ഏതു മേഖലയിൽ ഏതു തരത്തിലുള്ള നേട്ടമാണ് വേണ്ടതെന്നു നമ്മൾ ഓരോരുത്തരും തീരുമാനിക്കേണ്ടതുണ്ട്.
ഒരു ഭാഗത്തു നേട്ടങ്ങൾ ഉണ്ടാകുന്നതോടൊപ്പം മറ്റു പല മേഖലയിലും നഷ്ടങ്ങൾ ഉണ്ടായെന്നു വന്നേക്കാം.
നേട്ടങ്ങൾ നമ്മൾക്ക് ഒരുപാട് സന്തോഷവും സംതൃപ്തിയും നൽകിയേക്കാം.
നേട്ടങ്ങളിൽ മതിമറന്നു മുന്നോട്ടു ഒന്നും ചെയ്യാതിരിക്കരുത്.
അലസത ഒഴിവാക്കിയാൽ മാത്രമേ നേട്ടങ്ങൾ സ്വന്തമാക്കാൻ സാധിക്കുകയുള്ളു.
നേട്ടങ്ങൾക്ക് അതിന്റെതായ കഷ്ടപ്പാടുണ്ട്. നേട്ടം ആർക്കും എളുപ്പത്തിൽ സ്വന്തമാക്കാൻ എല്ലായ്പോഴും കഴിഞ്ഞെന്ന് വരത്തില്ല.
ഏതു മനുഷ്യനായാലും എല്ലാ നേട്ടങ്ങളും ഈ ലോകത്തിൽ സ്വന്തമാക്കാൻ കഴിയില്ലല്ലോ.
പല നേട്ടങ്ങളും ഒരുപക്ഷെ വളരെയധികം വൈകിയായിരിക്കും നമ്മുടെയൊക്കെ ജീവിതത്തിൽ ഉണ്ടാവുക.
നമ്മൾ നാളിതുവരെയായി എന്തൊക്കെ നേടി എന്നത് നമ്മളുടെ കാര്യത്തിൽ ശ്രദ്ധയുള്ളവർ പലപ്പോഴും അന്വേഷിക്കാറുണ്ട്.
നേട്ടങ്ങൾ ഒന്നും ഇല്ലെങ്കിൽ പിന്നെ എന്തിനാണ് ഓരോ കാര്യവും ചെയ്യുന്നതെന്ന് വരെ നമ്മുടെ ചുറ്റിലുമുള്ളവർ ചോദിച്ചേക്കാം.
സ്വന്തം ജീവിതത്തിൽ നേട്ടങ്ങൾ ഉണ്ടാക്കാൻ കഴിഞ്ഞില്ലായെങ്കിൽ കൂടിയും നമ്മുടെ പരിശ്രമം മറ്റു പലർക്കും നേട്ടത്തിന് കാരണം ആയേക്കാം.
നമ്മൾക്ക് നേട്ടങ്ങൾ സ്വന്തമാക്കാൻ കഴിഞ്ഞില്ല അതുകൊണ്ട് മറ്റുള്ളവർക്കും നേട്ടങ്ങൾ നേടാൻ സഹായിക്കേണ്ടതില്ല എന്ന് തീരുമാനിക്കുന്നത് നല്ല കാര്യമല്ലല്ലോ.
സ്വന്തം ജീവിതത്തിൽ നേടാൻ കഴിയാതെപോയത് പലതും തങ്ങളുടെ മക്കളിലൂടെ, വേണ്ടപ്പെട്ടവരിലുടെ നേടിയെടുക്കണം എന്ന് ആഗ്രഹിക്കുന്നവരുണ്ടാകാം. ഒരിക്കലും നമ്മുടെ ആഗ്രഹങ്ങൾ മക്കളിലേക്ക്, മറ്റുള്ളവരിലേക്ക് അടിച്ചേൽപ്പിക്കരുത്, അവർ ഓരോരുത്തർക്കും അവരുടേതായ സ്വപ്നങ്ങളും ആഗ്രഹങ്ങളും ഒരുപക്ഷെ ഉണ്ടായേക്കാം.
ഒരുപാട് ആളുകളുടെ സ്വപ്നങ്ങൾ വേണ്ടപ്പെട്ടവരുടെ തടസ്സങ്ങൾ മൂലം നഷ്ടപ്പെടുത്തേണ്ടി വന്നിട്ടുണ്ട്.
നമ്മുടെ ചുറ്റിലുമുള്ളവർക്ക് നേട്ടങ്ങൾ ലഭിക്കുമ്പോൾ അവരെ അഭിനന്ദിക്കാൻ, കൂടുതൽ നല്ല നേട്ടങ്ങൾക്കായി പ്രോത്സാഹനം നൽകാനും മറക്കരുത്.
