പലപ്പോഴും മറ്റുള്ളവരിൽ നിന്നും നെഗറ്റീവ് ആയിട്ടുള്ളവ കേൾക്കാൻ ഒരുപക്ഷെ നമ്മളിൽ പലർക്കും ഒരുപക്ഷെ കൂടുതൽ ആകാംഷയുണ്ടായിരിക്കും.
മറ്റുള്ളവർ നമ്മളെ വഴക്കുപറഞ്ഞാൽ, കളിയാക്കിയാൽ, വിമർശിച്ചാൽ, പരിഹസിച്ചാൽ നമ്മളിൽ പലർക്കും ആ വ്യക്തികളോട് ദേഷ്യം ഒരുപക്ഷെ തോന്നിയേക്കാം, അന്നേരം നമ്മുടെ മനസ്സിലേക്ക് നെഗറ്റീവ് ചിന്തകളായിരിക്കും കൂടുതലായി ഒരുപക്ഷെ കടന്നുവരിക, ഇത്തരം സാഹചര്യം ഉണ്ടാവുമ്പോൾ പോസിറ്റീവ് ആയിട്ട് എടുത്തുകൊണ്ടു നമ്മളിലെ കുറവുകളെ നികത്തിയെടുക്കാനാണ് ശ്രമിക്കേണ്ടത്, പോസിറ്റീവ് ആയിട്ട് എടുത്തെങ്കിൽ മാത്രമേ മുന്നോട്ട് പുരോഗതി നേടിയെടുക്കാൻ കഴിയുകയുള്ളു.
അടിക്കടിയുള്ള നെഗറ്റീവ് ചിന്തകൾ നമ്മുടെ നല്ല കഴിവുകളെ പുറത്തെടുക്കുന്നതിൽ നിന്നും ഒരുപക്ഷേ തടസ്സപ്പെടുത്തിയേക്കാം.
നമ്മൾ കാണുകയും കേൾക്കുകയും ചെയ്യുന്ന കാര്യങ്ങളിൽ നിന്നും പോസിറ്റീവ് ആയിട്ടുള്ളവ മാത്രം കണ്ടെത്താൻ ശ്രമിക്കേണ്ടതുണ്ട്.
നെഗറ്റീവ് കേൾക്കുന്നതിൽ നിന്നും എപ്പോഴും വിട്ടുനിൽക്കാൻ ശ്രമിക്കുക.
നെഗറ്റീവ് കാര്യങ്ങൾ നമ്മുടെയൊക്കെ മുന്നോട്ടുള്ള ജീവിതത്തെ സാരമായി തന്നെ ഒരുപക്ഷെ ബാധിച്ചേക്കാം.
എന്തു കാര്യത്തിലും നെഗറ്റീവ് പറഞ്ഞുകൊണ്ടിരുന്നാൽ അവിടെയൊന്നും പുരോഗതി കൈവരിക്കാൻ ഒരുപക്ഷെ സാധിച്ചെന്നു വരില്ലല്ലോ.
നമ്മളിലെ നെഗറ്റീവ് ചിന്തകൾ മറ്റുള്ളവരിലേക്ക് ഒരിക്കലും പകർന്നു നൽകാതിരിക്കുക.
എത്രയോക്കെ ശ്രമിച്ചാലും നമ്മളിലേക്ക് നെഗറ്റീവ് ചിന്തകൾ പല വഴികളിലൂടെയും കടന്നുവന്നേക്കാം.
നെഗറ്റീവ് ചിന്തകളെ പോസിറ്റീവ് ചിന്തകൾകൊണ്ടു നേരിടുകയാണ് വേണ്ടത്.
നെഗറ്റീവ് കാര്യങ്ങളെക്കാൾ അധികമായി പ്രാധാന്യം നമ്മൾ ഓരോരുത്തരും പോസിറ്റീവ് കാര്യങ്ങൾക്ക് കൊടുക്കേണ്ടതുണ്ട്.
