ലോകത്തു ഒത്തിരി വ്യക്തികളുടെ ജീവിതത്തിൽ അവരുടെ പരിമിതികൾ കണ്ടുകൊണ്ട് അവരെക്കൊണ്ട് ചെയ്യാൻ പറ്റുന്നതല്ല എന്ന് മറ്റുള്ളവർ പറഞ്ഞതൊക്കെ അവരുടെ ആന്മവിശ്വാസം കൊണ്ടു നേരിട്ടു , സ്വന്തം പരിശ്രമത്താൽ നേടിയെടുത്തിട്ടുണ്ട്.
നമ്മളിൽ പലരും സങ്കടത്തിൽ ആകാനുള്ള പ്രധാനകാരണം പറ്റുന്നില്ല എന്നൊരു ചിന്ത നമ്മളെ പലപ്പോഴും അലട്ടുന്നതുകൊണ്ടാണ്.
ഉറങ്ങാൻ പറ്റുന്നില്ല, വേദന സഹിക്കാൻ പറ്റുന്നില്ല, വിശപ്പ് സഹിക്കാൻ പറ്റുന്നില്ല, ഭക്ഷണം കഴിക്കാൻ പറ്റുന്നില്ല, ജോലി ചെയ്യാൻ പറ്റുന്നില്ല, മനസ്സ് തളർന്നു ഇനി മുന്നോട്ടു പോകാൻ പറ്റുന്നില്ല, മറക്കാൻ പറ്റുന്നില്ല, ഓർത്തെടുക്കാൻ പറ്റുന്നില്ല, സന്തോഷിക്കാൻ പറ്റുന്നില്ല, ചിരിക്കാൻ പറ്റുന്നില്ല, സമയം ചിലവഴിക്കാൻ പറ്റുന്നില്ല, ആളുകളോട് സംസാരിക്കാൻ പറ്റുന്നില്ല, കാണാൻ, എഴുതാൻ, വായിക്കാൻ, കേൾക്കാൻ,രുചി ആസ്വദിക്കാൻ പറ്റുന്നില്ല അങ്ങനെ എന്തെല്ലാം കാര്യങ്ങളാണ് നമ്മുടെയൊക്കെ ജീവിതത്തെ സ്വാധിനിക്കുന്നത്.
ജീവിതം നമ്മൾക്ക് ഒരുപാട് തിരിച്ചറിവുകൾ ദിനംപ്രതി നൽകുന്നുണ്ട്. നമ്മുടെ കുറവുകളെ നമ്മൾ സ്വയം മനസ്സിലാക്കിയെടുക്കേണ്ടതുണ്ട്.
ലോകത്തു നമ്മൾ ജനിച്ചുവിണപ്പോൾ നമ്മൾക്ക് പലതും പറ്റുന്നത് ആയിരുന്നില്ല, കാലം പുരോഗമിച്ചത് അനുസരിച്ചു നമ്മൾക്ക് ഒരുപാട് കാര്യങ്ങൾ പറ്റുന്നത് ആയിതീർന്നു.
പണ്ട് ഒരിടത്തു നിന്നും മറ്റൊരിടത്തേക്ക് യാത്ര ചെയ്യാൻ ഒത്തിരി സമയം എടുത്തെങ്കിൽ ഇന്നിപ്പോൾ നിസ്സാരസമയം കൊണ്ടു അതെല്ലാം സാധിക്കുന്നു.
പറ്റുന്നില്ല എന്നൊരു വാക്ക് നമ്മളെ പലപ്പോഴും പിൻപോട്ട് ആക്കും, പക്ഷെ എങ്കിൽ അതിനെതിരെ ധിരമായി പൊരുതിയാൽ പറ്റുന്നില്ല എന്നതിനുപകരം പറ്റുന്നത് ആണെന്ന് പറയാൻ ഒരുപക്ഷെ സാധിച്ചേക്കാം.
ഏതൊരു കണ്ടുപിടിത്തത്തിനും മുൻപ് പറ്റുന്നില്ല എന്ന അവസ്ഥ ഉണ്ട്, നിരന്തരപരിശ്രമത്തിലൂടെയാണ് പറ്റുന്നില്ല എന്നൊരു അവസ്ഥ ഇല്ലാതെയാക്കുന്നത്.
ജീവിതത്തിൽ ഉണ്ടാകുന്ന പ്രതിസന്ധികളെ നേരിടാൻ പറ്റുന്നില്ല എന്ന് പറയുന്നതിന് പകരം എന്തെല്ലാം ചെയ്യാൻ പറ്റുമെന്ന് അന്വേഷിക്കുക, എവിടെയെങ്കിലും ഒരു വഴി ഒരുപക്ഷെ നമ്മൾക്കായി തുറന്നുകിടപ്പുണ്ടാകും.
നമ്മളെകൊണ്ട് ചെയ്യാൻ പറ്റുന്ന നല്ല കാര്യങ്ങൾ നിത്യവും ചെയ്തുകൊണ്ടിരിക്കുക.
പലകാര്യങ്ങൾക്കും പറ്റുന്നില്ല എന്ന് പറഞ്ഞു പിന്മാറാൻ എളുപ്പമാണ്. നിരന്തരശ്രമങ്ങൾ ഉണ്ടെങ്കിൽ മാത്രമാണ് പലതും പറ്റുന്നതാക്കി മാറ്റിയെടുക്കാൻ കഴിയുകയുള്ളു.