നമ്മളിലെ കഴിവുകളെ വളർത്തികൊണ്ട് വന്നാലേ പല മേഖലയിലും നേട്ടങ്ങൾ സ്വന്തമാക്കാൻ കഴിയുകയുള്ളു.
മറ്റുള്ളവരെപോലെ നേട്ടങ്ങൾ സ്വന്തമാക്കാൻ കഴിഞ്ഞില്ലായെന്ന് കരുതി ദുഃഖിച്ചു തളരാതിരിക്കുക.
ഒരുപാട് ആളുകൾ മറ്റുള്ളവരെപോലെ നേട്ടങ്ങൾ സ്വന്തമാക്കാൻ കഴിയാതെ പോയതിൽ വളരെയേറെ നിരാശയിൽ കഴിയുന്നുണ്ട്.
നമ്മുടെ നേട്ടത്തിനായി ക്ഷമയോടെ കാത്തിരിക്കേണ്ടി വന്നേക്കാം.
ഒരു ചെടി നട്ടാൽ അതിൽ നിന്നും ഫലങ്ങൾ ഉണ്ടാവാൻ അതിന്റെതായ സമയം ആവശ്യമായി വരുമല്ലോ.
എല്ലാവർക്കും അവരവരുടെ കഴിവിനനുസരിച്ചു നേട്ടങ്ങൾക്ക് വേണ്ടി അഹോരാത്രം പരിശ്രമിക്കാൻ സാധിക്കട്ടെ.
0 comments:
Post a Comment
പ്രിയമുള്ളവരേ ഞാൻ എഴുതിയ 3 മോട്ടിവേഷൻ പുസ്തകങ്ങൾ ഇപ്പോൾ ഡിജിറ്റൽ രൂപത്തിൽ ആമസോൺ kindle,Google books ആപ്പ് ഉപയോഗിച്ച് വായിക്കാം, lijo paul എന്ന് സെർച്ച് ചെയ്താൽ കിട്ടും.
നിങ്ങൾ ഒരു കുറഞ്ഞ മുതൽ മുടക്കിൽ അധികവരുമാനം ആഗ്രഹിക്കുന്ന വ്യക്തിയാണോ എങ്കിൽ നിങ്ങൾക്കിതാ വലിയൊരു അവസരം വന്നു ചേർന്നിരിക്കുന്നു.
ആകർഷകമായ വ്യക്തിത്വവും ചുറുചുറുക്കുമുള്ള ആളുകൾക്ക് ശോഭിക്കാൻ പറ്റുന്ന സെയിൽസ് മേഖലയിലാണ് ഇപ്പോഴുള്ള അവസരം ഒരുങ്ങിയിട്ടുള്ളത്.
ഉടനെ തന്നെ പുറത്തിറക്കാൻ പോകുന്ന മോട്ടിവേഷൻ ബുക്കിന്റെ വിതരണത്തിനാണ് കുറഞ്ഞ മുതൽ മുടക്കിൽ നിങ്ങൾക്ക് ആരംഭിക്കാവുന്ന ബിസിനസ് ചെയ്യാൻ സാധിക്കുക.
ഞാൻ എഴുതിയ പ്രണയ നോവൽ "എന്റെ റോസ്മോൾക്കായ്" നിങ്ങൾക്കിപ്പോൾ വായിക്കാം.
Romantic Novel Read now.
Real Estate Advertisement.
Prathilipi Article Read now.
പ്രിയമുള്ളവരേ ഞാൻ എഴുതിയ രണ്ടു മോട്ടിവേഷൻ ബുക്കുകളുടെ ഓഡിയോ SPOTIFY APPLICATION ൽ Lijopaulexamchoices എന്ന പ്രൊഫൈലിൽ ലഭ്യമാണ്.
സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Youtube Channel Audio Listen Part 3 Now.
ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The art of innerspring insight
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Special offer our Motivation E-book
Our Motivation EBooks Buy Now.
Instagram,
Facebook page,
Youtube,
Whatsapp Chat Now
ഈ അവസരത്തിൽ ഞങ്ങളുടെ വെബ്സൈറ്റിലൂടെ നൽകി വരുന്ന പഴയ കാല പി എസ് സി പരീക്ഷാ ചോദ്യപേപ്പറുകൾ സൗജന്യമായി പരിശീലിക്കുവാൻ നിങ്ങൾക്ക് അവസരം നൽകുകയാണ്.
Free practice Now.
USED BOOK ORDER NOW.
ഏതു പരസ്യത്തിന്റെയും സാമ്പത്തിക ഇടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക.ഇടപാടുകൾ മൂലം ഉണ്ടാകുന്ന യാതൊരുവിധ കഷ്ട നഷ്ടങ്ങൾക്കും ഈ വെബ്സൈറ്റ് അധികാരികൾ ഉത്തരവാദി ആയിരിക്കുന്നതല്ല.