പോസിറ്റീവ് ആയിട്ടുള്ള ചിന്തകൾ കൂടുതലായിട്ട് നമ്മളിൽ ഉണ്ടെങ്കിൽ മാത്രമേ നമ്മളിലുള്ള നെഗറ്റീവ് ചിന്തകളെയെല്ലാം ഒരു പരിധി വരെയെങ്കിലും ഒരുപക്ഷെ ഒഴിവാക്കാൻ കഴിയുകയുള്ളു.
കൂടെ കൂടെയുള്ള നെഗറ്റീവ് ചിന്തകൾ നമ്മളെ നാളെകളിൽ ഒരുപക്ഷെ അലസരാക്കിയേക്കും, നിരാശയിലാക്കിയേക്കാം, അതിനാൽ നെഗറ്റീവ് ചിന്തകളെ പൂർണ്ണമായും ഒഴിവാക്കാൻ ശ്രമിക്കേണ്ടതുണ്ട്.
അലസത കൈവെടിയാൻ ഉന്മേഷത്തോടെ പ്രവർത്തിക്കാൻ നമ്മളിലേക്ക് കടന്നുവരുന്ന നെഗറ്റീവ് ചിന്തകളെ ഒഴിവാക്കിയേ മതിയാകുള്ളു.
നെഗറ്റീവ് ചിന്തകൾക്ക് നമ്മളെ നിയന്ത്രിക്കാനുള്ള സാഹചര്യം കൊടുക്കരുത്, നെഗറ്റീവ് ചിന്തകൾക്കുമേൽ നമ്മൾക്ക് നിയന്ത്രണം ഉണ്ടാവേണ്ടതുണ്ട്.
നെഗറ്റീവ് ചിന്തകൾ നമ്മളിൽ പല സാഹചര്യത്തിലും ഉണ്ടാവുമെങ്കിൽ കൂടിയും പരിധിവിട്ടു പോകാതിരിക്കാൻ, നിയന്ത്രിക്കാൻ, നെഗറ്റീവ് ചിന്തകൾക്ക് പകരമായി പോസിറ്റീവ് ചിന്തകൾ കൊണ്ടുവരാൻ ശ്രദ്ധിക്കേണ്ടതുണ്ട്.
നെഗറ്റീവ് ചിന്തകളെ നേരിടാൻ പോസിറ്റീവ് ചിന്തകൾ നമ്മൾക്ക് എന്നും എപ്പോഴും ആവശ്യമാണ്.
നെഗറ്റീവ് മാത്രം പറയുന്നവരുടെ അടുത്തുനിന്നും ഒരിക്കലും പോസിറ്റീവ് കേൾക്കാൻ ഇടവരില്ലല്ലോ.
ഏതു പ്രതികൂല സാഹചര്യത്തിലും പോസിറ്റീവ് ആയിട്ട് ചിന്തിക്കാൻ നമ്മൾക്ക് കഴിയട്ടെ.
മറ്റുള്ളവരിലേക്ക് പോസിറ്റീവ് ഊർജം പകരാനായിട്ട് പോസിറ്റീവ് ചിന്തകൾ നമ്മളിൽ എല്ലായ്പോഴും ഉണ്ടാവട്ടെ.
ചുറ്റുപാടിൽ നിന്നും പോസിറ്റീവ് ആയിട്ടുള്ള കാര്യങ്ങളെ മാത്രം സ്വീകരിച്ചുകൊണ്ട് നെഗറ്റീവ് കാര്യങ്ങളെ ഉപേക്ഷിക്കാൻ നമ്മൾ ഓരോരുത്തർക്കും കഴിയട്ടെ.
ഏതു മേഖലയിലും വളർച്ച കൈവരിക്കാൻ നെഗറ്റീവ് ചിന്തകളെ ഒഴിവാക്കാൻ പഠിക്കേണ്ടതുണ്ട്.
