Choose your language

28 October 2024

// // Our Youtube channel

ഉണർവിൻ പൊൻകിരണങ്ങൾ:The awakening golden rays-232

നമ്മൾക്ക് പല മേഖലയിലും എത്തിപ്പെടാൻ ഒത്തിരി ആളുകളുടെ പിന്തുണ വളരെ അധികം ആവശ്യമാണ്.

പലരുടെയും ജീവിതം നിരാശയിൽ ആകുന്നതിനു കാരണം ആവശ്യമായ പിന്തുണ വേണ്ടപ്പെട്ടവരിൽ നിന്നും ആവശ്യസമയത്തു കിട്ടാത്തത് കൊണ്ടാണ്.

പല തരത്തിലുള്ള വേദന ഉളവാക്കുന്ന അനുഭവത്തിലൂടെ കടന്നുപോകുമ്പോഴും വേണ്ടത്ര പിന്തുണ ലഭിക്കുന്നത് വളരെ വലിയൊരു ആശ്വാസമാണ്.

പിന്തുണ കിട്ടാത്തിടത്തു തുടരാൻ പലർക്കും താല്പര്യം ഉണ്ടാവണമെന്നില്ല.

പല സാഹചര്യത്തിലും നമ്മളെ പിന്തുണക്കാൻ ആരുമില്ലെങ്കിലും ധൈര്യമായി മുന്നോട്ടു പോകുവാൻ ആന്മവിശ്വാസം നമ്മൾക്കു ഉണ്ടാകേണ്ടതുണ്ട്.

ജീവൻ നിലനിർത്താൻ ഭക്ഷണത്തിന്റെ പിന്തുണ വളരെ ആവശ്യമാണ്.
പ്രകൃതിയുടെ പിന്തുണ ഇല്ലെങ്കിൽ ഭൂമിയിൽ മനുഷ്യവാസം സാധ്യമല്ലല്ലോ.

നമ്മൾക്കു പല കാര്യത്തിലും തുടക്കത്തിൽ തന്നെ വേണ്ട രീതിയിൽ പിന്തുണ കിട്ടിയെന്ന് വരില്ല, അപ്പോഴെല്ലാം തളരാതെ മുന്നോട്ടു സഞ്ചരിക്കുക, ഒരുപക്ഷെ ഒരിക്കൽ പിന്തുണ നമ്മളെ തേടി വരും.

എന്തു കാര്യത്തിന് പിന്നിലും പ്രത്യക്ഷമായും പരോക്ഷമായും പിന്തുണ ഉണ്ടാവാറുണ്ട്.

പിന്തുണ നഷ്ടപ്പെട്ടാൽ പലപ്പോഴും മുന്നോട്ടു സഞ്ചരിക്കുക പ്രയാസകരമാണ്.

എന്തുകാര്യത്തിലും വിജയം നേടാൻ പിന്തുണ ആവശ്യമാണ്.

നമ്മൾക്കു ആവശ്യമായ സമയത്തോ ആഗ്രഹിക്കുമ്പോഴോ വേണ്ട രീതിയിൽ പിന്തുണ കിട്ടിയെന്ന് വരില്ല.

വേണ്ട രീതിയിൽ പിന്തുണ കിട്ടിയില്ലെങ്കിലും മുന്നോട്ടു സഞ്ചരിക്കുക. ഒരു വഴി അടഞ്ഞാൽ മറ്റു വഴികൾ തേടുക.

പല സാഹചര്യത്തിലും നമ്മൾക്ക് പിന്തുണ നൽകാൻ നമ്മൾ മാത്രമേ കാണുകയുള്ളു.

വേണ്ടത്ര പിന്തുണ കിട്ടാത്തതിന്റെ പേരിൽ വിഷമിക്കാതെ ധൈര്യമായി മുന്നോട്ടു പോകുവാൻ നമ്മൾ എല്ലാവർക്കും സാധിക്കട്ടെ.

0 comments:

Post a Comment

പ്രിയമുള്ളവരേ ഞാൻ എഴുതിയ 3 മോട്ടിവേഷൻ പുസ്തകങ്ങൾ ഇപ്പോൾ ഡിജിറ്റൽ രൂപത്തിൽ ആമസോൺ kindle,Google books ആപ്പ് ഉപയോഗിച്ച് വായിക്കാം, lijo paul എന്ന് സെർച്ച്‌ ചെയ്താൽ കിട്ടും.

നിങ്ങൾ ഒരു കുറഞ്ഞ മുതൽ മുടക്കിൽ അധികവരുമാനം ആഗ്രഹിക്കുന്ന വ്യക്തിയാണോ എങ്കിൽ നിങ്ങൾക്കിതാ വലിയൊരു അവസരം വന്നു ചേർന്നിരിക്കുന്നു.
ആകർഷകമായ വ്യക്തിത്വവും ചുറുചുറുക്കുമുള്ള ആളുകൾക്ക് ശോഭിക്കാൻ പറ്റുന്ന സെയിൽസ് മേഖലയിലാണ് ഇപ്പോഴുള്ള അവസരം ഒരുങ്ങിയിട്ടുള്ളത്.

ഉടനെ തന്നെ പുറത്തിറക്കാൻ പോകുന്ന മോട്ടിവേഷൻ ബുക്കിന്റെ വിതരണത്തിനാണ് കുറഞ്ഞ മുതൽ മുടക്കിൽ നിങ്ങൾക്ക് ആരംഭിക്കാവുന്ന ബിസിനസ്‌ ചെയ്യാൻ സാധിക്കുക.

ഞാൻ എഴുതിയ പ്രണയ നോവൽ "എന്റെ റോസ്മോൾക്കായ്" നിങ്ങൾക്കിപ്പോൾ വായിക്കാം.
Romantic Novel Read now.
Real Estate Advertisement.
Prathilipi Article Read now.
പ്രിയമുള്ളവരേ ഞാൻ എഴുതിയ രണ്ടു മോട്ടിവേഷൻ ബുക്കുകളുടെ ഓഡിയോ SPOTIFY APPLICATION ൽ Lijopaulexamchoices എന്ന പ്രൊഫൈലിൽ ലഭ്യമാണ്.
സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Youtube Channel Audio Listen Part 3 Now.
ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The art of innerspring insight
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Special offer our Motivation E-book
Our Motivation EBooks Buy Now.
Instagram,
Facebook page,
Youtube,
Whatsapp Chat Now
ഈ അവസരത്തിൽ ഞങ്ങളുടെ വെബ്സൈറ്റിലൂടെ നൽകി വരുന്ന പഴയ കാല പി എസ് സി പരീക്ഷാ ചോദ്യപേപ്പറുകൾ സൗജന്യമായി പരിശീലിക്കുവാൻ നിങ്ങൾക്ക് അവസരം നൽകുകയാണ്.
Free practice Now.
USED BOOK ORDER NOW.
ഏതു പരസ്യത്തിന്റെയും സാമ്പത്തിക ഇടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക.ഇടപാടുകൾ മൂലം ഉണ്ടാകുന്ന യാതൊരുവിധ കഷ്ട നഷ്ടങ്ങൾക്കും ഈ വെബ്സൈറ്റ് അധികാരികൾ ഉത്തരവാദി ആയിരിക്കുന്നതല്ല.