ആമസോൺ kindle,Google books ആപ്പ് ഉപയോഗിച്ച് വായിക്കാം, lijo paul എന്ന് സെർച്ച് ചെയ്താൽ കിട്ടും.
നിങ്ങൾ ഒരു കുറഞ്ഞ മുതൽ മുടക്കിൽ അധികവരുമാനം ആഗ്രഹിക്കുന്ന വ്യക്തിയാണോ എങ്കിൽ നിങ്ങൾക്കിതാ വലിയൊരു അവസരം വന്നു ചേർന്നിരിക്കുന്നു.
ആകർഷകമായ വ്യക്തിത്വവും ചുറുചുറുക്കുമുള്ള ആളുകൾക്ക് ശോഭിക്കാൻ പറ്റുന്ന സെയിൽസ് മേഖലയിലാണ് ഇപ്പോഴുള്ള അവസരം ഒരുങ്ങിയിട്ടുള്ളത്.
ഉടനെ തന്നെ പുറത്തിറക്കാൻ പോകുന്ന മോട്ടിവേഷൻ ബുക്കിന്റെ വിതരണത്തിനാണ് കുറഞ്ഞ മുതൽ മുടക്കിൽ നിങ്ങൾക്ക് ആരംഭിക്കാവുന്ന ബിസിനസ് ചെയ്യാൻ സാധിക്കുക.
ഞാൻ എഴുതിയ പ്രണയ നോവൽ "എന്റെ റോസ്മോൾക്കായ്" നിങ്ങൾക്കിപ്പോൾ വായിക്കാം.
Romantic Novel Read now.
Real Estate Advertisement.
Prathilipi Article Read now.
പ്രിയമുള്ളവരേ ഞാൻ എഴുതിയ രണ്ടു മോട്ടിവേഷൻ ബുക്കുകളുടെ ഓഡിയോ SPOTIFY APPLICATION ൽ Lijopaulexamchoices എന്ന പ്രൊഫൈലിൽ ലഭ്യമാണ്.
സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Youtube Channel Audio Listen Part 3 Now.
ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The art of innerspring insight
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Special offer our Motivation E-book
Our Motivation EBooks Buy Now.
Instagram,
Facebook page,
Youtube,
Whatsapp Chat Now
ഈ അവസരത്തിൽ ഞങ്ങളുടെ വെബ്സൈറ്റിലൂടെ നൽകി വരുന്ന പഴയ കാല പി എസ് സി പരീക്ഷാ ചോദ്യപേപ്പറുകൾ സൗജന്യമായി പരിശീലിക്കുവാൻ നിങ്ങൾക്ക് അവസരം നൽകുകയാണ്.
Free practice Now.
USED BOOK ORDER NOW.
ഏതു പരസ്യത്തിന്റെയും സാമ്പത്തിക ഇടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക.ഇടപാടുകൾ മൂലം ഉണ്ടാകുന്ന യാതൊരുവിധ കഷ്ട നഷ്ടങ്ങൾക്കും ഈ വെബ്സൈറ്റ് അധികാരികൾ ഉത്തരവാദി ആയിരിക്കുന്നതല്ല.