നമ്മുടെ ചുറ്റിലുമുള്ള ധാരാളം ആളുകൾ വിജയം കൈവരിച്ചിട്ടുണ്ടെങ്കിൽ അതിന്റെ പിന്നിൽ ഒരുപക്ഷെ അവർക്ക് നേരിടേണ്ടി വന്നിട്ടുള്ള നെഗറ്റീവ് ചിന്തകളെ ശരിയായ വിധത്തിൽ കൈകാര്യം ചെയ്യാൻ സാധിച്ചതുകൊണ്ടാണ്.
നെഗറ്റീവ് ചിന്തകളെ വളരെ വേഗം നിയന്ത്രണത്തിൽ കൊണ്ടുവരിക അത്ര എളുപ്പമുള്ള കാര്യം അല്ല, ശ്രമിച്ചാൽ ഒരു പരിധിവരെ പതിയെ പതിയെ ഒരുപക്ഷെ സാധിക്കുമായിരിക്കാം.
നമ്മുടെ മനസ്സിനെ നെഗറ്റീവ് ചിന്തകളിലേക്ക് തള്ളിവിടാതെ നോക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കടമയാണ്.
നമ്മൾ ചെയ്യുന്ന ഓരോ കാര്യത്തിലും നെഗറ്റീവ് കാര്യങ്ങൾ ഏതു നിമിഷവും കടന്നുവന്നേക്കാം, അതെല്ലാം തിരിച്ചറിഞ്ഞു ഉപേക്ഷിക്കാൻ തയ്യാറാകേണ്ടതുണ്ട്.
നെഗറ്റീവ് കാര്യങ്ങളെ ഉപേക്ഷിക്കാനും ശരിയായ വിധത്തിൽ പ്രതിരോധിക്കാനും കഴിയേണ്ടതുണ്ട്.
എത്ര നല്ല ഉന്മേഷത്തോടെ മുന്നോട്ടു പോകുന്ന വ്യക്തിയാണെങ്കിൽ കൂടിയും ഒരുപക്ഷെ ഒരു നെഗറ്റീവ് വാക്ക് മതിയാകും അവരുടെ ഉന്മേഷം ഒരുപക്ഷെ ഇല്ലാതെയാകാൻ.
നെഗറ്റീവ് വാക്കുകളുടെ സ്വാധിനം നമ്മുടെയൊക്കെ ജീവിതത്തിൽ ഒരിക്കലും ഉണ്ടാകാതിരിക്കട്ടെ.
നമ്മൾ ആരും തന്നെ നെഗറ്റീവ് ചിന്തകളെ താലോലിച്ചുകൊണ്ട് കൂടെ നിർത്താൻ ഒരു കാരണവശാലും ഇടവരുത്തരുത്.
ഇന്നുള്ള നെഗറ്റീവ് ചിന്തകൾ നാളെകളിൽ നമ്മുടെയൊക്കെ ജീവിതത്തിൽ നിന്നും സന്തോഷം നഷ്ടപ്പെടുന്നതിനു ഒരുപക്ഷെ കാരണമായേക്കാം.
നെഗറ്റീവ് സംസാരം ഒഴിവാക്കുക, അത്തരം ചർച്ചകൾ ഒഴിവാക്കുക.
നെഗറ്റീവ് ചിന്തകളെ ശരിയായ വിധത്തിൽ നേരിടാൻ നമ്മൾ ഓരോരുത്തരും പഠിക്കണം.
ഏതു സമയവും നെഗറ്റീവ് ചിന്തകൾ മാത്രമാണ് മനസ്സിലുള്ളതെന്ന് ചിന്തിച്ചു വിഷമിച്ചിരിക്കാതെ പരിശ്രമിച്ചാൽ ആർക്കും നേടാൻ കഴിയുന്നതാണ് പോസിറ്റീവ് ചിന്ത എന്ന തിരിച്ചറിവ് നമ്മൾ ഓരോരുത്തർക്കും ഉണ്ടാകട്ടെ.
