Choose your language

26 October 2024

// // Our Youtube channel

ഉണർവിൻ പൊൻകിരണങ്ങൾ:The awakening golden rays-19

ജീവിതത്തിൽ ഒത്തിരി നല്ല അവസരങ്ങൾ നമ്മളെ തേടിയെത്താറുണ്ട്, പല നല്ല അവസരങ്ങളും നമ്മളായിട്ട് ഉപേക്ഷിക്കാറുമുണ്ട്.

ഇപ്പോൾ കിട്ടിയതിനേക്കാൾ നല്ല അവസരങ്ങൾ ഭാവിയിൽ വന്നുചേർന്നേക്കാം എന്ന പ്രതീക്ഷയിൽ ഇപ്പോൾ കിട്ടിയ അവസരം പ്രയോജനപ്പെടുത്താതെ പോയവരും ഉണ്ടായേക്കാം.

പലപ്പോഴും അവസരം നമ്മളെ തേടി വരില്ല, നമ്മളായിട്ട് അന്വേഷിച്ചു കണ്ടെത്തേണ്ടി വരും.

നമ്മൾക്ക് കിട്ടിയ അവസരങ്ങളെ എങ്ങനെ വിനിയോഗിച്ചു എന്നത് വളരെ പ്രധാനമാണ്.

കിട്ടിയ അവസരങ്ങളെ വേണ്ടവിധം പ്രയോജനപ്പെടുത്താതെ പിന്നീട് അതോർത്തു ദുഃഖിച്ചിരിക്കുന്നതിൽ അർത്ഥമില്ലല്ലോ.

നഷ്ടപ്പെട്ട അവസരങ്ങൾ പിന്നീടൊരിക്കൽ തീർച്ചയായും തിരിച്ചു കിട്ടുമെന്ന് പ്രതീക്ഷിക്കുന്നതിൽ അർത്ഥം ഇല്ലല്ലോ.

ഏതെങ്കിലും ഒരു അവസരം തിരഞ്ഞെടുക്കുമ്പോൾ മറ്റു അവസരങ്ങൾ ഒരുപക്ഷെ സ്വഭാവികമായി നഷ്ടപ്പെടുത്തേണ്ടി വന്നേക്കാം.

നമ്മൾക്ക് കിട്ടുന്ന ഓരോ അവസരവും വിവേകത്തോടെ ചിന്തിച്ചുകൊണ്ട് നല്ലതാണോ മോശമായതാണോ എന്ന് തിരിച്ചറിയേണ്ടതുണ്ട്.

മോശമായ അവസരങ്ങളെ ഒഴിവാക്കാൻ പഠിക്കേണ്ടതുണ്ട്.

നമ്മൾക്ക് കിട്ടുന്ന എന്തു അവസരമായികൊള്ളട്ടെ അതെല്ലാം നമ്മൾക്കും മറ്റുള്ളവർക്കും ഉപകാരപ്രദമാകുന്നതാകണം, അല്ലാതെ ആരെയും ബുദ്ധിമുട്ടിക്കാൻ ഇടവരുത്തുന്നത് ആകരുത്.

നല്ല അവസരങ്ങൾക്കായി നിരന്തരം പരിശ്രമിച്ചുകൊണ്ടിരിക്കുക.

പ്രതികൂല സാഹചര്യത്തിലും നല്ല അവസരങ്ങൾ കണ്ടെത്തുക, പ്രയോജനപ്പെടുത്തുക.

നമ്മൾക്ക് എന്തുനേട്ടം ഉണ്ടാവണമെങ്കിലും അതിനുള്ള അവസരം കണ്ടെത്താൻ കഴിയേണ്ടതുണ്ട്.

ബിസിനസിൽ വിജയിക്കാൻ ബിസിനസ്‌ നടത്താനുള്ള അവസരം ലഭിക്കേണ്ടതുണ്ടല്ലോ.

നമ്മൾ തന്നെ നമ്മൾക്കുള്ള നല്ല കഴിവുകൾ വേണ്ടരീതിയിൽ പ്രകടിപ്പിക്കാനുള്ള അവസരത്തിനുള്ള വഴികൾ തുറന്നിടുക.

