സാധാരണ വഴക്കുപറച്ചിലുകൾക്ക് പിന്നിൽ എന്തെങ്കിലും തരത്തിലുള്ള കാരണങ്ങൾ കാണുമല്ലോ.
പ്രേത്യേകിച്ചു കാരണം ഒന്നും തന്നെയില്ലാതെ വഴക്ക് പറയുന്നവരും കാണുമായിരിക്കും ഒരുപക്ഷേ നമ്മുടെ ചുറ്റിലും.
വഴക്കുകൾ മനുഷ്യരുടെ ജീവിതത്തിൽ സന്തോഷത്തെ ഇല്ലാതെയാക്കുന്ന ഒന്നാണ്.
മറ്റുള്ളവരെ വേണ്ട രീതിയിൽ പരിഗണിച്ചില്ലെങ്കിൽ, അവരുടെ ആവശ്യങ്ങൾ നിറവേറ്റി കൊടുത്തില്ലായെങ്കിൽ അങ്ങനെ ഒത്തിരി ഒത്തിരി കാരണങ്ങൾ ഉണ്ടാവാം ഓരോരുത്തർക്കും തങ്ങളുടെ വേണ്ടപ്പെട്ടവരോട് വഴക്ക് ഉണ്ടാക്കാൻ.
ഇടക്കിടക്ക് വഴക്ക് ഉണ്ടാക്കിയില്ലെങ്കിൽ അതിലെന്തു രസം എന്നു ചിന്തിക്കുന്നവരും നമ്മളിൽ ചിലരെങ്കിലും ഉണ്ടായേക്കാം.
മാതാപിതാക്കൾ തമ്മിൽ വഴക്ക് കൂടുന്നത് കാണേണ്ടി വരുന്ന മക്കൾ, അവർ അനുഭവിക്കുന്ന ദുരിതം അവർക്ക് മാത്രമാണ് ഒരുപക്ഷെ മനസ്സിലാവുള്ളു.
സ്വബോധം നഷ്ടപ്പെട്ട അവസ്ഥയിൽ കണ്മുൻപിൽ കാണുന്നവരെയൊക്കെ വഴക്ക് പറയുന്നവർ ഒരുപക്ഷെ നമ്മുടെ ചുറ്റിലും ഉണ്ടായേക്കാം.
ദിർഘനാൾ പരസ്പരം വഴക്കുകൾ ഉണ്ടാക്കിയതിന്റെ പേരിൽ ബന്ധത്തിൽ നിന്നും അകന്നു പോയവരുണ്ട്.
വഴക്കും ബഹളങ്ങളും ആരാണ് ഇഷ്ടപ്പെടുന്നത്. വഴക്കുകളെ നിയന്ത്രിക്കാൻ കഴിയണം. ഇരുകൈകളും കൂട്ടിമുട്ടിയാലേ ശബ്ദം ഉണ്ടാവുള്ളു എന്നതുപോലെ ഒരാൾ വഴക്കുണ്ടാക്കുമ്പോൾ തിരിച്ചു അതേ രീതിയിൽ മറ്റൊരാളും വഴക്കു ഉണ്ടാക്കികൊണ്ടിരുന്നാൽ വഴക്ക് പറച്ചിൽ ഉടനെ അവസാനിക്കണം എന്നില്ല.
വഴക്കുപറച്ചിലുകൾ തെറ്റുതിരുത്തലുകൾക്ക് മാത്രമാകണം, അല്ലാതെ ആ വ്യക്തികളെ മാനസികമായും ശാരീരികമായും മോശം അവസ്ഥയിൽ കൊണ്ടുചെന്നെത്തിക്കുന്നത് ആകരുത്.
ഏതൊരാൾക്കും നിസ്സാരകാരണം മതി ഒരുപക്ഷെ മറ്റൊരാളോട് വഴക്ക് കൂടാൻ.
പലരുടെയും മനസ്സിൽ പണ്ടേപ്പോഴോ കേൾക്കേണ്ടി വന്ന വഴക്ക് പറച്ചിലുകൾ ആലോചിക്കുമ്പോൾ ഇപ്പോഴും വളരെയധികം വേദന ഉളവാക്കുന്ന കാര്യമാണ്.