ഒത്തിരി നല്ല കാര്യങ്ങൾ മുന്നോട്ട് ചെയ്യാനുള്ള നമ്മുടെ ഊർജം
നെഗറ്റീവ് ചിന്തകൾക്കായി വിട്ടുകൊടുക്കുമ്പോൾ നമ്മൾക്ക് നഷ്ടപ്പെട്ടേക്കാം, അതിനാൽ നമ്മുടെ ഓരോരുത്തരുടെയും സമയത്തിന്റെ വില, ജീവിതത്തിന്റെ വില മനസ്സിലാക്കികൊണ്ട് പോസിറ്റീവ് ആയിട്ട് ചിന്തിച്ചുകൊണ്ട് മുന്നേറാൻ ഇനിയുള്ള നാളുകളിൽ സാധിക്കട്ടെ.
0 comments:
Post a Comment
പ്രിയമുള്ളവരേ ഞാൻ എഴുതിയ 3 മോട്ടിവേഷൻ പുസ്തകങ്ങൾ ഇപ്പോൾ ഡിജിറ്റൽ രൂപത്തിൽ ആമസോൺ kindle,Google books ആപ്പ് ഉപയോഗിച്ച് വായിക്കാം, lijo paul എന്ന് സെർച്ച് ചെയ്താൽ കിട്ടും.
നിങ്ങൾ ഒരു കുറഞ്ഞ മുതൽ മുടക്കിൽ അധികവരുമാനം ആഗ്രഹിക്കുന്ന വ്യക്തിയാണോ എങ്കിൽ നിങ്ങൾക്കിതാ വലിയൊരു അവസരം വന്നു ചേർന്നിരിക്കുന്നു.
ആകർഷകമായ വ്യക്തിത്വവും ചുറുചുറുക്കുമുള്ള ആളുകൾക്ക് ശോഭിക്കാൻ പറ്റുന്ന സെയിൽസ് മേഖലയിലാണ് ഇപ്പോഴുള്ള അവസരം ഒരുങ്ങിയിട്ടുള്ളത്.
ഉടനെ തന്നെ പുറത്തിറക്കാൻ പോകുന്ന മോട്ടിവേഷൻ ബുക്കിന്റെ വിതരണത്തിനാണ് കുറഞ്ഞ മുതൽ മുടക്കിൽ നിങ്ങൾക്ക് ആരംഭിക്കാവുന്ന ബിസിനസ് ചെയ്യാൻ സാധിക്കുക.
ഞാൻ എഴുതിയ പ്രണയ നോവൽ "എന്റെ റോസ്മോൾക്കായ്" നിങ്ങൾക്കിപ്പോൾ വായിക്കാം.
Romantic Novel Read now.
Real Estate Advertisement.
Prathilipi Article Read now.
പ്രിയമുള്ളവരേ ഞാൻ എഴുതിയ രണ്ടു മോട്ടിവേഷൻ ബുക്കുകളുടെ ഓഡിയോ SPOTIFY APPLICATION ൽ Lijopaulexamchoices എന്ന പ്രൊഫൈലിൽ ലഭ്യമാണ്.
സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Youtube Channel Audio Listen Part 3 Now.
ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The art of innerspring insight
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Special offer our Motivation E-book
Our Motivation EBooks Buy Now.
Instagram,
Facebook page,
Youtube,
Whatsapp Chat Now
ഈ അവസരത്തിൽ ഞങ്ങളുടെ വെബ്സൈറ്റിലൂടെ നൽകി വരുന്ന പഴയ കാല പി എസ് സി പരീക്ഷാ ചോദ്യപേപ്പറുകൾ സൗജന്യമായി പരിശീലിക്കുവാൻ നിങ്ങൾക്ക് അവസരം നൽകുകയാണ്.
Free practice Now.
USED BOOK ORDER NOW.
ഏതു പരസ്യത്തിന്റെയും സാമ്പത്തിക ഇടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക.ഇടപാടുകൾ മൂലം ഉണ്ടാകുന്ന യാതൊരുവിധ കഷ്ട നഷ്ടങ്ങൾക്കും ഈ വെബ്സൈറ്റ് അധികാരികൾ ഉത്തരവാദി ആയിരിക്കുന്നതല്ല.