ലോകത്തിനു മുന്നോട്ടു പോകാൻ ഒത്തിരി നല്ല അവസരങ്ങൾ ഇനിയുമെറെ സൃഷ്ടിക്കേണ്ടതായിട്ടുണ്ട്.

ചെയ്യുന്ന ജോലിയിൽ ഉത്തരവാദിത്തം ഇല്ലാതെ കിട്ടിയ അവസരത്തെ പാഴാക്കികൊണ്ട് മറ്റുള്ളവരുടെ ജീവിതത്തെ സാരമായി ബാധിച്ച എത്രയെത്ര സംഭവങ്ങളാണ് നമ്മുടെ ചുറ്റിലും ഉണ്ടായിട്ടുള്ളത്.

പലവിധ സാഹചര്യങ്ങൾകൊണ്ടും, കാരണങ്ങൾകൊണ്ടും നമ്മളിൽ പലർക്കും കിട്ടിയ അവസരങ്ങൾ ഒരുപക്ഷെ നഷ്ടപ്പെട്ടേക്കാം.നഷ്ടങ്ങളിൽ തളരാതെ അവസരം അന്വേഷിക്കുക.

ഈ ഭൂമിയിലെ എല്ലാ ജീവജാലങ്ങൾക്കുമുണ്ട് ഓരോരോ അവസരങ്ങൾ.

നമ്മൾക്ക് കിട്ടിയ നല്ല അവസരങ്ങളെ തെറ്റായി ഉപയോഗിച്ചാൽ പിന്നീടുള്ള കാലം ഒരുപക്ഷെ അതിന്റെ പേരിൽ ദുഃഖിക്കേണ്ടി വന്നേക്കാം.

പരീക്ഷകളിൽ പരാജയങ്ങൾ ഉണ്ടായേക്കാം, ചില സാഹചര്യങ്ങളിൽ വീണ്ടും കുറച്ചു അവസരങ്ങൾകൂടി നൽകാറുണ്ട്, പരിക്ഷ എഴുതാനുള്ള അവസാന അവസരവും വേണ്ടതുപോലെ ഉപയോഗിച്ചില്ലായെങ്കിൽ പിന്നീട് പരിക്ഷ എഴുതാനുള്ള അവസരം ഉണ്ടാകണമെന്നില്ല.

ഇന്നിപ്പോൾ ഒത്തിരി മേഖലകളിൽ നിരവധി അവസരങ്ങൾ പലർക്കും ലഭിക്കുന്നുണ്ട്.

കിട്ടിയ അവസരത്തെ വേണ്ടതുപോലെ പ്രയോജനപ്പെടുത്തിയാൽ മാത്രമേ കൂടുതൽ അവസരങ്ങളിലേക്ക് ചെന്നെത്തിപ്പെടാൻ നമ്മൾക്കൊക്കെ ഒരുപക്ഷെ കഴിയുകയുള്ളു.

നമ്മളായിട്ട് മറ്റുള്ളവരുടെ ജീവിതത്തിൽ ഉയർച്ചക്കായുള്ള നല്ല അവസരങ്ങളെ നഷ്ടപ്പെടുത്തരുത്.

നമ്മുടെ ഭാഗത്തുനിന്നുള്ള വിഴ്ചമൂലം മറ്റുള്ളവർക്ക് നമ്മളെ കുറ്റപ്പെടുത്താനുള്ള അവസരം ഉണ്ടാക്കരുത്.

നമ്മൾക്ക് കിട്ടിയ അവസരം എന്തുമാകട്ടെ, കിട്ടിയ അവസരത്തെ ആ സാഹചര്യത്തിന് അനുസരിച്ചു മാത്രം ഉപയോഗിക്കുക.

നമ്മൾക്ക് കിട്ടേണ്ട നല്ല അവസരങ്ങൾ ഒരുപക്ഷെ മറ്റുള്ളവർ തടഞ്ഞുവെച്ചേക്കാം, മറ്റാരെങ്കിലും കൈകലാക്കിയേക്കാം, അതിലൊന്നും തളരാതെ സത്യത്തിന് വേണ്ടി മാത്രം പോരാടുക.