വഴക്ക് പറച്ചിലുകൾ വേണ്ടായെന്ന് മനസ്സ് പിന്നീട് പറഞ്ഞാൽ പോലും സംഭവിക്കാനുള്ളത് സംഭവിച്ചുകഴിഞ്ഞല്ലോ.വഴക്ക് പറയാനുള്ള സാഹചര്യം ഒഴിവാക്കാൻ നമ്മളുടെ ഭാഗത്തു നിന്നുള്ള പരിശ്രമം ആവശ്യമാണ്.
പലരുടെയും ജീവിതത്തിൽ അനാവശ്യ വഴക്ക് പറച്ചിലുകൾക്ക് കാരണം തെറ്റിധാരണകളാണ്.
മറ്റുള്ളവരുടെ വാക്കുകൾ കണ്ണുമടച്ചു വിശ്വസിച്ചു, സത്യാവസ്ഥ മനസ്സിലാക്കാതെ വഴക്കടിക്കുന്നവരും ഉണ്ടായേക്കാം.
എത്ര വലിയൊരു വഴക്ക് ആണെങ്കിലും അതിന് അധികം ആയുസ്സ് നല്കരുതെന്ന് പറയാൻ എളുപ്പമാണെങ്കിലും പ്രവർത്തികമാക്കാൻ വളരെയേറെ പ്രയാസമായിരിക്കും ഒരുപക്ഷെ ചിലർക്കെങ്കിലും.
വഴക്ക് പറയേണ്ടിടത്തു വഴക്ക് പറയേണ്ടി വന്നേക്കാം. ചിലർക്കൊക്കെ വഴക്ക് പറഞ്ഞാലാണ് കാര്യങ്ങൾ വേണ്ടതുപോലെ ഒരുപക്ഷെ മനസ്സിലാവാറുള്ളു.
ചിലരൊക്കെ പറയാറുണ്ട് അവരെയൊക്കെ ആരെങ്കിലും ചെറുപ്പത്തിൽ വഴക്ക് പറഞ്ഞിരുന്നുവെങ്കിൽ ജീവിതം കൂറേകൂടി മെച്ചപ്പെടുത്താമായിരുന്നുവെന്ന്.
ചിലരൊക്കെ വഴക്ക് പറഞ്ഞതിനുശേഷം പറയുന്ന കാര്യം നിങ്ങളുടെ നല്ലതിനുവേണ്ടിയാണു എന്നാണ്.
ഭാര്യ ഭർത്താവ് ബന്ധത്തിനിടയിൽ മൂന്നാമത് ഒരാൾക്ക് സ്ഥാനം കൊടുക്കാതിരുന്നാൽ തന്നെ ഒരു വിധം വഴക്കുകൾ ഇല്ലാതെയാകുമെന്ന് പലരും പറയുന്നത് കേട്ടിട്ടുണ്ട്.
കുട്ടികൾ കുസൃതികൾ കാണിക്കുമ്പോൾ അവരെ വഴക്ക് പറയേണ്ടി വന്നേക്കാം, അതൊരിക്കലും അതിരുവിട്ടു പോകാതിരിക്കാൻ വളരെയേറെ ശ്രദ്ധിക്കേണ്ടതുണ്ട്.
സ്വന്തം ജീവിതത്തിൽ പലതിനോടുമുള്ള ഇഷ്ടക്കേടുകൾ ഒരുപക്ഷെ ചുറ്റിലുമുള്ളവരുടെ മുൻപിൽ വഴക്കുപറച്ചിലുകൾ ആയിട്ട് മാറിയേക്കാം.
പരസ്പരം ഉള്ള വഴക്ക് നീണ്ടു പോകാതെ എത്രയും വേഗം പരിഹരിക്കാൻ സാധിക്കട്ടെ.
നിസ്സാര വഴക്കുകൾ വലുതാക്കാതെ പരിഹരിക്കാൻ വേണ്ട നേരായ മാർഗങ്ങൾ നേടാൻ ശ്രമിക്കുക.
വഴക്കു പറച്ചിലുകൾ എല്ലാവരിലും എല്ലായ്പോഴും ഫലവത്താകണം എന്നില്ലല്ലോ.
വഴക്ക് കൂടാനുള്ള സാഹചര്യം ഒഴിവാക്കാൻ നമ്മൾ ഓരോരുത്തരും വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്.