ഏതുകാര്യത്തിലും എന്നെകൊണ്ട് ഒന്നും ചെയ്യാൻ പറ്റുന്നില്ല എന്ന നെഗറ്റീവ് ചിന്ത ഉപേക്ഷിക്കുക. നല്ല കാര്യങ്ങൾ സ്ഥിരമായ പരിശ്രമത്തിലൂടെ ചെയ്യാൻ പറ്റുമെന്ന് ഉറച്ചു വിശ്വസിക്കുക.
ലോകത്തു ഇന്ന് നമ്മൾ അനുഭവിക്കുന്ന ഓരോ സുഖസൗകര്യവും അത് കണ്ടുപിടിച്ച വ്യക്തികൾക്ക് നേരിടേണ്ടി വന്ന പ്രതിസന്ധികൾക്ക് മുന്നിൽ പരാജയപ്പെട്ടു പിൻവാങ്ങിയിരുന്നെങ്കിൽ ഒരുപക്ഷെ നമ്മൾക്ക് ലഭിക്കുമായിരുന്നില്ല.അവരൊക്കെ അക്ഷിണം പരിശ്രമിച്ചതിന്റെ ഫലമാണ് അവരെക്കൊണ്ട് പറ്റും എന്ന് തെളിയിക്കാൻ സാധിച്ചത്.
എന്തും നേടിയെടുക്കാൻ ഒരു കാൽചുവട് മുന്നോട്ട് വെക്കേണ്ടതുണ്ട്, അത് സാധിച്ചാൽ മാത്രമേ നേട്ടങ്ങൾ സ്വന്തമാക്കാൻ സാധിക്കുകയുള്ളു.
എല്ലാവർക്കും അവരവരുടേതായ കഴിവുകളുണ്ട്, നമ്മളെകൊണ്ട് ചെറുതാണെങ്കിൽ പോലും പലതും ചെയ്യാൻ പറ്റുമെന്ന് വിശ്വസിച്ചുകൊണ്ട് ധൈര്യത്തോടെ മുന്നോട്ട് പോകാൻ കഴിയട്ടെ.
0 comments:
Post a Comment
പ്രിയമുള്ളവരേ ഞാൻ എഴുതിയ 3 മോട്ടിവേഷൻ പുസ്തകങ്ങൾ ഇപ്പോൾ ഡിജിറ്റൽ രൂപത്തിൽ ആമസോൺ kindle,Google books ആപ്പ് ഉപയോഗിച്ച് വായിക്കാം, lijo paul എന്ന് സെർച്ച് ചെയ്താൽ കിട്ടും.
നിങ്ങൾ ഒരു കുറഞ്ഞ മുതൽ മുടക്കിൽ അധികവരുമാനം ആഗ്രഹിക്കുന്ന വ്യക്തിയാണോ എങ്കിൽ നിങ്ങൾക്കിതാ വലിയൊരു അവസരം വന്നു ചേർന്നിരിക്കുന്നു.
ആകർഷകമായ വ്യക്തിത്വവും ചുറുചുറുക്കുമുള്ള ആളുകൾക്ക് ശോഭിക്കാൻ പറ്റുന്ന സെയിൽസ് മേഖലയിലാണ് ഇപ്പോഴുള്ള അവസരം ഒരുങ്ങിയിട്ടുള്ളത്.
ഉടനെ തന്നെ പുറത്തിറക്കാൻ പോകുന്ന മോട്ടിവേഷൻ ബുക്കിന്റെ വിതരണത്തിനാണ് കുറഞ്ഞ മുതൽ മുടക്കിൽ നിങ്ങൾക്ക് ആരംഭിക്കാവുന്ന ബിസിനസ് ചെയ്യാൻ സാധിക്കുക.
ഞാൻ എഴുതിയ പ്രണയ നോവൽ "എന്റെ റോസ്മോൾക്കായ്" നിങ്ങൾക്കിപ്പോൾ വായിക്കാം.
Romantic Novel Read now.
Real Estate Advertisement.
Prathilipi Article Read now.
പ്രിയമുള്ളവരേ ഞാൻ എഴുതിയ രണ്ടു മോട്ടിവേഷൻ ബുക്കുകളുടെ ഓഡിയോ SPOTIFY APPLICATION ൽ Lijopaulexamchoices എന്ന പ്രൊഫൈലിൽ ലഭ്യമാണ്.
സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Youtube Channel Audio Listen Part 3 Now.
ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The art of innerspring insight
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Special offer our Motivation E-book
Our Motivation EBooks Buy Now.
Instagram,
Facebook page,
Youtube,
Whatsapp Chat Now
ഈ അവസരത്തിൽ ഞങ്ങളുടെ വെബ്സൈറ്റിലൂടെ നൽകി വരുന്ന പഴയ കാല പി എസ് സി പരീക്ഷാ ചോദ്യപേപ്പറുകൾ സൗജന്യമായി പരിശീലിക്കുവാൻ നിങ്ങൾക്ക് അവസരം നൽകുകയാണ്.
Free practice Now.
USED BOOK ORDER NOW.
ഏതു പരസ്യത്തിന്റെയും സാമ്പത്തിക ഇടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക.ഇടപാടുകൾ മൂലം ഉണ്ടാകുന്ന യാതൊരുവിധ കഷ്ട നഷ്ടങ്ങൾക്കും ഈ വെബ്സൈറ്റ് അധികാരികൾ ഉത്തരവാദി ആയിരിക്കുന്നതല്ല.