ഇന്ന് നമ്മളെ അവഗണിക്കുന്നവർ, നാളെകളിൽ നമ്മളെ പരിഗണിക്കുവാനുള്ള അവസരം ഉണ്ടാവില്ലായെന്ന് ആരുകണ്ടു.

നമ്മുടെ വളർച്ചക്ക് ആവശ്യമായ നല്ല നല്ല അവസരങ്ങളെ കണ്ടെത്താൻ നമ്മൾ ഓരോരുത്തർക്കും സാധിക്കട്ടെ.

0 comments:

Post a Comment

പ്രിയമുള്ളവരേ ഞാൻ എഴുതിയ 3 മോട്ടിവേഷൻ പുസ്തകങ്ങൾ ഇപ്പോൾ ഡിജിറ്റൽ രൂപത്തിൽ ആമസോൺ kindle,Google books ആപ്പ് ഉപയോഗിച്ച് വായിക്കാം, lijo paul എന്ന് സെർച്ച്‌ ചെയ്താൽ കിട്ടും.

നിങ്ങൾ ഒരു കുറഞ്ഞ മുതൽ മുടക്കിൽ അധികവരുമാനം ആഗ്രഹിക്കുന്ന വ്യക്തിയാണോ എങ്കിൽ നിങ്ങൾക്കിതാ വലിയൊരു അവസരം വന്നു ചേർന്നിരിക്കുന്നു.
ആകർഷകമായ വ്യക്തിത്വവും ചുറുചുറുക്കുമുള്ള ആളുകൾക്ക് ശോഭിക്കാൻ പറ്റുന്ന സെയിൽസ് മേഖലയിലാണ് ഇപ്പോഴുള്ള അവസരം ഒരുങ്ങിയിട്ടുള്ളത്.

ഉടനെ തന്നെ പുറത്തിറക്കാൻ പോകുന്ന മോട്ടിവേഷൻ ബുക്കിന്റെ വിതരണത്തിനാണ് കുറഞ്ഞ മുതൽ മുടക്കിൽ നിങ്ങൾക്ക് ആരംഭിക്കാവുന്ന ബിസിനസ്‌ ചെയ്യാൻ സാധിക്കുക.

ഞാൻ എഴുതിയ പ്രണയ നോവൽ "എന്റെ റോസ്മോൾക്കായ്" നിങ്ങൾക്കിപ്പോൾ വായിക്കാം.
Romantic Novel Read now.
Real Estate Advertisement.
Prathilipi Article Read now.
പ്രിയമുള്ളവരേ ഞാൻ എഴുതിയ രണ്ടു മോട്ടിവേഷൻ ബുക്കുകളുടെ ഓഡിയോ SPOTIFY APPLICATION ൽ Lijopaulexamchoices എന്ന പ്രൊഫൈലിൽ ലഭ്യമാണ്.
സ്നേഹസ്പർശനമായി കൺമുൻപിൽ:A spark of love to open your eyes
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Youtube Channel Audio Listen Part 3 Now.
ഉൾകൊള്ളാൻ ഉൾകാഴ്ചകൾ:The art of innerspring insight
Youtube Channel Audio Listen Part 1 Now.
Youtube Channel Audio Listen Part 2 Now.
Special offer our Motivation E-book
Our Motivation EBooks Buy Now.
Instagram,
Facebook page,
Youtube,
Whatsapp Chat Now
ഈ അവസരത്തിൽ ഞങ്ങളുടെ വെബ്സൈറ്റിലൂടെ നൽകി വരുന്ന പഴയ കാല പി എസ് സി പരീക്ഷാ ചോദ്യപേപ്പറുകൾ സൗജന്യമായി പരിശീലിക്കുവാൻ നിങ്ങൾക്ക് അവസരം നൽകുകയാണ്.
Free practice Now.
USED BOOK ORDER NOW.
ഏതു പരസ്യത്തിന്റെയും സാമ്പത്തിക ഇടപാടുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക.ഇടപാടുകൾ മൂലം ഉണ്ടാകുന്ന യാതൊരുവിധ കഷ്ട നഷ്ടങ്ങൾക്കും ഈ വെബ്സൈറ്റ് അധികാരികൾ ഉത്തരവാദി ആയിരിക്കുന്നതല്ല.