പരസ്പരം വഴക്ക് കൂടി ജീവിതത്തിലെ സന്തോഷം നഷ്ടപ്പെടുത്തികളയാൻ ഇടവരുത്താതിരിക്കട്ടെ.
പരസ്പരം അസഭ്യം നിറഞ്ഞ വാക്കുകളിലൂടെ വഴക്ക് കൂടാൻ ഇടവരാതിരിക്കട്ടെ.
മറ്റുള്ളവരോടുള്ള വഴക്കുകൾ മാറ്റികൊണ്ട്, ക്ഷണികമായ ജീവിതത്തിൽ സമാധാനം നിറയ്ക്കാൻ,സന്തോഷം നിറയാൻ നമ്മൾ ഏവർക്കും സാധിക്കട്ടെ.
0 comments:
Post a Comment
പ്രിയമുള്ളവരേ ഞാൻ എഴുതിയ 3 മോട്ടിവേഷൻ പുസ്തകങ്ങൾ ഇപ്പോൾ ഡിജിറ്റൽ രൂപത്തിൽ ആമസോൺ kindle,Google books ആപ്പ് ഉപയോഗിച്ച് വായിക്കാം, lijo paul എന്ന് സെർച്ച് ചെയ്താൽ കിട്ടും.
നിങ്ങൾ ഒരു കുറഞ്ഞ മുതൽ മുടക്കിൽ അധികവരുമാനം ആഗ്രഹിക്കുന്ന വ്യക്തിയാണോ എങ്കിൽ നിങ്ങൾക്കിതാ വലിയൊരു അവസരം വന്നു ചേർന്നിരിക്കുന്നു.
ആകർഷകമായ വ്യക്തിത്വവും ചുറുചുറുക്കുമുള്ള ആളുകൾക്ക് ശോഭിക്കാൻ പറ്റുന്ന സെയിൽസ് മേഖലയിലാണ് ഇപ്പോഴുള്ള അവസരം ഒരുങ്ങിയിട്ടുള്ളത്.
ഉടനെ തന്നെ പുറത്തിറക്കാൻ പോകുന്ന മോട്ടിവേഷൻ ബുക്കിന്റെ വിതരണത്തിനാണ് കുറഞ്ഞ മുതൽ മുടക്കിൽ നിങ്ങൾക്ക് ആരംഭിക്കാവുന്ന ബിസിനസ് ചെയ്യാൻ സാധിക്കുക.
ഞാൻ എഴുതിയ പ്രണയ നോവൽ "എന്റെ റോസ്മോൾക്കായ്" നിങ്ങൾക്കിപ്പോൾ വായിക്കാം.
Romantic Novel Read now.
Real Estate Advertisement.
Prathilipi Article Read now.
പ്രിയമുള്ളവരേ ഞാൻ എഴുതിയ രണ്ടു മോട്ടിവേഷൻ ബുക്കുകളുടെ ഓഡിയോ SPOTIFY APPLICATION ൽ Lijopaulexamchoices എന്ന പ്രൊഫൈലിൽ ലഭ്യമാണ്.
സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Youtube Channel Audio Listen Part 3 Now.
ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The art of innerspring insight
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Special offer our Motivation E-book
Our Motivation EBooks Buy Now.
Instagram,
Facebook page,
Youtube,
Whatsapp Chat Now
ഈ അവസരത്തിൽ ഞങ്ങളുടെ വെബ്സൈറ്റിലൂടെ നൽകി വരുന്ന പഴയ കാല പി എസ് സി പരീക്ഷാ ചോദ്യപേപ്പറുകൾ സൗജന്യമായി പരിശീലിക്കുവാൻ നിങ്ങൾക്ക് അവസരം നൽകുകയാണ്.
Free practice Now.
USED BOOK ORDER NOW.
ഏതു പരസ്യത്തിന്റെയും സാമ്പത്തിക ഇടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക.ഇടപാടുകൾ മൂലം ഉണ്ടാകുന്ന യാതൊരുവിധ കഷ്ട നഷ്ടങ്ങൾക്കും ഈ വെബ്സൈറ്റ് അധികാരികൾ ഉത്തരവാദി ആയിരിക്കുന്നതല്ല.